For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യദോഷ പരിഹാരത്തിന് ലാല്‍കിതാബ് പറയും പ്രതിവിധി

|

ജ്യോതിഷത്തില്‍ രാശി സമ്പ്രദായത്തിലെ ഒമ്പത് സ്വര്‍ഗ്ഗീയ ഭവനങ്ങളില്‍ (നവഗ്രഹം) ഒന്നാണ് സൂര്യന്‍. ഹിന്ദു കലണ്ടറിലെ ഞായറാഴ്ചയുടെ അടിസ്ഥാനം സൂര്യന്‍ അല്ലെങ്കില്‍ രവിയാണ്. ഭൂമിയിലെ അന്ധകാരത്തെ അകറ്റാന്‍ സൂര്യന് കഴിവുള്ളതുപോലെ, അത് പോസിറ്റീവായി നിന്നാല്‍ നിങ്ങളുടെ ജാതകത്തിലെ നിഷേധാത്മകത ഒഴിവാക്കാനും കഴിയും. സൂര്യനില്‍ നിന്ന് അനുഗ്രഹവും പിന്തുണയും ലഭിക്കുന്നതിന് സൂര്യനുള്ള പ്രതിവിധികള്‍ ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

Most read: പണം, സമൃദ്ധി, സന്തോഷം എന്നിവ ആകര്‍ഷിക്കാന്‍ വാസ്തു ടിപ്‌സ്

ആത്മവിശ്വാസത്തിന്റെയും ചൈതന്യത്തിന്റെയും അഭിലാഷത്തിന്റെയും പ്രസന്നതയുടെയും ജ്ഞാനത്തിന്റെയും ഊഷ്മളതയുടെയും രാജകീയതയുടെയും പ്രതിരൂപമാണ് സൂര്യന്‍. അതേ സമയം, അത് നിങ്ങളെ അന്തര്‍മുഖനും അഹങ്കാരിയും അസൂയാലുവും പ്രകോപിതനുമാക്കും. നിങ്ങളില്‍ അഹംഭാവം വളര്‍ത്തി മാനസിക പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും ഉണ്ടാക്കും. ജാതകത്തിലെ സൂര്യദോഷം നീക്കാന്‍ ലാല്‍കിതാബില്‍ പരാമര്‍ശിച്ചിരിക്കുന്ന ചില പ്രതിവിധികള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ദുര്‍ബലമായ സൂര്യന്റെ സൂചനകള്‍

ദുര്‍ബലമായ സൂര്യന്റെ സൂചനകള്‍

ദുര്‍ബലമായ സൂര്യന്റെ അല്ലെങ്കില്‍ സൂര്യന്റെ ദോഷകരമായ സ്വാധീനത്തിന്റെ ചില സൂചനകള്‍ ഇവയാണ്:

* വ്യക്തി തന്റെ സാമൂഹിക നിലയെയും സ്ഥാനത്തെയും കുറിച്ച് എപ്പോഴും അരക്ഷിതാവസ്ഥയിലായിരിക്കും

* ആത്മവിശ്വാസക്കുറവ് കൊണ്ട് ഇത്തരക്കാര്‍ സ്വന്തം സ്തുതി പാടകരായി മാറും.

* അപകര്‍ഷതാബോധം അത്തരം വ്യക്തികളില്‍ ആഴത്തില്‍ വേരൂന്നിയിരിക്കും. അത് അവരുടെ സാമൂഹിക ജീവിതത്തെയും ബാധിക്കുന്നു.

* ജാതകത്തില്‍ സൂര്യന്‍ ദുര്‍ബലമായാല്‍ ഒരു വ്യക്തിത്ത് കൈകാലുകളിലെ സംവേദനക്കുറവും ശാരീരിക പ്രശ്‌നങ്ങളും ആവര്‍ത്തിച്ച് അനുഭവപ്പെട്ടേക്കാം. കാഴ്ചശക്തിക്കുറവ്, വര്‍ണ്ണാന്ധത എന്നിവ കാരണം ചിലര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

അത്തരം ദോഷകരമായ ഫലങ്ങള്‍ ലഘൂകരിക്കുന്നതിന്, താഴെ നല്‍കിയിരിക്കുന്ന പ്രതിവിധികള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാം.

ഭാഗ്യത്തിനും പ്രശസ്തിക്കും സൂര്യ മന്ത്രം

ഭാഗ്യത്തിനും പ്രശസ്തിക്കും സൂര്യ മന്ത്രം

ലാല്‍ കിതാബ് പ്രതിവിധികളെക്കുറിച്ച് പഠിക്കുന്നതിനുമുമ്പ്, ഒരു വ്യക്തിക്ക് ജീവിതത്തില്‍ പ്രശസ്തിയും സാമൂഹിക പദവിയും നേടുന്നതിന് ശക്തമായ സൂര്യ മന്ത്രത്തെയും സൂര്യ ബീജ മന്ത്രത്തെയും കുറിച്ച് നാം അറിഞ്ഞിരിക്കണം. ഒരു വ്യക്തിക്ക് പ്രശസ്തിക്കായും എല്ലാത്തരം സര്‍ക്കാര്‍ ജോലികളും ഉറപ്പാക്കാനും ഈ സൂര്യ മന്ത്രം ജപിക്കാം.

Most read:ബിസിനസ് വളരും സമ്പത്ത് കൈവരും; ലാല്‍ കിതാബ് പരിഹാരങ്ങള്‍

സൂര്യ മന്ത്രം

സൂര്യ മന്ത്രം

നമഃ സൂര്യായ ശാന്തായ സര്‍വരോഗ നിവാരിണേ

ആയുരാരോഗ്യ മൈശ്വര്യം ദേഹി ദേവഃ ജഗത്പതേ

എല്ലാത്തരം രോഗങ്ങളെയും ഉന്മൂലനം ചെയ്യാനും ആകര്‍ഷകമായ ശാരീരിക സവിശേഷത വികസിപ്പിക്കാനും ഈ മന്ത്രം ജപിക്കുക. ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാനുള്ള ഏറ്റവും നല്ല മന്ത്രമാണിത്.

സൂര്യ ബീജ മന്ത്രം

സൂര്യ ബീജ മന്ത്രം

ഓം ഹ്രാം ഹ്രീം ഹ്രൌം സഃ സൂര്യായ നമഃ

സമൃദ്ധിയും പ്രശസ്തിയും സമൃദ്ധിയും സങ്കുചിതവുമായ ജീവിതം സൃഷ്ടിക്കാനുള്ള മഹത്തായ ശക്തി സൂര്യ ബീജ മന്ത്രത്തിനുണ്ട്. എല്ലാത്തരം നിഷേധാത്മക ഊര്‍ജങ്ങളെയും ദുരാത്മാക്കളെയും നീക്കം ചെയ്യാനുള്ള രോഗശാന്തി ശക്തി ഇതിന് ഉണ്ട്. സൂര്യ ഭഗവാന്റെ ശക്തമായ ബീജ മന്ത്രം പോസിറ്റീവ് വൈബ്രേഷനുകള്‍ നല്‍കുകയും സൂര്യനില്‍ നിന്ന് അനുഗ്രഹം നല്‍കുകയും ചെയ്യുന്നു.

സൂര്യ ഗായത്രി മന്ത്രം

സൂര്യ ഗായത്രി മന്ത്രം

ഭാസ്‌കരായ വിദ്യാമഹേ മഹാദുത്യാതികരായ ധീമഹി തന സൂര്യ പ്രചോദയാം

പൂര്‍ണ്ണ വിശ്വാസത്തോടും ഏകാഗ്രതയോടും കൂടി എല്ലാ ദിവസവും ഈ മന്ത്രം ജപിക്കുമ്പോള്‍ സൂര്യദേവനില്‍ നിന്ന് അനുഗ്രഹം ലഭിക്കും. എവിടെയും എല്ലായിടത്തും പ്രശസ്തിയും വിജയവും നേടുന്നതിനുള്ള ഏറ്റവും ശക്തമായ മന്ത്രങ്ങളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

സൂര്യദോഷത്തിനുള്ള ലാല്‍ കിതാബ് പ്രതിവിധി

സൂര്യദോഷത്തിനുള്ള ലാല്‍ കിതാബ് പ്രതിവിധി

* സൂര്യദേവന് വെള്ളം അര്‍പ്പിക്കുകയും എല്ലാ ദിവസവും രാവിലെ സൂര്യ മന്ത്രം ചൊല്ലുകയും ചെയ്യുക.

* 40-43 ദിവസം ഒഴുകുന്ന വെള്ളത്തില്‍ ശര്‍ക്കര ഇടുക.

* ഒഴുകുന്ന നദിയില്‍ ഒരു ചെമ്പ് നാണയം എറിയുക.

* എല്ലാ ഞായറാഴ്ചകളിലും ഗോതമ്പ്, ശര്‍ക്കര, ചെമ്പ് തുടങ്ങിയ സൂര്യനുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ദാനം ചെയ്യണം.

* ചന്ദ്രനുമായി ബന്ധപ്പെട്ട വെള്ളി, അരി, വെള്ള വസ്ത്രങ്ങള്‍ മുതലായ സാധനങ്ങള്‍ ദാനം ചെയ്യണം.

* അശുഭസൂര്യന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിന് നിങ്ങളുടെ തലയിണയുടെ അരികില്‍ വെള്ളി, അരി, വെള്ള വസ്ത്രങ്ങള്‍ എന്നിവ വച്ച് ഉറങ്ങുക, രാവിലെ അവ ദാനം ചെയ്യുക.

സൂര്യദോഷത്തിനുള്ള ലാല്‍ കിതാബ് പ്രതിവിധി

സൂര്യദോഷത്തിനുള്ള ലാല്‍ കിതാബ് പ്രതിവിധി

* മദ്യവും മാംസവും ഒഴിവാക്കുക.

* ഏത് ജോലിയും വെള്ളത്തില്‍ അല്‍പം മധുരം ചേര്‍ത്ത് കഴിച്ചതിന് ശേഷം ആരംഭിക്കുക.

* നിങ്ങളുടെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഒരു ചെറിയ ഭാഗം അടുക്കളയിലെ തീയില്‍ സമര്‍പ്പിക്കുക.

* സൗജന്യമായി സംഭാവനകളോ മറ്റോ സ്വീകരിക്കുന്നത് ഒഴിവാക്കുക.

* ഇരുമ്പ്, മരം എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ഏറ്റെടുക്കരുത്.

* നിങ്ങളുടെ വീടിന്റെ പരിസരത്ത് എപ്പോഴും ഗംഗാജലം സൂക്ഷിക്കുക.

* കുരങ്ങുകള്‍ക്ക് ഗോതമ്പോ ശര്‍ക്കരയോ സമര്‍പ്പിക്കുക.

Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

English summary

Lal Kitab Remedies for Weak Sun in Astrology in Malayalam

Here we discuss the Lal Kitab remedies for weak sun in astrology. Take a look.
Story first published: Monday, February 14, 2022, 16:21 [IST]
X
Desktop Bottom Promotion