For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവഗ്രഹദോഷവും ശനിദോഷവും ചെറുക്കാന്‍ ശുഭദിനവും ശുഭമൂഹൂര്‍ത്തവും ഇതാണ്

|

കാര്‍ത്തിക പൂര്‍ണിമക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം. കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലാണ് കാര്‍ത്തിക പൂര്‍ണിമ ആഘോഷിക്കപ്പെടുന്നത്. ഈ ദിവസം വളരെയധികം പ്രത്യേകതയുള്ളതായത് കൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം ശുഭകാര്യങ്ങളായിരിക്കണം. കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലാണ് കാര്‍ത്തിക പൂര്‍ണിമ ആഘോഷിക്കപ്പെടുന്നത്. ഈ ദിവസത്തിന് ഹിന്ദു പുരാണവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. കാരണം ഈ ദിവസമാണ് ശിവന്‍ ത്രിപുരാസുരന്‍ എന്ന അസുരനെ വധിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് ഈ ദിനം ത്രിപുരി പൂര്‍ണിമ എന്ന് കൂടി അറിയപ്പെടുന്നുണ്ട്. ഈ ദിനത്തില്‍ കാര്‍ത്തിക നക്ഷത്രം കൂടി ഉണ്ടെങ്കില്‍ അത് മഹാകാര്‍ത്തികയായി മാറുന്നുണ്ട്. എന്നാല്‍ ഇത് ഭരണി നക്ഷത്രമാണെങ്കില്‍ ഈ ദിനത്തിന്റെ പ്രാധാന്യം ഇരട്ടിയാവുന്നു.

Kartik Purnima 2022

മഹാവിഷ്ണുവിന്റെ മത്സ്യാവതാരം പിറവിയെടുത്തത് കാര്‍ത്തിക പൂര്‍ണിമയില്‍ ആണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ ദിനത്തില്‍ ഗംഗയില്‍ കുളിക്കണം എന്നാണ് പറയപ്പെടുന്നത്. എല്ലാ പാപങ്ങളും മാറ്റുന്നതിന് ഗംഗാസ്‌നാനം നിങ്ങളെ സഹായിക്കുന്നു. ഈ ദിനത്തില്‍ ദീപാരാധന നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. കാര്‍ത്തിക പൂര്‍ണിമ ദിനത്തിലെ പ്രത്യേകതയും ശുഭമുഹൂര്‍ത്തവും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്ന് നമുക്ക് നോക്കാം. ഈ ദിനത്തിലെ പ്രാധാന്യത്തെക്കുറിച്ചും നമുക്ക് വായിക്കാം.

കാര്‍ത്തിക പൂര്‍ണിമ തീയ്യതി

കാര്‍ത്തിക പൂര്‍ണിമ തീയ്യതി

കാര്‍ത്തിക പൂര്‍ണിമ 2022 തീയതി, സമയം, മഹൂര്‍ത്തം

നവംബര്‍ 7 ന് ഉച്ചകഴിഞ്ഞ് 3:58 മുതല്‍ നവംബര്‍ 8 ന് 3:53 വരെയാണ് സമയം.

നവംബര്‍ ഏഴിനാണ് പൂര്‍ണിമ വ്രതം. ത്രിപുരാരി പൂര്‍ണിമ നവംബര്‍ 7 നും ദേവ് ദീപാവലി നവംബര്‍ 8 നും ആണ് വരുന്നത്.

കാര്‍ത്തിക പൂര്‍ണിമയുടെ പ്രാധാന്യം?

കാര്‍ത്തിക പൂര്‍ണിമയുടെ പ്രാധാന്യം?

കാര്‍ത്തിക പൂര്‍ണിമക്കുള്ള പ്രാധാന്യം നിസ്സാരമല്ല എന്നതാണ് സത്യം. വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്ന ഒരു ദിവസമാണ് കാര്‍ത്തിക പൂര്‍ണിമ ദിനം. നിങ്ങള്‍ക്ക് ഗംാസ്‌നാനത്തിന് സാധിക്കാത്ത അവസ്ഥയാണ് എന്നുണ്ടെങ്കില്‍ അതിന് പകരം മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാവുന്നതാണ്. ഇതിനെ പുണ്യവുമായി കണക്കാക്കുന്നു. കാര്‍ത്തിക പൂര്‍ണിമ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട പല പ്രധാനപ്പെട്ട കാര്യങ്ങളും ഉണ്ട്. കാര്‍ത്തിക പൂര്‍ണിമ ദിനത്തില്‍ ത്രിപുരാസുരനെ വധിച്ചത് കൊണ്ട് തന്നെ ഈ ദിനം ത്രിപുരി പൂര്‍ണിമ എന്നും അറിയപ്പെടുന്നു. ഈ ദിനത്തില്‍ പലരും തീര്‍ത്ഥാടനത്തിന് വേണ്ടി തിരഞ്ഞെടുക്കുന്നു.

കാര്‍ത്തിക പൂര്‍ണിമയിലെ മന്ത്രം

കാര്‍ത്തിക പൂര്‍ണിമയിലെ മന്ത്രം

കാര്‍ത്തിക പൂര്‍ണിമ ദിനത്തില്‍ പ്രത്യേക മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കണം.

'ഓം നമഃ ശിവായ നാരായണായൈ ദസരായൈ ഗംഗായൈ നമഃ' എന്നീ മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുകയും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുകയും ചെയ്യുന്നു. ശിവനെ ആരാധിക്കുന്നതോടൊപ്പം തന്നെ ഈ ദിനത്തില്‍ മറ്റ് ദേവിദേവന്‍മാരേയും ആരാധിക്കുന്നതിന് ശ്രദ്ധിക്കണം.

ലക്ഷ്മി ദേവിയെ ആരാധിക്കേണ്ടത്

ലക്ഷ്മി ദേവിയെ ആരാധിക്കേണ്ടത്

ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിന് വേണ്ടി ഈ സമയം തിരഞ്ഞെടുക്കേണ്ടതാണ്. പകല്‍ സമയം മുഴുവന്‍ ശ്രീ സൂക്തവും ലക്ഷ്മീ സ്‌തോത്രവും ജപിക്കുകയും ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തുന്നതിന് ശ്രദ്ധിക്കണം. ഈ ദിനത്തില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നവര്‍ക്ക് ഐശ്വര്യം വരും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടി ലക്ഷ്മി ദേവി നിങ്ങളെ അനുഗ്രഹിക്കുന്നു.

ശനിദേവനെ ആരാധിക്കണം

ശനിദേവനെ ആരാധിക്കണം

ശനിദേവനെ ആരാധിക്കുന്നതിന് വേണ്ടിയും കാര്‍ത്തിക പൂര്‍ണിമ ദിനം തിരഞ്ഞെടുക്കാവുന്നതാണ്. ശനിദോഷത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ഈ ദിനം ആഘോഷിക്കേണ്ടതാണ്. ഈ ദിനത്തില്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രം ദാനം ചെയ്യുന്നതിനും ശനിയാഴ്ച ദിനങ്ങളില്‍ വ്രതമെടുക്കുന്നതിനും ശ്രദ്ധിക്കണം. ശാസ്താവിന് എള്ള് തിരി കത്തിക്കുന്നതിനും ശ്രദ്ധിക്കണം.

സൂര്യാസ്തമയത്തിനു ശേഷം ശ്രദ്ധിക്കേണ്ടത്

സൂര്യാസ്തമയത്തിനു ശേഷം ശ്രദ്ധിക്കേണ്ടത്

സൂര്യാസ്തമയത്തിന് ശേഷം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഈ ദിനത്തില്‍ നെയ്യ് വിളക്ക് കത്തിച്ച് തുളസിയെ പ്രാര്‍ത്ഥിക്കണം. കൂടാതെ തുളസി ചെടി നാല് പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നതിനും ശ്രദ്ധിക്കണം. ഇത് കൂടാതെ ചന്ദ്രനെ ആരാധിക്കുന്നതിനും ശ്രദ്ധിക്കണം. ജാതകത്തില്‍ നവഗ്രഹങ്ങളുടെ മോശം സ്ഥാനവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കാര്‍ത്തിക പൂര്‍ണിമ സഹായിക്കുന്നു. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. കാര്‍ത്തിക മാസത്തില്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ദീപം തെളിയിക്കുന്നതിന് ശ്രദ്ധിക്കണം. വ്രതമെടുക്കുമ്പോള്‍ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഈ മാസത്തില്‍ ഭക്തര്‍ ബ്രഹ്മചര്യം പാലിക്കണം.

കാര്‍ത്തിക പൂര്‍ണിമയുടെ ജ്യോതിഷ പ്രാധാന്യം

കാര്‍ത്തിക പൂര്‍ണിമയുടെ ജ്യോതിഷ പ്രാധാന്യം

കാര്‍ത്തിക പൂര്‍ണിമക്ക് ജ്യോതിഷവുമായി ബന്ധപ്പെട്ട് വളരെയധികം പ്രാധാന്യം ഉണ്ട്. ബുധന്‍ മഹാവിഷ്ണുവിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇത് കൂടാതെ ശുക്രന്‍ ലക്ഷ്മി ദേവിയേയും പ്രതിനിധാനം ചെയ്യുന്നു. ഈ ദിനത്തില്‍ ഭക്തിപൂര്‍വ്വം ഈ ഗ്രഹങ്ങളെ ആരാധിച്ചാല്‍ ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത്തരത്തില്‍ ആരാധിക്കുന്നതിലൂടെ ബുദ്ധിശക്തിയും വിവേകവും യുക്തിയും വര്‍ദ്ധിക്കുകയും സാമ്പത്തിക പ്രശ്‌നങ്ങള്‍ മാറുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

തുളസി വിവാഹം: ഭാര്യാഭര്‍തൃ ബന്ധം ദൃഢമാക്കാനും ദോഷമകറ്റാനും ശുഭമുഹൂര്‍ത്തംതുളസി വിവാഹം: ഭാര്യാഭര്‍തൃ ബന്ധം ദൃഢമാക്കാനും ദോഷമകറ്റാനും ശുഭമുഹൂര്‍ത്തം

most read:ശിവന് കൂവളത്തില സമര്‍പ്പിക്കൂ: ആഗ്രഹസാഫല്യവും ഐശ്വര്യവും ഫലം

English summary

Kartik Purnima 2022: Vrat, Date, Significance, Muhurat And Puja Vidhi In Malayalam

Here in this article we are discussing about the date, vrat, significance, muhurat and puja vidhi of Kartik Purnima 2022 in malayalam. Take a look.
Story first published: Thursday, October 27, 2022, 13:52 [IST]
X
Desktop Bottom Promotion