For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവന് കൂവളത്തില സമര്‍പ്പിക്കൂ: ആഗ്രഹസാഫല്യവും ഐശ്വര്യവും ഫലം

|

കൂവളം എന്നത് ശിവന് പ്രിയപ്പെട്ടതാണ് എന്ന് നമുക്കറിയാം. എന്നാല്‍ എന്തുകൊണ്ട് കൂവളത്തിന്റെ ഇവ ശിവന് പ്രിയപ്പെട്ടതായി എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ദേവന്‍മാര്‍ക്ക് പലപ്പോഴും നാം പൂക്കളും പഴങ്ങളും വഴിപാടുകളായി സമര്‍പ്പിക്കാറുണ്ട്. ഓരോ ദേവതകള്‍ക്കും പ്രിയപ്പെട്ട ചില വസ്തുക്കളും ഉണ്ട്. പുരാണങ്ങളും വേദങ്ങളും അനുസരിച്ച് പണ്ട് കാലം മുതല്‍ തന്നെ ശിവന് പ്രിയപ്പെട്ടതായിരുന്നു കൂവളത്തിന്റെ ഇല. ശിവാരാധനയില്‍ വ്യാപകമായി കൂവളത്തില ഉപയോഗിക്കുന്നുണ്ട്. നിരവധി ഔഷധ ഗുണങ്ങള്‍ കൂവളത്തിന്റെ ഇലക്ക് ഉണ്ടെന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് ആത്മീയ കാര്യങ്ങള്‍ക്കും ഇവ ഉപയോഗിക്കുന്നത്.

Bel Patra offered to Lord Shiva

പൂജാദി വേളകളിലും ശിവന് മാല ചാര്‍ത്തുന്നതിനും എല്ലാം കൂവളത്തിന്റെ ഇല ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ കൂവളത്തിന്റെ ഇല എന്തുകൊണ്ട് ശിവന് പ്രിയപ്പെട്ടതായി, എന്തൊക്കെ കാര്യങ്ങളാണ് ഇതിന്റെ പ്രാധാന്യത്തിന് പിന്നില്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ ഇല ത്രിഫലങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്‍മാര്‍ ഇതില്‍ കുടി കൊള്ളുന്നു എന്നാണ് വിശ്വാസം. കൂവളത്തിന്റെ ഇലക്ക് ശിവന്റെ ഊര്‍ജ്ജത്തെ ആഗിരണം ചെയ്യാന്‍ സാധിക്കും എന്നാണ് പറയുന്നത്. ശിവന്റെ ത്രിക്കണ്ണിനെയാണ് കൂവളത്തിന്റെ ഇല സൂചിപ്പിക്കുന്നത്. ശിവാരാധനയില്‍ കൂവളത്തില ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം.

ശിവന്റെ തൃക്കണ്ണ്

ശിവന്റെ തൃക്കണ്ണ്

വിശ്വാസ പ്രകാരം തൃക്കണ്ണിനെയാണ് കൂവളത്തിന്റെ ഇല സൂചിപ്പിക്കുന്നത്. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്ന ത്രിതത്വത്തിലാണ് ഇത് കണക്കാക്കുന്നത്. ഏതൊരു ഭക്തനും ഭക്തിയോടെ കൂവളത്തില സമര്‍പ്പിക്കുമ്പോള്‍ ഭഗവാന്‍ അവരുടെ ആഗ്രഹം പൂര്‍ത്തീകരിച്ച് കൊടുക്കുന്നു എന്നാണ് വിശ്വാസം. ഇത് കൂടാതെ, ഭക്തര്‍ കൂവളത്തിന്റെ ഇലകള്‍ ദൈവത്തിന് സമര്‍പ്പിക്കുമ്പോള്‍ ദൈവത്തിന് സമര്‍പ്പിച്ചതിന്റെ ഒരു ഭാഗം അവരോടൊപ്പം തിരികെ വരും എന്നും വിശ്വസിക്കപ്പെടുന്നു. അങ്ങനെ ദേവന്റെ ചൈതന്യം ഇവരോടൊപ്പം എപ്പോഴും ഉണ്ടാവുന്നു എന്നാണ് പറയപ്പെടുന്നത്. കൂവളത്തിന്റെ ഇലക്ക് ശിവന്റെ ചൈതന്യത്തെ ആഗിരണം ചെയ്യാന്‍ സാധിക്കും എന്നാണ് പറയപ്പെടുന്നത്.

എന്തുകൊണ്ടാണ് കൂവളത്തിന്റെ ഇല

എന്തുകൊണ്ടാണ് കൂവളത്തിന്റെ ഇല

എന്തുകൊണ്ടാണ് മറ്റൊരു ഇലകള്‍ക്കും ഇല്ലാത്ത പ്രാധാന്യം കൂവളത്തിന്റെ ഇലക്ക് ഉള്ളത് എന്ന് നമുക്ക് നോക്കാം. സ്‌കന്ദപുരാണം അനുസരിച്ച് മന്ദ്രാചല്‍ പര്‍വതത്തില്‍ വീണ പാര്‍വതി ദേവിയുടെ വിയര്‍പ്പുതുള്ളിയില്‍ നിന്നാണ് കൂവളത്തിന്റെ ഇല ഉണ്ടായത് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ദേവിയുടെ ചൈതന്യം ഈ മരത്തില്‍ അങ്ങോളമിങ്ങോളം നിലനില്‍ക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് മഹാദേവന് ഈ ഇലകള്‍ ഇത്രത്തോളം പ്രിയപ്പെട്ടതായി മാറിയതും. കൂവളത്തിന്റെ ഇലകളിലും പൂക്കളിലും പഴങ്ങളിലും വേരുകളിലും എല്ലാം പാര്‍വ്വതി ദേവിയുടെ ചൈതന്യം നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം

വേദപ്രകാരം

വേദപ്രകാരം

അഥര്‍വവേദം, രണ്ടാം ബ്രാഹ്മണം, ശതപഥ ബ്രാഹ്മണം എന്നിവയില്‍ പരാമര്‍ശിച്ചിരിക്കുന്ന വളരെ ശുഭകരമായ വൃക്ഷമാണ് കൂവളം. ബ്രഹ്മാവിന്റെ സൃഷ്ടിയാണ് എന്നാണ് വിശ്വാസം. എന്നാല്‍ ലക്ഷ്മിദേവിയുടെ തപസ്സിന്റെ കാഠിന്യം മൂലമാണ് വൃക്ഷം ഉണ്ടായത് എന്നും ഒരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ത്രികോണാകൃതിയിലുള്ള ഇലകള്‍ മൂന്നെണ്ണമുള്ളത് ശിവന് വളരെയധികം പ്രിയപ്പെട്ടതായിരുന്നു. ശിവന്റെ രൂപമായി വരെ ഈ വൃക്ഷത്തെ കണക്കാക്കുന്നവരുണ്ട്. കൂവളത്തില നിവേദിക്കാതെ ചെയ്യുന്ന ശിവപൂജയ്ക്ക് ഫലമില്ലെന്നാണ് വിശ്വാസം.

എങ്ങനെ തിരഞ്ഞെടുക്കണം

എങ്ങനെ തിരഞ്ഞെടുക്കണം

കൂവളത്തില തിരഞ്ഞെടുക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇവ വൃത്തിയുള്ള ഇലകളാണ് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ കൂവളത്തിന്റെ ഇല കീറിയതും മറ്റുമല്ലെന്ന് ഉറപ്പ് വരുത്തണം. പലപ്പോഴും പ്രാണികള്‍ ഉണ്ടാവുന്ന ഇലകള്‍ തിരഞ്ഞെടുക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. തണ്ടിന് കട്ടിയില്ല എന്നതും ഉറപ്പ് വരുത്തേണ്ടതാണ്. പൂജയില്‍ ഉപയോഗിക്കുന്ന കൂവളത്തിന്റെ ഇലയില്‍ 3 ഇലകള്‍ ഉണ്ടായിരിക്കണം. നാലെണ്ണം കൂടിയുള്ള ഇലകളില്‍ നിന്ന് ഒരെണ്ണം കളഞ്ഞ് ഉപയോഗിക്കുന്നത് ശരിയല്ല.

 ആയുര്‍വ്വേദ ഗുണങ്ങള്‍

ആയുര്‍വ്വേദ ഗുണങ്ങള്‍

ആയുര്‍വ്വേദ ഗുണപ്രകാരം കൂവളത്തിന്റെ ഇലക്ക് വളരെയധികം പ്രാധാന്യമുണ്ട്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ സ്വഭാവമുള്ളവയാണ് കൂവളത്തിന്റെ ഇല. ഇത് ത്രിഫല രൂപം സത്വ, രജസ്സ്, തമസ് എന്നീ മൂന്ന് ഗുണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഉള്ളത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് കൂവളത്തിന്റെ ഇല. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഇനി കൂവളത്തില പൂജക്കെടുക്കുമ്പോള്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കാവുന്നതാണ്.

Weekly Horoscope: വരുന്ന ആഴ്ച 12 രാശിക്കാരുടേയും സമ്പൂര്‍ണഫലംWeekly Horoscope: വരുന്ന ആഴ്ച 12 രാശിക്കാരുടേയും സമ്പൂര്‍ണഫലം

തുലാം മാസം 27 നാളിന്റേയും ദോഷപരിഹാരം മറികടക്കാന്‍തുലാം മാസം 27 നാളിന്റേയും ദോഷപരിഹാരം മറികടക്കാന്‍

English summary

Significance of Bel Patra offered to Lord Shiva In Malayalam

Here in this article we are sharing the significance of Bel patra offered to Lord shiva in malayalam. Take a look
X
Desktop Bottom Promotion