ചരിത്രപ്പെരുമകളില്‍ നിറഞ്ഞ് വീണ്ടും ഒരു വിഷുക്കാലം

Posted By:
Subscribe to Boldsky

ഓണം കഴിഞ്ഞാല്‍ മലയാളികള്‍ ജാതിഭേദമന്യേ ആഘോഷിക്കുന്ന ഉത്സവമാണ് വിഷു. കേരളത്തിന്റെ പ്രധാന വിളവെടുപ്പ് ഉത്സവങ്ങളില്‍ പ്രധാനപ്പെട്ടതും. വിഷുക്കൈനീട്ടം, വിഷുസദ്യ, വിഷുക്കണി തുടങ്ങി വിഷുമയമാണ് എല്ലാ വാക്കുകളിലും. നന്മയുടെ മറ്റൊരു വിഷുക്കാലം കൂടി...

വിഷുപ്പുലരിയില്‍ വിഷുക്കണി കണ്ട് ഒരു വര്‍ഷം മുഴുവന്‍ ഐശ്വര്യത്തിലേക്കും സമ്പല്‍സമൃദ്ധിയിലേക്കും കണ്‍തുറക്കാനാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഐശ്വര്യപൂര്‍ണമായ വിഷുവിനെ നമുക്കെല്ലാം വരവേല്‍ക്കാം.

വിഷുക്കണി

വിഷുക്കണി

കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ് വിഷുക്കണി ഒരുക്കുന്നത്. തേച്ച് മിനുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും എന്നു വേണ്ട സകലതും ഒരുക്കുന്നു.

വിഷു

വിഷു

കത്തിച്ച നിലവിളക്കിനടുത്ത് ഉടുത്തൊരുക്കി ശ്രീകൃഷ്ണ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുന്നത്. കണിക്കൊന്നയില്ലാത്ത വിഷു ഇല്ല എന്ന് തന്നെ പറയാം.

 വിഷുക്കൈനീട്ടം

വിഷുക്കൈനീട്ടം

വിഷുക്കൈനീട്ടമാണ് മറ്റൊന്ന്. കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം വിഷുക്കൈനീട്ടം നല്‍കുന്നു. ആദ്യ കാലത്ത് സ്വര്‍ണം, വെള്ളി നാണയങ്ങളായിരുന്നു കൈനീട്ടം നല്‍കിയിരുന്നത്. പ്രായമുള്ളവര്‍ പ്രായത്തില്‍ കുറഞ്ഞവര്‍ക്കാണ് കൈനീട്ടം നല്‍കുക.

 വിഷുസദ്യ

വിഷുസദ്യ

വിഷുക്കണിയും കൈനീട്ടവും കഴിഞ്ഞാല്‍ പിന്നീട് എത്തുന്നത് വിഷുസദ്യയിലേക്കാണ്. വിഷുവിഭവങ്ങളില്‍ ഏറ്റവും കൂടുതലാകട്ടെ ചക്ക വിഭവങ്ങളായിരിക്കും. ചക്ക വറുത്തത്, ചക്ക എരിശ്ശേരി, ചക്കപ്പായസം, ചക്കത്തീയ്യല്‍ തുടങ്ങി സര്‍വ്വത്ര ചക്കമയം.

വിഷുവിഭവങ്ങളും

വിഷുവിഭവങ്ങളും

വിഷുക്കഞ്ഞി, വിഷുക്കട്ട എന്നീ സ്‌പെഷ്യല്‍ വിഷുവിഭവങ്ങളും വിഷുവിന്റെ മാത്രം പ്രത്യേകതയാണ്. വാഴപ്പോള വൃത്താകൃതിയില് ചുരുട്ടി അതില്‍ വാഴയില ചുരുട്ടി വെച്ച് പഴുത്ത പ്ലാവില ഉപയോഗിച്ച് തേങ്ങയും ചിരകിയിട്ടാണ് വിഷുക്കഞ്ഞി കുടിയ്ക്കുന്നത്.

കൊന്നമഹാത്മ്യം

കൊന്നമഹാത്മ്യം

വേനലില്‍ സ്വര്‍ണത്തിന്റെ നിധിശേഖരം എന്നാണ് കണിക്കൊന്നയെപ്പറ്റി പറയുന്നത്. വിഷുവിന് കണിക്കൊന്ന പൂത്തു നില്‍ക്കുന്നത് അത്രയേറെ ആഢ്യത്വത്തിലായതു കൊണ്ടാണ് ഇത്തരത്തില്‍ പറയുന്നത്.

English summary

Importance of Vishu Festival

significance behind the celebration of vishu festival of kerala new year.
Story first published: Friday, April 14, 2017, 5:30 [IST]
Please Wait while comments are loading...
Subscribe Newsletter