Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
നന്മയുടെ മറ്റൊരു വിഷുക്കാലം കൂടി...
കേരളത്തിന്റെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് വിഷു. ആഘോഷം എന്നതിലുപരി കേരളത്തിന്റെ വിളവെടുപ്പുത്സവമാണ് വിഷുമായി ആഘോഷിക്കുന്നത് പ്രധാനമായും. വിഷുവിനെക്കുറിച്ചുള്ള ഐതിഹ്യങ്ങളും ആചാരങ്ങളും നിരവധിയാണ്. കേരളത്തിലെ കാര്‍ഷികോത്സവം എന്ന് വിഷുവിനെ ഒറ്റവാചകത്തില്‍ ഒതുക്കാം. വിഷുവിനെക്കുറിച്ചാലോചിക്കുമ്പോള് ആദ്യം മനസ്സിലേക്കോടിയെത്തുന്നതും വിഷുക്കണിയും വിഷുക്കൈനീട്ടവും എല്ലാമാണ്.

ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് വിഷുക്കണിയാണ്. ഉണ്ണിക്കണ്ണനെ മഞ്ഞപ്പട്ടുടുപ്പിച്ച് ആഭരണങ്ങള്‍ ചാര്‍ത്തി കണിക്കൊന്നയും കണിവെള്ളരിയും വെച്ച് കണിയൊരുക്കി പുലര്‍ച്ചെ തന്നെ കണി കാണുന്നതാണ് മലയാളിയുടെ വിഷു ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത്. ഓട്ടുരുളിയില്‍ വാല്‍ക്കണ്ണാടിയും അലക്കിത്തേച്ച മുണ്ടും പൊന്നും എല്ലാം വിഷുക്കണിയിലെ പ്രത്യേകതകളാണ്.

വിഷുക്കൈനീട്ടമാണ് വിഷുക്കണിയ്ക്കു ശേഷമുള്ള മറ്റൊരു പ്രധാന ചടങ്ങ്. കുടുംബത്തിലെ മൂത്ത കാരമവര് കുട്ടികള്‍ മുതല്‍ മുകളിലേക്കുള്ള എല്ലാവര്ക്കും കൈനീട്ടം കൊടുക്കുന്നു. പിന്നീട് കുട്ടികളെല്ലാവരും ചേര്‍ന്ന് പടക്കം പൊട്ടിക്കലും ആഘോഷവുമായി വിഷു ആഘോഷിയ്ക്കുന്നു. വിഷുസദ്യയും ഇതില്‍ പ്രധാനപ്പെട്ടതാണ്. വര്ം മുഴുവന്‍ സമ്പല്‍സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടേ എന്നാഗ്രഹിച്ചു കൊണ്ടാണ് ഒരോ വിഷുവിനും നമ്മള് നന്മയിലേക്ക് കണ്ണു തുറക്കുന്നത്.




Click it and Unblock the Notifications
