Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ദീപാവലിയില്‍ ലക്ഷ്മീദേവിയെ വീട്ടിലെത്തിക്കാം
ആഘോഷങ്ങള്‍, പൂജകള്‍, ആചാരങ്ങള്‍ എന്നിങ്ങനെ ദേവപ്രീതിക്കായി ദീപാവലി നാളുകളില്‍ നിരവധി ചടങ്ങുകള്‍ മതാചാരപ്രകാരം നടത്തുന്നു. ദീപാവലിയില്‍ ആളുകള്‍ വീടുകളിലും മറ്റും ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്താനായി പൂജ നടത്തുന്നു. ഈ നാളുകളില്‍ നടത്തുന്ന ലക്ഷ്മീ പൂജ വീട്ടിലും ജീവിതത്തിലും ബിസിനസിലും അഭിവൃദ്ധി വരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. സമ്പത്തിന്റെ ദേവിയും ഭഗവാന് മഹാവിഷ്ണുവിന്റെ പത്നിയുമാണ് ലക്ഷ്മി ദേവി.
സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രഥമ ദൈവമായി ലക്ഷ്മീ ദേവിയെ കണക്കാക്കുന്നു. ലക്ഷ്മീ ദേവിയെ ഉചിതമായ രീതിയില്‍ ആരാധിക്കുകയാണെങ്കില്‍ കൂടുതല്‍ ഐശ്വര്യവും സമ്പത്തും നിങ്ങളിലേക്ക് ആകര്‍ഷിക്കുമെന്നും വിശ്വസിക്കുന്നു. ശാന്തിയും സമാധാനവും എവിടെയുണ്ടോ അവിടെ ലക്ഷ്മീ ദേവി വസിക്കുന്നു എന്നു വിശ്വസിക്കുന്നു. ദീപാവലി ആഘോഷവേളയില്‍ ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുക്കുന്നത് ഒരു ശുഭകാര്യമായി കരുതപ്പെടുന്നു. അതിനാല്‍ ഈ ദീപാവലിയില്‍ നിങ്ങള്‍ക്ക് വീടുകളില്‍ തന്നെ ലക്ഷ്മീ പൂജ നടത്തുന്നതിനുള്ള ലളിതമായ നടപടിക്രമങ്ങള്‍ ഇതാ.

തയ്യാറെടുപ്പുകള്‍
ലക്ഷ്മി പൂജ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ വീട് നന്നായി വൃത്തിയാക്കി അലങ്കരിക്കുക. ലക്ഷ്മി പൂജാ ദിവസം, കുളിച്ച് ശുദ്ധിയോടെ നിങ്ങളുടെ വീട്ടിലുടനീളം ഗംഗാജലം തളിക്കുക.

പൂജാപീഠം സ്ഥാപിക്കുക
ഒരു മേശയോ അല്ലെങ്കില്‍ പ്ലാറ്റ്ഫോമോ പൂജയ്ക്കായി തയാറാക്കാവുന്നതാണ്. അതിന് മുകളില്‍ ഒരു ചുവന്ന തുണി വിരിക്കുക. കുറച്ച് ധാന്യങ്ങള്‍ മധ്യത്തില്‍ വയ്ക്കുക, മഞ്ഞള്‍പ്പൊടി ഉപയോഗിച്ച് ധാന്യങ്ങളുടെ മധ്യത്തില്‍ ഒരു താമര വരയ്ക്കുക. ഇതിനു മുകളിലായി ലക്ഷ്മി ദേവി, ഗണപതി എന്നിവരുടെ ചിത്രമോ പ്രതിമയോ സ്ഥാപിക്കുക.

കലശം തയാറാക്കുക
ഒരു ചെമ്പ് പാത്രത്തിലോ വെള്ളി പാത്രത്തിലോ മൂന്നിലൊന്ന് ഭാഗം വെള്ളം നിറയ്ക്കുക. കുറച്ച് നാണയങ്ങള്‍, വെറ്റില ഉണക്കമുന്തിരി, ഗ്രാമ്പൂ, ഡ്രൈ ഫ്രൂട്ട്സ്, ഏലം എന്നിവ പാത്രത്തിനകത്ത് വയ്ക്കുക. ഒരു വൃത്താകൃതിയില്‍ ഈ പാത്രത്തിനു ചുറ്റും മാവില വയ്ക്കുക. ഇതു പൂര്‍ത്തിയാക്കാന്‍ കലശത്തില്‍ ഒരു തേങ്ങ വയ്ക്കുക. ഈ കലശം വിഗ്രഹങ്ങള്‍ക്കൊപ്പം പീഠത്തില്‍ സ്ഥാപിച്ച് സിന്ധൂരവും പൂക്കളും കൊണ്ട് അലങ്കരിക്കുക.

വിഗ്രഹ പൂജ
ലക്ഷ്മീ ദേവി, ഗണപതി എന്നിവരുടെ വിഗ്രഹങ്ങള്‍ക്ക് ശുദ്ധമായ വെള്ളം, പഞ്ചാമൃതം, ചന്ദന വെള്ളം, റോസ് വാട്ടര്‍ എന്നിവ ഉപയോഗിച്ച് അര്‍ച്ചന നടത്തുക. മഞ്ഞള്‍, ചന്ദനം, സിന്ധൂരം എന്നിവ വിഗ്രഹങ്ങളില്‍ തൊടുക. ഈ വിഗ്രഹങ്ങളെ പൂക്കളും മാലകളും കൊണ്ട് അലങ്കരിക്കുക.

പൂജയും വഴിപാടുകളും
വിളക്കും ചന്ദനത്തിരിയും കത്തിച്ച് ഗണേശ ആരാധനയോടെ പൂജ ആരംഭിക്കുക. എന്നിട്ട് ലക്ഷ്മി ദേവിയെ ആരാധിക്കുക. രണ്ട് മൂര്‍ത്തികള്‍ക്കും മന്ത്രം ചൊല്ലുക. വഴിപാടുകള്‍ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുക. ലഡ്ഡു, വെറ്റില, നട്സ്, ഡ്രൈ ഫ്രൂട്ട്സ്, തേങ്ങ, മധുരപലഹാരങ്ങള്‍, വീട്ടിലെ അടുക്കളയില്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍, നാണയങ്ങള്‍ എന്നിവയും ലക്ഷ്മി പൂജയ്ക്കുള്ള പ്രധാന വഴിപാടുകളാണ്. മന്ത്രങ്ങള്‍ ചൊല്ലുന്നതോടൊപ്പം വിഗ്രഹങ്ങള്‍ക്ക് പൂക്കളും അര്‍പ്പിക്കുക.

ലക്ഷ്മീ കഥ പാരായണം ചെയ്യുക
ലക്ഷ്മി ദേവിയുടെ കഥ പാരായണം ചെയ്യുന്നത് ലക്ഷ്മി പൂജയുടെ ഒരു പ്രധാന ഭാഗമാണ്. കഥ വായിക്കാന്‍ വീട്ടിലെ പ്രായമായവരെയോ താല്പ്പര്യമുള്ളവരെയോ ഏല്പിക്കുക. മറ്റുള്ളവര്‍ ഭക്തിപൂര്‍വ്വം ശ്രദ്ധയോടെ കഥ കേള്‍ക്കണം. കഥയുടെ അവസാനം, എല്ലാ അംഗങ്ങളും ലക്ഷ്മീദേവിയുടെയും ഗണേശന്റെയും പാദങ്ങളില്‍ പൂക്കള്‍ അര്‍പ്പിക്കുക.

പൂജ അവസാനിപ്പിക്കുക
ലക്ഷ്മി ദേവിയുടെ ആരതി ഗാനം ആലപിച്ച് വിഗ്രഹങ്ങള്‍ക്കും കലശത്തിനും മുന്നില്‍ കര്‍പ്പൂര ദീപം വീശുക. വീടിന്റെ അഭിവൃദ്ധിക്കും ക്ഷേമത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലുക, യാഗപീഠം ചുറ്റുക, മൂര്‍ത്തികളുടെ മുന്നില്‍ പ്രണമിക്കുക. പൂജയില്‍ പങ്കെടുത്തവര്‍ക്ക് പ്രസാദം വിതരണം ചെയ്യുക.



Click it and Unblock the Notifications
