വീട്ടിലെ ചിലന്തി വല വരാനിരിക്കും ദാരിദ്ര്യലക്ഷണം

Posted By:
Subscribe to Boldsky

വാസ്തുശാസ്ത്രം നോക്കി വീടുവെയ്ക്കുന്നവരും വാസ്തുവിന് പ്രാധാന്യം നല്‍കുന്നവരുമാണ് നമ്മളില്‍ പലരും. നാം നിസാരമെന്ന് കരുതുന്ന പല കാര്യങ്ങളും വാസ്തുപ്രകാരം നോക്കുമ്പോള്‍ കൊടിയ ദോഷം നല്‍കുന്ന ഒന്നാണ്. പലരും ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കാറില്ല.

അതുകൊണ്ട് തന്നെ പലപ്പോഴും പല വിധത്തിലുള്ള ദോഷങ്ങള്‍ ഇവരെ പിന്തുടരുന്നു. പിന്നീടാണ് ഇതിനെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുന്നത്. ബ്രേസ്ലറ്റ് ലൈന്‍ രണ്ടാണോ സാമ്പത്തിക നേട്ടം ഉറപ്പ്

വീട്ടില്‍ ദാരിദ്ര്യവും ദു:ഖവും കൊണ്ട് വരുന്ന ചില കാര്യങ്ങളുണ്ട്. നമ്മള്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ഇതിന് അറുതി വരുത്താവുന്നതാണ്. വീട്ടിനുള്ളില്‍ ചില കാര്യങ്ങളില്‍ അശ്രദ്ധ കളഞ്ഞാല്‍അത് ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കും.

 ചിലന്തി വല

ചിലന്തി വല

വീട്ടിനകത്ത് എവിടെയെങ്കിലും ചിലന്തിവല കാണപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ എടുത്ത് കളയുക. വീട്ടില്‍ ചിലന്തി വല കാണപ്പെടുന്നത് അശുഭലക്ഷണമാണ്. ഇതാകട്ടെ ദാരിദ്ര്യത്തിന് മുന്നോടിയാണ്. മാത്രമല്ല നിര്‍ഭാഗ്യവും ഇതിലൂടെ ഉണ്ടാവുന്നു.

മരുന്ന് ചിതറിയിടുന്നത്

മരുന്ന് ചിതറിയിടുന്നത്

പലര്‍ക്കും അടുക്കും ചിട്ടയും അടുത്തു കൂടി പോയിട്ടുണ്ടാവില്ല. അതിന്റെ ഫലമായി പല വസ്തുക്കളും ചിന്നിച്ചിതറി ഇടുന്നതും പതിവാണ്. ഇതില്‍ തന്നെ മരുന്നുകളും മറ്റും വലിച്ച് വാരി ഇടുന്നവര്‍ക്ക് ദോഷം സംഭവിക്കുമെന്നാണ് വാസ്തു പറയുന്നത്.

പ്ലാസ്റ്റിക് കവറുകള്‍

പ്ലാസ്റ്റിക് കവറുകള്‍

ഇതിന് പിന്നില്‍ ശാസ്ത്രീയ വശം ഉണ്ടെങ്കിലും കീറിയ പ്ലാസ്റ്റിക് കവറുകലും മറ്റും വീട്ടില്‍ ദീര്‍ഘകാലം സൂക്ഷിക്കുന്നത് നല്ലതല്ല. ഇവയ്ക്ക് നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കാനുള്ള കഴിവുണ്ട് എന്നാണ് പറയുന്നത്.

 ചെരുപ്പ് വീടിനകത്ത്

ചെരുപ്പ് വീടിനകത്ത്

പലപ്പോഴും പലരും വീടിനകത്ത് ചെരിപ്പിട്ട് നടക്കുന്ന ശീലക്കാരാണ്. എന്നാല്‍ ഒരിക്കലും വീട്ടിനകത്ത് ചെരിപ്പിട്ട് നടക്കരുത്. ഇത് വീട്ടില്‍ നിന്നും ലക്ഷ്മീദേവിയെ പുറത്തേക്ക് കൊണ്ടു പോവും.

ആഭരണവും പണവും ചവിട്ടരുത്

ആഭരണവും പണവും ചവിട്ടരുത്

ലക്ഷ്മീ ദേവിയാണ് ആഭരണവും പണവും എല്ലാം. എന്നാല്‍ ഇതൊരിക്കലും നിലത്തിട്ട് ചവിട്ടുകയോ അലക്ഷ്യമായി ഇടുകയോ ചെയ്യരുത്.

ദൈവത്തിന്റെ വ്യത്യസ്തഭാവങ്ങള്‍

ദൈവത്തിന്റെ വ്യത്യസ്തഭാവങ്ങള്‍

പല വീടുകളിലുമുള്ളതാണ് ഇത്. ഒരേ ദൈവത്തിന്റെ തന്നെ വിവിധ തരത്തിലുള്ള ചിത്രങ്ങള്‍. എന്നാല്‍ ഇതൊരിക്കലും ശരിയായ നടപടിയല്ല. മാത്രമല്ല ഇത് വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കാന്‍ കാരണമാകും.

 കേടായ തേങ്ങ

കേടായ തേങ്ങ

കേടായ തേങ്ങ വീട്ടില്‍ സൂക്ഷിക്കുന്നവരും ശ്രദ്ധിക്കുക. കാരണം വീട്ടിലെ ഐശ്വര്യത്തെ മുഴുവന്‍ ഇല്ലാതാക്കി വീട്ടില്‍ ഐശ്വര്യക്കേട് നിറയ്ക്കാന്‍ ഇത് കാരണമാകും.

പൊട്ടിയ കണ്ണാടി

പൊട്ടിയ കണ്ണാടി

പൊട്ടിയ കണ്ണാടിയാണ് മറ്റൊന്ന്. ഇതിന്റെ ഫലമാകട്ടെ കൊടിയ ദാരിദ്ര്യമായിരിക്കും. മാത്രമല്ല പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കുന്നതും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക.

English summary

How to recognize and remove negative energy from your home

If you want to clear the negative energy from your home or office here are some ideas.
Story first published: Saturday, May 27, 2017, 10:52 [IST]