For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്തു വരാന്‍ കനകധാരാ സ്‌തോത്രം ഇങ്ങനെ

സമ്പത്തു വരാന്‍ കനകധാരാ സ്‌തോത്രം ഇങ്ങനെ

|

വിശ്വാസികള്‍ക്കു വിശ്വാസമുണ്ടാകും. അവിശ്വാസികള്‍ക്ക് അതേ രീതിയിലും വിശ്വസിയ്ക്കാം. ഇതാണ് വിശ്വാസത്തിന്റെ കേവല തത്വം.

ഈ വിശ്വാസം അടിസ്ഥാനപ്പെടുത്തി ദൈവത്തെ, പൂജാദി കര്‍മങ്ങളില്‍ എല്ലാം വിശ്വാസമുള്ളവരുമുണ്ട്. വിശ്വാസത്തിന് വേണ്ടി പലതും ചെയ്യുന്നവരുമുണ്ട്.

ജീവിതത്തില്‍ മിക്കവാറും പേര്‍ ധനത്തിനു പുറകേയുള്ള ഓട്ടത്തിലാണ്. ഏതു വിധേനയും ധനമുണ്ടാക്കാന്‍. ഇതിനു വേണ്ടി കൂട്ടു പിടിയ്ക്കുന്ന വഴികളും പലതാണ്. ഇതില്‍ നല്ല വഴികള്‍ മുതല്‍ മോശം വഴികള്‍ വരെ പെടും.

സാമ്പത്തുണ്ടാകാനും ഐശ്വര്യമുണ്ടാകാനും പുരാണങ്ങളില്‍ പറയുന്ന പല വഴികളുമുണ്ട്. ഇതിലൊന്നാണ് ചില പ്രത്യേക മന്ത്രങ്ങള്‍. ചില മന്ത്രങ്ങള്‍ ചൊല്ലിയാല്‍ ചില പ്രത്യേക ഫലങ്ങളാണ് ഉണ്ടാകുക.

സമ്പത്തു കൈ വരാന്‍

സമ്പത്തു കൈ വരാന്‍

സമ്പത്തു കൈ വരാന്‍ ഹൈന്ദവ രീതിയനുസരിച്ചു വിശ്വാസിയ്ക്കുന്ന ഒരു മന്ത്രമാണ് കനകധാരാ സ്‌തോത്രം. ലക്ഷ്മീ ദേവിയെ പ്രസാദിപ്പിയ്ക്കുന്ന ഈ സ്‌തോത്രം ദിവസവും വീട്ടില്‍ ജപിച്ചാല്‍ കടം മാറുമെന്നും കുടുംബത്തില്‍ സമ്പത്തു വന്നു ചേരുമെന്നും പറയാം.

കനകം ധാര ധാരയായി

കനകം ധാര ധാരയായി

കനകം ധാര ധാരയായി പെയ്യുന്നു എന്നതാണ് ഈ പ്രത്യേക മന്ത്രത്തിന്റെ പേരിന്റെ തന്നെ അര്‍ത്ഥം. ക്ഷേത്രങ്ങളില്‍ പോലും ഇതു വയ്ക്കുന്നതു സാധാരണയാണ്.

കനകധാരാ സ്‌തോത്രം

കനകധാരാ സ്‌തോത്രം

കനകധാരാ സ്‌തോത്രം ജപിയ്ക്കുവാനും പാലിയ്‌ക്കേണ്ട ചില പ്രത്യേക ചിട്ടകളുണ്ട്. ഇവയനുസരിച്ചു ജപിച്ചാലേ പ്രയോജനം ലഭിയ്ക്കൂ.

ഇതു തുടര്‍ച്ചയായി

ഇതു തുടര്‍ച്ചയായി

ഇതു തുടര്‍ച്ചയായി ഭക്തിപൂര്‍വം ജപിയ്ക്കണം എന്നതാണ് ഒരു കാര്യം. ഇതിനൊപ്പം ദേവിയെ പ്രസാദിപ്പിയ്ക്കുന്ന ലളിതാ സഹസ്രനാമം കൂടി ജപിച്ചാല്‍ മൂന്നിരട്ടി ഫലം എന്നതാണ് വിശ്വാസം.

സഹസ്ര നാമ ജപത്തോടൊപ്പം

സഹസ്ര നാമ ജപത്തോടൊപ്പം

സഹസ്ര നാമ ജപത്തോടൊപ്പം ലക്ഷ്മീവാസുദേവ മന്ത്രം കൂടി ചൊല്ലുന്നതും ഏറെ നല്ലതാണ്. ഇതും കനകധാരാ സ്‌തോത്രത്തിന്റെ ഗുണം ഇരട്ടിപ്പിയ്ക്കുമെന്നാണ് പറയുക.

ലക്ഷ്മീദേവി

ലക്ഷ്മീദേവി

ലക്ഷ്മീദേവിയുടെ വിഗ്രഹത്തിനോ ഫോട്ടോയ്‌ക്കോ മുന്നില്‍ നികുളിച്ചു ശരീര,മന ശുദ്ധി വരുത്തി വേണം, സ്‌തോത്രം ജപിയ്ക്കാന്‍. രാവിലെയോ വൈകീട്ടോ ജപിയ്ക്കാം. രാവിലെ കിഴക്കോട്ടോ വൈകീട്ട് പടിഞ്ഞാറോട്ടോ തിരിഞ്ഞിരുന്നു ജപിയ്ക്കാം. വടക്കോട്ടു തിരിഞ്ഞിരുന്നും നാമം ജപിയ്ക്കാം.

വിളക്കിനു പിന്നിലായി

വിളക്കിനു പിന്നിലായി

വിളക്കിനു പിന്നിലായി ദേവിയുടെ ഫോട്ടോയ്ക്കു സമീപം കുങ്കുമം, പൂവ് എന്നിവ വയ്ക്കുന്നതും നല്ലതാണ്. ശ്രീചക്രം വയ്ക്കുന്നതും അത്യുത്തമമാണ്. നാമ ജപത്തിനു ശേഷം കുങ്കുമം തൊടുന്നതും പുഷ്പം ചൂടുന്നതും നല്ലതാണ്.

ലക്ഷ്മീ ദേവിയുടെ ദിനമായി കരുതുന്ന വെള്ളിയാഴ്ച

ലക്ഷ്മീ ദേവിയുടെ ദിനമായി കരുതുന്ന വെള്ളിയാഴ്ച

ലക്ഷ്മീ ദേവിയുടെ ദിനമായി കരുതുന്ന വെള്ളിയാഴ്ചകളും ഇതു ജപിയ്ക്കുവാന്‍ ഏറെ ശ്രേഷ്ഠമാണ്. ദിവസവും ചൊല്ലുവാന്‍ തടസമെങ്കില്‍ വെള്ളിയാഴ്ചകളിലെങ്കിലും ഇതു ചൊല്ലുക. ഇന്നേ ദിവസം വ്രതം നോറ്റു ചൊല്ലുന്നത് ഏറെ വിശേഷപ്പെട്ടതാണ്.

വളരെ ഏകാഗ്രതയോടെ

വളരെ ഏകാഗ്രതയോടെ

വളരെ ഏകാഗ്രതയോടെ മനസു ദേവിയില്‍ അര്‍പ്പിച്ച് നിലവിളക്കിനു മുന്നിരുന്നു ചൊല്ലുന്നതാണ് സര്‍വ്വൈശ്വവും നല്‍കുക. ദിവസവും രണ്ടു നേരം, അതായത് രാവിലെയും സന്ധ്യയ്ക്കും ജപിയ്ക്കുന്നത് ഏറെ നല്ലതാണ്.

ശങ്കരാചാര്യര്‍ക്ക്

ശങ്കരാചാര്യര്‍ക്ക്

വിശപ്പടക്കുവാന്‍ ഒരു പാവപ്പെട്ട സ്ത്രീയുടെ വീട്ടില്‍ ചെന്ന ശങ്കരാചാര്യര്‍ക്ക് അവര്‍ ആകെയുണ്ടായിരുന്ന ഉണക്ക നെല്ലിക്ക നല്‍കിയെന്നും ഇതില്‍ പ്രീതനായി അദ്ദേഹം അവിടെയിരുന്ന് ഈ കീര്‍ത്തനം എഴുതിത്തീര്‍ത്തുവെന്നുമാണ് വിശ്വാസം. ഇതേത്തുടര്‍ന്ന് ഭഗവതിയുടെ അനുഗ്രഹം സ്വര്‍ണ നെല്ലിക്കകളായി അവിടെ വര്‍ഷിച്ചു എന്നാണ് വിശ്വാസം.

Read more about: inspiration spirituality
English summary

How To Recite Kanaka Dhara Stotram To Attract Money

rtrrrrgrg
X
Desktop Bottom Promotion