എഴുന്നേറ്റയുടന്‍ ഉള്ളം കൈ നോക്കൂ, സമ്പത്ത് കുമിയും

Posted By:
Subscribe to Boldsky

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണി മോശമായി എന്ന് പരാതി പറയുന്നവരെ നാം നിരവധി കണ്ടിട്ടുണ്ട്. രാവിലത്തെ കണിയുടെ അടിസ്ഥാനത്തില്‍ അന്നത്തെ ദിവസത്തെ കുറിച്ച് ആലോചിച്ച് ചിന്തിച്ചിരിയ്ക്കുന്നവരേയും നാം കണ്ടിട്ടുണ്ട്. എന്നാല്‍ കൈയ്യിനകത്ത് തന്നെ നല്ല കണിയുള്ളപ്പോള്‍ പിന്നെ എന്തിന് കണി മോശമായി എന്ന് പറഞ്ഞ് പരാതിപ്പെടണം. ക്ഷേത്രപ്രദക്ഷിണത്തില്‍ തെറ്റ്‌ ആവര്‍ത്തിച്ചാല്‍

രാവിലെ എവുന്നേറ്റ് കൈയ്യില്‍ തന്നെ നോക്കി നോക്കൂ. ദിവസം മുഴുവന്‍ ഉന്‍മേഷവും ഭാഗ്യവും എല്ലാം നമ്മുടെ ഉള്ളംകൈ തരും. ലക്ഷ്മീ ദേവിയുടെ കടാക്ഷം നമ്മുടെയെല്ലാം ഉള്ളംകൈയ്യില്‍ ഉണ്ടെന്നാണ് വിശ്വാസം. എന്നാല്‍ എങ്ങനെ ഉള്ളംകൈയ്യില്‍ നമ്മുടെ ഭാഗ്യം നോക്കാം. തേങ്ങയും പഴവും നേര്‍ച്ചയാക്കുന്നതെന്തുകൊണ്ട്?

രാവിലത്തെ ശീലങ്ങള്‍

രാവിലത്തെ ശീലങ്ങള്‍

രാവിലെ എഴുന്നേറ്റാല്‍ ഉടനെ നമ്മള്‍ കാലങ്ങളായി ശീലിച്ച് വരുന്ന ചില കാര്യങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഉള്ളംകൈയ്യില്‍ നോക്കുന്നതും ഒരു ശീലമാക്കി മാറ്റി നോക്കൂ. ജീവിതത്തില്‍ ഉണ്ടാവുന്ന അഭിവൃദ്ധിയും ഐശ്വര്യവും നിങ്ങള്‍ക്ക് മനസ്സിലാവും.

ഉള്ളംകൈയ്യില്‍ നോക്കുന്നത്

ഉള്ളംകൈയ്യില്‍ നോക്കുന്നത്

ലക്ഷ്മീദേവിയുടെ വാസസ്ഥാനമാണ് ഉള്ളംകൈ എന്നാണ് വിശ്വാസം. ലക്ഷ്മി, സരസ്വതി, വിഷ്ണു എന്നീ ദേവതകളുടെ വാസസ്ഥാനമാണ് ഉള്ളൈ കൈ. രാവിലെ ഉറക്കമുണര്‍ന്ന ഉടന്‍ തന്നെ ഉള്ളം കൈയ്യില്‍ നോക്കുന്നത് അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറയ്ക്കും.

കിടക്ക മടക്കി വെയ്ക്കുക

കിടക്ക മടക്കി വെയ്ക്കുക

ഉള്ളംകൈയ്യില്‍ നോക്കിയതിനു ശേഷം കിടക്ക മടക്കി വെയ്ക്കാന്‍ ശ്രദ്ധിക്കണം. കിടന്ന കിടക്ക മടക്കിയില്ലെങ്കില്‍ ദാരിദ്ര്യവും കഷ്ടപ്പാടും എന്നാണ് കാരണവന്‍മാര്‍ പറയുന്നതും. മാത്രമല്ല നമ്മുടെ ഊര്‍ജ്ജത്തെ മുഴുവന്‍ കിടക്കയില്‍ ഇട്ട് പോരും എന്നാണ് പറയുന്നത്.

ഭൂമിദേവിയ്ക്ക് വന്ദനം

ഭൂമിദേവിയ്ക്ക് വന്ദനം

അതിനു ശേഷം ഭൂമി ദേവിയ്ക്ക് വന്ദനം നടത്തണം. പാദങ്ങള്‍ തറയില്‍ മുട്ടിച്ച് വെച്ച് തന്നെ ഭൂമിദേവിയ്ക്ക് വന്ദനം പറയണം.

 പശുവിന് ഭക്ഷണം നല്‍കാം

പശുവിന് ഭക്ഷണം നല്‍കാം

ഇതു കൂടാതെ നാല്‍ക്കാലികള്‍ക്ക് ഭക്ഷണം നല്‍കേണ്ടതും അത്യാവശ്യമാണ്. ഇത് നമ്മുടെ മനസ്സിലേയും വീട്ടിലേയും നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുകയും പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുകയും ചെയ്യും.

സൂര്യനെ പ്രാര്‍ത്ഥിക്കാം

സൂര്യനെ പ്രാര്‍ത്ഥിക്കാം

മനസ്സു മുഴുവന്‍ ഊര്‍ജ്ജം നിറയ്ക്കാന്‍ സൂര്യദേവനെ പ്രാര്‍ത്ഥിക്കാം. മാത്രമല്ല ദിവസം മുഴുവന്‍ ഈ ഊര്‍ജ്ജം ശരീരത്തിലും മനസ്സിലും നിലനില്‍ക്കുകയും ചെയ്യും.

 ഒരു രൂപ നാണയം

ഒരു രൂപ നാണയം

ഒരു രൂപ നാണയം സ്ഥിരമായി എഴുന്നേറ്റ ഉടന്‍ മാറ്റി വെയ്ക്കുക. പിന്നീട് ഇത് ദാനം നടത്താന്‍ ഉപയോഗിക്കാം. ഇത്തരം പ്രവര്‍ത്തിയും നിങ്ങളില്‍ ഐശ്വര്യം കൊണ്ട് വരുന്നതാണ്.

English summary

how looking at your hands after waking up will get you wealth and good luck

Do you know that having a look at your hands the first thing in the morning has some amazing benefits? Read on to know about this and other morning rituals that are good for you.
Story first published: Monday, February 13, 2017, 15:16 [IST]
Subscribe Newsletter