For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രാശിക്കാര്‍ക്ക് ആരോഗ്യം ശ്രദ്ധിക്കേണ്ട മാസം

|

ഈ ദിവസങ്ങളില്‍ നാമെല്ലാവരും നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണ്, കൂടാതെ മാരകമായ കൊറോണ വൈറസില്‍ നിന്ന് സുരക്ഷിതമായി തുടരുക എന്നതാണ് ഓരോരുത്തരുടെയും മുന്‍ഗണന. എന്തെങ്കിലും മോശം സംഭവിക്കുമ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെങ്കിലും, ജ്യോതിഷത്തില്‍ നിന്നുള്ള ഒരു ചെറിയ സഹായം ആവശ്യമുള്ളപ്പോള്‍ വിലയേറിയ ഉള്‍ക്കാഴ്ചകള്‍ നല്‍കും. ഈ മാസം ഓരോ രാശിക്കാര്‍ക്കും ആരോഗ്യത്തിന്റെ കാര്യത്തില്‍ എങ്ങനെയാണെന്ന് അറിയാന്‍ വായിക്കാം.

Most read: ചൊവ്വയുടെ കുംഭരാശീ സംക്രമണം; നേട്ടം ഇവര്‍ക്ക്‌Most read: ചൊവ്വയുടെ കുംഭരാശീ സംക്രമണം; നേട്ടം ഇവര്‍ക്ക്‌

മേടം

മേടം

രാശിചക്രത്തിലെ ആദ്യ ചിഹ്നമായ മേടം രാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടെങ്കിലും ആരോഗ്യം ഈ മാസം മികച്ച രീതിയില്‍ തുടരും. നാളെയെക്കുറിച്ചോര്‍ത്ത് നിങ്ങളുടെ മനസ്സിനെ ആകുലപ്പെടുത്തുന്നതിനു പകരം വിശ്രമിക്കുന്നതിനോ ശാന്തതക്കായോ ഉള്ള ഒരു വഴിയെക്കുറിച്ച് ചിന്തിക്കുക. സീസണല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഉത്തമം.

ഇടവം

ഇടവം

ആരോഗ്യരംഗത്തെ തിരിച്ചടികള്‍ക്ക് ശേഷം മെയ് മാസം അങ്ങേയറ്റം ആസ്വാദ്യകരമാണെന്ന് ഇടവം രാശിക്കാര്‍ കണ്ടെത്തും. ശാരീരിക വ്യായാമത്തിനും ക്ഷേമത്തിനും കുറച്ച് സമയം ചെലവഴിക്കാന്‍ ഓര്‍മ്മിക്കുക. കൃത്യമായ വ്യായാമം സമ്മര്‍ദ്ദത്തെ ചെറുക്കാനും ആരോഗ്യകരമായി തുടരാനും സഹായിക്കും. ഈ മാസം നിങ്ങളുടെ സാമ്പത്തികത്തെയും സുരക്ഷയെയും കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിക്കും. വേവലാതികളോട് പൊരുതുക, പകരം പോസിറ്റീവിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.

Most read:ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?Most read:ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് പുതിയ തുടക്കങ്ങള്‍ക്ക് മികച്ച മാസമായിരിക്കില്ല മെയ്. കുറഞ്ഞ പ്രതിരോധശേഷി ഉള്ളതിനാല്‍ ആരോഗ്യം അല്‍പം കഷ്ടത്തിലായിരിക്കും. ഉന്‍മേഷക്കുറവ് അനുഭവിക്കുന്ന ദിവസങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ഇപ്പോഴത്തെ ദിനചര്യയില്‍ നിന്ന് നിങ്ങളെ മാറ്റുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക, അത് നവോന്മേഷപ്രദമായിരിക്കും. ആന്റിഓക്‌സിഡന്റ് അടങ്ങിയതും തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതുമായ ഭക്ഷണങ്ങളും ധാരാളം വിറ്റാമിന്‍ സിയും കഴിക്കുന്നത് പരിഗണിക്കാം.

കര്‍ക്കിടകം

കര്‍ക്കിടകം

ഒരുപാട് ചുമതലകള്‍ നിങ്ങളെ അലട്ടുന്നു. ഇപ്പോള്‍ വളരെയധികം ജോലിഭാരം നിങ്ങളിലുണ്ട്. ഇത് നിങ്ങളെ തളര്‍ത്തുന്നതിന് മുമ്പായി നിങ്ങളുടെ ദിനചര്യയില്‍ സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കുക. ഒരു ഇടവേള എടുക്കുന്നത് പരിഗണിക്കുക. നിങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുക, ജീവിതം നിങ്ങള്‍ക്കായി മാറ്റിവയ്ക്കുക. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തിനും സഹായകമായിരിക്കും.

ചിങ്ങം

ചിങ്ങം

ആരോഗ്യത്തെക്കുറിച്ച വളരെയധികം ചിന്തിക്കുന്ന ഒരു മാസമായിരിക്കും ഇത്. ജോലി നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയേക്കാം. എന്നാല്‍ നിങ്ങള്‍ക്കായി സമയം ചെലവഴിക്കുന്നതും നല്ലതാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കാര്യങ്ങള്‍ കൈവിടുന്നതായി നിങ്ങള്‍ക്ക് തോന്നിയേക്കാം. സ്വയം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ആരോഗ്യകരവും പോഷിപ്പിക്കുന്നതുമായ ഭക്ഷണം കഴിക്കുക. ജങ്ക് ഫുഡ് കഴിക്കുന്നത് കുറയ്ക്കുക.

Most read:ഈ ഹനുമാന്‍ ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട; കാരണംMost read:ഈ ഹനുമാന്‍ ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട; കാരണം

കന്നി

കന്നി

കന്നി രാശിക്കാരെ സംബന്ധിച്ചിടത്തോളം ഭാവിയെക്കുറിച്ച് ചിന്തിക്കാനും അതിനനുസരിച്ച് നിങ്ങളുടെ പാത രൂപപ്പെടുത്താനുമുള്ള സമയമാണ് ഈ മാസം. സന്ധിവാതം, അസ്ഥിസംബന്ധമായ വേദനകള്‍ എന്നിവ ബാധിച്ചേക്കാം. ശരീരക്ഷീണം വര്‍ദ്ധിക്കും. തിരക്കു പിടിച്ച ശ്രമങ്ങള്‍ കാരണം അലച്ചിലും അസ്വസ്ഥതകളും ഉണ്ടാകാം. പുറം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് പ്രതിരോധശേഷി കുറവാണ്, കാലാവസ്ഥ മാറിയതിനാല്‍ തുടക്കം മുതല്‍ നിങ്ങള്‍ പ്രതിരോധ പരിചരണം നടത്തുന്നത് നല്ലതാണ്. സന്ധി വേദന, ദഹനക്കേട് അല്ലെങ്കില്‍ വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കും. ആരോഗ്യം അവഗണിക്കുന്ന മനോഭാവം വളര്‍ത്തിയെടുക്കരുത്. ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവയില്‍ ഏറെ ശ്രദ്ധ നല്‍കുക.

വൃശ്ചികം

വൃശ്ചികം

ജോലിയും കുടുംബജീവിത സന്തുലിതാവസ്ഥയോടെ നിലനിര്‍ത്തുന്നത് മാനസികാരോഗ്യം കൈവരിക്കുന്നതിനുള്ള താക്കോലാണ്. വൃശ്ചികം രാശിക്കാര്‍ അവരുടെ ആരോഗ്യം പുതുക്കാന്‍ ചില ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. ഒരു പുതിയ ഹോബി ഏറ്റെടുക്കാന്‍ ഈ മാസം ഉചിതമാണ്. നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ളതെന്തും തിരഞ്ഞെടുക്കാം. ഓര്‍മ്മിക്കേണ്ട പ്രധാന കാര്യം ദിനചര്യയില്‍ കൃത്യത വരുത്തുക എന്നതാണ്. വിശ്രമിക്കുന്നത് ഈ മാസം സമാധാനം കൈവരുത്തും.

Most read:വൃശ്ചികം രാശി; അനുകൂല നേട്ടങ്ങള്‍ മുന്നില്‍

ധനു

ധനു

ധനു രാശിക്കാര്‍ സാധാരണയായി സാഹസികത ആസ്വദിക്കുന്നു. ഈ മാസം നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത് സ്വയം സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളില്‍ ചിലര്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താനോ പുതിയൊരു മാറ്റം പരീക്ഷിക്കാനോ ഈ സമയം ഉപയോഗിച്ചേക്കാം. അമിതമായ എന്തും വേദനിപ്പിക്കും, ജാഗ്രത പാലിക്കുക അതനുസരിച്ച് തുടരുക.

മകരം

മകരം

ആരോഗ്യത്തെ നിങ്ങളുടെ മുന്‍ഗണനയാക്കി മാറ്റുന്നതിന് ഇതിനേക്കാള്‍ മികച്ച സമയമില്ല. നിങ്ങളുടെ ജോലികള്‍ വേഗത്തില്‍ ചെയ്തു തീര്‍ക്കാന്‍ നിങ്ങള്‍ ഉത്സാഹം കാണിച്ചേക്കാം. പക്ഷേ നിങ്ങളുടെ ശരീരത്തെ പരിപാലിക്കുന്നതും പ്രധാനമാണ്. നിങ്ങളുടെ ശരീരം ഇപ്പോള്‍ നിങ്ങളോട് പറയാന്‍ ശ്രമിക്കുന്നത് മാറ്റിവയ്ക്കുകയോ അവഗണിക്കുകയോ ചെയ്യരുത്. ഒരു വ്യായാമ ശൈലി, ഒരു പുതിയ ഭക്ഷണക്രമം എന്നിവ ശ്രമിക്കുക.

Most read:മകരം രാശി: ആശങ്കയേറ്റും മുന്നോട്ടുള്ള ജീവിതംMost read:മകരം രാശി: ആശങ്കയേറ്റും മുന്നോട്ടുള്ള ജീവിതം

കുംഭം

കുംഭം

ഇപ്പോഴത്തെ കാലം ധാരാളം ആളുകളെ അസ്വസ്ഥരാക്കുന്നു, മാത്രമല്ല കുഭം രാശിക്കാര്‍ക്ക് പ്രത്യേകിച്ച് ഇത് കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്. ഉത്കണ്ഠയും സമ്മര്‍ദ്ദവും ഈ മാസം നിങ്ങളുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം കവരും. അലര്‍ജിയും അണുബാധയും ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മൊത്തത്തില്‍, നിങ്ങള്‍ക്ക് കടന്നുപോകാന്‍ ബുദ്ധിമുട്ടുള്ള മാസമായിരിക്കും. പോസിറ്റീവിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.

മീനം

മീനം

മീനം രാശിക്കാര്‍ ഈ മാസം എല്ലാം സ്വയം ശ്രദ്ധിക്കും. നിങ്ങളുടെ ആരോഗ്യം മുന്‍ഗണനയായി നിങ്ങള്‍ തുടരും. നിങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് ഒരു ശ്രമകരമായ, വെല്ലുവിളി നിറഞ്ഞ സമയമായിരിക്കാം, പക്ഷേ ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം ഉപയോഗിച്ച്, ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് വലിയ മുന്നേറ്റം നടത്താന്‍ നിങ്ങള്‍ക്ക് കഴിയും.

English summary

Health Horoscope For The Month Of May 2020

Here is your health horoscope for the month of May 2020.
X
Desktop Bottom Promotion