For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Hanuman Chalisa in Malayalam: ഹനുമാന്‍ ചാലിസയുടെ ഫലം വായുവേഗത്തില്‍

|

ചിരഞ്ജീവികളില്‍ ഒരാളാണ് ശ്രീരാമ ഭക്തനായ സ്വാമി ഹനുമാന്‍. ശിവന്റെ അവതാരമായാണ് ഭഗവാന്‍ ഹനുമാനെ പറയുന്നത്. വായുപുത്രനായ ഹനുമാന്‍ ധൈര്യത്തിന്റേയും ശക്തിയുടേയും പ്രതീകമായാണ് ഭഗവാനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ദിവസവും ഹനുമാനെ പ്രാര്‍ത്ഥിക്കുന്നതിലൂടെ ജീവിതത്തില്‍ വളരെയധികം പോസിറ്റീവ് ഊര്‍ജ്ജം നിറക്കുകയും ഈ ദിനത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ഉണ്ടാവും എന്നുമാണ് പറയുന്നത്. ഹനുമാനെ ഭജിക്കുന്നതിനും ആരാധിക്കുന്നതിനും വേണ്ടിയാണ് ഹനുമാന്‍ ചാലിസ ജപിക്കുന്നത്. ഹനുമാനെ ഭജിക്കുന്നതിനുള്ള ഉത്തമ മാര്‍ഗ്ഗമാണ് ഹനുമാന്‍ ചാലിസ. ആഗ്രഹ സാഫല്യം വായുവേഗത്തിലാവുന്നതിന് ഹനുമാന്‍ ചാലിസ ജപിക്കുന്നത് നല്ലതാണ്.

Hanuman Chalisa in Malayalam

എന്നാല്‍ നാമം ജപിക്കുമ്പോള്‍ ശരീരശുദ്ധിയും ഭക്തിയും അത്യാവശ്യമാണ്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഹനുമാന്‍ ചാലിസ ജപിക്കാവുന്നതാണ്. തുളസീദാസിന്റെ ഹനുമാന്‍ ചാലിസ ജപിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നാല്‍പ്പത് ഈരടികള്‍ അഥവാ ശ്ലോകങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നതിനാല്‍ ആണ് ഹനുമാന്‍ ചാലിസക്ക് ഈ പേര് വന്നത്. തുടര്‍ച്ചയായി ജപിക്കുന്നത് എന്തുകൊണ്ടും നിങ്ങള്‍ക്ക് മികച്ച ഫലമാണ് നല്‍കുന്നത്. ദിവ്യത്വം തുളുമ്പുന്ന വരികളാണ് ഓരോ ശ്ലോകങ്ങളും. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങള്‍ക്ക് വായിക്കാം.

ചാലിസയുടെ ഐതിഹ്യം

ചാലിസയുടെ ഐതിഹ്യം

തുളസീ ദാസ് ഹനുമാന്‍ ചാലിസ എഴുതാനുണ്ടായ സാഹചര്യം എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. തുളസീ ദാസിന്റെ ഭക്തിയില്‍ സംപ്രീതനായ ശ്രീരാമന്‍ ഇദ്ദേഹത്തെ അനുഗ്രഹിക്കുകയും പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ ഇതില്‍ വിശ്വാസമില്ലാതിരുന്ന അക്കാലത്തെ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ തുളസി ദാസിനോട് ശ്രീരാമനെ കാണിച്ച് തരാന്‍ വെല്ലുവിളിച്ചു. എന്നാല്‍ അത് സാധ്യമല്ല എന്ന തുളസി ദാസിന്റെ മറുപടിയില്‍ ക്രോധാകുലനായ അക്ബര്‍ ഇദ്ദേഹത്തെ കാരാഗൃഹത്തില്‍ അടക്കുകയും ചെയ്തു. ഈ സമയം ഭഗവാനോടുള്ള ഭക്തി മൂലം തുളസി ദാസ് എഴുതിയ കൃതിയാണ് ഹനുമാന്‍ ചാലിസ.

ഹനുമാന്‍ ചാലിസ ജപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം

ഹനുമാന്‍ ചാലിസ ജപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം

വായുപുത്രനായ ഹനുമാന്‍ ധൈര്യത്തിന്റേയും ശക്തിയുടേയും ഭക്തിയുടേയും പര്യായമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉത്തമഭക്തിയോടെ ജപിച്ചാല്‍ മാത്രമേ ചാലിസയുടെ ഫലം ലഭിക്കുകയുള്ളൂ. നിങ്ങള്‍സ്ഥിരമായി ജപിക്കാന്‍ തുടങ്ങിയാല്‍ ഉടനേ തന്നെ ഇവയെല്ലാം സ്വാഭാവികമായും ഓര്‍മ്മയില്‍ തെളിഞ്ഞ് വരുന്നു. ഉത്തമ ഭക്തിയോടെ ജപിച്ചാല്‍ നമ്മളാഗ്രഹിക്കുന്ന ഫലം ഭഗവാന്‍ നമുക്ക് നല്‍കുന്നു. എന്നാല്‍ വ്രതശുദ്ധിയോടെയും ശരീരശുദ്ധിയോടേയും ഭക്തിയോടെയും വേണം ഹനുമാന്‍ ചാലിസ ജപിക്കുന്നതിന്. നമ്മളെ ഏത് ആപത്തില്‍ നിന്നും രക്ഷിക്കാന്‍ ഭഗവാന്‍ സഹായിക്കുന്നു എന്നാണ് വിശ്വാസം. ജപിക്കുന്നത് മാത്രമല്ല ഉത്തമ ഭക്തിയോടെ ജപം കേള്‍ക്കുന്നതും ജപിക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം.

നിത്യേന ജപിച്ചാല്‍

നിത്യേന ജപിച്ചാല്‍

ഹനുമാന്‍ ചാലിസ നിത്യേന ജപിച്ചാല്‍ അത് നിങ്ങള്‍ക്ക് ചില ഫലങ്ങള്‍ നല്‍കുന്നുണ്ട്. ചാലിസ നിത്യേന ജപിച്ചാല്‍ അത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളാണ് ഉണ്ടാക്കുന്നത്. നിത്യേന ഹനുമാന്‍ ചാലിസ ജപിച്ചാല്‍ നിങ്ങളുടെ ആത്മഞ്ജാനവും ധൈര്യവും മനോശക്തിയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ബുദ്ധിശക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. ഇത് ജീവിതത്തില്‍ പുതിയ ഉണര്‍വ്വും പോസിറ്റീവ് എനര്‍ജിയും നല്‍കുന്നുണ്ട്. ഇത് കൂടാതെ നിങ്ങളുടെ ജീവിത ശൈലി രോഗങ്ങള്‍ക്ക് പോലും പരിഹാരം കാണുന്ന തരത്തിലുള്ള ശക്തി ഹനുമാന്‍ ചാലിസക്ക് ഉണ്ട് എന്നാണ് വിശ്വാസം. കുടുംബ ജീവിതത്തില്‍ സന്തോഷവും സനാധാനവും നിലനിര്‍ത്തുന്നതിനും ഹനുമാന്‍ ചാലിസ ജപിക്കുന്നത് സഹായിക്കുന്നുണ്ട്.

ഏത് ദിനം ജപിക്കണം

ഏത് ദിനം ജപിക്കണം

എന്നാല്‍ ഏത് ദിനത്തിലാണ് ഹനുമാന്‍ ചാലിസ ജപിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ഹനുമാന് പ്രധാനപ്പെട്ട ദിനം എന്ന് പറയുന്നത് ചൊവ്വാഴ്ചയാണ്. ഈ ദിനത്തിലാണ് ഹനുമാന്‍ ചാലിസ ജപിക്കേണ്ടത്. ഈ ദിനത്തില്‍ ഹനുമാന്‍ ചാലിസ ജപിച്ചാല്‍ നിങ്ങള്‍ക്കുണ്ടാവുന്ന ശത്രുദോഷം, കണ്ണേറ്, ബാധ ദോഷം എന്നിവയില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ചൊവ്വാഴ്ച പോലെ തന്നെ ഭഗവാന് പ്രിയപ്പെട്ട ദിനം തന്നെയാണ് ശനിയാഴ്ചയും. ശനിയാഴ്ച ദിനത്തില്‍ ജപിക്കുന്നതും ജീവിതത്തില്‍ സമാധാനവും ഐശ്വര്യവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ശനിയാഴ്ച ദിനത്തില്‍ ഹനുമാന്‍ ചാലിസ ജപിക്കുന്നതിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. അത് എന്താണെന്ന് നമുക്ക് നോക്കാം.

ഏത് ദിനം ജപിക്കണം

ഏത് ദിനം ജപിക്കണം

ലങ്കാരാജനായ രാവണന്‍ തന്റെ പുത്രനായ ഇന്ദ്രജിത്തിന്റെ ജനനസമയത്ത് നവഗ്രഹങ്ങളെ തന്റെ അനുകൂലമായ സ്ഥലങ്ങളില്‍ നിര്‍ബന്ധിതമായും ബന്ധിപ്പിച്ച് നിര്‍ത്തി. നവഗ്രഹങ്ങളില്‍ പ്രധാനിയായ ശനിയുടെ അപേക്ഷ പ്രകാരം ശനിയെ ഇതില്‍ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി ഹനുമാനാണ് എത്തിയത്. ഇതിനെത്തുടര്‍ന്ന് ശനി ഭഗവാന്‍ ഹനുമാന് നല്‍കിയ വാക്കാണ് ഹനുമാന്റെ ഭക്തരെ ഒരിക്കലും ശനി ബാധിക്കില്ല എന്നുള്ളത്. അതുകൊണ്ട് തന്നെയാണ് ശനിദോഷത്തെ അകറ്റുന്നതിന് വേണ്ടി ഹനുമാനെ ആരാധിക്കുന്നത് നല്ലതാണ് എന്ന് പറയുന്നത്. ഇത് കൂടാതെ ദു:സ്വപ്‌നം കാണാതിരിക്കുന്നതിന് വേണ്ടിയും ഭയപ്പെടുത്തുന്ന ചിന്തകള്‍ ഇല്ലാതാക്കുന്നതിനും വേണ്ടി ഹനുമാന്‍ ചാലിസ ജപിക്കാവുന്നതാണ്.

ഹനുമാന്‍ ചാലിസ

ഹനുമാന്‍ ചാലിസ

ദോഹാ ||

ശ്രീ ഗുരു ചരണ സരോജ രജ നിജമന മുകുര സുധാരി

വരണൌ രഘുവര വിമലയശ ജോ ദായക ഫലചാരി

ബുദ്ധിഹീന തനുജാനികൈ സുമിരൌ പവന കുമാര

ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ വികാര്

ചൌപാഈ ||

ജയ ഹനുമാന ജ്ഞാന ഗുണ സാഗര |

ജയ കപീശ തിഹു ലോക ഉജാഗര ||1||

രാമദൂത അതുലിത ബലധാമാ |

അംജനി പുത്ര പവനസുത നാമാ ||2||

മഹാവീര വിക്രമ ബജരംഗീ |

കുമതി നിവാര സുമതി കേ സംഗീ ||3||

കംചന വരണ വിരാജ സുവേശാ |

കാനന കുംഡല കുംചിത കേശാ ||4||

ഹാഥവജ്ര ഔ ധ്വജാ വിരാജൈ |

കാംഥേ മൂംജ ജനേവൂ സാജൈ ||5||

ശംകര സുവന കേസരീ നംദന |

തേജ പ്രതാപ മഹാജഗ വംദന ||6||

വിദ്യാവാന ഗുണീ അതി ചാതുര |

രാമ കാജ കരിവേ കോ ആതുര ||7||

പ്രഭു ചരിത്ര സുനിവേ കോ രസിയാ |

രാമലഖന സീതാ മന ബസിയാ ||8||

സൂക്ഷ്മ രൂപധരി സിയഹി ദിഖാവാ |

വികട രൂപധരി ലംക ജരാവാ ||9||

ഭീമ രൂപധരി അസുര സംഹാരേ |

രാമചംദ്ര കേ കാജ സംവാരേ ||10||

ലായ സംജീവന ലഖന ജിയായേ |

ശ്രീ രഘുവീര ഹരഷി ഉരലായേ ||11||

രഘുപതി കീന്ഹീ ബഹുത ബഡായീ |

തുമ മമ പ്രിയ ഭരതഹി സമ ഭായീ ||12||

സഹസ വദന തുമ്ഹരോ യശഗാവൈ |

അസ കഹി ശ്രീപതി കംഠ ലഗാവൈ ||13||

സനകാദിക ബ്രഹ്മാദി മുനീശാ |

നാരദ ശാരദ സഹിത അഹീശാ ||14||

യമ കുബേര ദിഗപാല ജഹാം തേ |

കവി കോവിദ കഹി സകേ കഹാം തേ ||15||

തുമ ഉപകാര സുഗ്രീവഹി കീന്ഹാ |

രാമ മിലായ രാജപദ ദീന്ഹാ ||16||

തുമ്ഹരോ മംത്ര വിഭീഷണ മാനാ |

ലംകേശ്വര ഭയേ സബ ജഗ ജാനാ ||17||

യുഗ സഹസ്ര യോജന പര ഭാനൂ |

ലീല്യോ താഹി മധുര ഫല ജാനൂ ||18||

പ്രഭു മുദ്രികാ മേലി മുഖ മാഹീ |

ജലധി ലാംഘി ഗയേ അചരജ നാഹീ ||19||

ദുര്ഗമ കാജ ജഗത കേ ജേതേ |

സുഗമ അനുഗ്രഹ തുമ്ഹരേ തേതേ ||20||

രാമ ദുആരേ തുമ രഖവാരേ |

ഹോത ന ആജ്ഞാ ബിനു പൈസാരേ ||21||

സബ സുഖ ലഹൈ തുമ്ഹാരീ ശരണാ |

തുമ രക്ഷക കാഹൂ കോ ഡര നാ ||22||

ആപന തേജ തുമ്ഹാരോ ആപൈ |

തീനോം ലോക ഹാംക തേ കാംപൈ ||23||

ഭൂത പിശാച നികട നഹി ആവൈ |

മഹവീര ജബ നാമ സുനാവൈ ||24||

നാസൈ രോഗ ഹരൈ സബ പീരാ |

ജപത നിരംതര ഹനുമത വീരാ ||25||

സംകട സേം ഹനുമാന ഛുഡാവൈ |

മന ക്രമ വചന ധ്യാന ജോ ലാവൈ ||26||

സബ പര രാമ തപസ്വീ രാജാ |

തിനകേ കാജ സകല തുമ സാജാ ||27||

ഔര മനോരധ ജോ കോയി ലാവൈ |

താസു അമിത ജീവന ഫല പാവൈ ||28||

ചാരോ യുഗ പരിതാപ തുമ്ഹാരാ |

ഹൈ പരസിദ്ധ ജഗത ഉജിയാരാ ||29||

സാധു സംത കേ തുമ രഖവാരേ |

അസുര നികംദന രാമ ദുലാരേ ||30||

അഷ്ഠസിദ്ധി നവ നിധി കേ ദാതാ |

അസ വര ദീന്ഹ ജാനകീ മാതാ ||31||

രാമ രസായന തുമ്ഹാരേ പാസാ |

സാദ രഹോ രഘുപതി കേ ദാസാ ||32||

തുമ്ഹരേ ഭജന രാമകോ പാവൈ |

ജന്മ ജന്മ കേ ദുഖ ബിസരാവൈ ||33||

അംത കാല രഘുവര പുരജായീ |

ജഹാം ജന്മ ഹരിഭക്ത കഹായീ ||34||

ഔര ദേവതാ ചിത്ത ന ധരയീ |

ഹനുമത സേയി സര്വ സുഖ കരയീ ||35||

സംകട കടൈ മിടൈ സബ പീരാ |

ജോ സുമിരൈ ഹനുമത ബല വീരാ ||36||

ജൈ ജൈ ജൈ ഹനുമാന ഗോസായീ |

കൃപാ കരോ ഗുരുദേവ കീ നായീ ||37||

ജോ ശത വാര പാഠ കര കോയീ |

ഛൂടഹി ബംദി മഹാ സുഖ ഹോയീ ||38||

ജോ യഹ പഡൈ ഹനുമാന ചാലീസാ |

ഹോയ സിദ്ധി സാഖീ ഗൌരീശാ ||39||

തുലസീദാസ സദാ ഹരി ചേരാ |

കീജൈ നാഥ ഹൃദയ മഹ ഡേരാ ||40||

ദോഹാ ||

പവന തനയ സംകട ഹരണ മംഗള മൂരതി രൂപ്

രാമ ലഖന സീതാ സഹിത ഹൃദയ ബസഹു സുരഭൂപ്

സിയാവര രാമചംദ്രകീ ജയ പവനസുത ഹനുമാനകീ ജയ ബോലോ ഭായീ സബ സംതനകീ ജയ

Rahu Transit 2022 : രാഹുവിന്റെ മേടം രാശി സംക്രമണഫലം 12 രാശിക്കും നല്‍കുന്നത്Rahu Transit 2022 : രാഹുവിന്റെ മേടം രാശി സംക്രമണഫലം 12 രാശിക്കും നല്‍കുന്നത്

most read:നെഗറ്റീവ് എനര്‍ജിയില്‍ ചുറ്റപ്പെട്ട് നില്‍ക്കുന്ന ആറ് രാശിക്കാര്‍

English summary

Hanuman Chalisa in Malayalam: Know Lyrics, Meaning, Importance and Benefits of Chanting

Hanuman Chalisa in Kannada: Know Hanuman Chalisa lyrics meaning, importance and benefits of chanting in Malayalam. Read on.
X
Desktop Bottom Promotion