Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
നെഗറ്റീവ് എനര്‍ജിയില്‍ ചുറ്റപ്പെട്ട് നില്ക്കുന്ന ആറ് രാശിക്കാര്‍
ചില രാശിക്കാര്‍ പലപ്പോഴും ചുറ്റുമുള്ളതിലെല്ലാം നെഗറ്റീവിറ്റി മാത്രം കാണുന്നവരുണ്ട്. ഇവര്‍ക്ക് അതിന് ഒരു പ്രത്യേക കഴിവുണ്ട് എന്നതാണ് സത്യം. വളരെ ശക്തമായി നെഗറ്റീവ് എനര്‍ജി മാത്രം പ്രകടിപ്പിക്കുന്ന ചില രാശിക്കാരുണ്ട്. ചിലപ്പോള്‍ വളരെയധികം മോശമായി ഈ നെഗറ്റീവ് എനര്‍ജി ഇവര്‍ക്ക് ചുറ്റും ഉണ്ടാവുന്നുണ്ട്.

ഇനി പറയുന്ന ആറ് രാശിക്കാരില്‍ നിങ്ങളുടെ രാശിയുണ്ടോ? എന്നാല്‍ നിങ്ങളിലുണ്ടാവുന്ന നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് പരമാവധി ശ്രമിക്കുക. പോസിറ്റീവ് ഊര്‍ജ്ജത്തോടെ നിലനില്‍ക്കുന്നതിന് വേണം ശ്രദ്ധിക്കേണ്ടത്. എന്തൊക്കെയാണ് ഇത്തരത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെ രാശിക്കാരാണ് നെഗറ്റീവ് എനര്‍ജി ഉള്ളവര്‍ എന്ന് നോക്കാം.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാരാണ് ഈ ലിസ്റ്റില്‍ ആദ്യം വരുന്നത്. ഇവര്‍ക്ക് പലപ്പോഴും ഇവരുടെ നെഗറ്റീവ് സ്വഭാവം നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നുണ്ട്. അമിത ദേഷ്യമാണ് ഇവരിലെ നെഗറ്റീവ് വര്‍ദ്ധിപ്പിക്കുന്നത്. ഇവരെ ശ്രദ്ധിക്കേണ്ടത് പലപ്പോഴും ഇവരുടെ മൂഡ് സ്വിങ്സില്‍ ആയിരിക്കും. ഇതിന്റെ നിയന്ത്രണം ഇവരുടെ കൈയ്യിലില്ലാത്തിടത്തോളെ കാലം ഇവരെ പിന്തുടര്ന്ന് ഇവരുടെ നെഗറ്റീവ് സ്വഭാവവും ഉണ്ടായിരിക്കും. ശാന്തമായിരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. അമിത ദേഷ്യം നിയന്ത്രിക്കുന്നതിന് വേണ്ടി ഇവര്‍ പരമാവധി ശ്രമിക്കണം.

മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ അല്പം ശ്രദ്ധിച്ച് വേണം ഇടപെടേണ്ടത്. കാരണം ഇവര്‍ക്ക് നെഗറ്റീവ് എനര്‍ജി അല്പം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കാരണം ഇവര്‍ മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് ഇവര്‍ എത്തുന്നത്. നിഷേധാത്മക സ്വഭാവം ഇവരില്‍ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ മറ്റൊരാളെ അംഗീകരിക്കുന്നതിന് ഇവര്‍ അല്പം പ്രയാസപ്പെടും. അത് തന്നെ ഇവരെ പ്രശ്നത്തിലാക്കുന്നു.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ നെഗറ്റീവ് എനര്‍ജിയുടെ കലവറയാണ്. ഇവര്‍ക്ക് ചുറ്റും നടക്കുന്ന പോസിറ്റീവ് കാര്യങ്ങളില്‍ പോലും നെഗറ്റീവിറ്റി കണ്ടെത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ലോകം മുഴുവന്‍ ഇവരോട് ക്രൂരമായി പെരുമാറുന്നത് പോലെ ഇവര്‍ക്ക് തോന്നുന്നുണ്ട്. അത് പലപ്പോഴും അല്പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ ഒരു കര്‍ക്കിടകം രാശിക്കാരോട് ഇടപെടാന്‍ ശ്രമിക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കണം. കാരണം നിങ്ങളറിയാതെ നിങ്ങള്‍ക്ക് ചുറ്റും ഒരു നെഗറ്റീവ് വലയം ഇവര്‍ സ്ഥാപിക്കും എന്നുള്ളതാണ് സത്യം. അതുകൊണ്ട് കര്‍ക്കിടകം രാശിക്കാരോട് ശ്രദ്ധിച്ച് ഇടപെടേണ്ടതാണ്.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ പലപ്പോഴും നെഗറ്റീവ് എനര്‍ജിയുടെ കലവറയായി മാറുന്നുണ്ട്. എന്നാല്‍ ഇവര്‍ എപ്പോഴും തനിച്ചായിരിക്കും എന്നുള്ളതാണ് സത്യം. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ അധികം ഇഷ്ടപ്പെടുന്നവരായിരിക്കില്ല ഇവര്‍. അതുകൊണ്ട് തന്നെ ഇവര്‍ അതിനെ പരിമിതപ്പെടുത്താനും ആഗ്രഹിക്കുന്നവരാണ് എന്നുള്ളതാണ് സത്യം. ഇവരോടൊപ്പം ചെറിയ ഒരു സമയം ചിലവഴിക്കുന്നത് നല്ലതായിരിക്കും. എന്നാല്‍ ഒരിക്കലും ഇവരോടൊപ്പം ഒരു ദീര്‍ഘ സമയം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നു.

കന്നി(ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നിരാശിക്കാര്‍ സ്വയം വിമര്‍ശന സ്വഭാവമുള്ളവരാണ്. എന്നാല്‍ ഇവര്‍ നെഗറ്റീവ് സ്വഭാവത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അവര്‍ക്ക് ചുറ്റുമുള്ളവരേയും ഇതിലേക്ക് വലിച്ചിടുന്നതിന് ശ്രമിക്കുന്നു. ഇവരുടെ നേരെയുള്ള വിമര്‍ശനങ്ങളെ പലപ്പോഴും ഇവര്‍ അധികം ഗൗരവതരമായി കണക്കാക്കുന്നില്ല എന്നുള്ളതാണ് സത്യം. ബന്ധങ്ങള്‍ക്ക് പോലും ഇവര്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഇവരോട് ചേരുന്നതിന് പലര്‍ക്കും താല്പ്പര്യമുണ്ടാവുന്നില്ല.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് നെഗറ്റീവ് ഊര്‍ജ്ജം അവരുടെ ചുറ്റും ഉണ്ടാവുന്നുണ്ട്. ഏത് കാര്യത്തേയും ഇവര്‍ വളരെയധികം യാഥാര്‍ത്ഥ്യബോധത്തോടെ കൈകാര്യം ചെയ്യുന്നുണ്ട്. എങ്കിലും അതില്‍ തന്നെ നിങ്ങള്‍ പലപ്പോഴും നെഗറ്റീവിറ്റി കാണുന്നുണ്ട്. കുംഭം രാശിയില്‍ ജനിച്ചവര്‍ പലപ്പോഴും ബന്ധങ്ങള്‍ നോക്കാതെ വളരെ മോശമായി പെരുമാറുന്നുണ്ട്. അത് പലപ്പോഴും കൂടുതല്‍ പ്രതിസന്ധികളും പ്രശ്നങ്ങളും ഇവരുടെ കുടുംബത്തില്‍ ഉണ്ടാക്കുന്നു.



Click it and Unblock the Notifications