For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാരിദ്ര്യ യോഗമുണ്ടാക്കുന്ന ജാതകത്തിലെ വ്യാഴ-കേതു സംയോഗം

|

ജാതകപ്രകാരം പല യോഗങ്ങളും ഗ്രഹസ്ഥാനങ്ങളും ഓരോ ജാതകനും ഉണ്ടായിരിക്കും. ഇതില്‍ നല്ല യോഗങ്ങളും മോശം ഫലം നല്‍കുന്ന യോഗങ്ങളും ഉണ്ടായിരിക്കും. നിങ്ങളുടെ ജാതകപ്രകാരം ജീവിതത്തില്‍ ഓരോ യോഗവും സൃഷ്ടിക്കുന്നതിന് വ്യാഴത്തിന് വളരെയധികം സ്ഥാനമാണ് ഉള്ളത്. ഈ ലേഖനത്തില്‍ ഗുരുചണ്ഡാല യോഗത്തെക്കുറിച്ചാണ് പറയുന്നത്. വ്യാഴം എന്നാല്‍ സംസ്‌കൃതത്തില്‍ ഗുരു എന്നാണ് പറയുന്നത്. ചണ്ഡാല എന്നാല്‍ രാക്ഷസന്‍ എന്നും. അതുകൊണ്ടാണ് വ്യാഴത്തിന്റെ ഈ ദോഷത്തെ ഗുരുചണ്ഡാല ദോഷം എന്ന് പറയുന്നത്. രാഹുവും കേതുവും ഏതെങ്കിലും ഒരു രാശിയിലോ ഒരു ഗൃഹത്തിലോ ഒന്നിച്ച് നില്‍ക്കുമ്പോഴോ അല്ലെങ്കില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുമ്പോഴോ ആണ് ഗുരുചണ്ഡാല യോഗം വരുന്നത്.

Guru Chandal Yoga

ഇത് വളരെ ദോഷകരമായ ഫലമാണ് ജാതകന് നല്‍കുന്നത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍, ഗുരുവിന്റേയും കേതുവിന്റെ സംയോജനം ശുഭകരമായി മാറുന്നു. ഈ യോഗത്തെ ഗണേശയോഗം എന്ന് വിളിക്കുന്നു. ഗണേശ യോഗത്തില്‍ നിങ്ങള്‍ ലോകമറിയപ്പെടുന്ന വ്യക്തിയായി മാറുകയും ജീവിതത്തില്‍ ഉയരത്തില്‍ എത്തുകയും ചെയ്യുന്നു. എന്നാല്‍ നേരെമറിച്ചാണെങ്കില്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് നിങ്ങള്‍ എത്തുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഗുരുചണ്ഡാല യോഗത്തിന്റെ ഫലങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

വ്യാഴം, രാഹു, കേതു- പൊതു സ്വഭാവങ്ങള്‍

വ്യാഴം, രാഹു, കേതു- പൊതു സ്വഭാവങ്ങള്‍

ഈ മൂന്ന് ഗ്രഹങ്ങളില്‍ വ്യാഴം ഒരു ശുഭഗ്രഹമാണ്. നിങ്ങളുടെ ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തമാണെങ്കില്‍ ഇവര്‍ ഉദാരമനസ്‌കനും ഉദാരമതിയും ആത്മീയകാര്യങ്ങളില്‍ ഇടപെടുന്നവരും സാമൂഹിക പ്രവര്‍ത്തകനും സമ്പന്നരുമായ.ിരിക്കും. ഇത് കൂടാതെ ശുഭകരമായ സ്ഥലത്താണ് വ്യാഴത്തിന്റെ സ്ഥാനം എന്നുണ്ടെങ്കില്‍ ഇവര്‍ മികച്ച ഒരു ഭരണാധികാരിയായിരിക്കും. സ്ത്രീ ജാതകത്തിലാണ് വ്യാഴത്തിന്റെ സ്ഥാനം അനുകൂലമെങ്കില്‍ ഇവര്‍ മികച്ച അമ്മയും നല്ല മരുമകളും ആയിരിക്കും. ഇത് കൂടാതെ സ്ത്രീകള്‍ പൊതുവേ ധൈര്യവും ശക്തിയുമുള്ള വ്യക്തികളായിരിക്കും. ആഡംബരപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന വ്യക്തികൂടിയായിരിക്കും.

വ്യാഴം, രാഹു, കേതു- പൊതു സ്വഭാവങ്ങള്‍

വ്യാഴം, രാഹു, കേതു- പൊതു സ്വഭാവങ്ങള്‍

കേതുവിനോടൊപ്പം വ്യാഴം ചേരുമ്പോള്‍ ഇവര്‍ വളരെ ശക്തരും സ്വതന്ത്ര ചിന്താഗതിയുള്ള വ്യക്തികളും ആയിരിക്കും. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല് പൊതുവേ രാഹുവുമായി ചേരുമ്പോള്‍ അത് ദോഷകരമായാണ് കണക്കാക്കുന്നത്. പലപ്പോഴും അത് ജാതകത്തിലെ വ്യാഴത്തിന്റെ സ്ഥാനത്തേയും ശക്തിയേയും ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നതാണ് സത്യം. ഇത് കൂടാതെ മറ്റ് ഗ്രഹങ്ങളുടെ സ്ഥാനവും പലപ്പോഴും ഈ ദോഷത്തിന്റെ കാഠിന്യം കുറക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഗുരുചണ്ഡാല യോഗം ഫലങ്ങള്‍

ഗുരുചണ്ഡാല യോഗം ഫലങ്ങള്‍

ഗുരു ചണ്ഡാല യോഗത്തിന്റെ ഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ജാതകത്തില്‍ ഈ യോഗമുള്ള വ്യക്തികള്‍ക്ക് വിദ്യാഭ്യാസത്തിലും കരിയറിലുമൊക്കെ പല തടസ്സങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടാവുന്നു. പലപ്പോഴും ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. സാമ്പത്തിക പ്രതിസന്ധി എപ്പോഴും ഇവരെ ബാധിക്കുന്നു. കുടുംബത്തില്‍ ദാരിദ്ര്യം വളരെയധികം വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഒഴിഞ്ഞ സമയമുണ്ടായിരിക്കില്ല. അച്ഛനും മകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വളരെയധികം വര്ദ്ധിക്കും. ആസ്ത്മ, മഞ്ഞപ്പിത്തം, രക്താതിമര്‍ദ്ദം, മുഴകള്‍, വിട്ടുമാറാത്ത മലബന്ധം, കരള്‍ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും വ്യാഴത്തിന്റെ സ്ഥാനം ഒരു കാരണമാകുന്നു.

ഗുരുചണ്ഡാല യോഗം ഫലങ്ങള്‍

ഗുരുചണ്ഡാല യോഗം ഫലങ്ങള്‍

തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അത് അപകടകരമായ തീരുനമാനങ്ങള്‍ ആയി മാറുന്നു. ശാഠ്യം ഇവരുടെ കൂടപ്പിറപ്പായിരിക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവരോട് ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. അപകീര്‍ത്തികരമായ പല കാര്യങ്ങളും ജീവിതത്തില്‍ നേരിടേണ്ടതായി വരുന്നു. പലപ്പോഴും മോശം കൂട്ടുകെട്ടിലേക്കും മോശം കാര്യങ്ങളിലേക്കും ഇവര്‍ ആകര്‍ഷിക്കപ്പെടുന്നു. കാര്യങ്ങളില്‍ ഒരു തീരുമാനം എടുക്കാനാവാതെ പലപ്പോഴും പ്രതിസന്ധിയില്‍ ആവും. അനന്തരാവകാശത്തിന്റെ ഫലമായി സ്വത്ത് വകകള്‍ ഇവര്‍ക്ക് ലഭിക്കുകയില്ല. സാമ്പത്തികമായി ഏറെ ക്ഷയിച്ച അവസ്ഥയിലേക്ക് ഈ ജാതകന്‍ കടക്കുന്നു. എന്നാല്‍ ഓരോ ഭാവങ്ങളിലും ഗുരുചണ്ഡാല ദോഷം എപ്രകാരം ബാധിക്കുന്നു എന്ന് നോക്കാം

 ഒന്നാം ഭാവം

ഒന്നാം ഭാവം

നിങ്ങളുടെ ജാതകത്തില്‍ ഗുരു ചണ്ഡാലദോഷം ലഗ്‌നത്തിലോ ഒന്നാം ഭാവത്തിലോ ആണ് എന്നുണ്ടെങ്കില്‍ ഇവരില്‍ സ്വഭാവത്തില്‍ സംശയം വളരെ കൂടുതലായിരിക്കും. പലപ്പോഴും ഇവര്‍ അത്യാഗ്രഹിയും പണത്തിന്റെ കാര്യത്തില്‍ സ്വാര്‍ത്ഥന്‍മാരും ആയിരിക്കും. കൂടാതെ ആത്മായ കാര്യങ്ങളില്‍ ഇവര്‍ക്ക് താല്‍പ്പര്യക്കുറവുണ്ടായിരിക്കും. എങ്കിലും ചില അവസരങ്ങളില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തമെങ്കില്‍ പെരുമാറ്റത്തില്‍ ഇവര്‍ മികച്ചവരായിരിക്കും.

രണ്ടാം ഭാവം

രണ്ടാം ഭാവം

നിങ്ങളുടെ രണ്ടാം ഭാവത്തിലാണ് വ്യാഴം ശക്തമായി നില്‍ക്കുന്നത് നിങ്ങളുടെ ജാതകത്തില്‍ ഗുരു ചണ്ഡാല ദോഷമുണ്ടെങഅകില്‍ ഇവര്‍ക്ക് പലപ്പോഴും കുടുംബത്തില്‍ തര്‍ക്കങ്ങളും തടസ്സങ്ങളും ഉണ്ടാവുന്നു. കൂടാതെ കുടുംബാംഗങ്ങള്‍ക്കിടയില്‍ പണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ഇതിന്റെ പേരില്‍ വഴക്കുണ്ടാവുന്നതിനുള്ള സാധ്യത ഓരോ നിമിഷവും ഏറിവരുന്നു.

മൂന്നാം ഭാവം

മൂന്നാം ഭാവം

മൂന്നാം ഭാവത്തിലെ ഗുരു ചണ്ഡലയോഗം നിങ്ങളെ ധീരന്‍മാരാക്കും. ഇത് കൂടാതെ നേതാവിനെപ്പോലെ ജീവിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ ഇവര്‍ പറയുന്ന ഓരോ വാക്കും വളരെയധികം മൂര്‍ച്ചയുള്ളതായിരിക്കും. പലപ്പോഴും ഇവരെക്കുറിച്ച് അപകീര്‍ത്തിപരമായ കാര്യങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ ഇവര്‍ പ്രതിരോധിക്കാന്‍ തക്ക ശക്തിയുള്ളവരായിരിക്കും.

നാലാം ഭാവം

നാലാം ഭാവം

നാലാം ഭാവത്തിലാണ് ഗുരു ചണ്ഡാല ദോഷം കാണപ്പെടുന്നതെങ്കില്‍ ഇവരില്‍ വ്യാഴം ദോഷകരമായ ഫലങ്ങളാണ് നല്‍കുന്നത്. ഇത് കൂടാതെ കുടുംബത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. ഇതിന്റെ ഫലമായി ജീവിതത്തില്‍ സന്തോഷം ഇല്ലാതാവുന്നു.

അഞ്ചാം ഭാവം

അഞ്ചാം ഭാവം

ജാതകത്തില്‍ അഞ്ചാം ഭാവത്തില്‍ വ്യാഴം ശക്തനാണെങ്കില്‍, ഈ ജാതകന്‍ വിദ്യാസമ്പന്നനും ബുദ്ധിമാനും ആയിരിക്കും. ഇവര്‍ക്ക് സന്താനസൗഭാഗ്യം ഉണ്ടാവുന്നു. എന്നാല്‍ അഞ്ചാം ഭാവം ദോഷകരമായ വ്യാഴത്തോടൊപ്പമാണെങ്കില്‍, ഇവര്‍ക്ക് സന്താനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖികരിക്കേണ്ടി വരും.

ആറാം ഭാവം

ആറാം ഭാവം

ദുര്‍ബലമായ വ്യാഴവും ചൊവ്വയുടെ സാന്നിധ്യവും നിങ്ങളില്‍ പലപ്പോഴും കുടുംബ ജീവിതത്തെ പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ ജാതകത്തില്‍ വ്യാഴം ശക്തനെങ്കില്‍ ഇവരില്‍ സമ്പത്തും സമൃദ്ധിയും ഉണ്ടാവുന്നു.

ഏഴാം ഭാവം

ഏഴാം ഭാവം

ഏഴാം ഭാവത്തില്‍ ഗുരു ചണ്ഡാലദോഷം ഉണ്ടെങ്കില്‍ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ ഗ്രഹങ്ങളുടെ മറ്റ് ഗുണപരമായ സ്വാധീനം ഉണ്ടെങ്കില്‍ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങളെ ഇല്ലാതാക്കാം. പക്ഷേ മറ്റ് ഗ്രഹങ്ങള്‍ ദോഷ സ്ഥാനത്താണെങ്കില്‍ ദാമ്പത്യ ജീവിതത്തില്‍ കുഴപ്പങ്ങള്‍ കൂടുതലായിരിക്കും.

എട്ടാം ഭാവം

എട്ടാം ഭാവം

വ്യാഴത്തിന്റെ ദോഷകാലമായാല്‍ ഇവര്‍ക്ക് അപകടങ്ങളും പരിക്കുകളും ശസ്ത്രക്രിയകളും ധാരാളം വേണ്ടി വരുന്നു. ഇത് കൂടാതെ ദോഷകരമായ രാഹു മഹാദശ ഈ ജാതകര്‍ക്ക് മേല്‍ വളരെ മോശമായ ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

ഒന്‍പതാം ഭാവം

ഒന്‍പതാം ഭാവം

ഒന്‍പതാം ഭാവത്തില്‍ വ്യാഴം ശക്തമായി നില്‍ക്കുന്നുണ്ടെങ്കില്‍, ജാതകന് എല്ലാവിധത്തിലും സമ്പത്ത് നേടുന്നതിനും ആര്‍ജ്ജിക്കുന്നതിനും ഉള്ള കഴിവുണ്ട്. എന്നാല്‍ ദോഷകരമായ അവസ്ഥയിലാണ് വ്യാഴം സ്ഥിതി ചെയ്യുന്നത് എന്നുണ്ടെങ്കില്‍ ഇവരില്‍ അച്ഛനുമായി പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു.

പത്താം ഭാവം

പത്താം ഭാവം

ഇവരില്‍ വ്യാഴത്തിന്റെ സ്ഥാനം മോശം അവസ്ഥയിലാണെങ്കില്‍ സാമ്പത്തിക നഷ്ടങ്ങളും തൊഴിലില്‍ പ്രയാസങ്ങളും വര്‍ദ്ധിക്കുന്നു. ഇത് കൂടാതെ ബിസിനസിലും തകര്‍ച്ചയുണ്ടാവുന്നു. ഇവരില്‍ ധാര്‍മ്മികത ഒരു കാര്യത്തിലും ഉണ്ടായിരിക്കില്ല.

പതിനൊന്നാം ഭാവം

പതിനൊന്നാം ഭാവം

ഗുരു ചണ്ഡാല ദോഷം 11-ാം ഭാവത്തില്‍ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ജാതകന് വിവിധ മാര്‍ഗ്ഗങ്ങളില്‍ നിന്ന് പണം ലഭിക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ സ്വന്തമായ പ്രതയത്‌നത്തിലൂടെ സമ്പത്ത് വര്‍ദ്ധിക്കുന്നതിന് സാധിക്കുന്നു.

പന്ത്രണ്ടാം ഭാവം

പന്ത്രണ്ടാം ഭാവം

പന്ത്രണ്ടാം ഭാവത്തില്‍ ഗുരു ചണ്ഡാല ദോഷം എങ്കില്‍ ഇവര്‍ക്ക് പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ടിരിക്കണം. ഇത് കൂടാതെ കുടുംബാംഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതോടൊപ്പം തന്നെ ചിന്തിക്കുന്നതില്‍ പലപ്പോഴും പ്രവര്‍ത്തിക്കണം എന്നില്ല.

പരിഹാരങ്ങള്‍ ഇപ്രകാരം

പരിഹാരങ്ങള്‍ ഇപ്രകാരം

ഗുരുചണ്ഡാല ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നിങ്ങള്‍ ഗുരുചണ്ഡാല ദോഷം അനുഭവിക്കുന്ന വ്യക്തിയാണെങ്കില്‍ രണ്ട് മുറങ്ങളുള്ള രുദ്രാക്ഷം ധരിക്കുക. ഇത് രാഹുവിന്റെ ദോഷഫലങ്ങളെ അകറ്റുന്നതിന് സഹായിക്കുന്നു. ഗണേശനെ ദിനവും ആരാധിക്കുകയും ഗണപതിഹോമം വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. വിഷ്ണുഭഗവാനെ നിത്യവും പ്രാര്‍ത്ഥിക്കുകയും മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് വ്യാഴാഴ്ച ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുക. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അന്നം നല്ഡകുന്നതിന് ശ്രദ്ധിക്കുക.

നിങ്ങളുടെ ജാതകത്തിലുണ്ടോ രാജയോഗം, അറിയാംനിങ്ങളുടെ ജാതകത്തിലുണ്ടോ രാജയോഗം, അറിയാം

നിങ്ങളുടെ ജാതകത്തിലെ അശുഭകരമായ ഗ്രഹയോഗങ്ങള്‍: ദോഷപരിഹാരം ഇപ്രകാരംനിങ്ങളുടെ ജാതകത്തിലെ അശുഭകരമായ ഗ്രഹയോഗങ്ങള്‍: ദോഷപരിഹാരം ഇപ്രകാരം

ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Guru Chandal Yoga In Kundli: Effects And Remedies In Malayalam

Here in this article we are discussing about what is Guru Chandal Yoga in kundli and its effects and remedies in malayalam. Take a look.
Story first published: Saturday, November 5, 2022, 14:09 [IST]
X
Desktop Bottom Promotion