For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിനായക ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ നോക്കിയാല്‍ ഫലം മോശം

|

ഈ വര്‍ഷത്തെ ഗണേശ ചതുര്‍ത്ഥി സെപ്റ്റംബര്‍ 10നാണ് വരുന്നത്. എന്നാല്‍ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. വ്രതങ്ങളും പ്രാര്‍ത്ഥനകളും ചിട്ടകളും മന്ത്രങ്ങളും അല്ലാതെ തന്നെ നാം അറിഞ്ഞിരിക്കേണ്ടതായ പല കാര്യങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. എന്തുകൊണ്ടാണ് ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ കാണരുത് എന്ന് പറയുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? നാം പണ്ടുമുതലേ കേട്ടിട്ടുള്ള ഒന്നാണ് ചന്ദ്രനെ കാണരുത് എന്നുള്ളത്. എന്താണ് കണ്ടാല്‍ ഫലം എന്ന് പലര്‍ക്കും അറിയില്ല.

Ganesh Chaturthi :

 ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍.... ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

ഗണേശ ചതുര്‍ത്ഥിയില്‍ ചന്ദ്രനെ കാണുന്നതിലെ തടസ്സം എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. എന്നാല്‍ കാണരുത് എന്നാണ് വിശ്വാസമെങ്കിലും അബദ്ധവശാല്‍ കാണുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഗണപതിയുടെ ജനനത്തെ അടയാളപ്പെടുത്തുന്ന ദിവസമാണ് ഗണേശ ചതുര്‍ത്ഥി എന്ന് പറയുന്നത്. കളിമണ്‍ വിഗ്രഹങ്ങളുടെ രൂപത്തില്‍ ഗണപതി ഭഗവാനെ വീടുകളില്‍ പ്രതിഷ്ഠിച്ച ശേഷം പിന്നീട് നിരവധി ആഘോഷങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ ഒന്നാണ് ചന്ദ്രനെ കാണുന്നത്. ഇത്തരത്തില്‍ ചെയ്യുന്നത് നിങ്ങളില്‍ ചില നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

എന്തുകൊണ്ട് ചന്ദ്രനെ നോക്കരുത്?

എന്തുകൊണ്ട് ചന്ദ്രനെ നോക്കരുത്?

എന്തുകൊണ്ടാണ് ചന്ദ്രനെ നോക്കരുത് എന്ന് പറയുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? ഇതിന് പിന്നില്‍ ഒരു ഐതിഹ്യം ഉണ്ട്. രാത്രിയില്‍ ഗണപതി തന്റെ വാഹനമായ മൂഷികനില്‍ കയറി തന്റെ വസതിയിലേക്ക് മടങ്ങുകയായിരുന്നു. ഈ കാഴ്ച കാണാന്‍ ആ സമയം ചന്ദ്രനല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. ഗണപതിയുടെ ഭാരം വഹിച്ചുകൊണ്ട് മൂഷികന്‍ ക്രമേണ മുന്നോട്ട് നീങ്ങുമ്പോള്‍, ഒരു പാമ്പിനെ കണ്ട് ഭയപ്പെട്ടു. ഭയപ്പാടോടെ ഓടിയ മൂഷികന്റെ പുറത്ത് നിന്ന് ഗണപതി തെറിച്ച് താഴെ വീണു ഈ സമയം ഗണേശന്‍ തന്റെ വലിയ വയറുമായി സ്വയം നിയന്ത്രിക്കാന്‍ പാടുപെടുന്നത് കണ്ടപ്പോള്‍, ചന്ദ്രദേവന്‍ ഗണപതിയെ നോക്കി ചിരിച്ചു. ഗണപതിയുടെ രൂപത്തെ നോക്കി കളിയാക്കി.

എന്തുകൊണ്ട് ചന്ദ്രനെ നോക്കരുത്?

എന്തുകൊണ്ട് ചന്ദ്രനെ നോക്കരുത്?

ഇത് കണ്ട് കലികയറിയ ചന്ദ്രന്‍ ഗണപതി ഭഗവാന്‍ ചന്ദ്രനെ ശപിക്കുകയും ചെയ്തു. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ കാണുന്നവര്‍ മിഥ്യ ദോഷത്തെ ആകര്‍ഷിക്കും എന്നാണ് പറയുന്നത്. അതായത് ഇവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പേര് ദോഷം ഉണ്ടാവുന്നതിനും ഇവര്‍ക്ക് മേല്‍ എന്തെങ്കിലും തരത്തിലുള്ള കുറ്റങ്ങള്‍ ഏറ്റെടുക്കേണ്ട അവസ്ഥയും ഉണ്ടായിരിക്കും. എന്നാല്‍ താന്‍ ചെയ്ത തെറ്റ് മനസ്സിലാക്കി ശാപമോക്ഷത്തില്‍ നിന്ന് കരകയറ്റണമമേ എന്ന് അപേക്ഷിച്ചു. ചന്ദ്രന്‍ പശ്ചാത്തപിക്കുന്നത് കണ്ടപ്പോള്‍ ഗണപതി അദ്ദേഹത്തോട് ക്ഷമിക്കുകയും ഒരിക്കല്‍ പറഞ്ഞ ശാപം വീണ്ടെടുക്കാനാവില്ലെന്ന് പറയുകയും ചെയ്തു.

എന്തുകൊണ്ട് ചന്ദ്രനെ നോക്കരുത്?

എന്തുകൊണ്ട് ചന്ദ്രനെ നോക്കരുത്?

എന്നിരുന്നാലും, അതിന്റെ ആഘാതം കുറയ്ക്കാനാകും എന്ന് ഗണപതി ഭഗവാന്‍ പറഞ്ഞു. തിന്റെ ബാക്കിയെന്നോണം ഭഗവാന്‍ ചന്ദ്രനോട് ഇപ്രകാരം പറഞ്ഞും അഹങ്കാരം സ്വന്തം വീഴ്ചയിലേക്ക് നയിക്കുമെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ആരും ചന്ദ്രനെ നോക്കരുതെന്നാണ് പറഞ്ഞത്. ഇതിന്റെ ഗുണപാഠമായി വരുന്നത് അഹങ്കാരം എപ്പോഴും ഒരു വ്യക്തിയെ മറ്റുള്ളവരില്‍ നിന്ന് അകറ്റുന്നു. അത് മാത്രമല്ല ഇത് ജീവിതത്തില്‍ ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഈ സാഹചര്യത്തില്‍, ചന്ദ്രന്‍ അഹങ്കാരത്തിന്റെ പ്രതീകമായതിനാല്‍ ചന്ദ്രനെ നോക്കുന്നത് ഒഴിവാക്കണം എന്ന് പറയുന്നത്.

 ഗണേശ ചതുര്‍ത്ഥിയില്‍ ചന്ദ്രനെ കണ്ടാല്‍?

ഗണേശ ചതുര്‍ത്ഥിയില്‍ ചന്ദ്രനെ കണ്ടാല്‍?

എന്നാല്‍ ഗണേ ചതുര്‍ത്ഥിയില്‍ ചന്ദ്രനെ കണ്ടാല്‍ എന്തുചെയ്യും? അതിന് പരിഹാരമെന്നോണം താഴെ പറയുന്ന മന്ത്രം ജപിക്കുക

സിംഹ പ്രസേനമാവധിസിംഹോ ജാംബവത ഹത:

സുകുമാരക മരോദിസ്താവ ഹ്യേഷ സ്യമന്തക:

ഗണേശനെ ആരാധിക്കുകയും അവനോട് ക്ഷമ ചോദിക്കുകയും ചെയ്യുക. നിങ്ങളില്‍ ഒരു അഹങ്കാരവും ഇല്ലെങ്കില്‍, ഭഗവാന്‍ നിങ്ങളോട് ക്ഷമിക്കുകയും മിഥ്യ ദോഷത്തില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കുകയും ചെയ്യും.

ശ്രീകൃഷ്ണനുണ്ടായ ചീത്തപ്പേര്

ശ്രീകൃഷ്ണനുണ്ടായ ചീത്തപ്പേര്

ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ശ്രീകൃഷ്ണനും ചീത്തപ്പേരുണ്ടായിട്ടുണ്ട്. ഈ ദിനത്തില്‍ ചന്ദ്രനെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ കാണുകയും തുടര്‍ന്ന് സ്യമന്തകം എന്ന വിലയേറിയ രത്‌നം മോഷ്ടിച്ചതിന് അദ്ദേഹം തെറ്റുകാരനാവുകയും ചെയ്തു. അതിനാല്‍, താന്‍ ഒരു വ്രതം ആചരിക്കണമെന്നും ഗണേശനോട് പ്രാര്‍ത്ഥിക്കണമെന്നും ദേവര്‍ഷി നാരദ മുനി ഭഗവാനെ നിര്‍ദ്ദേശിച്ചു. ഇപ്രകാരം ചെയ്തതിലൂടെയാണ് ഈ ദിനത്തിലെ കളങ്കം മാറിയത്.

English summary

Ganesh Chaturthi : Why Is Moon Sighting Prohibited On Vinayaka Chavithi

Ganesh Chaturthi: Why Is Moon Sighting Prohibited On Vinayaka Chavithi. Read on to know.
Story first published: Wednesday, September 1, 2021, 17:40 [IST]
X
Desktop Bottom Promotion