For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ത്യാഗ സ്മരണ പുതുക്കി ഇന്ന് ബലിപെരുന്നാള്‍

|

ഇന്ന് ലോകം മുഴുവന്‍ ത്യാഗത്തിന്റേയും സ്മരണയുടേയും ഓര്‍മ്മ പുതുക്കി ബലി പെരുന്നാള്‍. കൊവിഡ് ഭീതിക്കിടയില്‍ ആണ് ഈ പ്രാവശ്യത്തെ പെരുന്നാള്‍ എന്നുള്ളതാണ് ഏറെ സങ്കടകരം. സഹജീവി സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും ദിനമാണ് ഈ ബലി പെരുന്നാള്‍. ലോകം മുഴുവന്‍ പരന്ന് കിടക്കുന്ന കൊറോണവ്യാപനത്തിനിടയില്‍ ലോകത്തിന് സൗഖ്യവും സ്‌നേഹവും രോഗമുക്തിയും നല്‍കുന്നതിന് ഈ പെരുന്നാള്‍ ദിനത്തില്‍ നമുക്കെല്ലാവര്‍ക്കും ഒന്ന് ചേര്‍ന്ന് പ്രാര്‍ത്ഥിക്കാം. ത്യാഗത്തിന്റേയും സഹജീവി സ്‌നേഹത്തിന്റേയും പ്രതീകം കൂടിയാണ് ഓരോ ബലി പെരുന്നാളും. തക്ബീര്‍ ധ്വനികളും പ്രാര്‍ത്ഥനകളുമായി പള്ളികളിലും മറ്റും പ്രാര്‍ത്ഥനകളും ആചരിക്കുന്നു ഓരോ വിശ്വാസികളും.

Eid Mubarak Celebration During Corona Pandemic

കൊവിഡ് മഹാമാരിയെ പിടിച്ച് കെട്ടുന്നതിന് വേണ്ടി ലോകം മുഴുവന്‍ നെട്ടോട്ടമോടുമ്പോള്‍ അതിനിടയില്‍ വളരെയധികം നിയന്ത്രണങ്ങളോടെയാണ് ഓരോരുത്തരും തന്റെ സഹജീവികള്‍ക്കും സമൂഹത്തിനും വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ പുത്രനെ ദൈവഹിതം അനുസരിച്ച് ബലി നല്‍കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ്മക്കായാണ് ഇന്നത്തെ ദിനം ബലി പെരുന്നാള്‍ ദിനമായി ആഘോഷിക്കുന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷം തനിക്കുണ്ടായ പുത്രനെ ദൈവത്തിന് ഇഷ്ടപ്രകാരം ബലി നല്‍കാന്‍ കാണിച്ച മുഹമ്മദ് നബിയുടെ ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും ദൈവവിശ്വാസത്തിന്റേയും പ്രതീകമായാണ് നാം ഓരോരുത്തരും ബലി പെരുന്നാള്‍ കൊണ്ടാടുന്നത്.

Eid Mubarak Celebration During Corona Pandemic

ദൈവം തന്നതിനെ തിരിച്ചെടുക്കാന്‍ ദൈവത്തിന് അവകാശമുണ്ടെന്നും ദൈവത്തിന്റെ കല്‍പ്പന അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണ് എന്നുമാണ് നബി തന്റെ ജീവിതത്തിലൂടെ ഭക്തര്‍ക്ക് കാണിച്ച് കൊടുത്തത്. എന്നാല്‍ മുഹമ്മദ് നബിയുടെ വിശ്വാസത്തിന്റെ ആഴം അളക്കുന്നതിനുള്ള ഒരു പരീക്ഷണത്തിന്റെ ഭാഗമായിരുന്നു ഇത്. ഇതില്‍ മുഹമ്മദ് നബി വിജയിക്കുകയും ചെയ്തു എന്നതാണ. നന്മയും സ്‌നേഹവും എവിടേയും വിജയിക്കും എന്നുള്ളത് തന്നെയാണ് ഇതിലൂടെ കാണിച്ച് തരുന്നതും.

Eid Mubarak Celebration During Corona Pandemic

തന്നെ പടച്ചവനോടുള്ള കറ കളഞ്ഞസ്‌നേഹമാണ് നബിയുടെ ഈ പ്രവൃത്തിയിലൂടെ ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്. ഒരു ദൈവവിശ്വാസി എങ്ങനെ ആയിരിക്കണം എന്നുള്ളതാണ് നബി തന്റെ ജീവിതത്തിലൂടെ നമുക്കെല്ലാവര്‍ക്കും കാണിച്ച് തന്നത്. പെരുന്നാള്‍ ദിനത്തില്‍ വിശ്വാസികള്‍ മക്കയിലെത്തി ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുകയും ജീവിതത്തില്‍ ചെയ്തതുമായ എല്ലാ തെറ്റുകള്‍ക്കും മാപ്പ് പറയുകയും ചെയ്യുന്ന ഒരു ദിനം കൂടിയാണ് ബലി പെരുന്നാള്‍ ദിനം. എന്നാല്‍ ഇത്തവണ കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തിന് പുറത്ത് നിന്നുള്ളവര്‍ക്ക് ഹജ്ജ് കര്‍മ്മത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണയായത് കൊണ്ട് തന്നെ പള്ളികളില്‍ 100-ല്‍ താഴെ ആളുകളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടുള്ള പ്രാര്‍ത്ഥനയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ മതനേതാക്കളും എടുത്തിട്ടുള്ള തീരുമാനങ്ങള്‍ വിശ്വാസികള്‍ക്ക് എല്ലാവര്‍ക്കും സ്വാഗതാര്‍ഹമാണ്. എല്ലാവര്‍ക്കും ബോള്‍ഡ് സ്‌കൈ മലയാളത്തിന്റെ ബലി പെരുന്നാള്‍ ആശംസകള്‍

English summary

Eid Mubarak Celebration During Corona Pandemic

Eid Mubarak Celebration during corona virus pandemic. Take a look.
X
Desktop Bottom Promotion