For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുലാം മാസം 27 നാളിന്റേയും ദോഷപരിഹാരം മറികടക്കാന്‍

|

തുലാം മാസത്തിന് തുടക്കം കുറിച്ചു, ഓരോ മാസത്തിലും നിങ്ങള്‍ക്ക് ഗ്രഹങ്ങളും രാശിയും മാറുന്നതിന് അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ മാസം ഏതൊക്കെ നക്ഷത്രക്കാര്‍ എന്തൊക്കെ ദോഷപരിഹാരമാണ് വരുത്തേണ്ടത് എന്ന് നമുക്ക് നോക്കാം.

Dosha Remedies In Thulam

നിങ്ങളുടെ ഈ മാസം ദോഷപ്രീതി കുറക്കുന്നതിനും വിജയം നേടുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും വേണ്ടി അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേടക്കൂര്‍ (അശ്വതി, ഭരണി , കാര്‍ത്തിക 1/4)

മേടക്കൂര്‍ (അശ്വതി, ഭരണി , കാര്‍ത്തിക 1/4)

മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ തുലാം മാസം ദോഷ പരിഹാരത്തിന് വേണ്ടി കുടുംബ ദേവതയെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ഇത് കൂടാതെ ശിവന് ജലധാരയും പിന്‍ വിളക്കും വഴിപാടായി സമര്‍പ്പിക്കണം. ഇതോടൊപ്പം തന്നെ ഭസ്മാഭിഷേകവും ഗണപതിഭഗവാന് വിഘ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി കറുകമാലയും വഴിപാടായി സമര്‍പ്പിക്കണം. സര്‍പ്പാരാധനയും ഒഴിവാക്കാന്‍ പാടുള്ളതല്ല.

ഇടവക്കൂര്‍ (കാര്‍ത്തിക 3/4 , രോഹിണി , മകയിരം 1/2)

ഇടവക്കൂര്‍ (കാര്‍ത്തിക 3/4 , രോഹിണി , മകയിരം 1/2)

ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസം ദോഷ പരിഹാരത്തിന് വേണ്ടി ശനിയാഴ്ചകൡ വ്രതമെടുക്കുന്നതിനും ദോഷ പരിഹാരത്തിനും വേണ്ടി ശ്രദ്ധിക്കുക. ഇത് കൂടാതെ നാഗപ്രീതി വരുത്തുന്നതിനും ശ്രദ്ധിക്കണം. ശാസ്താവിന് എള്ള് തിരി സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ജീവിതത്തിലെ തടസ്സങ്ങള്‍ മാറി മുന്നോട്ട് പോവുതിനും നിങ്ങള്‍ക്ക് ഈ സമയം വിഘ്‌നേശ്വരന് നാളികേരം ഉടക്കുന്നതിനും ശ്രദ്ധിക്കണം.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശിവപ്രീതിക്കായാണ് ശ്രമിക്കേണ്ടത്. ശിവന് ധാര, ഇളനീരഭിഷേകം എന്നിവ നടത്തുക. കൂടാതെ വ്യാഴാഴ്ച ദിനങ്ങളില്‍ ക്ഷേത്രദര്‍ശനത്തിന് വേണ്ടി പോവുക. പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കുന്നതും നല്ലതാണ്. ഇതെല്ലാം ജീവിതത്തില്‍ സന്തോഷം നിറക്കുന്നു.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കിടകക്കൂര്‍ (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശാസ്താവിനെയാണ് ദോഷ പരിഹാരത്തിന് വേണ്ടി ആരാധിക്കേണ്ടത്. ശാസ്താവിന് എള്ള് തിരി കത്തിക്കുകയും എള്ള് പായസം സമര്‍പ്പിക്കുകയും ചെയ്യുക. ഇത് കൂടാതെ ശിവന് ധാരയും പിന്‍വിളക്കും വഴിപാടായി സമര്‍പ്പിക്കുക. നാഗദേവതകളെ ആരാധിക്കുന്നതിനും ശ്രദ്ധിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസം ദോഷ പരിഹാരത്തിന് വേണ്ടി ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. ദേവിക്ക് കടുംപായസം വഴിപാടായി സമര്‍പ്പിക്കണം. കൂടാതെ ശിവക്ഷേത്രത്തിലിം വിഷ്ണു ക്ഷേത്രത്തിലും ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം.

കന്നിക്കൂറ് (ഉത്രം 3/4 , അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4 , അത്തം, ചിത്തിര 1/2)

കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ദിനത്തില്‍ ദോഷ ശാന്തിക്ക് വേണ്ടി ഗണപതിഭഗവാന് മോദകം വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്. ശനിയാഴ്ച ദിനങ്ങളില്‍ വ്രതമെടുക്കുന്നതും ശാസ്താവിന് എള്ള് തിരി സമര്‍പ്പിക്കുന്നതും ദോഷങ്ങളെ മറികടക്കുന്നതിന് സഹായിക്കുന്നു. നാദഗേവതകളെ ആരാധിക്കുന്നതിനും ശ്രദ്ധിക്കുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ ശാന്തിക്കായി ഈ ദിനത്തില്‍ വിഷ്ണുക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. പ്രത്യേകിച്ച് തുലാം മാസത്തില്‍ എല്ലാ വ്യാഴാഴ്ചയും വിഷ്ണുക്ഷേത്ര ദര്‍ശനം നടത്താം. ഇത് കൂടാതെ ദോഷ ശാന്തിക്കായി ഭഗവാന് വെണ്ണ, പാല്‍പ്പായസം എന്നിവയും വഴിപാടായി സമര്‍പ്പിക്കാം.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം , തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം , തൃക്കേട്ട)

വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ദിനത്തില്‍ ദോഷ പരിഹാരത്തിന് വേണ്ടി ചില പ്രത്യേക വഴിപാടുകള്‍ നടത്തേണ്ടതാണ്. ശിവന് ധാരയും ശിവ ക്ഷേത്ര ദര്‍ശനവും നിര്‍ബന്ധമാണ്. കൂവള മാല ചാര്‍ത്തുന്നതും പിന്‍വിളക്ക് കഴിപ്പിക്കുന്നതും ദോഷപരിഹാരത്തിന് സഹായിക്കുന്നു. ഗണപതിഭഗവാനെ ആരാധിക്കുന്നതോടൊപ്പം ഗണപതിഹോമം വഴിപാടായി സമര്‍പ്പിക്കുന്നതും നല്ലതാണ്.

ധനുക്കൂറ് (മൂലം , പൂരാടം , ഉത്രാടം 1/4)

ധനുക്കൂറ് (മൂലം , പൂരാടം , ഉത്രാടം 1/4)

ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ദിനത്തില്‍ ദോഷ ശാന്തിക്ക് വേണ്ടി ശാസ്താവിനെയാണ് ആരാധിക്കേണ്ടത്. ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വ്യാഴാഴ്ച ദിനത്തില്‍ വിഷ്ണുഭഗവാനെ ആരാധിക്കുകയും ചെയ്യുക. ഇത് കൂടാതെ നാഗദേവതകളെ പ്രാര്‍ത്ഥിക്കുന്നതിനും ശ്രദ്ധിക്കണം.

മകരക്കൂറ് (ഉത്രാടം 3/4 തിരുവോണം അവിട്ടം 1/2)

മകരക്കൂറ് (ഉത്രാടം 3/4 തിരുവോണം അവിട്ടം 1/2)

മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ഈ മാസം ഗണപതിഭഗവാന് മോദകം സമര്‍പ്പിക്കണം. കൂടാതെ ശാസ്താവിന് നീരാഞ്ജനവും വഴിപാടായി സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കണം. വിഷ്ണുവിന് പാല്‍പ്പായസവും വഴിപാടായി സമര്‍പ്പിക്കണം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4 )

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4 )

കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസം ദോഷപരിഹാരത്തിന് വേണ്ടി ശിവനെ ആരാധിക്കാവുന്നതാണ്. പിന്‍ വിളക്കും ജലധാരയും വഴിപാടായി നടത്തണം. ഇത് കൂടാതെ ഗണപതിഭഗവാന് പ്രത്യേക പൂജയും കറുകമാലയും ചാര്‍ത്തണം.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി, രേവതി )

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി, രേവതി )

മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശിവനെയാണ് ആരാധിക്കേണ്ടത്. മഹാദേവന് വേണ്ടി കൂവള മാല ചാര്‍ത്തണം. കൂടാതെ പിന്‍ വിളക്ക് കത്തിക്കുന്നതിനും ധാര വഴിപാടായി സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കണം. നരസിംഹ മൂര്‍ത്തിയെ പ്രാര്‍ത്ഥിക്കുകയും ദേവിക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കുകയും വേണം.

ലക്ഷ്മിനാരായണ യോഗം: ഈ രാശിക്കാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ധാരാളംലക്ഷ്മിനാരായണ യോഗം: ഈ രാശിക്കാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ധാരാളം

ധന്തേരാസ് ദിനം: ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ശുഭമുഹൂര്‍ത്തംധന്തേരാസ് ദിനം: ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ശുഭമുഹൂര്‍ത്തം

English summary

Dosha Remedies In Thulam (Libra) Month 2022 based On janma nakshatra In Malayalam

Here in this article we are discussing about some dosha remedies in Thulam (Libra) month based on birth stars. Take a look.
Story first published: Friday, October 21, 2022, 15:04 [IST]
X
Desktop Bottom Promotion