For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണശേഷം വൈകുണ്ഠവാസം നേടിത്തരും ദേവശയനി ഏകാദശി; ആരാധനാ രീതികള്‍

|

ആഷാഢ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി ദിവസമാണ് ദേവശയനി ഏകാദശി. ആഷാഢ ഏകാദശി, ഹരിശയനി ഏകാദശി എന്നും ഇത് അറിയപ്പെടുന്നു. ഇത്തവണ ജൂലൈ 10 ഞായറാഴ്ചയാണ് ഈ ശുഭദിനം. ചതുര്‍മാസത്തിന്റെ തുടക്കമായാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. ആഷാഢ ഏകാദശി മുതല്‍ നാലുമാസം മഹാവിഷ്ണു യോഗനിദ്രയില്‍ പോവുകയും കാര്‍ത്തികമാസത്തിലെ ഏകാദശിയില്‍ യോഗനിദ്രയില്‍ നിന്ന് ഉണരുകയും ചെയ്യുന്നതായി പുരാണ ഗ്രന്ഥങ്ങളില്‍ പറയുന്നു.

Most read: ജൂലൈ 10 മുതല്‍ ചതുര്‍മാസം; ഭാഗ്യം വരും ഈ 5 രാശിക്കാര്‍ക്ക്

ഈ ദിവസം മുതല്‍, എല്ലാ ഐശ്വര്യങ്ങളുടെയും ദാതാവായ മഹാവിഷ്ണു ഭൂമിയില്‍ നിന്ന് അപ്രത്യക്ഷനാകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. മഹാവിഷ്ണുവാണ് പ്രപഞ്ചത്തിന്റെ പരിപാലകന്‍, അദ്ദേഹത്തിന്റെ കൃപയാല്‍ പ്രപഞ്ചം മുന്നേറുന്നു. അതിനാല്‍, മഹാവിഷ്ണു യോഗ നിദ്രയില്‍ തുടരുമ്പോള്‍ മംഗളകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശുഭകരമല്ലെന്ന് പറയപ്പെടുന്നു. അതിനാല്‍ വിവാഹം, യജ്ഞം, യാഗം, ഗോദാനം, ഗൃഹപ്രവേശം മുതലായവയ്ക്ക് ഈ സമയം ഉചിതമായി കണക്കാക്കുന്നില്ല.

ദേവശയനി ഏകാദശിയുടെ പ്രാധാന്യം

ദേവശയനി ഏകാദശിയുടെ പ്രാധാന്യം

മഹാവിഷ്ണു നാല് മാസത്തേക്ക് നിദ്രയിലാഴുന്ന സമയമാണ് ദേവശയനി ഏകാദശി. വിഷ്ണുവിന്റെ അഭാവത്തില്‍ പരമശിവന്‍ പ്രപഞ്ചത്തെ പരിപാലിക്കുന്നു. അതിനാല്‍, ചാതുര്‍മാസം ആരംഭിക്കുന്നത് ശിവനെ സ്മരിച്ചുകൊണ്ടാണ്. ലോകപ്രശസ്തമായ ഒഡീഷയിലെ പുരിയിലെ മഹത്തായ രഥോത്സവത്തോടൊപ്പമാണ് ദേവശയനി നടക്കുന്നത്. ചതുര്‍മാസത്തില്‍ കൃഷ്ണ ജന്മാഷ്ടമി, ഗണേശ ചതുര്‍ത്ഥി, ശ്രാവണ സോമവാര വ്രതം, നവരാത്രി, ദീപാവലി തുടങ്ങിയ ചില വലിയ ഉത്സവങ്ങളും ആഘോഷിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും, ഈ നാല് മാസങ്ങളില്‍ വിവാഹനിശ്ചയം, വിവാഹം, കുഞ്ഞിന്റെ പേരിടല്‍ ചടങ്ങുകള്‍, ഗൃഹപ്രവേശ ചടങ്ങുകള്‍ എന്നിവ പോലുള്ള ശുഭകരമായ കാര്യങ്ങളൊന്നും ചെയ്യാറില്ല.

ആരാധനാ രീതി

ആരാധനാ രീതി

ഏകാദശി ദിവസം മഹാവിഷ്ണുവിന് വളരെ പ്രിയപ്പെട്ടതാണ്. അതിനാല്‍ ഈ ദിവസം ജപം, പാരായണം, ആരാധന, ഉപവാസം എന്നിവയാല്‍ ഭക്തര്‍ക്ക് ഭഗവാന്‍ ശ്രീഹരിയുടെ അനുഗ്രഹം ലഭിക്കും. ഈ ദിവസം തുളസി മഞ്ജരി, മഞ്ഞ ചന്ദനം, അക്ഷതം, മഞ്ഞ പൂക്കള്‍, പഴങ്ങള്‍, ദീപം, പഞ്ചസാര മിഠായി മുതലായവ ഉപയോഗിച്ച് ഭക്തിപൂര്‍വ്വം ശ്രീഹരിയെ ആരാധിക്കണം. പത്മപുരാണം അനുസരിച്ച്, ദേവശയനി ഏകാദശി ദിനത്തില്‍ മഹാവിഷ്ണുവിനെ താമരപ്പൂക്കള്‍ കൊണ്ട് ആരാധിക്കുന്നത് മൂന്ന് ലോകങ്ങളിലെയും ദൈവങ്ങളെ ആരാധിക്കുന്നതിന് തുല്യമാണെന്ന് പറയുന്നു. ഈ ദിനത്തില്‍ ഉണര്‍ന്നിരിക്കുന്നവര്‍ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളായി തപസ്സു ചെയ്തിട്ടും ലഭിക്കാത്തത്ര ഫലം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ദേവശയനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ, ഒരു വ്യക്തിയുടെ ജനനാനന്തര ജീവിതത്തിലെ പാപങ്ങള്‍ തീരുകയും ജനനമരണ ചക്രത്തില്‍ നിന്ന് മുക്തി നേടുകയും ചെയ്യുന്നുവെന്നും പറയപ്പെടുന്നു.

Most read:സമ്പത്തും ഐശ്വര്യവും നിലനില്‍ക്കാന്‍ ആഷാഢ ഗുപ്ത നവരാത്രിയിലെ ദുര്‍ഗ്ഗാ ആരാധന

ദേവശയനി ഏകാദശി ദിനത്തില്‍ രണ്ട് ശുഭയോഗങ്ങള്‍

ദേവശയനി ഏകാദശി ദിനത്തില്‍ രണ്ട് ശുഭയോഗങ്ങള്‍

ദേവശയനി ഏകാദശി നാളില്‍ വ്രതം അനുഷ്ഠിക്കുകയും ശ്രീഹരിയെ യഥാവിധി പൂജിക്കുകയും ചെയ്യുന്നതിലൂടെ എല്ലാ പാപങ്ങളും ഇല്ലാതാകുകയും മഹാവിഷ്ണുവിന്റെ കൃപയാല്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാവുകയും ചെയ്യുന്നു. ദേവശയനി ഏകാദശി ദിനത്തില്‍ മഹാവിഷ്ണു യോഗനിദ്രയിലേക്ക് പോകുന്നു, തുടര്‍ന്ന് പ്രപഞ്ചത്തിന്റെ നടത്തിപ്പിന്റെ ഉത്തരവാദിത്തം ശിവന് ലഭിക്കുന്നു. ഇത്തവണ ഏകാദശിയില്‍ ശുക്ലവും ബ്രഹ്‌മയോഗവും രൂപം കൊള്ളുന്നു, അതിനാല്‍ ഈ ദിവസത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാള്‍ മരണാനന്തരം വൈകുണ്ഡ വാസം നേടുന്നു. ഈ ദിനത്തില്‍ ചില കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ ജീവിതത്തിലെ എല്ലാ വിഷമതകളും നീങ്ങുന്നു.

പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക

പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക

ദേവശയനി ഏകാദശി ദിനത്തില്‍ മഹാവിഷ്ണുവിനെ യഥാവിധി പൂജിക്കണമെന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ ദിവസം മഹാവിഷ്ണുവിനെ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യണം. പാല്‍, നെയ്യ്, തൈര്, തേന്‍, ഗംഗാജലം എന്നിവ ചേര്‍ത്താണ് പഞ്ചാമൃതം ഉണ്ടാക്കുന്നത്. കുളി കഴിഞ്ഞ് പഞ്ചാമൃതം കഴിക്കുന്നത് പല രോഗങ്ങളില്‍ നിന്നും ആശ്വാസം നല്‍കുന്നു. കൂടാതെ, ശരീരത്തിന്റെ പ്രതിരോധശേഷിയും വര്‍ദ്ധിക്കുന്നു.

Most read:കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്

പുതിയ വസ്ത്രം ധരിപ്പിക്കുക

പുതിയ വസ്ത്രം ധരിപ്പിക്കുക

പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്തതിന് ശേഷം മഹാവിഷ്ണുവിനെ പുതുവസ്ത്രം ധരിക്കണം. കാരണം, അടുത്ത നാലുമാസം ഭഗവാന്‍ നിദ്രയിലായിരിക്കും. അതുകൊണ്ട് വീട്ടില്‍ വിഷ്ണുവിഗ്രഹമുണ്ടെങ്കില്‍ ഭഗവാനെ അഭിഷേകം ചെയ്ത് പുതുവസ്ത്രം പുതപ്പിച്ച് ഉറക്കിയ ശേഷം അടുത്ത നാല് മാസത്തേക്ക് മന്ത്രങ്ങള്‍ കൊണ്ട് ആരാധിക്കുക.

ഈ കാര്യങ്ങള്‍ സമര്‍പ്പിക്കുക

ഈ കാര്യങ്ങള്‍ സമര്‍പ്പിക്കുക

ഈ ദിവസം വിഷ്ണുഭഗവാന്‍ നാലു മാസക്കാലം ഉറങ്ങാന്‍ പോകുന്നു, അതിനാല്‍ നിദ്രയിലാകുന്നതിനുമുമ്പ് പഴങ്ങള്‍, മധുരപലഹാരങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍ എന്നിവ സമര്‍പ്പിക്കുക. അവ സമര്‍പ്പിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുക.

വിഷ്ണുപുരാണം വായിക്കുക

വിഷ്ണുപുരാണം വായിക്കുക

രാവിലെയും രാത്രിയും മഹാവിഷ്ണുവിനെ ആരാധിക്കുകയും കഴിയുമെങ്കില്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുകയും വേണം. ദാനം ചെയ്യുന്നത് എല്ലായ്‌പ്പോഴും നിങ്ങള്‍ക്ക് ഐശ്വര്യം നല്‍കുന്നു. രാത്രി മഹാവിഷ്ണുവിന്റെ കഥയും വിഷ്ണുസഹസ്രനാമവും വിഷ്ണുപുരാണവും പാരായണം ചെയ്യണം. ഇത് ചെയ്യുന്നവന്‍, മുന്‍ ജന്മത്തിലെ പാപ കര്‍മ്മങ്ങളുടെ ബന്ധനത്തില്‍ നിന്ന് മോചിതനായി, ഹരിയുടെ വാസസ്ഥലത്തേക്ക് അതായത് വൈകുണ്ഠത്തിലേക്ക് പോകുമെന്ന് പറയുന്നു.

English summary

Devshayani Ekadashi 2022 Date Time History And Significance in Malayalam

Devshayani Ekadashi is also known as Padma Ekadashi, Ashadi Ekadashi and Hari Shayani Ekadashi. Let us know in detail about this auspicious day.
Story first published: Saturday, July 9, 2022, 9:43 [IST]
X
Desktop Bottom Promotion