പിറന്നാള്‍ ദിനം ഇവയൊക്കെ ചെയ്താല്‍ പാപഫലം

Posted By:
Subscribe to Boldsky

പിറന്നാള്‍ ദിനം എല്ലാവരും ആഘോഷിക്കുന്ന ഒന്നാണ്. ചിലര്‍ ഇംഗ്ലീഷ് ജനനത്തീയ്യതി വെച്ച് ആഘോഷിക്കുമ്പോള്‍ ചിലര്‍ മലയാള മാസം ജനനത്തീയ്യതി നോക്കിയാണ് പിറന്നാള്‍ ആഘോഷിക്കുക.

എന്നാല്‍ എന്തായാലും വരും നാളുകളിലും ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിയ്ക്കണം എന്നത് തന്നെയായിരിക്കും എല്ലാവരുടേയും ആഗ്രഹവും. ബലിതര്‍പ്പണം ചെയ്യുന്നത് എന്തിന്?

എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ ചെയ്യാന്‍ പാടില്ലാത്തതും ചെയ്യേണ്ടതുമായ ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് പഴമക്കാര്‍ പറഞ്ഞ് കേട്ട അറിവ് ചിലരിലെങ്കിലും ഉണ്ടാവും. എന്തൊക്കെ കാര്യങ്ങളാണ് ഇവ എന്നു നോക്കാം.

ദീര്‍ഘയാത്ര പോകുന്നത്

ദീര്‍ഘയാത്ര പോകുന്നത്

പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി ദീര്‍ഘയാത്രം പോണമെന്ന് ആഗ്രഹിക്കുന്നവര്‍ കുറവല്ല. എന്നാല്‍ പിറന്നാള്‍ ദിനം ഒരിക്കലും ദീര്‍ഘയാത്രയ്ക്ക് യോജിച്ചതല്ല.

എണ്ണ തേച്ച് കുളി

എണ്ണ തേച്ച് കുളി

എണ്ണ തേച്ച് കുളി നമ്മുടെ നാട്ടില്‍ സ്ഥിരം കാണുന്ന ഒന്നാണ്. എന്നാല്‍ ഓണം വന്നാല്‍ പോലും എണ്ണ തേച്ച് കുളിയ്ക്കാത്ത പലരും പിറന്നാള്‍ ദിനം ഇതിന് മിനക്കെടും. എന്നാല്‍ അങ്ങനെ ചെയ്യുന്നത് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കും എന്നാണ് വിശ്വാസം.

മദ്യപാനം

മദ്യപാനം

പിറന്നാള്‍ ദിനത്തില്‍ പലരും ഈ ശീലത്തിന് തുടക്കം കുറിയ്ക്കും. ആഘോഷം എന്നത് തന്നെയാണ് പ്രധാന കാരണം. എന്നാല്‍ മദ്യപിക്കുന്നത് പിറന്നാള്‍ ദിനത്തില്‍ നല്ലതലല്. മദ്യപാനം മാത്രമല്ല നമ്മുടെ ജീവിതത്തില്‍ ഐശ്വര്യപൂര്‍മമായ ഒരു ദിവസം ദു:ശ്ശീലങ്ങളൊന്നും നല്ലതല്ല. പുലവാലായ്മയില്‍ ക്ഷേത്രദര്‍ശനം പാടില്ല, കാരണം?

പുതിയ വാഹനം വാങ്ങിയ്ക്കുന്നത്

പുതിയ വാഹനം വാങ്ങിയ്ക്കുന്നത്

പലരും പിറന്നാള്‍ ദിനം നോക്കി പുതുയ വാഹനം വാങ്ങിയ്ക്കാന്‍ പദ്ധതിയിടും. എന്നാല്‍ ഇത് ഏറ്റവും മോശപ്പെട്ട കാര്യമാണ്. എന്നാല്‍ പുതിയ സംരംഭങ്ങള്‍ക്ക് പിറന്നാള്‍ ദിനം ഒട്ടും അനുയോജ്യമല്ല.

ക്ഷേത്ര ദര്‍ശനം

ക്ഷേത്ര ദര്‍ശനം

പിറന്നാള്‍ ദിനം നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്. ഇത്. പ്രത്യേകിച്ച് നാളും പക്കവും എല്ലാം നോക്കി പിറന്നാളാഘോഷിക്കുമ്പോള്‍ ക്ഷേത്ര ദര്‍ശനം എന്തായാലും ചെയ്യണം.

അന്നദാനം

അന്നദാനം

പിറന്നാള്‍ ദിനം മാത്രമല്ല പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്തുന്നത് നല്ലത് തന്നെയാണ്. എന്നാല്‍ പിറന്നാള്‍ ദിനം അന്നദാനം നടത്തുമ്പോള്‍ ഇതിന്റെ പുണ്യം ഇരട്ടിയാണ്.

 വ്രതമെടുക്കുക

വ്രതമെടുക്കുക

പിറന്നാള്‍ ദിനം വ്രതമെടുക്കുന്നത് വളരെ നല്ലതാണ്. ഒരു നേരം ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍ പുണ്യം ലഭിയ്ക്കും എന്നാണ് വിശ്വാസം.

English summary

Birthday Celebration According To Astrology

For any person his birthday is very special. One must have to do such astrology remedy to get good result on their birthday.
Story first published: Tuesday, August 30, 2016, 14:40 [IST]