For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുലവാലായ്മയില്‍ ക്ഷേത്രദര്‍ശനം പാടില്ല, കാരണം?

|

പുലവാലായ്മ ഉള്ളപ്പോള്‍ ക്ഷേത്രപ്രവേശനവും അതോടനുബന്ധിച്ച മറ്റു കാര്യങ്ങളിലോ ആര്‍ക്കും പ്രവേശനമില്ല. എന്താണ് ഇതിന്റെ പിന്നിലെന്ന് പലര്‍ക്കും അറിയില്ല. നമ്മുടെ ബന്ധുക്കളിലാരെങ്കിലും മരിച്ചാല്‍ 16 ദിവസത്തേക്ക് ക്ഷേത്ര പ്രവേശനം നിഷിദ്ധമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇതെന്നതിന ഇതു വരെ പലര്‍ക്കും ഉത്തരം ലഭിച്ചിട്ടില്ല.
മരണം എന്നാല്‍ ജീവനുള്ള ദേഹം വിട്ട് ആത്മാവ് പോകുന്നു.

എന്നാല്‍ ആ സമയത്ത് ജീവനില്ലാത്ത ശരീരം വെറും ജഡം മാത്രമാണ്. ജഡം എന്നു പറഞ്ഞാല്‍ അത് മലിനമായ ഒന്നാണ്. ആ ജഡത്തില്‍ നിന്ന് വിട്ടു പോയ ആത്മാവും അപ്പോള്‍ മലിനപ്പെട്ടത് തന്നെയാണ്. ക്ഷേത്രങ്ങളില്‍ ദൈവചൈതന്യത്തെയാണ് പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. അഭിഷേകത്തിന്റെ ഫലം എന്താണെന്നറിയാമോ?

അതുകൊണ്ട് തന്നെ ദേവസാന്നിധ്യമുള്ള സ്ഥലങ്ങളില്‍ മരിച്ചയാളുകളുടെ ബന്ധുക്കള്‍ക്ക് പ്രവേശനം ലഭിക്കാത്തതും. 16 ദിവസങ്ങള്‍ക്കു ശേഷമാണ് ശരീരത്തിലെ മൃതപ്രാണനുകള്‍ ശുഷ്‌കിച്ച് ഇല്ലാതാകുന്നത്.

അതിനാല്‍ തന്നെ ഇത്രയും ദിവസത്തിനു ശേഷം മാത്രമാണ് ദൈവസാന്നിധ്യമുള്ള സ്ഥലങ്ങളില്‍ മരിച്ചയാളുടെ രക്തബന്ധത്തിലുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതും. ക്ഷേത്രദര്‍ശനം മാത്രമല്ല പുലവാലായ്മകള്‍ ഉള്ളവര്‍ക്ക് നിഷിദ്ധമായ മറ്റു പല കാര്യങ്ങലും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

അഭിവാദ്യം ചെയ്യുന്നത്

അഭിവാദ്യം ചെയ്യുന്നത്

മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് മറ്റൊരാളെ അഭിവാദ്യം ചെയ്യാന്‍ പറ്റുകയില്ല. 16 ദിവസവും ദു:ഖം ആചരിച്ച് ഇരിയ്ക്കണം എന്നതാണ് സത്യം.

 ദേവപൂജ

ദേവപൂജ

ദൈവീക സംബന്ധമായ കാര്യങ്ങളൊന്നും ചെയ്യാന്‍ പാടുള്ളതല്ല. ഇത് പലപ്പോഴും ദൈവകോപത്തിന് ഇടയാക്കുമെന്നാണ് വിശ്വാസം.

 ദാനം വാങ്ങുന്നത്

ദാനം വാങ്ങുന്നത്

ദാനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ്. പുലയുണ്ടെന്ന് അറിഞ്ഞ് ദാനം വാങ്ങുന്നതും ദാനം കൊടുക്കുന്നതും പുലയുള്ളവര്‍ക്ക് നിഷിദ്ധമാണ്.

ഭക്ഷണം

ഭക്ഷണം

മരണം സംഭവിച്ച വീട്ടില്‍ മരണത്തിനു മുന്‍പ് തയ്യാറാക്കിയ ഭക്ഷണം കഴിയ്ക്കാം. എന്നാല്‍ മരണത്തിനു ശേഷം പുലയുള്ളവര്‍ തയ്യാറാക്കിയ ഭക്ഷണം കഴിയ്ക്കുന്നത് നിഷിദ്ധമാണ്.

പിതൃക്രിയകള്‍ ചെയ്യുമ്പോള്‍

പിതൃക്രിയകള്‍ ചെയ്യുമ്പോള്‍

പുലയുള്ളവര്‍ പിതൃക്രിയ ചെയ്യുമ്പോള്‍ ഈറന്‍ വസ്ത്രം ധരിച്ചു കൊണ്ടാണ് ചെയ്യുന്നത്. അശുദ്ധി കഴിഞ്ഞ് പിതൃക്രിയയ്ക്ക് ശേഷം അലക്കി ശുദ്ധമായ വസ്ത്രം ധരിയ്ക്കണം.

 മദ്യപാനവും മറ്റു ദു:ശ്ശീലങ്ങള്‍

മദ്യപാനവും മറ്റു ദു:ശ്ശീലങ്ങള്‍

മദ്യപാനവും മറ്റു ദുശ്ശീലങ്ങളും പുലവാലായ്മ ഉള്ള സമയങ്ങളില്‍ അനുവദനീയമല്ല.

English summary

Hindu Funeral Traditions

Within Hinduism there are a number of sects, subsects, and regional variations with differing beliefs.
Story first published: Thursday, July 28, 2016, 17:04 [IST]
X
Desktop Bottom Promotion