For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആല്‍മരം: ഭാരതീയരുടെ പുണ്യവൃക്ഷം

|

ഭാരതീയ സംസ്‌കാരം എന്നത് വൈവിധ്യങ്ങളുടെ നിറകുടമാണ്. ഓരോ വിശ്വാസത്തിലെ ആരാധനയും അത്രകണ്ട് പവിത്രമെന്ന് കരുതുന്നവര്‍. പ്രകൃതിയില്‍ തന്നെ ദൈവത്തിനു തുല്യം ഭാരതീയര്‍ ആരാധിക്കുന്ന പല സൃഷ്ടികളുമുണ്ട്. ആല്‍മരവും അത്തരത്തിലൊന്നാണ്. ആല്‍ വെറുമൊരു മരം മാത്രമല്ല ഭാരതീയര്‍ക്ക്. പവിത്രവും പുണ്യവുമായി ആരാധിക്കുന്ന ആല്‍മരത്തിന് ഇന്ത്യയുടെ ദേശീയ വൃക്ഷമായതില്‍ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും പുരാണത്തിന്റെയും പിന്‍ബലം കൂടിയുണ്ട്.

Most read: വ്രതകാലം ശ്രദ്ധയോടെ; അയ്യപ്പന്‍മാര്‍ അറിയാൻMost read: വ്രതകാലം ശ്രദ്ധയോടെ; അയ്യപ്പന്‍മാര്‍ അറിയാൻ

സ്ത്രീകള്‍ സുമംഗലിയാകുമ്പോള്‍ കഴുത്തിലണിയുന്ന താലി ആലിലയുടെ ആകൃതിയിലുള്ളതാണ്. ആല്‍മരപ്രദക്ഷിണം പുണ്യമായി കാണുന്ന വിശ്വാസികളുണ്ട്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ആല്‍മരം എന്ന എയര്‍കൂളര്‍ ശരീരത്തിനും മനസ്സിനും നവോന്‍മേഷം നല്‍കുന്നു. പേരാല്‍, അരയാല്‍, ഇത്തിയാല്‍, കല്ലാല്‍ തുടങ്ങി പലയിനം ആല്‍മരങ്ങളുണ്ട്. ഇത്തരത്തില്‍ നിരവധി പ്രത്യേകതകളുള്ള ആല്‍ മരത്തെ കൂടുതല്‍ അറിയാം.

ആല്‍മരവും ഹിന്ദുവിശ്വാസവും

ആല്‍മരവും ഹിന്ദുവിശ്വാസവും

ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് ആല്‍മരം. ത്രിമൂര്‍ത്തി സാന്നിധ്യം നിറഞ്ഞ വൃക്ഷമാണ് ആല്‍ എന്നാണ് വിശ്വാസം. ആല്‍മരത്തിന്റെ ചുവട്ടില്‍ ബ്രഹ്മാവും മധ്യത്തില്‍ വിഷ്ണുവും മുകളില്‍ ശിവനും വസിക്കുന്നു എന്നതാണ് സങ്കല്‍പം. മിക്ക ക്ഷേത്രങ്ങളോടും ചേര്‍ന്ന് പ്രൗഢിയുടെ അടയാളമായി പടുകൂറ്റന്‍ ആല്‍മരങ്ങളെ കാണാറുണ്ട്. നൂറ്റാണ്ടുകള്‍ തലയുയര്‍ത്തി നിലനില്‍ക്കുന്ന ആല്‍മരങ്ങളെ ദൈവത്തിന്റെ വാസസ്ഥലമായും വിശ്വാസികള്‍ കാണുന്നു. അമരത്വത്തിന്റെ പ്രതീകമായും അരയാലിനെ കണ്ടുവരുന്നു. ശിഖരങ്ങളില്‍ നിന്ന് താഴേക്ക് വളരുന്ന വേരുകളുള്ളതിനാല്‍ ആല്‍മരം 'ബഹുപാദ' എന്നും അറിയപ്പെടുന്നു.

ആല്‍മരവും ഹിന്ദുവിശ്വാസവും

ആല്‍മരവും ഹിന്ദുവിശ്വാസവും

മരണദേവനായ യമധര്‍മ്മനുമായും ആല്‍മരത്തെ കൂട്ടിയിണക്കുന്നു. അതിനാല്‍ ശ്മശാനങ്ങള്‍ക്ക് സമീപം വാസയിടത്തിനു പുറത്തായാണ് പണ്ടുകാലത്ത് ആല്‍മരം നട്ടുവളര്‍ത്തിയിരുന്നത്. സ്വന്തം ചുവട്ടില്‍ ഒരു പുല്‍ക്കൊടി പോലും വളരാന്‍ അനുവദിക്കാതെ പുനര്‍ജന്മത്തിനുള്ള സാധ്യതയും അരയാല്‍ കല്‍പിച്ചുനല്‍കുന്നില്ല. ആത്മാവിനെപോലെയാണ് ആല്‍മരം. അതിന് മരണമില്ല. പ്രളയത്തിനെയും ലോകാവസാനത്തെയും തരണം ചെയ്യാനുള്ള കഴിവുണ്ടതിനെന്നും വിശ്വാസമുണ്ട്. ആല്‍മരം ലൗകീകസുഖങ്ങള്‍ വെടിഞ്ഞ ആത്മീയാഭിലാഷത്തെ പ്രതിനിധാനം ചെയ്യുന്നു. ജീവിതസുഖങ്ങള്‍ ത്യജിച്ച് ആത്മീയവഴിയില്‍ നീങ്ങിയ സന്യാസിമാര്‍ തപസിരിക്കാനായി എത്തപ്പെടുന്നത് ആല്‍മരച്ചുവട്ടിലാണ്. സന്യാസിമാരുടെ ഇഷ്ടവൃക്ഷമാണ് ആല്‍മരം. ഏറ്റവും വലിയ സന്യാസിയായ ശിവനെ ആല്‍മരത്തിന്റെ തണലില്‍ ലിംഗം പ്രതിഷ്ഠിച്ച് ആരാധിച്ചു പോരുന്നു.

ബുദ്ധമതവും ആല്‍മരവും

ബുദ്ധമതവും ആല്‍മരവും

ബുദ്ധമത സ്ഥാപകനായ ഗൗതമ ബുദ്ധന് ബോധോദയം ലഭിച്ചത് ബോധ്ഗയയിലെ ഒരു ആല്‍മരത്തിന്റെ ചുവട്ടിലായിരുന്നു. 49 ദിവസം ശ്രീബുദ്ധന്‍ ധ്യാനത്തില്‍ മുഴുകിയപ്പോഴായിരുന്നു അത്. അതിനാല്‍ ബുദ്ധമതക്കാരും ആല്‍മരം പവിത്രമായ വൃക്ഷമാണ്. ഓരോ ആല്‍മരത്തിനു ചുവട്ടിലും വിഘ്‌നേശ്വരനായി ഗണപതി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം.

ആല്‍മര പ്രദക്ഷിണം

ആല്‍മര പ്രദക്ഷിണം

ത്രിമൂര്‍ത്തികളുടെ വാസസ്ഥലമായി കരുതുന്നതിനാല്‍ അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത് സര്‍വ്വദോഷങ്ങള്‍ക്കും പരിഹാരമായി കരുതിവരുന്നു. ക്ഷേത്രദര്‍ശന വേളയില്‍ ഏഴുതവണ ആല്‍മരത്തിനു പ്രദക്ഷിണം വയ്ക്കണമെന്നാണ് പറയപ്പെടുന്നത്.

'മൂലതോ ബ്രഹ്മരൂപായ

മദ്ധ്യതോ വിഷ്ണു രൂപിണേ

അഗ്രതോ ശിവ രൂപായ

വൃക്ഷ രാജായതേ നമോ നമഃ'

ആല്‍മര പ്രദക്ഷിണം

ആല്‍മര പ്രദക്ഷിണം

ആല്‍മരത്തെ വലംവയ്ക്കുമ്പോള്‍ ഈ മന്ത്രം ചൊല്ലുന്നത് ഗുണം ചെയ്യും. ചുവട്ടില്‍ ബ്രഹ്മാവും മദ്ധ്യത്തില്‍ വിഷ്ണുവും മുകളില്‍ ശിവനും വസിക്കുന്ന വൃക്ഷരാജാവേ, അങ്ങയെ ഞാന്‍ വണങ്ങുന്നു എന്നാണ് അര്‍ത്ഥം. ശനിദശകാലം, കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ദോഷകരമായ കാലയളവില്‍ നിത്യവും ആല്‍മര പ്രദക്ഷിണം നടത്തുന്നത് പരിഹാരക്രിയയായി കരുതുന്നു. സാധാരണ പ്രഭാതത്തിലാണ് ആല്‍മര പ്രദക്ഷിണം നടത്തുക. ഉച്ചകഴിഞ്ഞ് പ്രദക്ഷിണം പതിവില്ല. ശനിയാഴ്ചകളാണ് ആല്‍മരത്തെ പ്രദക്ഷിണം വയ്ക്കുന്നതിന് ഉത്തമം. ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യമുള്ള സങ്കല്‍പമാണ് ആല്‍മരത്തിന്റെ വേരില്‍ വെള്ളം സമര്‍പ്പിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്. ഗ്രഹങ്ങളുടെ പ്രതികൂല സ്വാധീനം ശമിപ്പിക്കുന്നതിനായാണിത്.

ആല്‍മര പ്രദക്ഷിണം

ആല്‍മര പ്രദക്ഷിണം

അഞ്ചാംവേദമായ മഹാഭാരതത്തില്‍ സത്യവാന്റെ പത്‌നിയായ സാവിത്രിയുടെ കഥ പ്രതിപാദിക്കുന്നയിടത്ത് അരയാലിനെയും കണ്ണിചേര്‍ക്കുന്നു. വിവാഹിതയായി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഭര്‍ത്താവായ സത്യവാനെ സാവിത്രിക്ക് നഷ്ടമായത് അരയാലിനടുത്തുവച്ചാണ്. യമനെ പിന്തുടര്‍ന്ന് കാലപുരിയില്‍ എത്തിയ സാവിത്രി തന്റെ പ്രയത്‌നത്തിലൂടെ ഭര്‍ത്താവിന്റെ ജീവന്‍ തിരിച്ചുപിടിച്ചുവെന്നുമാണ് കഥ.

ഇതിന്റെ സ്മരണയെന്നോണം ഹിന്ദു സ്ത്രീകള്‍ ആല്‍മരത്തിന് ചുറ്റും ഏഴ് കമ്പികള്‍ കെട്ടി അതിനെ വലംവച്ചാല്‍ ദീര്‍ഘ സുമംഗലിയായിരിക്കുമെന്നാണ് വിശ്വാസം. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സും കൂടി ഇതിലൂടെ സാധ്യമാകുമെന്ന് വിശ്വസിച്ചുവരുന്നു.

ആരോഗ്യത്തിന്റെ ഉറവിടം

ആരോഗ്യത്തിന്റെ ഉറവിടം

ഭൂമിക്ക് ധാരാളം ഓക്‌സിജന്‍ നല്‍കുന്ന മരമാണ് ആല്‍മരം. ആല്‍മരം ഒരു മണിക്കൂറില്‍ മൂവായിരം ടണ്‍ ഓക്സിജന്‍ പുറപ്പെടുവിക്കുന്നു. അന്തരീക്ഷത്തെ ശുദ്ധമാക്കി നിര്‍ത്തുന്നു. ആരോഗ്യപരമായി ആല്‍മരത്തിന് അനേകം ഗുണങ്ങളുണ്ട്. ആല്‍മരം അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജന്‍ പുറത്തുവിടുന്നു. അതിനാല്‍ ആല്‍മരച്ചുവട്ടില്‍ സൂര്യനമസ്‌കാരം, ധ്യാനം, മന്ത്രജപം എന്നിവ ശീലമാക്കുന്നത് ഉത്തമവുമാണ്.

ആല്‍മരത്തിന്റെ ഔഷധഗുണങ്ങള്‍

ആല്‍മരത്തിന്റെ ഔഷധഗുണങ്ങള്‍

ഒട്ടേറെ ദൈവചൈതന്യമുള്ള ആല്‍മരം ഒരുപാട് രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ്.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

ആരോഗ്യമുള്ള ശരീരത്തിനും ജീവിതത്തിനും രോഗപ്രതിരോധശേഷി കൂടിയേ തീരൂ. ആല്‍മരത്തിന്റെ തൊലി രോഗപ്രതിരോധശേഷി വര്‍ധിക്കാന്‍ ഉത്തമ ഔഷധമായി കരുതുന്നു.

അതിസാരം തടയുന്നതിന്

അതിസാരം, ഗ്യാസ്ട്രബിള്‍ എന്നിവയ്ക്ക് പരിഹാരമായി ആല്‍മരത്തിന്റെ തളിരില വെള്ളത്തില്‍ മുക്കി കുടിക്കുന്നത് ഉത്തമമാണെന്ന് പറയുന്നു.

ദന്തരോഗങ്ങള്‍ക്ക് പരിഹാരം

ആല്‍മരത്തിന്റെ വേര് ചവയ്ക്കുന്നത് ദന്തരോഗങ്ങള്‍ക്കു ശമനം നല്‍കുന്നു. വേരുകള്‍ ടൂത്ത് പേസ്റ്റിന്റെ ഗുണം ചെയ്ത് വായനാറ്റം അകറ്റാന്‍ സഹായിക്കുന്നു.

ആല്‍മരത്തിന്റെ ഔഷധഗുണങ്ങള്‍

ആല്‍മരത്തിന്റെ ഔഷധഗുണങ്ങള്‍

കൊളസ്‌ട്രോള്‍ കുറക്കുന്നു

രണ്ടുതരത്തിലുള്ള കൊളസ്‌ട്രോളാണ് നമ്മുടെ ശരീരത്തിലുള്ളത്. നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും. ആല്‍മരത്തിന്റെ തൊലി ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്നതിന് ഉത്തമമായി കരുതുന്നു.

പ്രമേഹം

പ്രമേഹം ഇന്ന് എല്ലാവരിലും സാധാരണമായ ഒരു ജീവിതശൈലീ രോഗമായി മാറി. ആല്‍മരത്തിന്റെ വേരിന്റെ നീര് ബ്ലഡ് ഷുഗര്‍ ക്രമമായി നിര്‍ത്താന്‍ സഹായിക്കുന്നു.

ഛര്‍ദ്ദിക്ക് ഉത്തമം

ഛര്‍ദ്ദിക്ക് ഔഷധമായി ആല്‍മരത്തിന്റെ വേരിന്റെ നീര് കഴിക്കുന്നത് ഉത്തമമാണ്.

English summary

Banyan Tree & Its Mythological Importance

Here we are discussing about the Banyan tree & its mythological importance. Read on.
X
Desktop Bottom Promotion