മരണം അടുത്തെത്തിയെന്ന് കാണിക്കും ശകുനങ്ങള്‍

Posted By:
Subscribe to Boldsky

മരണം എന്നും ഒരു അത്ഭുതമാണ്. എന്നാല്‍ ചില സമയത്തെങ്കിലും മരണം ഒരു അനുഗ്രഹമായി നമുക്ക് തോന്നും. കാരണം അത്രയേറെ അനുഭവങ്ങളാണ് പലരേയും ആത്മഹത്യയിലേക്കും മറ്റും നയിക്കുന്നത് തന്നെ. എന്നാല്‍ മരണം എപ്പോഴും സങ്കടം വിതറുന്ന ഒന്ന് തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലരും മരണത്തെ ഭയമില്ലെന്ന് പറയുമ്പോഴും ഉള്ളില്‍ ഒരു ഭയം എല്ലാവരിലും ഉണ്ടാവും. അതാണ് മരണം. എപ്പോള്‍ എങ്ങനെ ആര്‍ക്ക് എന്നൊന്നും മരണത്തില്‍ പറയാന്‍ പറ്റില്ല. പ്രായഭേദമന്യേ എല്ലാവരേയും പ്രതിസന്ധിയിലാക്കുന്ന ഒന്ന് തന്നെയാണ് മരണം.

എന്നാല്‍ മരണം അടുത്തെത്തിയെന്ന് കാണിക്കാന്‍ ചില ലക്ഷണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടാവുന്നു എന്നാണ് പൊതുവേയുള്ള വിശ്വാസം. ശാസ്ത്രപുരോഗതി എത്രയൊക്കെ മുകളിലെത്തിയാലും ഭൂമിയില്‍ വിശ്വാസത്തിന്റെ വേരുള്ളിടത്തോളം കാലം മരണത്തെ ജയിക്കാന്‍ മനുഷ്യനാവില്ല എന്ന് തന്നെ പറയാം. മരണത്തിനു മുന്നോടിയായി ചില ലക്ഷണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടാവും എന്നാണ് വിശ്വാസം. എന്നാല്‍ പലരും ഇതിനെ അന്ധവിശ്വാസമായി മാത്രമേ കണക്കാക്കുന്നുള്ളൂ എന്നതാണ് മറ്റൊരു സത്യം.

സമ്പത്ത് നഷ്ടമാകുന്നതിന് കാരണം ഇതാണ്

മരണ ദൂതുമായി എത്തുന്ന ചില ശകുനങ്ങള്‍ ഉണ്ട്. ഇത്തരം ശകുനങ്ങളെ ആരും കാര്യമായി എടുക്കുകയില്ല എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ ഒരിക്കലും പൂര്‍ണമായും തള്ളിക്കളയേണ്ടതില്ല. ഭൂമിയില്‍ മരണത്തിന്റെ സന്ദേശവാഹകരാണ് ഇത്തരത്തിലുള്ള ചില ശകുനങ്ങള്‍. മരണമെന്ന സത്യത്തെ മാറ്റി നിര്‍ത്താന്‍ കഴിയാത്തത് കൊണ്ട് തന്നെ അത് ഉണ്ടാക്കുന്ന വേദനയും വളരെ വലുതായിരിക്കും.

നമുക്ക് പ്രിയപ്പെട്ടൊരാള്‍ പെട്ടെന്നൊരു ദിവസം എല്ലാം ഉപേക്ഷിച്ച് യാത്രയാവുന്ന അവസ്ഥ ഒരിക്കലും നികത്താന്‍ പറ്റാത്ത വിടവായിരിക്കും ജീവിതത്തില്‍ ഉണ്ടാക്കുന്നത്. എന്തൊക്കെ ശകുനങ്ങളാണ് ഇത്തരത്തില്‍ മരണത്തിനു മുന്നോടിയായി കാണിക്കുന്നത് എന്ന് നോക്കാം.

കാക്ക ചത്ത് കിടക്കുന്നത്

കാക്ക ചത്ത് കിടക്കുന്നത്

കാക്ക ചത്ത് കിടക്കുന്നത് സ്ഥിരമായി നമ്മളില്‍ പലരും കാണുന്ന കാഴ്ചയാണ്. എന്നാല്‍ കാക്ക ചത്ത് കിടക്കുകയും അതിന്റെ തൂവല്‍ മരണാസന്നനായി കിടക്കുന്ന ആരുടെയെങ്കിലും ദേഹത്ത് വീഴുകയും ചെയ്താല്‍ മരണം ഉടന്‍ തന്നെ സംഭവിക്കും എന്നാണ് വിശ്വാസം. ഇതെല്ലാം വിശ്വാസങ്ങളുടെ ഭാഗം മാത്രമാണ്. അതുകൊണ്ട് തന്നെ ഇത്തരം ശകുനങ്ങളെ പലരും മുറുകെപ്പിടിക്കുന്നതും.

കറുത്ത പൂമ്പാറ്റ

കറുത്ത പൂമ്പാറ്റ

പൂമ്പാറ്റകളെല്ലാം തന്നെ ഭംഗിയുള്ളവയാണ്. എന്നാല്‍ നിങ്ങളുടെ വീടിനു ചുറ്റുമായി കറുത്ത പൂമ്പാറ്റ സ്ഥിരമായി പറക്കുന്നതായി കാണുന്നുവെങ്കില്‍ അത് നിങ്ങള്‍ക്ക് മരണഭയം ഉണ്ടാക്കുന്ന ഒന്നാണ്. വിദേശ രാജ്യങ്ങളിലാണ് കൂടുതല്‍ ഇത്തരത്തിലൊരു വിശ്വാസവും ശകുനവും നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ കറുത്ത പൂമ്പാറ്റകളെല്ലാം മരണ വാഹകരാണ് എന്ന് വിശ്വസിക്കരുത് ഒരിക്കലും.

 സൂര്യഗ്രഹണം

സൂര്യഗ്രഹണം

ഗ്രഹണ സമയത്ത് ഞാഞ്ഞൂലിന് പോലും വിഷമുണ്ട് എന്നാണ് പറയപ്പെടുന്നത്. സൂര്യഗ്രഹണ സമയത്ത് മരണം വളരെ പെട്ടെന്ന് സംഭവിക്കും എന്നാണ് വിശ്വാസം. സൂര്യഗ്രഹണം സൂചിപ്പിക്കുന്നത് തന്നെ ദോഷകരമായിട്ട് എന്തോ സംഭവിക്കാന്‍ പോകുന്നു എന്നതാണ്. അതുകൊണ്ട് തന്നെ സൂര്യഗ്രഹണവും മരണവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് പലരും.

വാതിലില്‍ മൂന്ന് മുട്ട്

വാതിലില്‍ മൂന്ന് മുട്ട്

വീട്ടില്‍ ആദ്യമായി വരുന്ന അതിഥികളില്‍ ആരെങ്കിലും വാതിലില്‍ മൂന്ന് പ്രാവശ്യം കൊട്ടുകയാണ് ചെയ്യുന്നതെങ്കില്‍ അതും മരണ വിളിയായി കണക്കാക്കിയിരുന്നു പലരും. മരണാസന്നരായി കിടക്കുന്നവരുടെ മരണമാണ് ഇതിലൂടെ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ പലരും വളരെയധികം ശ്രദ്ധ ചെലുത്തുന്നു.

 പൂച്ചയും മരണവും

പൂച്ചയും മരണവും

പൂച്ചയും മരണവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അര്‍ദ്ധരാത്രിയില്‍ പൂച്ചകള്‍ ബഹളം വെക്കുകയും നിലവിളിക്കുകയും ചെയ്യുന്നത് മരണത്തിന്റെ സൂചനയാണ് എന്നാണ് വിശ്വാസം. രോഗശയ്യയില്‍ കിടക്കുന്നവര്‍ക്ക് ഉള്ള മരണവിളിയാണ് ഇതെന്നാണ് പലരും പറയുന്നത്. അതുകൊണ്ട് തന്നെ പൂച്ചകള്‍ക്ക് മരണത്തെ മുന്‍കൂട്ടി അറിയാന്‍ കഴിയും എന്നാണ് നമുക്കിടയില്‍ നിലനില്‍ക്കുന്ന വിശ്വാസം.

വവ്വാലും മരം കൊത്തിയും

വവ്വാലും മരം കൊത്തിയും

വീട്ടില്‍ സ്ഥിരമായി വവ്വാലും മരം കൊത്തിയുംവരുന്നുണ്ടെങ്കില്‍ അതും മരണ ലക്ഷണങ്ങളില്‍ ഒന്നാണ്. മരണസന്ദേശം കൊണ്ടുള്ള വരവാണ് വവ്വാലിന്റേതും മരം കൊത്തിയുടേയും എന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ പണ്ടു കാലത്തുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം പലപ്പോഴും വിശ്വാസത്തിന്റെ ഭാഗമാണ് എന്നതാണ് സത്യം. ഇവക്കൊന്നും ശാസ്ത്രീയമായി യാതൊരു വിധത്തിലുള്ള അടിസ്ഥാനവും ഇല്ലെന്നതാണ് സത്യം.

മൂങ്ങയെ കാണുന്നത്

മൂങ്ങയെ കാണുന്നത്

പക്ഷികളില്‍ തന്നെ മൂങ്ങയെ അസാധാരണ സമയങ്ങളില്‍ വീട്ടിലോ വീടിന്റെ പരിസരങ്ങളിലോ കാണപ്പെടുന്നതും നമുക്ക് പ്രിയപ്പെട്ടയാള്‍ക്ക മരണം സംഭവിക്കും എന്നതിന്റെ സൂചനയാണ്. എന്നാല്‍ ഇത്തരം ലക്ഷണങ്ങളിലൂടെ മാത്രം ആരുടേയും മരണം പ്രവചിക്കാന്‍ കഴിയില്ല എന്നത് മറ്റൊരു സത്യം. എങ്കിലും പലരുടേയും ഉള്ളില്‍ ഉറച്ച് പോയിട്ടുള്ള വിശ്വാസങ്ങളാണ് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് വീണ്ടും പ്രാധാന്യം നല്‍കാന്‍ കാരണം.

നായകളെ ശ്രദ്ധിക്കാം

നായകളെ ശ്രദ്ധിക്കാം

നായകള്‍ അര്‍ദ്ധരാത്രിയിലും മറ്റും ഓരിയിടുന്നത് കാലനെ കണ്ടിട്ടാണ് എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. കൂടാതെ നായ്ക്കള്‍ പ്രത്യേക രീതിയില്‍ നിലത്ത് കിടന്ന് ദേഹം ചൊറിയുന്നതും മരണത്തെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ് എന്നാണ് പറയുന്നത്. നായ്ക്കള്‍ക്ക് മരണത്തെ മുന്‍കൂട്ടി അറിയാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. അതിലുപരി അദൃശ്യശക്തികളുടെ സാന്നിധ്യം തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും മനസ്സിലാക്കാം.

 സ്വപ്‌നം കാണുമ്പോള്‍

സ്വപ്‌നം കാണുമ്പോള്‍

വെളുത്ത കുതിരകളെ സ്വപ്‌നം കാണുന്നതും ഇത്തരത്തില്‍ മരണം അടുത്തെത്തി എ്ന്നതിന്റെ സൂചനകളാണ്. പ്രതീക്ഷിക്കാതെ മരണം വരും എന്നാണ് ഇതിന്റെ പിന്നില്‍ പറയുന്നത്. വെള്ളക്കുതിരയും അരയന്നങ്ങളും എല്ലാം മരണത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് എന്നൊരു വിശ്വാസം നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

ശകുനങ്ങള്‍ മാത്രം

ശകുനങ്ങള്‍ മാത്രം

എന്നാല്‍ ഇവയെല്ലാം ശകുനങ്ങള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം ശകുനങ്ങള്‍ക്ക് നമ്മുടെ വിശ്വാസത്തിന്റെ മേലുള്ള പ്രാധാന്യം മാത്രമാണ് ഉള്ളത്. ഇത്തരം ശകുനങ്ങള്‍ ഒരിക്കലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതല്ല. അതുകൊണ്ട് തന്നെ ഇത്തരം വിശ്വാസങ്ങള്‍ക്ക് പുറകില്‍ പ്രധാനമായും ഉള്ളത് കാലങ്ങളായി നമ്മുടെ പൂര്‍വ്വികര്‍ പറഞ്ഞ് വെച്ച കാര്യങ്ങള്‍ തന്നെയാണ്.

English summary

bad Omens That Tell You Death Is Near

Everyone born on the earth must die one day. Let us look into some of those popular death omens.
Story first published: Monday, October 23, 2017, 13:10 [IST]