For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാളെ ആയില്യം, 3 വര്‍ഷം ആയില്യ പൂജ നടത്തിയാല്‍

നാളെ ആയില്യം, 3 വര്‍ഷം ആയില്യ പൂജ നടത്തിയാല്‍

|

സര്‍പ്പങ്ങളെ ആരാധിയ്ക്കുന്ന വിശ്വാസക്കാരാണ് ഇന്ത്യക്കാര്‍. നാഗാരാധയ്ക്കായി പല തരത്തിലെ പൂജകളും ചെയ്യുന്നവര്‍. സര്‍പ്പ ദോഷം സന്തതി പരമ്പരകള്‍ക്കു വരെ ദോഷമാകുമെന്നാണ് വിശ്വാസവും.

നാഗങ്ങളുടെ നാളാണ് ആയില്യം എന്നാണ് വിശ്വാസം. പ്രത്യേകിച്ചും കന്നി മാസത്തിലെ ആയില്യം നാഗങ്ങളുടെ ജന്മനാളാണെന്നാണ് വിശ്വാസം. ഇതു കൊണ്ടു തന്നെ ഇന്നേ ദിവസം സര്‍പ്പാരാധനയ്ക്കു പേരു കേട്ടതുമാണ്.

നാളെ, സെപ്റ്റംബര്‍ 25 ബുധനാഴ്ചയാണ് കന്നി മാസത്തിലെ ആയില്യം. ഇന്നേ ദിവസം ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നത് ഗുണം ചെയ്യും. പ്രത്യേകിച്ചും ഒരിക്കലോടെ വ്രതാനുഷ്ഠാനം നടത്തിയാല്‍. മണ്ണാറശാല, പാമ്പുമേയ്ക്കാട്ട് പോലുള്ള നാഗ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ഇത് ഏറെ പ്രധാനവുമാണ്. പാമ്പാടി ക്ഷേത്രം, വെട്ടുകാട്ട് സര്‍പ്പക്ഷേത്രം എന്നിവയെല്ലാം പ്രധാനമാണ്.

കന്നി മാസത്തിലെ ആയില്യം നാളില്‍

കന്നി മാസത്തിലെ ആയില്യം നാളില്‍

കന്നി മാസത്തിലെ ആയില്യം നാളില്‍ സര്‍പ്പാരാധന നടത്തിയാല്‍, സര്‍പ്പപ്രീതി വരുത്തിയാല്‍ സന്താനസൗഖ്യം, കുടുംബത്തിന് ഐശ്വര്യം, രോഗാരിഷ്ടതകളില്‍ നിന്നും മോചനം, ആഗ്രഹ സിദ്ധി തുടങ്ങിയ ഫലങ്ങള്‍ പറയുന്നുണ്ട്.

PC: Nagarjun Kandukuru

ജാതകവശാല്‍

ജാതകവശാല്‍

ജാതകവശാല്‍ രാഹുദോഷമാണ് സര്‍പ്പ ദോഷമായി പറയുന്നത്. രാഹു വന്നാല്‍ ദോഷഫലവും പറയുന്നു. ജാതക വശാല്‍ ഈ ദോഷമുള്ളവര്‍ ഇന്നേ ദിവസം നവഗ്രഹ ക്ഷേത്രങ്ങളിലോ നാഗ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലോ പോകുന്നതു നല്ലതാണ്. നിവേദ്യം, അര്‍ച്ചന, വസ്ത്ര സമര്‍പ്പണം തുടങ്ങിയവ നവഗ്രഹങ്ങള്‍ക്കു നടത്തുന്നത് നല്ലതാണ്. ഇന്നേ ദിവസം രാഹുപൂജയും നടത്താം. രാഹുദോഷം മാറാന്‍ സര്‍പ്പക്കാവുകളില്‍ തിരി തെളിയിക്കുന്നതും ഏറെ നല്ലതാണ്.

ഏകാദശി

ഏകാദശി

നാളെ ഏകാദശി കൂടി വരുന്ന ദിവസമാണെന്നതു കൊണ്ടു തന്നെ ഗുണമേറുന്ന ദിവസമാണ്. രാവിലെ കുളിച്ചു ശരീരശുദ്ധി വരുത്തി വിളക്കു തെളിയിച്ച് നാഗപ്രീതിയ്ക്കായുള്ള മന്ത്ര ജപം നടത്താം. നൂറും പാലും സര്‍പ്പങ്ങള്‍ക്കു നല്ലതാണ്. ഉച്ചയ്ക്ക് ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് ബാക്കി നേരം ഫലങ്ങളോ പാലോ ആകാം. ഇന്നേ ദിവസം ശരീരശുദ്ധി പാലിയ്ക്കുകയും വേണം. ഏകാദശി കൂടി നോല്‍ക്കുന്നവര്‍ അരി ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുക.

pc: official site

ആയില്യ ദിനം

ആയില്യ ദിനം

ആയില്യ ദിനം നാഗരാജ ഗായത്രി മന്ത്രം ജപിയ്ക്കുന്നതു നല്ലതാണ്. ഓം സര്‍പ്പരാജായ വിദ്മഹൈ പത്മ ഹസ്തായ ധീമഹി, തന്നോ വാസുകി പ്രചോദയാത് എന്നതാണ് ഈ മന്ത്രം. ഭഗവാന്‍ ശിവന്‍ ആഭരണമായി അണിഞ്ഞിരിയ്ക്കുന്നത് നാഗങ്ങളേയാണ്. അനന്തനിലാണ് മഹാവിഷ്ണു ശയിക്കുന്നത്. ദേവിയുടെ ചൈതന്യം നാഗയക്ഷീ രൂപത്തില്‍ ആവാഹിച്ചിരിയ്ക്കുന്നു. ഇതെല്ലാം തന്നെ നാഗങ്ങള്‍ക്ക് നമ്മുടെ വിശ്വാസങ്ങളിലെ പ്രാധാന്യം തെളിയിക്കുന്നു. സര്‍പ്പം പാട്ടും നൂറും പാലുമെല്ലാം ഇന്നേ നാളില്‍ നടത്തുന്നത് ഏറെ പ്രധാനപ്പെട്ടതാണ്.

ആയില്യം പൂജ

ആയില്യം പൂജ

ആയില്യം പൂജ സന്താനങ്ങള്‍ക്കു പ്രധാനപ്പെട്ടതാണ്. സര്‍പ്പശാപം സന്തതികളില്ലാതിരിയ്ക്കുക, സന്തതികള്‍ക്ക് രോഗപീഡ, കാലക്കേട്, മരണം തുടങ്ങിയ കാര്യങ്ങൡലേയ്ക്കു വഴി വയ്ക്കുമെന്നു വിശ്വാസം. കുട്ടികളില്ലാത്തവര്‍ നാഗ ശാപം തീര്‍ക്കണമെന്നു പറയും. മ്ണ്ണാറശാല പോലുള്ള ക്ഷേത്രങ്ങളില്‍ ഉരുളി കമഴ്ത്തല്‍ വഴിപാടും ഇതിനായുണ്ട്. മൂന്നു തവണ മുടങ്ങാതെ ആയില്യം പൂജ നടത്തിയാല്‍ സര്‍വ്വൈശ്വര്യം ഫലമായി പറയുന്നു. അതായത് എല്ലാ വര്‍ഷവും ഒന്നു വീതം. കന്നി മാസത്തിലെ ആയില്യം നാളില്‍ മൂന്നു വര്‍ഷം അടുപ്പിച്ച് ഇതു ചെയ്യാം. വിവാഹ തടസങ്ങള്‍ മാറാനും സര്‍പ്പങ്ങളെ പ്രസാദിപ്പിയ്ക്കുന്നതു നല്ലതാണ്.

വെള്ളരി

വെള്ളരി

വെള്ളരി നാഗങ്ങള്‍ക്കുള്ള ഒരു വഴിപാടാണ്. ഉണങ്ങലരി, തേങ്ങ എന്നിവ നാഗദൈവങ്ങള്‍ക്കു സമര്‍പ്പിച്ച് പത്മമിട്ടു പൂജ നടത്തുന്നു. നൂറുംപാലുമാണ് മറ്റൊരു വഴിപാട്. മ്ഞ്ഞള്‍പ്പൊടി, അരിപ്പൊടി, പശുവിന്‍പാല്‍, കരിക്കിന്‍ വെള്ളം എന്നിവ ചേര്‍ത്ത ഈ മിശ്രിതം നാഗങ്ങള്‍ക്ക് ഏറെ പഥ്യമാണെന്നാണ് വിശ്വാസം. ഓരോരുത്തരുടേയും നക്ഷത്രത്തില്‍ ഒരു സര്‍പ്പരൂപം വച്ചു നടത്തുന്ന സര്‍പ്പരൂപ പൂജയും വിശേഷമാണ്. കളം വരച്ചു നടത്തുന്ന സര്‍പ്പപ്പാട്ട്, സര്‍പ്പബലി, പായസ ഹോമം എന്നിവയെല്ലാം നാഗങ്ങളെ പ്രസാദിപ്പിയ്ക്കുവാന്‍ ഏറെ വിശേഷപ്പെട്ടതാണ്.

pc: official site

English summary

Auspicious Ayilyam Puja Rituals For Kids And Family

Auspicious Ayilyam Puja Rituals For Kids And Family, Read more to know about,
Story first published: Tuesday, September 24, 2019, 16:55 [IST]
X
Desktop Bottom Promotion