Just In
Don't Miss
- News
ആഭ്യന്തര വകുപ്പ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പിണറായി പഠിക്കുന്നത് അമിത് ഷായില് നിന്ന്: വിടി ബല്റാം
- Finance
ബുള്ളിഷ് റിവേഴ്സല്! ജൂലൈയിലേക്ക് വാങ്ങാവുന്ന 3 ഓഹരികള്; പട്ടികയില് ബാങ്ക് ഓഫ് ബറോഡയും
- Movies
'ലോക്കൽ മാറ്റി ബ്രാന്റഡാക്കി നീ നോക്ക്...'; അർജുന് വേണ്ടി അടിവസ്ത്രം പരസ്യമായി ഉയർത്തി കാണിച്ച് രൺവീർ സിങ്!
- Sports
IND vs ENG: 15 അംഗ ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, സൂപ്പര് താരമില്ല, ഇന്ത്യക്ക് ആശ്വാസം
- Travel
കുടുംബവുമായി താമസിക്കാൻ മുംബൈ കൊള്ളില്ല? ഫാമിലി ഫ്രണ്ട്ലി അല്ലെന്ന്!!
- Automobiles
ചുരുങ്ങിയ സമയത്തിനുള്ളില് 25,000-ത്തിലധികം ഉപഭോക്താക്കള് MoveOS 2 ലേക്ക് അപ്ഗ്രേഡ് ചെയ്തതായി Ola
- Technology
നെറ്റ്ഫ്ലിക്സിലും പ്രൈമിലും ഹോട്ട്സ്റ്റാറിലുമുള്ള ഈ ഓപ്ഷന്റെ നേട്ടങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ
Atham Nakshatra 2022: അത്തം നാളിന് 2022- നല്കുന്ന മഹാഭാഗ്യങ്ങള് ഇതെല്ലാം
നക്ഷത്രഫലത്തിനും പ്രവചനങ്ങള്ക്കും വളരെയധികം പ്രാധാന്യം നല്കുന്നവരാണ് നമ്മളില് പലരും. നക്ഷത്രഫലവും ജനിച്ച സമയവും കൂറും അനുസരിച്ച് പലപ്പോഴും ഒരേ നക്ഷത്രമാണെങ്കില് പോലും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ഉത്രം നക്ഷത്രം വരെയുള്ള നക്ഷത്രഫലത്തെക്കുറിച്ച് നാം മുന്പ് വായിച്ചിട്ടുണ്ട്. എന്നാല് ഈ ലേഖനത്തില് അത്തം നക്ഷത്രത്തിന്റെ 2022-ലെ ഫലം നമുക്ക് നോക്കാവുന്നതാണ്. അത്തം നക്ഷത്രക്കാരുടെ സാമ്പത്തിക, ആരോഗ്യ, കരിയര്, വിവാഹം, കുടുംബം എന്നീ മേഖലകളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്..
ഓരോ രാശിക്കാരിലും വ്യത്യസ്ത സ്വഭാവം എന്ന പോലെ തന്നെ ഓരോ നക്ഷത്രക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള് ഉണ്ടാവുന്നുണ്ട്. അത്തം നക്ഷത്രക്കാരില് നേട്ടങ്ങള് പോലെ തന്നെ നഷ്ടങ്ങളും പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാവുന്നുണ്ട്. അത്തം നക്ഷത്രക്കാരുടെ നക്ഷത്രദേവത - സൂര്യന്, മൃഗം - പോത്ത്, വൃക്ഷം- അമ്പഴം, ഗണം- ദേവഗണം, യോനി - സ്ത്രീ, പക്ഷി- കാക്ക, ഭൂതം - അഗ്നി എന്നിവയാണ്. അത്തം നക്ഷത്രക്കാരുടെ ഫലങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.

അത്തം നക്ഷത്രത്തിന്റെ പൊതുസ്വഭാവം
അത്തം നക്ഷത്രക്കാര്ക്ക് ചില പൊതുസ്വഭാവങ്ങള് ഉണ്ടായിരിക്കും. വിദ്യാസമ്പന്നരും കലാപരമായ പ്രവര്ത്തനങ്ങളിലും അത്തം നക്ഷത്രക്കാരെ തോല്പ്പിക്കാന് സാധിക്കില്ല. അധ്വാനശീലരായ ഇവരുടെ ജീവിതം മികച്ച സാമ്പത്തിക നേട്ടത്തിലേക്ക് എത്തുന്നുണ്ട്. ആഗ്രഹിക്കുന്നതെല്ലാം ഇവര് നേടിയെടുക്കുന്നുണ്ട്. കരകൗശല ബുദ്ധി ഇവരുടെ പ്രത്യേകതയില് വരുന്നതാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനും ഇവര് എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഏത് കാര്യത്തിനും ആത്മനിയന്ത്രണമുള്ളവരായിരിക്കും. തൊഴിലുകളില് ഇവര് എപ്പോഴും ശോഭിക്കുന്നവരായിരിക്കും. എങ്കിലും ഇവരുടെ ജീവിതം ഉയര്ച്ച താഴ്ചകള് നിറഞ്ഞതായിരിക്കും. സ്നേഹം പലപ്പോഴും പ്രകടിപ്പിക്കാതെ ഇരിക്കുന്നവരായിരിക്കും ഈ നക്ഷത്രക്കാര്.

വര്ഷഫലം
അത്തം നക്ഷത്രം പാദം 1 ന് ജനിച്ച കന്നി രാശിക്കാര്ക്ക് ജോലിസ്ഥലത്തും ബിസിനസ്സിലും പ്രശ്നങ്ങള് നേരിടേണ്ടിവരുന്നതാണ്. അത്തം നക്ഷത്രം പാദം 2 കന്നി രാശിയില് ജനിച്ച ആളുകള് സമ്പത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില് ഭാഗ്യമുള്ളവരായിരിക്കും. വിലകൂടിയ സമ്മാനങ്ങള് ലഭിക്കും. അത്തം നക്ഷത്രം പാദം 3 കന്നി രാശിയില് ജനിച്ചവര് പ്രണയ കാര്യങ്ങളില് ഭാഗ്യമുള്ളവരായിരിക്കും. നിങ്ങള്ക്ക് ഒരു പുതിയ ബന്ധം ഉണ്ടാകും. അത്തം നക്ഷത്രം പാദം 4 കന്നി രാശിയില് ജനിച്ചവര് ജോലി, തൊഴില് കാര്യങ്ങളില് ഭാഗ്യ മാറ്റം കാണും. 2022 ജനുവരി, ഏപ്രില്, സെപ്റ്റംബര് മാസങ്ങള് നല്ല മാസങ്ങളാണ്. 2022 മാര്ച്ച്, ജൂണ്, ഒക്ടോബര്, ഡിസംബര് മാസങ്ങള് സമ്മിശ്ര ഫലം നല്കുന്നതാണ്. 2022 ഫെബ്രുവരി, മെയ്, ജൂലൈ, ഓഗസ്റ്റ്, നവംബര് മാസങ്ങള് മോശം മാസങ്ങളാണ്. ഈ മാസങ്ങളില് അല്പം ശ്രദ്ധിക്കേണ്ടതാണ്.

കരിയര്
കരിയറില് വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള അവസരം അത്തം നക്ഷത്രക്കാര്ക്ക് ഉണ്ടാവുന്നുണ്ട്. പക്ഷേ ദുഃഖകരമെന്നു പറയട്ടെ, പലപ്പോഴും നിങ്ങള്ക്ക് അത് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. കുറുക്കുവഴികളും കൈക്കൂലിയും മറ്റും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം അതില് നിങ്ങള് പിടിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കരിയറിലെ പുരോഗതിക്കായി നിങ്ങള്ക്ക് പഠനം തുടരുന്നതിനുള്ള സാധ്യതയുണ്ട്. മുതിര്ന്നവരില് നിന്നോ മാനേജ്മെന്റില് നിന്നോ നിങ്ങള്ക്ക് കടുത്ത എതിര്പ്പ് നേരിടേണ്ടിവരും. നിങ്ങള്ക്ക് നിലവിലുള്ള ജോലി രാജിവച്ച് പുതിയ ജോലിക്കുള്ള സാധ്യതയുണ്ട്. പഠനത്തിന് ശേഷം ജോലി അന്വേഷിക്കുന്നവര്ക്ക് അവര്ക്ക് മികച്ച ഓഫറുകള് ലഭിക്കണം എന്നില്ല. ടെസ്റ്റുകളിലെയും അഭിമുഖങ്ങളിലെയും പ്രകടനത്തില് അതൃപ്തിയുണ്ടാവുന്നുണ്ട്. സ്വയം തൊഴില് ചെയ്യുന്നവര്ക്കും ഫ്രീലാന്സ് ചെയ്യുന്നവര്ക്കും നല്ല വര്ഷം ആയിരിക്കും. ചിത്രകലയുമായി ബന്ധപ്പെട്ടവര്ക്ക് നല്ല വര്ഷമായിരിക്കും.

സാമ്പത്തികം
വസ്തു ഇടപാടുകളില് നിന്നുള്ള നേട്ടം മികച്ചതായിരിക്കും. പെട്ടെന്നുള്ള ചെലവ് അല്ലെങ്കില് സ്ഥിരമായ വരുമാനം നിര്ത്തി വെക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള് എത്തുന്നുണ്ട്. നിങ്ങള് വായ്പക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കില് പലപ്പോഴും വായ്പകള് വൈകും. നവീകരണ പദ്ധതികള് വൈകും. നിയമപരമായ കാര്യങ്ങളില് ആശ്വാസം ലഭിക്കുന്നുണ്ട്. പൊതുവേ സാമ്പത്തികമായി ചെറിയ ചില പ്രശ്നങ്ങള് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ലോട്ടറി, ഗെയിമുകള്, ചൂതാട്ടം, ഓഹരികള് എന്നിവയില് ഭാഗ്യമുണ്ടെങ്കിലും അത് പലപ്പോഴും പരീക്ഷിക്കപ്പെടുന്നു.

കുടുംബം
കുടുംബത്തിന്റെ കാര്യത്തില് എങ്ങനെയാണ് അത്തം നക്ഷത്രക്കാര്ക്ക് ഫലം എന്ന് അറിയാന് ആഗ്രഹമില്ലേ. എന്നാല് ഈ വര്ഷം കുടുംബത്തില് ചെറിയ പ്രശ്നങ്ങള് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില് മംഗളകാര്യം നടക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. ഈ വര്ഷം ഏറ്റവും അടുത്തവരും പ്രിയപ്പെട്ടവരും നിങ്ങളില് തെറ്റ് കണ്ടെത്തിയേക്കാം. പൊതു പ്രവര്ത്തനങ്ങളില് പങ്കെടുക്കും. നിങ്ങള് കുടുംബത്തില് നിന്ന് മറച്ചുവെച്ച ഒരു രഹസ്യം പിടിക്കപ്പെടും. മോശം സൗഹൃദം കുഴപ്പങ്ങള് ഉണ്ടാക്കും. വീട്ടിലെ അംഗങ്ങള്ക്ക് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാവുന്നതിനും മറ്റ് ചില അസ്വസ്ഥതകളിലേക്കും എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതിന് പണം ചിലവാക്കേണ്ടതായി വരുന്നു. ചീത്തപ്പേര് പലപ്പോഴും നിങ്ങളെ തേടി വരുന്നു. കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങള് ഒഴിവാക്കുക.

കുടുംബം
ലഹരി വസ്തുക്കളില് അതീവ താല്പര്യം കാണിക്കുന്നു. എന്നാല് പൊതുജനങ്ങളുമായോ അയല്ക്കാരുമായോ വഴക്കുകള് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കണം എന്നില്ല. പങ്കാളിയുമായുള്ള ചെറിയ വഴക്കുകള് കൈവിട്ടുപോകാതിരിക്കാന് ശ്രദ്ധിക്കേണ്ടതാണ്. പ്രണയ സംബന്ധമായ കാര്യങ്ങളില് മന:സമാധാനം നഷ്ടപ്പെടും. ആത്മീയവും മതപരവുമായ കാര്യങ്ങളില് താല്പ്പര്യം പ്രകടിപ്പിക്കും. നിങ്ങള് വിശ്വസിക്കുന്ന ഒരാള് നിങ്ങളുടെ രഹസ്യങ്ങള് പരസ്യമാക്കുന്നു. നിങ്ങളുടെ യഥാര്ത്ഥ സുഹൃത്തുക്കള് ആരാണെന്ന് ഈ വര്ഷം നിങ്ങള് തിരിച്ചറിയും. നിങ്ങളുടെ അഭിമാനംമുറിപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. സ്വതന്ത്രമായി ജീവിക്കുന്നതിന് ഇവര് ശ്രദ്ധിക്കുന്നു.

പൊതുഫലങ്ങള്
അത്തം നക്ഷത്രക്കാര്ക്ക് 2022-ല് ആഗ്രഹിക്കുന്ന കാര്യങ്ങള് നടക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില് പലപ്പോഴും വിദേശയാത്രയ്ക്ക് അവസരം ലഭിക്കുന്നുണ്ട്. യാത്രകളില് വിജയിക്കുകയും ആഗ്രഹിക്കുന്ന ഫലം ലഭിക്കുകയും ചെയ്യുന്നുണ്ട്. പഴയ ആരോഗ്യപ്രശ്നത്തില് നിന്ന് മോചനം ലഭിക്കുകയും ആരോഗ്യം നന്നായിരിക്കുകയും ചെയ്യും. എങ്കിലും തുടക്കം മുതലുള്ള ചികിത്സയിലൂടെ മാറാരോഗം വരെ മാറുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം പൊതുവേ മെച്ചപ്പെടുന്നു. കായികതാരങ്ങളും കലാകാരന്മാരും പ്രകടനത്തില് സന്തുഷ്ടരാകും. അഭിനേതാക്കള്ക്ക് നല്ല അവസരങ്ങള് ലഭിക്കും.

പൊതുഫലങ്ങള്
പണത്തിന്റെ കാര്യത്തില് ചെറിയ ചില പ്രശ്നങ്ങള് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും കടങ്ങളും മറ്റും ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പണം കൈകാര്യം ചെയ്യുമ്പോള് വളരെയധികം ശ്രദ്ധിക്കണം. ബിസിനസ്സുകാര്ക്ക് കഠിനമായ വര്ഷമായിരിക്കും. അല്പം സാമ്പത്തിക പ്രതിസന്ധികള് ബിസിനസിന്റെ കാര്യത്തില് ഉണ്ടാവുന്നുണ്ട്. വിദ്യാര്ത്ഥികള് പുരോഗതിക്കായി കഠിനമായി പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്യും. അറേഞ്ച്ഡ് മാര്യേജിനുള്ള സാധ്യത ഈ വര്ഷം വളരെ കൂടുതലാണ്.
പെണ്
അത്തം
പൊന്
അത്തം
തന്നെയോ;
സമ്പൂര്ണഫലം
ധനു
രാശിയിലെ
ശുക്രജ്വലനം
ജനുവരി
4ന്
12
രാശിയിലേയും
മാറ്റം
ഉത്രം
നക്ഷത്രം:
സാമ്പത്തികം,
കരിയര്,
കുടുംബം:
ഭാഗ്യനിര്ഭാഗ്യങ്ങളിങ്ങനെ