For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ടകശനി, ഏഴരശനി; 2023ല്‍ ശനിദോഷം അകറ്റാന്‍ ജ്യോതിഷ പരിഹാരങ്ങള്‍

|

പുതിയൊരു വര്‍ഷത്തിലേക്ക് കടക്കുകയാണ് നമ്മള്‍. ജ്യോതിഷപരമായി 2023 വര്‍ഷം നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ്. 2023ല്‍ ശനിയുടെ രാശി മാറാന്‍ പോകുന്നു. ജനുവരി 17ന് ശനി കുംഭം രാശിയില്‍ പ്രവേശിക്കും. ഇതോടെ എല്ലാ രാശികളിലും ശനിയുടെ സ്വാധീനം മാറും. മൂന്ന് രാശികളില്‍ ശനിയുടെ ദോഷഫലങ്ങള്‍ വര്‍ധിക്കും.

Most read: സിദ്ധിയോഗവുമായി വര്‍ഷത്തിലെ അവസാന പൗര്‍ണമി, കര്‍മ്മങ്ങള്‍ക്ക് 32 ഇരട്ടി പുണ്യം; ഈ പ്രതിവിധി ചെയ്യൂMost read: സിദ്ധിയോഗവുമായി വര്‍ഷത്തിലെ അവസാന പൗര്‍ണമി, കര്‍മ്മങ്ങള്‍ക്ക് 32 ഇരട്ടി പുണ്യം; ഈ പ്രതിവിധി ചെയ്യൂ

ശനിയുടെ ദോഷഫലങ്ങള്‍ കാരണം സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും, ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ധിക്കും. 2023ല്‍ ശനിദോഷ നിവാരണത്തിനായി നിങ്ങള്‍ ചെയ്യേണ്ട പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം. ആദ്യം നമുക്ക് 2023ല്‍ ശനിദോഷം കൂടുതലായി ബാധിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കടക രാശിക്കാര്‍ക്ക് രണ്ടര വര്‍ഷത്തോളം ശനിയുടെ ഫലം അനുഭവിക്കേണ്ടി വരും. ഈ സമയത്ത്,നിങ്ങള്‍ക്ക് സാമ്പത്തികവും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ തൊഴില്‍-ബിസിനസ് എന്നിവയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കുടുംബത്തിലെ ഒരു അംഗത്തിന്റെ ആരോഗ്യം മോശമായേക്കാം. വഴക്കുകള്‍ മൂലം സമ്മര്‍ദ്ദവും ഉണ്ടാകാം.

വൃശ്ചികം

വൃശ്ചികം

ശനിയുടെ സ്ഥാനം വൃശ്ചിക രാശിക്കാര്‍ക്കും സമാനമായ സ്വാധീനം ചെലുത്തും. നിങ്ങളുടെ വരുമാന സ്രോതസ്സുകളെ ഇത് മോശമായി ബാധിച്ചേക്കാം. ചെലവുകള്‍ നിയന്ത്രണാതീതമാകും. അടുത്ത രണ്ടര വര്‍ഷത്തിനുള്ളില്‍ ഒരു വലിയ നിക്ഷേപം നടത്താന്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടെങ്കില്‍, വളരെ ശ്രദ്ധയോടെ ഒരു തീരുമാനം എടുക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒട്ടും അശ്രദ്ധ കാണിക്കരുത്. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ മൂലം മനസ്സ് അസന്തുഷ്ടമായി തുടരും.

Most read:ഡിസംബര്‍ 5 മുതല്‍ ലക്ഷ്മീ നാരായണ രാജയോഗം; ഈ 4 രാശിക്ക് സൗഭാഗ്യങ്ങളുടെ ശുഭകാലംMost read:ഡിസംബര്‍ 5 മുതല്‍ ലക്ഷ്മീ നാരായണ രാജയോഗം; ഈ 4 രാശിക്ക് സൗഭാഗ്യങ്ങളുടെ ശുഭകാലം

മീനം

മീനം

ജനുവരി 17ന് കുംഭം രാശിയില്‍ ശനി സംക്രമിക്കുന്നതോടെ മീനം രാശിക്കാര്‍ക്ക് ശനിയുടെ ഏഴരശനിയുടെ ആദ്യഘട്ടം ആരംഭിക്കും. ഈ സമയത്ത് മീനരാശിക്കാരുടെ കഷ്ടപ്പാടുകള്‍ വളരെയധികം വര്‍ദ്ധിക്കും. കുട്ടിയുടെ ഭാഗത്ത് നിന്ന് പ്രശ്‌നങ്ങളുണ്ടാകും. കഠിനാധ്വാനം ചെയ്താലും ആഗ്രഹിച്ച ഫലം ലഭിക്കാന്‍ കാലതാമസം നേരിടും. വരുമാനവും ചെലവും തമ്മിലുള്ള ബാലന്‍സ് നഷ്ടപ്പെടും. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി അകല്‍ച്ചയുണ്ടാകും.

ശനിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍

ശനിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍

ഹനുമാനെ ആരാധിക്കുക

ശനിയുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ കുറക്കാനായി ദിവസവും ഹനുമാനെ ആരാധിക്കുന്നത് നല്ലതാണ്. ഹനുമാന്‍ സ്വാമിയുടെ കൃപയാല്‍ നിങ്ങള്‍ക്ക് എല്ലാത്തരം ദോഷഫലങ്ങളില്‍ നിന്നും മോചനം ലഭിക്കും. പതിവായി ഹനുമാന്‍ ചാലിസ പാരായണം ചെയ്യുക. ഇതോടൊപ്പം ചൊവ്വാഴ്ച ദിവസം കഴിയുമെങ്കില്‍ രാമായണം വായിക്കുക. ചൊവ്വാഴ്ച ദിവസം ജാസ്മിന്‍ ഓയിലും കുങ്കുമവും ചാലിച്ച് പുരട്ടുക. ഇത് ശനി ദേവന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ ഉപകരിക്കും.

Most read:കഷ്ടതകളും ഭാഗ്യമാറ്റങ്ങളും; 2023ല്‍ 12 രാശിക്കാരെയും രാഹു ബാധിക്കുന്നത് ഇപ്രകാരംMost read:കഷ്ടതകളും ഭാഗ്യമാറ്റങ്ങളും; 2023ല്‍ 12 രാശിക്കാരെയും രാഹു ബാധിക്കുന്നത് ഇപ്രകാരം

ആല്‍മരത്തിന് വെള്ളം സമര്‍പ്പിക്കുക

ആല്‍മരത്തിന് വെള്ളം സമര്‍പ്പിക്കുക

ജ്യോതിഷ പ്രകാരം ശനിയാഴ്ച ദിവസം രാവിലെ കുളി കഴിഞ്ഞ് ആല്‍മരത്തിന് വെള്ളം സമര്‍പ്പിക്കുക. ഇതോടൊപ്പം 7 തവണ പ്രദക്ഷിണം ചെയ്യുക. വൈകുന്നേരം കടുക് എണ്ണ വിളക്ക് കത്തിക്കുക. ജ്യോതിഷപ്രകാരം ശനിയാഴ്ച ദിവസം ശനി ഭഗവാന് കടുകെണ്ണ സമര്‍പ്പിക്കുകയും കടുകെണ്ണ വിളക്ക് കത്തിക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് ശനിദോഷം കുറയ്ക്കാന്‍ സാധിക്കും.

ശനിദേവന് നീല പൂക്കള്‍ സമര്‍പ്പിക്കുക

ശനിദേവന് നീല പൂക്കള്‍ സമര്‍പ്പിക്കുക

ശനിദേവന് നീല പൂക്കള്‍ വളരെ ഇഷ്ടമാണ്. ശനി ആരാധന സമയത്ത് നീല നിറത്തിലുള്ള പൂക്കള്‍ സമര്‍പ്പിക്കുക. ഇതോടൊപ്പം ശനിദേവനെ യഥാവിധി പൂജിക്കുകയും ചെയ്യുക.

Most read:ആഗ്രഹസാഫല്യം നല്‍കുന്ന ദത്താത്രേയ ജയന്തി; ആരാധനയും പൂജാരീതിയുംMost read:ആഗ്രഹസാഫല്യം നല്‍കുന്ന ദത്താത്രേയ ജയന്തി; ആരാധനയും പൂജാരീതിയും

ശനി മന്ത്രം ജപിക്കുക

ശനി മന്ത്രം ജപിക്കുക

ജാതകത്തില്‍ നിന്ന് ശനിദോഷം, ഏഴരശനി, കണ്ടകശനി എന്നിവയുടെ ഫലം കുറയ്ക്കാന്‍, ഓം ശന്‍ ശനൈശ്ചരായ നമഃ എന്ന മന്ത്രം രുദ്രാക്ഷത്തിന്റെ ജപമാല ഉപയോഗിച്ച് 108 തവണ ജപിക്കണം. ഇത് ശനിദേവന്റെ പ്രീതി നല്‍കും.

ഈ വസ്തുക്കള്‍ ദാനം ചെയ്യുക

ഈ വസ്തുക്കള്‍ ദാനം ചെയ്യുക

ശനിയാഴ്ച ദിവസം കറുത്ത വസ്ത്രങ്ങള്‍, കറുത്ത എള്ള്, പുതപ്പ്, ഇരുമ്പ് പാത്രങ്ങള്‍ മുതലായവ ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ ശനിദേവന്‍ സംതൃപ്തനാകുന്നു.

Most read:ഇവരുടെ വാക്കില്‍ ആരും വീണുപോകും; സംസാരപ്രിയരാണ് ഈ 5 രാശിക്കാര്‍Most read:ഇവരുടെ വാക്കില്‍ ആരും വീണുപോകും; സംസാരപ്രിയരാണ് ഈ 5 രാശിക്കാര്‍

ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുക

ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുക

കറുത്ത എള്ള്, അരിമാവ്, പഞ്ചസാര എന്നിവ മിശ്രിതമാക്കി എല്ലാ ശനിയാഴ്ചകളിലും ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുക. ഇത് ശനിദേവന്റെ അശുഭപ്രഭാവം കുറയ്ക്കുന്നു. ശനിയാഴ് ദിവസം പരമേശ്വരന് കറുത്ത എള്ള് കലര്‍ത്തി വെള്ളം സമര്‍പ്പിക്കണം. ഇത് ചെയ്യുന്നതിലൂടെ ഗുരുതരമായ രോഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും.

English summary

Astrological Remedies For Shani Graha Dosha Nivarana in 2023 in Malayalam

By doing these remedies the effect of Shani dosha can be reduced in new year 2023. Take a look.
Story first published: Tuesday, December 6, 2022, 18:50 [IST]
X
Desktop Bottom Promotion