For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ രാശിക്കും ബാധകം ഈ ദോഷങ്ങള്‍; പരിഹാരങ്ങള്‍

|

എല്ലാവരുടെയും ജീവിതത്തില്‍ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ നടക്കുന്നു. ജ്യോതിഷത്തില്‍ ഒരാള്‍ക്ക് അനുയോജ്യമായ ഗുണങ്ങള്‍ കൈവരുന്ന സമയത്തെ 'യോഗ'മായി കണക്കാക്കുന്നു. ജ്യോതിഷത്തില്‍ ഗജകേശരി യോഗം, മഹാഭാഗ്യ യോഗം, പഞ്ച മഹാപുരുഷ യോഗം തുടങ്ങി നിരവധി ശുഭ യോഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഒരാളുടെ ജീവിതത്തില്‍ യോഗങ്ങള്‍ പോലെ തന്നെയാണ് ദോഷങ്ങളും. നിങ്ങളുടെ ജനന ജാതകത്തില്‍ സംഭവിക്കുന്ന നിരവധി ദോഷകരമായ യോഗങ്ങളെ ഗ്രഹ ദോഷം എന്നും വിളിക്കപ്പെടുന്നു.

Most read: ജീവിതകാലം നിലനില്‍ക്കും പിതൃദോഷം; പരിഹാരങ്ങള്‍

ജീവിതത്തില്‍ പല കഷ്ടതകള്‍ക്കും വഴിവയ്ക്കുന്നതാണ് ഗ്രഹ ദോഷങ്ങള്‍. ഈ ഗ്രഹ ദോഷങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പലര്‍ക്കും അല്‍പം കഷ്ടമാണ്. എന്നാല്‍ ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ കഷ്ടതകളില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുന്ന നിരവധി പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഈ ലേഖനത്തില്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ വന്നേക്കാവുന്ന ദോഷങ്ങളെക്കുറിച്ചും അവയ്ക്കുള്ള ലളിതമായ പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും വായിച്ചറിയൂ.

വ്യാഴദോഷം നീക്കാന്‍

വ്യാഴദോഷം നീക്കാന്‍

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. ജ്യോതിഷത്തില്‍ ഒരാളുടെ ജാതകത്തില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. വ്യാഴം നിങ്ങളുടെ പഠനത്തെയും സ്വഭാവത്തെയുമൊക്കെ നിയന്ത്രിക്കുന്നു. വ്യാഴം ഒരാളുടെ ജാതകത്തില്‍ അനുകൂല സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അതിശയകരമായ നേട്ടങ്ങള്‍ ആ വ്യക്തിക്ക് വന്നുചേരുന്നു. മറ്റ് ക്ഷുദ്ര ഗ്രഹങ്ങളെ മറികടക്കാനും വ്യാഴത്തിന് കഴിയും. വ്യാഴത്തിന്റെ കടാക്ഷമുള്ള ആളുകളെ വളരെ ഭാഗ്യവാന്‍മാരായി കണക്കാക്കുന്നു. വ്യാഴത്തെ സന്തോഷിപ്പിക്കുന്നതതിനായി നിങ്ങള്‍ക്ക് മഹാവിഷ്ണുവിനെ ആരാധിക്കുകയും വിഷ്ണു സഹസ്രനാമം ചൊല്ലുകയും ചെയ്യാം. വ്യാഴാഴ്ച വ്രതം നോല്‍ക്കുക, മഞ്ഞ വസ്ത്രം ധരിക്കുക, വീടിനു ചുറ്റും മഞ്ഞ പുഷ്പങ്ങളുള്ള ചെടികള്‍ നട്ടുവളര്‍ത്തുക, നെറ്റിയില്‍ ചന്ദനം അല്ലെങ്കില്‍ മഞ്ഞള്‍ കൊണ്ട് കുറി തൊടുക തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യാവുന്നതാണ്.

ചന്ദ്രനെ പ്രീതിപ്പെടുത്താന്‍

ചന്ദ്രനെ പ്രീതിപ്പെടുത്താന്‍

ജ്യോതിഷത്തില്‍ പ്രകാശിക്കുന്ന ഒരു ഗ്രഹമായ ചന്ദ്രന്‍ നമ്മുടെ ആത്മാവിനെയും മനസ്സിനെയും ഭരിക്കുന്നു. ചാന്ദ്രദോഷമുള്ളവര്‍ക്ക് പണം കൈയ്യില്‍ നില്‍ക്കാത്ത അവസ്ഥയുണ്ടാകുന്നു. അനാവശ്യ ചിന്തകളും ഭയങ്ങളും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. ചാന്ദ്രദോഷം നിങ്ങള്‍ക്ക് അനേകം അനാവശ്യ ചിന്തകള്‍, വിഷാദം, ഭയം, വിദ്വേഷം, അശുഭാപ്തി വികാരം തുടങ്ങിയവ നല്‍കുന്നു. ചന്ദ്രദോഷം നീക്കാന്‍ കര്‍പ്പൂരം, ധാന്യങ്ങള്‍, അരി, വെളുത്ത ചെരുപ്പ്, കൊഞ്ച്, വെള്ളി, വെളുത്ത തുണി, പഞ്ചസാര, തൈര്, വെളുത്ത പുഷ്പം തുടങ്ങിയവ ദാനം നല്‍കുക. തിങ്കളാഴ്ച ഉപവാസം ചന്ദ്രന്റെ ദോഷ ഫലങ്ങള്‍ കുറയ്ക്കും. തുടര്‍ച്ചയായി 9 തിങ്കളാഴ്ചകളില്‍ വ്രതം നോല്‍ക്കുക.

ശനിദോഷത്തില്‍ നിന്ന് മുക്തി നേടാന്‍

ശനിദോഷത്തില്‍ നിന്ന് മുക്തി നേടാന്‍

മിക്കവരും ഭയക്കുന്ന ഗ്രഹ ദോഷമാണ് ശനിദോഷം. ശനി ഗ്രഹം പല വിധത്തിലും നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. നീതിയുടെ ഭരണാധികാരിയാണ് ശനി ഗ്രഹം. നിങ്ങള്‍ ജീവിതത്തില്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ ശനി ശിക്ഷിക്കുന്നു. ശനി ദോഷം നിങ്ങളെ ദരിദ്രരാക്കിയേക്കാം. പ്രവൃത്തികളില്‍ കാലതാമസം, വായ്പകള്‍ വര്‍ദ്ധിക്കല്‍, മോശം ആരോഗ്യം, മോശം മാനസികാവസ്ഥ, അവിഹിത ബന്ധ പ്രവണത തുടങ്ങിയവ നിങ്ങളില്‍ ശനിയുടെ അപഹാരത്താല്‍ വന്നുചേരുന്നു. ശനിയുടെ മോശം സ്വാധീനം കുറയ്ക്കാനായി നിങ്ങള്‍ക്ക് ശനിയാഴ്ച ദിവസങ്ങളില്‍ അരയാല്‍ മരത്തിന് എണ്ണ സമര്‍പ്പിക്കുകയും വിളക്ക് കൊളുത്തുകയും ചെയ്യാവുന്നതാണ്. ശനി ഗ്രഹത്തിന്റെ കോപത്തില്‍ നിന്ന് മോചനം നേടുന്നതിന് എല്ലാ ദിവസവും നിങ്ങള്‍ക്ക് ഹനുമാന്‍ ചാലിസ വായിക്കാവുന്നതാണ്.

Most read: ബിസിനസില്‍ തളര്‍ച്ചയോ? പരിഹാരങ്ങള്‍ ഇതുചെയ്യൂ

ചൊവ്വാദോഷം നീക്കാന്‍

ചൊവ്വാദോഷം നീക്കാന്‍

ചൊവ്വാ ദോഷവും ശനിദോഷം പോലെ ഭയക്കേണ്ട ഒന്നാണ്. ഒരാളുടെ ജീവിതത്തില്‍ ചൊവ്വയുടെ മോശം ഫലങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടിവരുന്നു. വിവാഹം നീണ്ടുപോകല്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ അനാവശ്യ തര്‍ക്കം, മോശം ആരോഗ്യം, പരസ്പര ഐക്യം ഇല്ലായ്മ, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള നിയമപരമായ പ്രശ്‌നങ്ങള്‍, സന്താനലബ്ധിക്ക് കാലതാമസം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ ചൊവ്വയുടെ അപഹാരത്താല്‍ സംഭവിക്കാവുന്നതാണ്. ചൊവ്വയുടെ ദോഷഫലങ്ങള്‍ നീക്കാനായി നിങ്ങള്‍ക്ക് ഹനുമാനെ ആരാധിക്കുകയും ദിവസവും ഹനുമാന്‍ ചാലിസ ചൊല്ലുകയും ചെയ്യാവുന്നതാണ്. ഗായത്രി മന്ത്രം ചൊല്ലുക, കൈവിരലില്‍ സ്വര്‍ണ്ണത്താല്‍ തീര്‍ത്ത ചുവന്ന പവിഴ മോതിരം അണിയുക, ചൊവ്വാഴ്ച ദിവസം ഉപവസിക്കുക തുടങ്ങയവ ചെയ്യാവുന്നതാണ്.

Most read: നാഗപഞ്ചമി നാളിലെ സര്‍പ്പാരാധന; സര്‍വ്വൈശ്വര്യം ഫലം

സൂര്യനെ പ്രീതിപ്പെടുത്താന്‍

സൂര്യനെ പ്രീതിപ്പെടുത്താന്‍

മന:സാക്ഷി, ബുദ്ധി, വ്യക്തിത്വം, ധൈര്യം, ദൈവത്തോടുള്ള ഭക്തി, പ്രതിരോധശേഷി, സ്വാശ്രയത്വം, ബഹുമാനം, വിശ്വാസ്യത, രാജകീയത, നേതൃത്വം, പ്രശസ്തി തുടങ്ങിയ ഗുണങ്ങളെ സൂര്യന്‍ പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ പിതാവിനെയും പ്രായമായ മറ്റ് വ്യക്തികളെയും അങ്ങേയറ്റം ബഹുമാനത്തോടെ സേവിക്കുക എന്നതാണ് സൂര്യന്റെ അനുഗ്രഹം നേടാന്‍ ഒരു മികച്ച പ്രതിവിധി. കൂടാതെ, ഗായത്രി മന്ത്രവും ചൊല്ലുക. ഞായറാഴ്ച വ്രതം നോല്‍ക്കുക, ദാനകര്‍മ്മങ്ങള്‍ ചെയ്യുക തുടങ്ങിയവും സൂര്യഭഗവാനെ പ്രീതിപ്പെടുത്താനായി നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.

ബുധന്റെ അനുഗ്രഹത്തിന്

ബുധന്റെ അനുഗ്രഹത്തിന്

സാധാരണഗതിയില്‍ മിക്കവരും ശനി, ചൊവ്വ, രാഹു എന്നിവയുടെ ദോഷങ്ങളെ മാത്രം ശ്രദ്ധിക്കുന്നു. ഇവ മാത്രമാണ് നമുക്ക് ദോഷം വരുത്തുന്ന ഗ്രഹങ്ങള്‍ എന്ന് തെറ്റിദ്ധരിക്കുന്നു. എന്നാല്‍ ബുധനും നിങ്ങള്‍ക്ക് ദോഷം ചെയ്യുന്ന ഗ്രഹമാണെന്ന് അറിഞ്ഞിരിക്കുക. നിങ്ങളുടെ ബൗധികമായ കഴിവുകളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ബുധന്‍. ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവ് നല്‍കുന്നത് ബുധനാണ്. സാമ്പത്തിക നഷ്ടം, ചര്‍മ്മ പ്രശ്‌നങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, ദാമ്പത്യ പ്രശ്‌നങ്ങള്‍, കടക്കെണി തുടങ്ങിയവ ബുധന്റെ മോശം ഗ്രഹസ്ഥാനത്താല്‍ നിങ്ങള്‍ക്ക് സംഭവിക്കാവുന്നതാണ്. ബുധനാഴ്ച നിങ്ങളുടെ ചെറിയ വിരലില്‍ ഇരുമ്പ് മോതിരം ധരിക്കുക, ബുധനാഴ്ചകളില്‍ നിങ്ങളുടെ വലതു കൈയില്‍ ഒരു മഞ്ഞ ചരട് കെട്ടുക, ദുര്‍ഗാ പൂജ ചെയ്യുക, രാവിലെകളില്‍ എണ്ണ നിറച്ച പ്ലേറ്റില്‍ നിങ്ങളുടെ മുഖം കാണുക, ആവശ്യമുള്ളവര്‍ക്ക് എണ്ണ ദാനം ചെയ്യുക തുടങ്ങിയവ ബുധനെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.

Most read: തുലാഭാരം; ഓരോ ദ്രവ്യത്തിനും ഫലം വെവ്വേറെ

ശുക്രനെ പ്രീതിപ്പെടുത്താന്‍

ശുക്രനെ പ്രീതിപ്പെടുത്താന്‍

നമ്മുടെ ജീവിതത്തിലെ സന്തോഷം, ആനന്ദം, പ്രണയം എന്നിവ നിയന്ത്രിക്കുന്ന ഒരു ഗ്രഹമാണ് ശുക്രന്‍. ശുക്രനെ പ്രീതിപ്പെടുത്തുന്നതിന്, നിങ്ങള്‍ക്ക് വെളുത്ത അരി, വെളുത്ത വസ്ത്രങ്ങള്‍, തൈര് തുടങ്ങിയവ ദാനം ചെയ്യാം.

കേതുവിനെ പ്രീതിപ്പെടുത്താന്‍

കേതുവിനെ പ്രീതിപ്പെടുത്താന്‍

ജ്യോതിഷത്തില്‍ ഒരാളുടെ ആത്മീയ ജീവിതത്തെ നിയന്ത്രിക്കുന്നതാണ് കേതു. കേതുദശ മിക്കവര്‍ക്കും പ്രയാസങ്ങള്‍ നല്‍കുന്നു. കലഹം, സമ്പത്തും കീര്‍ത്തിയും ക്ഷയിക്കല്‍, അസുഖങ്ങള്‍, അലച്ചില്‍, മനോദുരിതം തുടങ്ങിയവ കേതുദശയുടെ ഭാഗമായി ഒരാളുടെ ജീവിതത്തില്‍ ഉണ്ടാവുന്നതാണ്. കേതുവിനെ പ്രീതിപ്പെടുത്താനും നിങ്ങളുടെ ജീവിതത്തില്‍ ആത്മീയത ചേര്‍ക്കാനും, നിങ്ങള്‍ക്ക് കടുകെണ്ണ, പുതപ്പ് എന്നിവ ആവശ്യമുള്ള ദാനം ചെയ്യാവുന്നതാണ്.

Most read: നല്ല ആരോഗ്യത്തിന് വാസ്തു പറയും വഴി

രാഹുവിനെ പ്രീതിപ്പെടുത്താന്‍

രാഹുവിനെ പ്രീതിപ്പെടുത്താന്‍

രാഹു നിങ്ങളുടെ ഭൂതകാലത്തെയും നിങ്ങളുടെ അഭിനിവേശത്തെയും ആഴത്തിലുള്ള മോഹങ്ങളെയും സൂചിപ്പിക്കുന്നു. ഒരു ജാതകത്തില്‍ രാഹു ക്ഷുദ്ര സ്ഥാനത്ത് ആയിരിക്കുമ്പോള്‍, അത് വളരെയധികം നെഗറ്റീവ് സ്വാധീനം ചെലുത്തുന്നു. വെള്ളി പാത്രങ്ങളില്‍ വെള്ളം കുടിക്കുന്നതിലൂടെ ഈ ആഘാതം കുറയ്ക്കാവുന്നതാണ്. ഉറക്കത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ പെരുംജീരകം തലയിണയ്ക്ക് കീഴെ സൂക്ഷിക്കാം. കൂടാതെ, നിങ്ങള്‍ ഇരുണ്ട നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും രാഹുവിനെ സന്തോഷിപ്പിക്കുന്നു.

English summary

Astrological Remedies For Graha Dosha in Malayalam

Graha Dosha is very dangerous in life and people are afraid of it. Here are astrological remedies for graha dosha. Take a look.
X