Just In
Don't Miss
- News
പരീക്ഷ നടക്കുന്നതിനിടെ സഹപാഠിനിയെ അക്രമിച്ച വിദ്യാര്ത്ഥിനിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
- Movies
ആലിയ ഇത് അറിഞ്ഞോ? രണ്ബീര് കപൂറിന്റെ പുതിയ ക്രഷ് ഈ നടിയാണെന്ന് ! പൊതുവേദിയില് വെളിപ്പെടുത്തി താരം
- Finance
ഓഹരിയൊന്നിന് 490 രൂപ ഡിവിഡന്റ്; കടബാധ്യതകളില്ലാത്ത ഈ മിഡ് കാപ് സ്റ്റോക്കില് 43% ലാഭം നേടാം
- Sports
IND vs ENG: ആശങ്കയോ, ആര്ക്ക്?, ധോണിയോട് സംസാരിച്ചു, തയ്യാറെന്ന് ക്യാപ്റ്റന് ബുംറ
- Automobiles
മനം കവരുന്ന ആക്സ്സറിസുമായി പുത്തൻ Brezza 2022
- Travel
ഐആര്സിടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്.. ആഘോഷമാക്കാം യാത്രകള്
- Technology
Xiaomi 12S Ultra: ഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായി
വീട്ടില് ഭാഗ്യം കൊണ്ടുവരുന്ന തുളസിച്ചെടി; ജ്യോതിഷപ്രാധാന്യം നിരവധി
ഹിന്ദുമതത്തിലെ ഏറ്റവും പവിത്രമായ സസ്യമായി തുളസി ചെടി അറിയപ്പെടുന്നു. മിക്കവാറും എല്ലാ ഹിന്ദു ഭവനങ്ങളിലും ഇത് കാണപ്പെടുന്നു. തുളസി ചെടിയുള്ള വീട്ടില് ലക്ഷ്മി ദേവി വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. നമ്മുടെ ശരീരത്തെ സുഖപ്പെടുത്താന് സഹായിക്കുന്ന നിരവധി ഔഷധ ഗുണങ്ങള് ഉള്ളതിനാല് തുളസി നമുക്ക് വളരെ പ്രയോജനപ്രദമാണ്.
Most
read:
വാസ്തു
പ്രകാരം
നിങ്ങളുടെ
ഉയര്ച്ചയ്ക്കായി
വീട്ടില്
സ്ഥാപിക്കാവുന്ന
പെയിന്റിംഗുകള്
കൂടാതെ, വാസ്തു ശാസ്ത്രത്തിലും ജ്യോതിഷത്തിലും തുളസി ചെടിക്ക് പ്രത്യേക പ്രാധാന്യം നല്കിയിട്ടുണ്ട്. തുളസി ഒരാളുടെ ജീവിതത്തില് പ്രധാന പങ്ക് വഹിക്കുന്നു. വീട്ടില് തുളസി ചെടിയുടെ സാന്നിദ്ധ്യം വീട്ടുകാര്ക്ക് പണവും സമൃദ്ധിയും നല്കുമെന്ന് വിശ്വസിക്കപ്പെടുന്നു. തുളസി ചെടിയുടെ ജ്യോതിഷപരമായ പ്രാധാന്യം എന്താണെന്ന് അറിയാന് ലേഖനം വായിക്കൂ.

തുളസിയുടെ ആത്മീയ പ്രാധാന്യം
തുളസി ചെടിയുടെ മഹത്വം കാരണം, ഇന്ത്യയിലുടനീളം തുളസി വിവാഹം ഒരു മതപരമായ ഉത്സവമായി ആഘോഷിക്കപ്പെടുന്നു. കാര്ത്തിക ശുക്ലപക്ഷ സമയത്ത് ഏകാദശി തീയതിയിലാണ് ഇത് ആഘോഷിക്കുന്നത്. ആചാരപ്രകാരം മഹാവിഷ്ണുവിനെ ഈ ശുഭദിനത്തില് തുളസി ചെടിയില് വിവാഹം കഴിപ്പിക്കുന്നു. മന്ത്രങ്ങള് ഉരുവിടുന്നു, വിഷ്ണുവിനും തുളസിക്കും അരി അര്പ്പിക്കുന്നു. കൂടാതെ, തുളസി ചെടിയെ രാജ്യത്തുടനീളമുള്ള എല്ലാ വീടുകളിലും ആരാധിക്കുകയും ചെയ്യുന്നു.

തുളസി ചെടിയുടെ ജ്യോതിഷപരമായ പ്രാധാന്യം
ചന്ദ്രന്റെയും ശുക്രന്റെയും ദോഷങ്ങള് ഉള്പ്പെടെ വീട്ടില് നിന്ന് എല്ലാ നെഗറ്റീവ് എനര്ജികളെയും ഇല്ലാതാക്കുന്ന ശക്തിയുടെ മറ്റൊരു പേരാണ് തുളസി. നിങ്ങളുടെ ജാതകത്തില് ചന്ദ്രന്റെയും സൂര്യന്റെയും സ്ഥാനം ദുര്ബലമാണെങ്കില്, തുളസിമാല ധരിക്കുകയോ തുളസി ചെടിയെ ആരാധിക്കുകയോ ചെയ്യുന്നത് നല്ലതാണ്. ജാതകത്തിലെ എട്ടാമത്തെയും ആറാമത്തെയും ഭവനവുമായി ബന്ധപ്പെട്ട ദോഷങ്ങള് ഒഴിവാക്കാന് ഇത് സഹായിക്കുന്നു, ഇത് ഏഴാമത്തെ വീടിന് ശക്തി നല്കുന്നു. വിവാഹിതര്ക്ക് തുളസി ചെടി വളരെ പ്രയോജനകരമാണ്. വിവാഹിതരായ ആളുകള് തുളസി ചെടിയെ ആരാധിക്കുകയാണെങ്കില്, അത് അവരുടെ ജീവിതത്തില് നിന്ന് നെഗറ്റീവ് എനര്ജി അകറ്റാന് സഹായിക്കുന്നു, ഒപ്പം നിങ്ങള് തമ്മില് ശക്തമായ ബന്ധം വളര്ത്തുന്നു. വാസ്തുദോഷം നീക്കാനും തുളസി ഫലപ്രദമാണ്.
Most
read:ആത്മീയ
സന്തോഷത്തിനായി
ദിനവും
ശീലിക്കേണ്ട
കാര്യങ്ങള്

നെഗറ്റീവ് എനര്ജി തടയുന്നു
ചികിത്സാ സവിശേഷതകള് കൂടാതെ, തുളസി ചെടികള് സമ്മര്ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. വീട്ടില് തുളസി ചെടി നടുന്നതിലൂടെ നെഗറ്റീവ് എനര്ജി നശിച്ച് പോസിറ്റീവ് എനര്ജി വര്ദ്ധിക്കും. വീടിനുള്ളില് അനര്ത്ഥങ്ങള് വരാതിരിക്കാനും ആരോഗ്യപ്രശ്നങ്ങള് പരിഹരിക്കാനും തുളസി നിങ്ങളെ സഹായിക്കും.
ജ്യോതിഷ പ്രകാരം, ഒരു പിച്ചള പാത്രത്തില് വെള്ളം നിറച്ച്, 4-5 തുളസി ഇലകള് ചേര്ത്ത് മാറ്റി വയ്ക്കുക. രാത്രി മുഴുവന് വച്ചശേഷം രാവിലെ വീടിന്റെ പ്രധാന വാതിലില് വെള്ളം തളിക്കുക. ഇത് നിങ്ങളുടെ വീട്ടില് നിന്ന് നെഗറ്റിവിറ്റി പുറത്ത് വിടുകയും പോസിറ്റീവിറ്റിയെ ആകര്ഷിക്കുകയും ചെയ്യും.

ഭാഗ്യവും സമൃദ്ധിയും
തുളസി ചെടി വീട്ടില് ഭാഗ്യം കൊണ്ടുവരുന്നതിനും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ഒരു തുളസി ചെടി വീട്ടില് ഉണ്ടായിരിക്കുന്നത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് പ്രയോജനകരമാണ്. വ്യാഴാഴ്ച തുളസി ചെടിക്ക് പാല് സമര്പ്പിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും, നിങ്ങളുടെ വീട്ടില് സന്തോഷവും ഐശ്വര്യവും നിറയും.
Most
read:മോശം
സമയത്തെ
അതിജീവിക്കാന്
ചാണക്യനീതി
പറയുന്ന
കാര്യങ്ങള്

കുടുംബത്തെ സംരക്ഷിക്കുന്നു
വീട്ടില് ഒരു തുളസി ചെടിയുടെ സാന്നിധ്യം കുടുംബത്തിന്റെ സംരക്ഷണത്തിന് പ്രയോജനകരമാണ്. കാരണം അത് കണ്ണേറില് നിന്നും മറ്റ് തരത്തിലുള്ള മന്ത്രവാദത്തില് നിന്നും കുടുംബത്തെ സംരക്ഷിക്കുന്നു.

തുളസി മാല ധരിക്കുന്നതിന്റെ ഗുണങ്ങള്
തുളസി മാല ധരിക്കുന്നയാള് ആരോഗ്യവും സമാധാനവും നേടുന്നു. ഇത് ആചാരപരമായ വിശുദ്ധി നിലനിര്ത്തുകയും തിന്മകളെ അകറ്റുകയും ചെയ്യുന്നു. ലക്ഷ്മീദേവിയുടെ നാലാമത്തെ അവതാരമായി തുളസിയെ കണക്കാക്കുന്നു. മഹാവിഷ്ണുവിനെയും ശ്രീരാമനെയും ശ്രീകൃഷ്ണനെയും ആരാധിക്കാന് ഏറ്റവും മികച്ചതാണ് തുളസി. ആയുര്വേദം അനുസരിച്ച് തുളസി മാല ധരിക്കുന്നത് തൊണ്ട സംബന്ധമായ രോഗങ്ങള്ക്ക് വളരെ ഉപയോഗപ്രദമാണ്. ശരീരത്തിന്റെ ശുദ്ധിക്കും ഇത് ഉപയോഗിക്കുന്നു.
Most
read:വിശ്വാസങ്ങള്
മറഞ്ഞുകിടക്കുന്ന
പുണ്യപുരാതന
ഗംഗ;
അറിയുമോ
ഈ
കാര്യങ്ങള്

തുളസി ചെടി വീട്ടില് എവിടെ സൂക്ഷിക്കണം
തുളസി ചെടി വയ്ക്കാന് ഏറ്റവും പറ്റിയ സ്ഥലം കിഴക്കാണെങ്കിലും, ബാല്ക്കണിയിലോ ജനാലയ്ക്കരികിലോ വടക്ക് അല്ലെങ്കില് വടക്ക്-കിഴക്കോ സ്ഥാപിക്കാം. കൂടാതെ, ചെടിക്ക് സമീപം ആവശ്യത്തിന് വെളിച്ചമുണ്ടെന്ന് ഉറപ്പാക്കുക. പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതിനാല് ചൂലുകള്, ചെരിപ്പുകള്, ചവറ്റുകുട്ടകള് എന്നിവ ചെടിക്ക് സമീപം വയ്ക്കരുത്. തുളസി ചെടിക്ക് ചുറ്റുമുള്ള പരിസരം വൃത്തിയും വെടിപ്പുമുള്ളതാണെന്ന് ഉറപ്പാക്കുക.

തുളസിയും ആയുര്വേദവും
തുളസി ഇലകള് ആയുര്വേദ ഔഷധങ്ങളുടെ ഒരു സാധാരണ ചേരുവയാണ്. ഒരാളുടെ പ്രതിരോധശേഷി വര്ധിപ്പിക്കാന് തുളസിക്ക് ഒരു അത്ഭുതകരമായ ഗുണമുണ്ട്. ദിവസത്തില് കുറച്ച് തവണ തുളസിയില ചവയ്ക്കുന്നത് ജലദോഷവും തൊണ്ടവേദനയും അകറ്റാന് സഹായിക്കുന്നു. തുളസിയില കുരുമുളകിനൊപ്പം കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കുമുള്ള ചികിത്സയാണ്. പന്നിപ്പനി പോലുള്ള ഗുരുതരമായ രോഗങ്ങളെ പോലും ഫലപ്രദമായി ചികിത്സിക്കാന് ഇതിന് കഴിയും. ഇതിനെല്ലാം പുറമേ, മലിനീകരണത്തെ ചെറുക്കാനും നിങ്ങളുടെ വീട്ടില് ശുദ്ധവായു നിറയ്ക്കാനും തുളസി സഹായിക്കുന്നു. മനുഷ്യ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാനും വിഷവിമുക്തമാക്കാനും തുളസി ഫലപ്രദമാണ്.
Most
read:വാസ്തു
പ്രകാരം
ഡൈനിംഗ്
റൂം
ഇങ്ങനെ
വച്ചാല്
എക്കാലവും
ആരോഗ്യവും
സമ്പത്തും

മുന്കരുതലുകള്
തുളസി ചെടി ഉപയോഗിച്ച് ഈ ചില മുന്കരുതലുകള് എടുക്കുന്നത് ഏത് ദോഷത്തില് നിന്നും നിങ്ങളെ രക്ഷിക്കും. തുളസി ചെടിയുടെ ദിശ സംബന്ധിച്ച് വാസ്തുവിന് കര്ശനമായ നിയമമുണ്ട്. വീടിന്റെ വടക്കേ മൂലയിലാണ് ചെടി നടേണ്ടത്. ഞായറാഴ്ച തുളസി നനയ്ക്കാന് പാടില്ല. മറ്റു ദിവസങ്ങളില് അതിരാവിലെ കുളിച്ചു കഴിഞ്ഞ് തുളസി നനയ്ക്കാം. ഗണപതിക്കോ ശിവനോ ഭൈരവനോ ഒരിക്കലും തുളസിയിലകള് സമര്പ്പിക്കരുത്. തുളസി ഇലകള് 11 ദിവസത്തേക്ക് അവയുടെ പുതുമ നഷ്ടപ്പെടില്ല. അതില് ഗംഗാജലം ഒഴിച്ച് പൂജയ്ക്ക് ഉപയോഗിക്കാം.