For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുലര്‍ച്ചെയുള്ള സ്വപ്‌നം ഫലിക്കുമോ: അഗ്നിപുരാണത്തിലുണ്ട് കൃത്യമായ ഉത്തരം

|

സ്വപ്‌നം കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ കാണുന്ന എല്ലാ സ്വപ്‌നങ്ങളും ഫലിക്കണം എന്നില്ല. പക്ഷേ നാം കാണുന്ന ചില സ്വപ്‌നങ്ങളെല്ലാം ഫലിക്കണം എന്ന് നാം ആഗ്രഹിക്കാറുണ്ട്. പണ്ടുള്ളവര്‍ പറയുന്നതും നാം കേട്ടിട്ടുണ്ട്. പുലര്‍ച്ചെ കാണുന്ന സ്വപ്‌നം ഫലിക്കും എന്ന്. നമ്മുടെ മുന്‍ രാഷ്ട്രപതി നമ്മെ പഠിപ്പിച്ചതും സ്വപ്‌നം കാണാനും അത് എത്തിപ്പിടിക്കാന്‍ പ്രാപ്തരാവുന്നതിനും വേണ്ടിയാണ്. എന്നാല്‍ ചില സ്വപ്‌നങ്ങള്‍ നമുക്ക് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഉറക്കത്തില്‍ നാം കാണുന്ന സ്വപ്‌നത്തിന്റെ ദൈര്‍ഘ്യം പലപ്പോഴും വളരെ ചുരുങ്ങിയ സെക്കന്റുകള്‍ മാത്രം നില നില്‍ക്കുന്നവയായിരിക്കും. എന്നാല്‍ അത് നമ്മള്‍ വീണ്ടും ഓര്‍ത്തെടുക്കുമ്പോള്‍ പക്ഷേ മണിക്കൂറുകള്‍ ഉണ്ടായിരിക്കും എന്നതാണ്.

Agni Purana Says About The Early Morning Dreams

സ്വപ്‌നത്തെപ്പറ്റി ഇന്നും നിലനില്‍ക്കുന്ന ചില വിശ്വാസങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് അതിരാവിലെ അല്ലെങ്കില്‍ പുലര്‍ച്ചെ കാണുന്ന സ്വപ്‌നം ഫലിക്കും എന്നത്. എന്നോ നമ്മുടെയെല്ലാം ഉള്ളില്‍ കയറിക്കൂടിയ ഒന്നാണ് ഈ വിശ്വാസം. എന്നാല്‍ അഗ്നിപുരാണത്തില്‍ ഇതിനെക്കുറിച്ച് ചില കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്. അതിന് മുന്‍പ് എന്താണ് അഗ്നിപുരാണം, അഗ്നിപുരാണവും സ്വപ്‌നവും തമ്മിലുള്ള ബന്ധം എന്ത് എന്നിവയൊക്കെ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇതിനെക്കുറിച്ച് നമുക്ക് കൂടുതല്‍ അറിയാം.

എന്താണ് അഗ്നിപുരാണം?

എന്താണ് അഗ്നിപുരാണം?

അഗ്നിപുരാണ് എന്താണെന്നത് എല്ലാവര്‍ക്കും അറിഞ്ഞിരിക്കണം എന്നില്ല. പതിനെട്ട് പുരാണങ്ങളാണ് ഉള്ളത്. ഇതില്‍ എട്ടാമത്തേതാണ് അഗ്നിപുരാണ്. ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങള്‍ കൊണ്ടും പ്രാധാന്യം കൊണ്ടും ഇത് മറ്റു പുരാണങ്ങളില്‍ നിന്ന് എപ്പോഴും വ്യത്യസ്തമാണ്. 383 അധ്യായങ്ങളും 15000 ശ്ലോകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സകല വിഷയങ്ങളെക്കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നുമുണ്ട്. അഗ്നിഭഗവാന്‍ വസിഷ്ഠനോട് ഉപദേശിക്കുന്ന തരത്തിലാണ് ഈ പുരാണത്തെ വിഭാവനം ചെയ്തിരിക്കുന്നത്. അഗ്നിപുരാണത്തില്‍ നമ്മുടെ സ്വപ്‌നത്തെക്കുറിച്ചും സംഭവിക്കാന്‍ ഇടയുള്ള കാര്യങ്ങളെക്കുറിച്ച് പോലും പറയുന്നുണ്ട്.

അഗ്നിപുരാണവും സ്വപ്‌നവും

അഗ്നിപുരാണവും സ്വപ്‌നവും

അഗ്നിപുരാണത്തില്‍ സ്വപ്‌നത്തെക്കുറിച്ചും അതിന്റെ അര്‍ത്ഥങ്ങളെക്കുറിച്ചും സ്വപ്‌നം കാണുന്ന സമയത്തെക്കുറിച്ചും എല്ലാം കൃത്യമായി വ്യക്തമാക്കുന്നുണ്ട്. കാണുന്ന സ്വപ്‌നം ഏത് സമയത്താണ് സാക്ഷാത്കരിക്കപ്പെടുന്നത് എന്ന് അറിയാന്‍ പലരും ആഗ്രഹിക്കുന്നുണ്ടാവും. അതിലുപരി സ്വപ്നത്തെ വീണ്ടും ആലോചിക്കുന്നതിനും ഒരു മിന്നായം പോലെ അത് മനസ്സില്‍ തെളിയുന്നതും പലരും അനുഭവിച്ചറിഞ്ഞിട്ടഉള്ളതായിരിക്കും. അഗ്നിപുരാണത്തില്‍ സ്വപ്‌നങ്ങളും അര്‍ത്ഥവും വ്യാഖ്യാനവും കൃത്യമായി വിവരിക്കുന്നുണ്ട്.

അതിരാവിലെയുള്ള സ്വപ്‌നങ്ങള്‍

അതിരാവിലെയുള്ള സ്വപ്‌നങ്ങള്‍

നമ്മളില്‍ പലരും കുട്ടിക്കാലം മുതല്‍ കേട്ട് പരിചയമുള്ളതാണ് പുലര്‍ച്ചെ കാണുന്ന സ്വപ്‌നം ഫലിക്കും എന്നത്. എന്നാല്‍ ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്നത് ഇന്നും പിടികിട്ടാത്ത ഒരു പ്രഹേളികയാണ്. ഉത്തരം കിട്ടാതെ ഒരു കടങ്കഥ പോലെ ഇന്നും ആ ചോദ്യം നമുക്ക് മുന്നില്‍ ചോദ്യചിഹ്നമമായി നില്‍ക്കുന്നു. എന്നാല്‍ അഗ്നി പുരാണം പറയുന്നത് നാം പുലര്‍ച്ചെ ചില പ്രത്യേക സാഹചര്യങ്ങളിലും സമയത്തും കാണുന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവും എന്നാണ്.

അഗ്‌നിപുരാണവും സ്വപ്‌നവും

അഗ്‌നിപുരാണവും സ്വപ്‌നവും

സ്വപ്‌നങ്ങളെക്കുറിച്ച് അഗ്നിപുരാണത്തില്‍ പറയുമ്പോള്‍ അതിന്റെ ഏഴാം അധ്യായത്തില്‍ സ്വപ്‌നങ്ങളേയും ശകുനങ്ങളേയും കുറിച്ച് ശ്രീരാമന്‍ വ്യക്തമാക്കുന്നുണ്ട്. അതില്‍ പറയുന്നത് എന്താണെന്ന് വെച്ചാല്‍ നാം ഒരു മോശം സ്വപ്‌നം കണ്ടെന്ന് നമുക്ക് ഉറപ്പായാല്‍ അല്ലെങ്കില്‍ അതിന്റെ സൂചനകള്‍ കണ്ടാല്‍ ഇക്കാര്യം ഒരിക്കലും മറ്റുള്ളവരുമായി സംസാരിക്കരുത് എന്നതാണ്. ഇത് മാത്രമല്ല ഇത്തരം ദു:സ്വപ്‌നങ്ങള്‍ കണ്ട് നാം ഞെട്ടിയുണരുമ്പോള്‍ ഉടനെ തന്നെ വെള്ളം കുടിക്കുകയും നിങ്ങളുടെ ഗുരുവിനേയോ മാതാവിനേയോ ദൈവത്തേയോ പ്രാര്‍ത്ഥിച്ച് വീണ്ടും ഉറങ്ങുകയും വേണം എന്നാണ് പറയുന്നത്.

സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യവും

സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യവും

സ്വപ്‌നങ്ങളെ ഒരിക്കലും യാഥാര്‍ത്ഥ്യമായി കൂട്ടിക്കുഴക്കരുത് എന്ന് നമുക്കറിയാം. എന്നാല്‍ ചില സ്വപ്‌നങ്ങള്‍ നാം കണ്ടതു പോലെ തന്നെ ജീവിതത്തില്‍ സംഭവിക്കുന്നു. സാധാരണ അവസ്ഥയില്‍ അഗ്നി പുരാണം അനുസരിച്ച് നമ്മുടെ രാത്രിയിലെ ഉറക്കത്തെ 4 തുല്യ ഭാഗങ്ങളായി വിഭജിക്കാം. ആദ്യപാദം, രണ്ടാം പാദം, മൂന്നാം പാദം, നാലാം പാദം എന്നിവയാണ് അവ. ഈ നാല് പാദങ്ങളിലും നാം കാണുന്ന സ്വപ്‌നത്തിനുള്ള പ്രാധാന്യവും അതിന്റെ ഫലങ്ങള്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് വരുന്നത് എന്നും നമുക്ക് നോക്കാം.

ഓരോ പാദത്തിലേയും സ്വപ്‌നങ്ങള്‍

ഓരോ പാദത്തിലേയും സ്വപ്‌നങ്ങള്‍

നിങ്ങള്‍ ഉറക്കത്തിന്റ ആദ്യപാദത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍ ഒരു വര്‍ഷത്തിന് ശേഷം അതിന്റെ ഫലം നല്‍കുന്നു എന്നാണ് പറയുന്നത്. രണ്ടാം പാദത്തില്‍ കാണുന്ന സ്വപ്‌നങ്ങളെങ്കില്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഫലം നല്‍കുന്നു എന്നും മൂന്നാം പാദത്തില്‍ കാണുന്ന സ്വപ്‌നങ്ങളെങ്കില്‍ നിങ്ങള്‍ക്ക് മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ ഫലം ലഭിക്കുന്നുവെന്നും നാലാംപാദത്തിലെ സ്വപ്‌നങ്ങളെങ്കില്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഫലം നല്‍കുന്നു എന്നാണ് അഗ്നി പുരാണം പറയുന്നത്.

ഉണരുന്നതിന് തൊട്ട് മുന്‍പ്

ഉണരുന്നതിന് തൊട്ട് മുന്‍പ്

ഉണരുന്നതിന് തൊട്ടു മുന്‍പോ അല്ലെങ്കില്‍ സൂര്യോദയത്തിന് ശേഷമോ ആണ് നിങ്ങള്‍ സ്വപ്‌നം കാണുന്നതെങ്കില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അതായത് പത്ത് മുതല്‍ പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഫലം ലഭിക്കും എന്നും അഗ്നി പുരാണം പറയുന്നുണ്ട്. ചിലര്‍ രണ്ട് മൂന്ന് സ്വപ്‌നങ്ങള്‍ വരെ ഒരു ദിവസം കാണുന്നുണ്ട്. ഇത്തരം സ്വപ്‌നങ്ങളില്‍ നല്ലതും മോശവും എല്ലാം ഉണ്ടായിരിക്കും. ഇത്തരം സാഹചര്യത്തില്‍ നിങ്ങള്‍ കണ്ടത് നല്ലതാണെങ്കിലും മോശമാണെങ്കിലും അതില്‍ രണ്ടാമത്തെ സ്വപ്‌നത്തെക്കുറിച്ച് മാത്രമേ മറ്റുള്ളവരോട് സംസാരിക്കാവൂ. നല്ല സ്വപ്‌നത്തിന്റെ ഫലം ലഭ്യമാവണമെങ്കില്‍ സൂര്യോദയത്തിന് ശേഷം മാത്രമേ ഉണരാവൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്.

വാസ്തുപ്രകാരം വീട്ടില്‍ ഐശ്വര്യം നിറക്കാന്‍ ലക്ഷ്മി ഗണേശ വിഗ്രഹംവാസ്തുപ്രകാരം വീട്ടില്‍ ഐശ്വര്യം നിറക്കാന്‍ ലക്ഷ്മി ഗണേശ വിഗ്രഹം

most read:Mangal Gochar 2022 : ചൊവ്വ മീനം രാശിയിലേക്ക് - മുന്‍കരുതല്‍ വേണം ഈ രാശിക്കാര്‍ക്ക്

ശ്രദ്ധിക്കേണ്ടത്: പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ വരുന്ന ഓരോരുത്തരുടേയും ഫലം വ്യത്യസ്തമായിരിക്കും.

Read more about: dream സ്വപ്നം
English summary

Agni Purana Says About The Early Morning Dreams Come True

Here in this article we are discussing about the early morning dream come true or not according to agni purana. Take a look.
Story first published: Thursday, May 19, 2022, 16:51 [IST]
X
Desktop Bottom Promotion