സൂര്യാസ്‌തമയ സമയത്ത്‌ ഭക്ഷണം പങ്കു വച്ചാല്‍.......

Posted By:
Subscribe to Boldsky

അടിസ്ഥാനതത്വം നോക്കിയാല്‍ ഒരു ചാണ്‍ വയറിനു വേണ്ടിയാണ്‌ നാമെല്ലാവരും കഷ്ടപ്പെടുന്നത്‌. ഇതുകൊണ്ടുതന്നെ ഭക്ഷണം പങ്കു വയ്‌ക്കുന്നതും ഇല്ലാത്തവര്‍ക്കു കൊടുക്കുന്നതുമെല്ലാം പുണ്യപ്രവൃത്തി തന്നെയാണ്‌.

പുരാണങ്ങളും വേദങ്ങളുമെല്ലാം പല കാര്യങ്ങള്‍ക്കും തത്വങ്ങളെക്കുറിച്ചു പറയുന്നുണ്ട്‌. ഇതില്‍ ചിലതിനെങ്കിലും ശാസ്‌ത്രീയ അടിസ്ഥാനവുമുണ്ട്‌.

സ്‌കന്ദപുരാണവും ഇത്തരം അടിസ്ഥാനങ്ങളെക്കുറിച്ചു പറയുന്നു. സ്‌കന്ദപുരാണമനുസരിച്ച്‌ ചില പ്രത്യേക ദിവസങ്ങളില്‍ ഭക്ഷണം പങ്കുവയ്‌ക്കാനോ മറ്റു വീടുകളില്‍ നിന്നും കഴിയ്‌ക്കാനോ പാടില്ല. ജനനസമയം പറയും നിങ്ങളുടെ ഭാവി!!

സൂര്യ, ചന്ദ്രഗ്രഹണ ദിവസങ്ങളില്‍

സൂര്യ, ചന്ദ്രഗ്രഹണ ദിവസങ്ങളില്‍

സൂര്യ, ചന്ദ്രഗ്രഹണ ദിവസങ്ങളില്‍ മറ്റൊരാളുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിയ്‌ക്കരുത്‌. മറ്റൊരാളുടെ ഭക്ഷണവുമരുത്‌.

അമാവാസി

അമാവാസി

അമാവാസി ദിവസങ്ങളിലും മറ്റുള്ളവരുടെ വീട്ടില്‍ നിന്നോ മറ്റുള്ളവരുടേയോ ഭക്ഷണമരുത്‌.

സംക്രാന്തി

സംക്രാന്തി

സംക്രാന്തി ദിവസവും ഇതരുത്‌. ഇത്‌ ആ ഒരു മാസത്തെ ഐശ്വര്യം കെടുത്തും.

സൂര്യാസ്‌തമയ സമയത്തും

സൂര്യാസ്‌തമയ സമയത്തും

സൂര്യാസ്‌തമയ സമയത്തും ഭക്ഷണം പങ്കുവയ്‌ക്കല്‍ വേണ്ടെന്നാണ്‌ സ്‌കന്ദപുരാണം പറയുന്നത്‌.

ഇത്തരം ദിവസങ്ങളില്‍ അവനവന്റെ വീട്ടിന്‍ നിന്നു തന്നെ ഭക്ഷണമാകാം. മറ്റുള്ളവരുടെ ഭക്ഷണം കഴിയ്‌ക്കരുത്‌, തന്റെ ഭക്ഷണം മറ്റുള്ളവരുമായി പങ്കു വയ്‌ക്കുകയും ചെയ്യരുത്‌.

സ്‌കന്ദപുരാണം

സ്‌കന്ദപുരാണം

ഇത്‌ നിങ്ങള്‍ ചെയ്‌ത പുണ്യങ്ങളുടെ ഫലം കുറയ്‌ക്കുമെന്നും അടുത്ത ജന്മം മൃഗമായി ജനിയ്‌ക്കുമെന്നും സ്‌കന്ദപുരാണം പറയുന്നു.

മനുസ്‌മൃതി

മനുസ്‌മൃതി

മനുസ്‌മൃതിയിലും മറ്റുള്ളവരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിയ്‌ക്കരുതെന്നു പറയും. ഇപ്രകാരം ചെയ്യുന്നവര്‍ മൃഗങ്ങളായി ജനിയ്‌ക്കുമെന്നാണ്‌ പറയുന്നത്‌.ഇവ വയ്‌ക്കൂ, വീട്ടിലെ സാമ്പത്തികപ്രശ്‌നം മാറും

English summary

According To Skndha Purana Don't Share Your Food During These Days

According To Skndha Purana Don't Share Your Food During These Days
Story first published: Friday, September 23, 2016, 15:05 [IST]