For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മൂന്ന് സൂചനകള്‍ പറയും നിങ്ങളുടെ മരണം

മരണം ഉണ്ടാക്കുന്ന നഷ്ടവും ഭീകരതയും ഒരിക്കലും നികത്താന്‍ പറ്റുന്നതല്ല

|

ജനിച്ചാല്‍ ഒരു ദിവസം മരിയ്ക്കും. ഏതൊരാളും മരണത്തെ അംഗീകരിച്ച് കൊണ്ട് തന്നെയാണ് ജീവിക്കുന്നതും. എന്നാല്‍ മരണഭയം ഏതൊരു മനുഷ്യനേയും പെട്ടെന്ന് തന്നെ കീഴ്‌പ്പെടുത്തും. എങ്ങനെ എപ്പോള്‍ മരിയ്ക്കുമെന്ന് ആര്‍ക്കും പറയാനോ പ്രവചിക്കാനോ കഴിയില്ല. എത്ര വലിയ ദിവ്യനാണെങ്കിലും മരണവും മരണഭയവും എല്ലാവര്‍ക്കും ഒരേ അനുഭവം തന്നെയാണ് ഉണ്ടാക്കുന്നത്.

നിങ്ങളുടെ മരണശേഷം സംഭവിയ്ക്കുന്നതിങ്ങനെയോ?നിങ്ങളുടെ മരണശേഷം സംഭവിയ്ക്കുന്നതിങ്ങനെയോ?

ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് മരണമെന്ന സത്യം. ഒരു ജന്മം അവസാനിയ്ക്കുന്നതിനും അടുത്ത ജന്മത്തേക്കുള്ള തയ്യാറെടുപ്പുകള്‍ക്കും മുന്നിലുള്ള ഒരു ആമുഖമാണ് എപ്പോഴും മരണം. എന്നാല്‍ ഗരുഡപുരാണമനുസരിച്ച് ചില സൂചനകള്‍ നമ്മളോട് മരണത്തെക്കുറിച്ച് പറയും. എന്തൊക്കെയെന്ന് നോക്കാം.

പുരാണങ്ങള്‍ പറയും മരണലക്ഷണങ്ങളിതാ....പുരാണങ്ങള്‍ പറയും മരണലക്ഷണങ്ങളിതാ....

 വിശ്വാസം

വിശ്വാസം

ദൈവത്തെ വിശ്വസിക്കുകയും തെറ്റായ പ്രവൃത്തികളില്‍ നിന്നും അകന്നു നില്‍ക്കുന്നവനും സ്വാഭാവിത മരണം തന്നെയായാരിക്കും വിധിയ്ക്കുകയെന്നാണ് ഗരുഡ പുരാണം പറയുന്നത്. മാത്രമല്ല ഒരിക്കലും മറ്റുള്ളവരെ വഞ്ചിക്കാതിരിയ്ക്കുകയും ദൈവസൃഷ്ടിയായ ഒന്നിനേയും നശിപ്പിക്കാതിരിയ്ക്കുകയും ചെയ്യുന്നയാള്‍ക്ക് എപ്പോവും മരണവേളയില്‍ പോലും ദൈവാനഗ്രഹം ഉണ്ടാവും.

 അത്യാഗ്രഹവും കാമവും

അത്യാഗ്രഹവും കാമവും

അത്യാഗ്രഹവും കാമവും കൊണ്ട് കണ്ണുകാണാതാവുന്നവന് തികച്ചും വേദനാജനകമായ മരണമായിരിക്കും ലഭിയ്ക്കുന്നത്. സ്വാര്‍ത്ഥ മോഹങ്ങളോടെ സമൂഹത്തില്‍ ദോഷങ്ങള്‍ മാത്രം പരത്തുകയും മറ്റുള്ളവര്‍ക്ക് ദ്രോഹങ്ങള്‍ മാത്രം ചെയ്യുന്നവരുടേയും അന്ത്യം വളരെ വേദനാപൂര്‍ണമായിരിക്കും.

ക്രൂരത

ക്രൂരത

മനുഷ്യരേയും മൃഗങ്ങളേയും വരെ ഉപദ്രവിക്കുന്നവരും വിശ്വാസങ്ങളേയും മറ്റും തള്ളിക്കളഞ്ഞ് ജീവിയ്ക്കുന്നവര്‍ക്കും വേജന കൊണ്ടുള്ള മരണമാണ് എന്നാണ് ഗരുഡ പുരാണം പറയുന്നത്. മാത്രമല്ല മരണം അവരില്‍ കടുതല്‍ വേദനാജനകമായ കാര്യങ്ങളാണ് ഉണ്ടാക്കുന്നത്.

 മരണം എത്തിയോ തൊട്ടടുത്ത്

മരണം എത്തിയോ തൊട്ടടുത്ത്

മരണം അടുത്തെത്തിയെന്ന് ചില ലക്ഷണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കം. എപ്പോഴും പ്രകടമായ ലക്ഷണങ്ങള്‍ മരണത്തിന് മുന്നോടിയായി നമുക്ക് സമ്മാനിയ്ക്കപ്പെടും.

ഭക്ഷണത്തോടുള്ള വിരക്തി

ഭക്ഷണത്തോടുള്ള വിരക്തി

എത്ര ഇഷ്ടപ്പെട്ട ആഹാരമാണെങ്കിലും ഭക്ഷണം വേണ്ടാത്ത അവസ്ഥ. ഇതൊരു രോഗാവസ്ഥയാണെങ്കിലും മരണത്തിലേക്കുള്ള ലക്ഷണമാണ് ഇത് സൂചിപ്പിക്കുന്നത്.

 പൊതുബോധം നഷ്ടപ്പെടുക

പൊതുബോധം നഷ്ടപ്പെടുക

കാര്യങ്ങളെ വിവേചന ബുദ്ധിയോടെ ചെയ്യാനുള്ള ബോധം നഷ്ടപ്പെടുക. ശരിയായ ഉറക്കത്തിന്റെ അഭാവം, യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാതെയുള്ള പ്രതികരണങ്ങള്‍ എന്നിവയെല്ലാം ലക്ഷണങ്ങളാണ്.

 സംസാരിയ്ക്കാനുള്ള ബുദ്ധിമുട്ട്

സംസാരിയ്ക്കാനുള്ള ബുദ്ധിമുട്ട്

അടിസ്ഥാന രഹിതമായി പരസ്പര ബന്ധമില്ലാതെയുള്ള കാര്യങ്ങളെക്കുറിച്ച് പറയുക. മുന്‍കാലങ്ങളിലെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയും അടുത്ത് നടന്ന കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാതിരിയ്ക്കുകയും ചെയ്യുന്ന അവസ്ഥ.

ഭാരക്കുറവ്

ഭാരക്കുറവ്

എപ്പോഴും ഭാരക്കുറവ് അനുഭവപ്പെടുന്നു ശരീരത്തിന്. ശരീരം തൂവല്‍ കണക്കെ പാറിപ്പറന്ന് നടക്കും. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് യാതൊരു വിധത്തിലുള്ള ബോധവും ഉണ്ടാവില്ല.

English summary

Garud Purana says three Things can tell how you will die

Each human, regardless of how savvy or moronic, how rich or poor, how in good physical shape or unwell, is constantly under the dread of death.
X
Desktop Bottom Promotion