Just In
Don't Miss
- Automobiles
മോൺസ്റ്ററിന്റെ 3.50 ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഡ്യുക്കാട്ടി; സ്പെഷ്യൽ എഡിഷൻ ഉടമയ്ക്ക് കൈമാറി
- Sports
കോലിക്ക് നിര്ണ്ണായകം, ഒരു കിരീടമെങ്കിലും നേടിയില്ലെങ്കില് ക്യാപ്റ്റന്സി തെറിക്കും- പനേസര്
- Movies
താഹിറയുടെ അതിജീവനത്തിന് ഗോവയിലും കയ്യടി- ശൈലന്റെ റിവ്യൂ
- News
സിംഘുവിലെ കര്ഷക സമരം അട്ടിമറിക്കാന് പദ്ധതി; അക്രമിയെ മാധ്യമങ്ങള്ക്ക് മുമ്പില് ഹാജരാക്കി കര്ഷകര്
- Travel
ശരണം വിളി മുതല് റാഫേല് യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Finance
മൂന്നാം പാദത്തിലും കുതിപ്പ് തുടര്ന്ന് റിലയന്സ്; അറ്റാദായം 13,101 കോടി രൂപ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കറിയില് ഉപ്പ് കൂടിയോ, എളുപ്പം കുറക്കാം
കറി ഉപ്പില്ലാതെ കഴിക്കാന് കൊള്ളില്ല എന്ന കാര്യം നമുക്കെല്ലാം അറിയാവുന്നതാണ്. എന്നാല് അല്പം ഉപ്പ് കൂടിയാലോ പിന്നെ നിങ്ങളുടെ കറിയുടെ കാര്യം പറയുകയേ വേണ്ട. എന്നാല് ഇനി അല്പം ഉപ്പ് കൂടിയാല് അല്പം ചില പൊടിക്കൈകളോടെ നിങ്ങള്ക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാന് സാധിക്കുന്നുണ്ട്. ചിലര്ക്ക് കറിയില് എത്ര ഉപ്പ് ഇട്ടാലും മതിയാവില്ല. അവര് പിന്നേയും പിന്നേയും ഉപ്പ് കറിയില് ഇട്ട് കൊണ്ടേ ഇരിക്കുന്നുണ്ട്. എന്നാല് ഇനി ഉപ്പ് കഴിക്കുമ്പോള് അത് നിങ്ങളുടെ ആരോഗ്യത്തെക്കൂടി നശിപ്പിക്കുന്നുണ്ട് എന്ന കാര്യം സംശയമില്ലാത്തതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില് ഉപ്പ് അല്പം കുറക്കുന്നത് തന്നെയാണ് ഉത്തമം. എന്നാല് ഇനി അബദ്ധവശാല് കറിയില് ഉപ്പ് കൂടിപ്പോയാല് നിങ്ങള്ക്ക് എന്ത് ചെയ്യാന് സാധിക്കും എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്.
Most read: ജന്മാഷ്ടമിയില് ഭഗവാന് നേദിക്കാന് ഈ മധുരം
ഉപ്പ് ഇല്ലാതെ നിങ്ങളുടെ ഭക്ഷണം സങ്കല്പ്പിക്കാമോ? എന്നാല് വളരെയധികം ഉപ്പ് ചേര്ക്കുന്നത് വിഭവം മോശമാക്കാനിടയാകുന്നു. കറിയില് കുറച്ച് ഉപ്പ് ലഭിക്കുന്നതിന് പരിഹാരമുണ്ടെങ്കിലും, തയ്യാറാക്കിയ വിഭവങ്ങളില് നിന്ന് ഉപ്പ് കുറയ്ക്കാന് ബുദ്ധിമുട്ടാണ്. നിങ്ങളുടെ ഭക്ഷണത്തില് നിന്ന് അധിക ഉപ്പ് കുറയ്ക്കുന്നതിനുള്ള ചില എളുപ്പത്തിലുള്ള പൊടിക്കൈകളും തന്ത്രത്രങ്ങളും ഇവിടെയുണ്ട്. അവ ഉപയോഗിച്ച് ഇനി കറിയിലെ ഉപ്പിനെ നമുക്ക് കുറക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

വെള്ളം
കറിയില് ധാരാളം ഉപ്പ് ഉണ്ടെങ്കില് വെള്ളം ചേര്ത്ത് നല്ലതുപോലെ തിളപ്പിക്കുക. വിഭവത്തിലെ അധിക ഉപ്പ് തുലനം ചെയ്യാന് ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ പരിഹാരമാണ് വെള്ളം. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന ഉപ്പിനെ കുറക്കുന്നു. എന്നാല് കറികളില് മാത്രമാണ് ഈ വിദ്യ ഫലം കാണുന്നത് എന്ന കാര്യം മറക്കരുത്. അല്ലാത്ത ഫ്രൈ, തോരന് പോലുള്ളവയില് ഉപ്പ് കൃത്യമായി ഇടാന് തന്നെ ശ്രദ്ധിക്കണം. അല്ലെങ്കില് പണി പാളും എന്ന കാര്യത്തില് സംശയം വേണ്ട.

വിനാഗിരിയും പഞ്ചസാരയും
വിനാഗിരിയും പഞ്ചസാരയും മിക്സ് ചെയ്തതും കറിയിലെ ഉപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. അധിക ഉപ്പ് തുലനം ചെയ്യാന്, ഒരു ടീസ്പൂണ് വെളുത്ത വിനാഗിരി ഒരു ടീസ്പൂണ് പഞ്ചസാര ചേര്ത്ത് ഗ്രേവിയില് ഇടുക. ഇത് ഒരേ ഒരു മിനിറ്റില് തന്നെ ഉപ്പിന്റെ അളവിനെ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഈ സൂത്രത്തിന് കഴിയും. അമിതമായി ഉപ്പ് കഴിക്കുന്നത് ആരോഗ്യത്തിനുണ്ടാക്കുന്ന അസ്വസ്ഥതകള് ചില്ലറയല്ല.

തക്കാളി
കറിയിലെ ഉപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്ഗ്ഗങ്ങളില് മികച്ച് നില്ക്കുന്ന ഒന്നാണ് തക്കാളി. തക്കാളിയിലൂടെ നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാം. ഗ്രേവിക്ക് ഉപ്പ് കൂടിയാല് നിങ്ങള്ക്ക് നന്നായി അരിഞ്ഞ തക്കാളി അല്ലെങ്കില് തക്കാളി സോസ് രൂപത്തിലാക്കി ചേര്ത്ത് കുറച്ച് മിനിറ്റ് കൂടി വേവിക്കാം. ഇതെല്ലാം കറിയിലെ ഉപ്പിനെ കുറക്കുന്ന എളുപ്പവഴികളില് പെടുന്നത് തന്നെയാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്ന ഇത്തരം അവസ്ഥകള്ക്ക് പരിഹാരം കാണുന്ന പൊടിക്കൈ ആണ് ഇത്.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിന്റെ കുറച്ച് കഷ്ണങ്ങള് അരിഞ്ഞത് ഉപ്പിട്ട ഗ്രേവി, പയര് അല്ലെങ്കില് സൂപ്പ് എന്നിവയില് ഇടുക. ഉരുളക്കിഴങ്ങ് കഷ്ണങ്ങള് വിഭവത്തില് നിന്നുള്ള അമിതമായ ഉപ്പ് ആഗിരണം ചെയ്യും. 20 മിനിറ്റ് ഉരുളക്കിഴങ്ങ് കറിയില് തന്നെ ഇടാന് ശ്രദ്ധിക്കണം. വിഭവം വിളമ്പുന്നതിന് മുമ്പ് ഉരുളക്കിഴങ്ങ് കഷ്ണങ്ങള് എടുത്ത് മാറ്റാന് മറക്കരുത്. അധികമുള്ള ഉപ്പ് ഉരുളക്കിഴങ്ങ് വലിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ഉള്ളി
ഉള്ള് അഥവാ സവാള മുറിച്ച് കറിയില് ഇട്ടു കുറച്ച് മിനിറ്റിനു ശേഷം നീക്കം ചെയ്യുക. ഇത് വിഭവത്തിലെ അധിക ഉപ്പിനെ നീക്കം ചെയ്യും. അതോടൊപ്പം നിങ്ങളുടെ കറിയുടെ സ്വാദ് വര്ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇനി ഉള്ളി ചേര്ക്കാത്ത കറിയാണ് എന്നുണ്ടെങ്കില് കഴിക്കുന്നതിന് മുന്പായി ഉള്ളി കഷണങ്ങള് എടുത്ത് മാറ്റുന്നതിന് ശ്രദ്ധിക്കണം. ചുരുങ്ങിയ സമയത്തിനുള്ളില് തന്നെ നിങ്ങള്ക്ക് കറിയിലെ അമിത ഉപ്പിനെ ഇല്ലാതാക്കാന് സാധിക്കുന്നുണ്ട്. ഇനി സവാള പച്ചക്ക് ഇടാന് കഴിയില്ലെങ്കില് വറുത്ത് കോരിയിടാവുന്നതാണ്. ഇത് കറിയിലെ അമിത ഉപ്പിനെ ഇല്ലാതാക്കുന്നു.

തേങ്ങാപ്പാല്
ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് തേങ്ങാപ്പാല്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യത്തിനും മികച്ച ഓപ്ഷന് തന്നെയാണ്. ഉപ്പ് കറിയില് അധികമായാല് അതിനെ ഇല്ലാതാക്കുന്നതിനും കറിയുടെ സ്വാദ് വര്ദ്ധിപ്പിക്കുന്നതിനും വിഭവത്തിന്റെ സുഗന്ധങ്ങള് സന്തുലിതമാക്കുന്നതിനും തേങ്ങാപ്പാല് കറികളില് ചേര്ക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ കറിയുടെ സ്വാദ് വര്ദ്ധിപ്പിക്കും എന്ന കാര്യത്തില് സംശയം വേണ്ട.

അരിപ്പൊടി കുഴച്ചത്
അരിപ്പൊടിയിലൂടെ കറിയിലെ അമിത ഉപ്പിനെ ഇല്ലാതാക്കാം. അതിന് വേണ്ടി അരിപ്പൊടി ചെറിയ ഉരുളകളാക്കി കറിയില് ഇടുക. 10-15 മിനുട്ട് ഇത് കറിയില് തന്നെ വെക്കുക. അതിന് ശേഷം ഇത് എടുത്ത് മാറ്റാവുന്നതാണ്. ഇതിലൂടെ അമിതമായി ഉള്ള ഉപ്പിനെ വലിച്ചെടുക്കുന്നതിന് ഈ ഉരുളകള്ക്ക് സാധിക്കുന്നു. അത് കറിക്ക് നല്ല കൊഴുപ്പും നല്കുന്നുണ്ട്. എന്നാല് കഴിക്കുന്നതിന് മുന്പായി ഇത് എടുത്ത് മാറ്റാന് ശ്രദ്ധിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

തൈര് ചേര്ക്കാം
തൈര് ചേര്ത്താല് പ്രശ്നമില്ലാത്ത കറിയാണ് എന്നുണ്ടെങ്കില് അല്പം തൈര് ചേര്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് അധിക ഉപ്പ് പ്രഭാവം നിര്വീര്യമാക്കാന് സഹായിക്കുന്നതിന് 12 ടേബിള് സ്പൂണ് തൈര് അല്ലെങ്കില് മലായ് ചേര്ക്കുക. ഇതെല്ലാം കറിക്ക് ടേസ്റ്റ് നല്കുന്നതോടൊപ്പം തന്നെ കറിയിലെ അധികമുള്ള ഉപ്പിനെ കളയുകയും ചെയ്യുന്നുണ്ട്. എന്നാല് തൈര് ചേര്ക്കുമ്പോള് അധികം പുളിയില്ലാത്ത തൈര് ചേര്ക്കാനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില് അത് കറി കുളമാകുന്നതിന് കാരണമാകുന്നുണ്ട്.

കൂടുതല് ചേരുവകള്
കറികളില് കൂടുതല് ചേരുവകള് ചേര്ക്കാന് ശ്രദ്ധിക്കുക. ഇത് പലപ്പോഴും നിങ്ങളുടെ കറിയിലെ ഉപ്പിന്റെ അതിപ്രസരത്തെ ഇല്ലാതാക്കി കറിക്ക് നല്ല ടേസ്റ്റ് നല്കുന്നതിന് സഹായിക്കുന്നുണ്ട്. പച്ചക്കറികളാണെങ്കില് അത് കൂടുതല് ചേര്ക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കറിയിലെ ഉപ്പിനെ പൂര്ണമായും കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. അതോടൊപ്പം കറിയുടെ സ്വാദിനും മാറ്റ് കൂട്ടുന്നു.