Just In
- 6 hrs ago
ഈ രാശിക്കാര് പരസ്പരം ചേര്ന്നാല് ശത്രുക്കള്: ഒന്നിക്കാന് പാടില്ലാത്ത രാശിക്കാര്
- 9 hrs ago
ഗരുഡപുരാണം: ഭാര്യക്കും ഭര്ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല് വരും നരകതുല്യ ദാമ്പത്യജീവിതം
- 13 hrs ago
ഗര്ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള് സാധാരണം: ആരോഗ്യ ഗര്ഭത്തിന്റെ ലക്ഷണം
- 15 hrs ago
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള് ഇപ്രകാരം
Don't Miss
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്ക്കരുത്, ഫാന്സ് പറയുന്നു
- News
ബത്തേരിയില് വിദ്യാര്ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
വീട്ടില് ശുദ്ധവായു നിറക്കണോ? ഇവ ചെയ്യൂ
നിങ്ങളുടെ വീടുകള്ക്കുള്ളില് നിങ്ങള് ശ്വസിക്കുന്ന വായു പുറത്തുനിന്നുള്ള വായുവിനേക്കാള് മലിനമാണെന്ന കാര്യം നിങ്ങള്ക്ക് അറിയാമോ? എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? നിങ്ങള് പൊതുവായി ദിവസവും ഉപയോഗിക്കുന്ന സാധനങ്ങളില് മലിനീകരണ ഘടകങ്ങള് അടങ്ങിയിരിക്കുന്നു. ഇത് നിങ്ങള് അവഗണിക്കുന്നു. നിങ്ങളുടെ ഡ്രോയറുകള്, മേശ, അലമാര, കട്ടില് തുടങ്ങിയവയുടെ അടിയില് പൊടി അടിഞ്ഞുകൂടുന്നത് നിങ്ങള് മറക്കുന്നു. ചുമരുകളിലെ പെയിന്റ് ദീര്ഘകാലാടിസ്ഥാനത്തില് നമുക്ക് ദോഷം വരുത്തുന്ന രാസവസ്തുക്കളും വിഷവസ്തുക്കളും ചേര്ന്നതാണെന്ന് പലരും അറിയുന്നില്ല.
Most
read:
ശ്രീചക്രം
വീട്ടില്
സൂക്ഷിച്ചാല്
പശ, ഷാംപൂ, ഷേവിംഗ് ക്രീമുകള്, കീടനാശിനികള് എന്നിവയില് ഫോര്മാല്ഡിഹൈഡ് എന്ന വിഷവാതകം പോലെയുള്ള കാന്സര് മലിനീകരണ വസ്തുക്കള് കാണപ്പെടുന്നു. പെയിന്റ്, ക്ലീനിംഗ് ഉപകരണങ്ങള്, ഡിറ്റര്ജന്റുകള് എന്നിവയില് നിന്നുള്ള രാസവസ്തുക്കള് പോലും നിങ്ങളുടെ വീടിനുള്ളിലെ വായു മലിനമാക്കുന്നതിന് കാരണമാകുന്നു. ഇവയൊക്കെ കൂടിക്കലര്ന്ന വായു ശ്വസിക്കുന്നത് തിണര്പ്പ്, ചുമ, കണ്ണുകളില് പ്രകോപനം, ആസ്ത്മ എന്നിവയ്ക്കും കാരണമാകുന്നു. വീട്ടിലെ അശുദ്ധമായ വായുവില് നിന്ന് രക്ഷപ്പെടാനുള്ള ചില സ്വാഭാവിക വഴികളും വീട്ടില് ശുദ്ധവായു നിറക്കാനുള്ള പ്രകൃതിദത്ത മാര്ഗങ്ങളും നമുക്കു നോക്കാം.

വെന്റിലേഷന് വര്ദ്ധിപ്പിക്കുക
വീടുകളില് വായുസഞ്ചാരം വര്ധിപ്പിക്കുന്നത് ഈര്പ്പം കുറയ്ക്കുന്നു. ഇത് അകത്തെ വായുവിന്റെ ഗുണനിലവാരത്തിന്റെ പ്രധാന പ്രശ്നമാണ്. ഒരു വിന്ഡോ തുറന്നിട്ട് വായു അകത്തേക്ക് പ്രവേശിക്കുന്നതിനു പകരം വീടിനുള്ളില് ശ്വസിക്കുന്ന വായു ശുദ്ധീകരിക്കാന് ട്രിക്കിള് വെന്റുകള് പിടിപ്പിക്കുക. മറ്റൊരു മികച്ച ബദല് മലിനീകരണ വസ്തുക്കളെ പുറത്തെത്തിക്കാന് എക്സ്ഹോസ്റ്റ് ഫാനുകള് ഉപയോഗിക്കുക എന്നതാണ്.

ഗ്യാസ് അടുപ്പ് ഉണ്ടെങ്കില്
അകത്തെ വായു മലിനീകരണത്തിന്റെ പ്രധാന ഉറവിടം അടുക്കള ആകാമെന്നതിനാല് നിങ്ങളുടെ അടുക്കള വായുസഞ്ചാരമുള്ളതാക്കുക. പ്രത്യേകിച്ചും നിങ്ങള്ക്ക് ഗ്യാസ് അടുപ്പ് ഉണ്ടെങ്കില്. ഗ്യാസ് സ്റ്റൗവില് ഭക്ഷണം പാകം ചെയ്യുന്നത് നൈട്രജന് ഡൈ ഓക്സൈഡിന്റെ അളവ് ഉല്പാദിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ശ്വസിക്കാന് സുരക്ഷിതമവുമല്ല.

കല്ക്കരി
സ്വാഭാവിക വായു ശുദ്ധീകരണമായി കരി ഉപയോഗിക്കുക. അകത്തെ വായു ശുദ്ധീകരിക്കുന്നതിനുള്ള ഒരു മികച്ച മാര്ഗ്ഗം കല്ക്കരി ഉപയോഗിക്കുക എന്നതാണ്. ഇത് സജീവ കാര്ബണ് എന്നും അറിയപ്പെടുന്നു. ഇത് ദുര്ഗന്ധമില്ലാത്തതും വളരെയധികം ആഗിരണം ചെയ്യുന്നതും വായുവില് നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതുമാണ്.
Most
read:അലര്ജിയുണ്ടോ
?
വീട്ടിലെ
കെണികള്
ഒഴിവാക്കാം

ചെടികള്
ചെടികള്ക്ക് നമ്മുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും വായു ശുദ്ധീകരിക്കാനും പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്ന് നാസ നടത്തിയ ഒരു പഠനത്തില് പറയുന്നു. അമോണിയ, ഫോര്മാല്ഡിഹൈഡ്, ബെന്സീന് തുടങ്ങിയ വിഷവസ്തുക്കളുമായി ബന്ധപ്പെട്ട ഏത് പാര്ശ്വഫലങ്ങളില് നിന്നും നിങ്ങളെ ചെടികള് സംരക്ഷിക്കുന്നു. വീടിനകത്ത് മലിനീകരണത്തിന്റെ ആഘാതം നേരിടാനുള്ള ഏറ്റവും നല്ല മാര്ഗ്ഗമാണിത്. പ്രത്യേകിച്ചും നിങ്ങള്ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടെങ്കില്.

ചെടികള്
കാര്യക്ഷമമായി വായു വൃത്തിയാക്കുന്നതിന് വീടിന് കുറഞ്ഞത് 100 ചതുരശ്രയടിയിലെങ്കിലും ഒരു ചെടി ഉണ്ടായിരിക്കണമെന്ന് നിര്ദ്ദേശിക്കുന്നു. വായുവില് നിന്ന് വിഷവസ്തുക്കള് ഫില്ട്ടര് ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച സസ്യങ്ങള് പീസ് ലില്ലി ആണ്. ക്രിസാന്തെമം, മുള, കമുക് എന്നിവയും നിങ്ങള്ക്ക് നട്ടുപിടിപ്പിക്കാം.

മെഴുകുതിരികള്
മെഴുകുതിരികള് സ്വാഭാവിക വായു ശുദ്ധീകരണ ഉപകരണങ്ങളായി പ്രവര്ത്തിക്കുന്നു. നിങ്ങളുടെ വീട്ടില് മെഴുകുതിരികള് വയ്ക്കുന്നുണ്ടെങ്കില് പാരഫിന് മെഴുകുതിരികള് ഒഴിവാക്കുക. ഇവ ബെന്സീന്, ടോലുയിന് എന്നിവ വായുവിലേക്ക് വിടുന്നു. ഈ മെഴുകുതിരികള് നല്ലതിനേക്കാള് കൂടുതല് ദോഷം ചെയ്യുന്നു. വായുവിനെ അയോണീകരിക്കുകയും വിഷ സംയുക്തങ്ങളെയും മറ്റ് മലിനീകരണങ്ങളെയും നിര്വീര്യമാക്കുകയും ചെയ്യുന്ന തേനീച്ചമെഴുകിനാലുള്ള മെഴുകുതിരികള് തിരഞ്ഞെടുക്കുക.
Most
read:വീട്
വൃത്തിയാക്കുമ്പോള്
ഈ
കാര്യങ്ങള്
മറക്കരുത്

സാള്ട്ട് ലാമ്പുകള്
പ്രകൃതിദത്തമായ മറ്റൊരു ശുദ്ധീകരണമാണിത്. സാള്ട്ട് ക്രിസ്റ്റല് ഉല്പന്നങ്ങള് വായുവില് നിന്ന് നീരാവി പുറത്തെടുക്കുന്നതിലൂടെ വായുവിലൂടെയുള്ള പ്രകോപനങ്ങള്, രോഗകാരികള്, അലര്ജികള് എന്നിവ കുറയ്ക്കും. ഹിമാലയന് പിങ്ക് ഉപ്പ് പ്രകൃതിദത്ത അയോണിക് എയര് പ്യൂരിഫയറാണ്. ഇത് മുറിയില് നിന്ന് വിഷവസ്തുക്കളെ വലിച്ചെടുക്കുകയും അവയെ നിര്വീര്യമാക്കുകയും ചെയ്യുന്നു.

എണ്ണകള്
കറുവപ്പട്ട, ഓറഗാനോ, റോസ്മേരി, കാശിത്തുമ്പ, ഗ്രാമ്പൂ, ടീ ട്രീ എന്നിവയ്ക്ക് വൈറസുകള്, ഫംഗസ്, ബാക്ടീരിയ, പൂപ്പല് എന്നിവയെ നീക്കാനുള്ള കഴിവുണ്ട്. വെബര് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില് നിന്നുള്ള പഠനങ്ങള് കാണിക്കുന്നത് ഈ ഓയിലുകളിലൂടെ വായുവിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകളെ നീക്കാന് സാധിക്കുമെന്നാണ്. പൈന് കറുവപ്പട്ട, കാശിത്തുമ്പ, യൂക്കാലിപ്റ്റസ്, നാരങ്ങ, മുന്തിരി എന്നിവയുള്പ്പെടെയുള്ള ശുദ്ധമായ അവശ്യ എണ്ണകളുടെ ആന്റിസെപ്റ്റിക് മിശ്രിതമാണിതിന് സഹായിക്കുന്നത്.

ചില നുറുങ്ങുകള്
* ചവിട്ടികള് പതിവായി വൃത്തിയാക്കുക.
* ഗാര്ഹിക ഇനങ്ങളുടെ കാര്യത്തില്, എല്ലായ്പ്പോഴും രാസവസ്തുക്കള് നിറഞ്ഞ ഉപകരണങ്ങള്ക്ക് പകരം പ്രകൃതിദത്തമായ ബദലുകള് ഉപയോഗിക്കുക.
* നിങ്ങള്ക്ക് വീട്ടില് സസ്യങ്ങളുണ്ടെങ്കില്, അഴുക്ക് ഒഴിവാക്കാന് പതിവായി ഇലകള് വൃത്തിയാക്കുക.
* ആസ്ത്മാ ഘടകങ്ങളെ നിങ്ങളുടെ വീട്ടില് നിന്ന് അകറ്റി നിര്ത്താന് നിങ്ങളുടെ എയര്കണ്ടീഷണര് വൃത്തിയാക്കുക.