For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈച്ചയെ പറപറത്തും ശര്‍ക്കര വിദ്യ

ഈച്ചയെ പറപറത്തും ശര്‍ക്കര വിദ്യ

|

പല വീടുകളിലേയും പ്രധാനപ്പെട്ട ശല്യങ്ങളില്‍ ചിലതാണ് ഈച്ചയും പാറ്റയും പല്ലിയുമെല്ലാം. ഇവയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും പലതാണ്.

ഈച്ചകള്‍ പലപ്പോഴും നാം എത്ര വൃത്തിയായി വീടു സൂക്ഷിച്ചാലും നമ്മെ ശല്യം ചെയ്യാനെത്തും. പ്രത്യേകിച്ചും അടുക്കളയില്‍ ഭക്ഷണ സാധനങ്ങള്‍ക്കു മേല്‍ ഇവ വന്നിരിയ്ക്കും. ഇത്തരം ജീവികള്‍ വരുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പല അസുഖങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ് ഈച്ചകള്‍. ഭക്ഷണ സാധനം കളയേണ്ട അവസ്ഥ വരെ പലപ്പോഴും ഇവയുണ്ടാക്കാറുമുണ്ട്.

ഈച്ചകളെ തുരത്താന്‍ പല വഴികളുമുണ്ട്. ഇതിനായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ ചിലപ്പോള്‍ നമുക്കും ആരോഗ്യപരമായ പല പ്രശ്‌നങ്ങളുമുണ്ടായേക്കാം. കാരണം ഇവ പലപ്പോഴും കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതു കൊണ്ടു തന്നെ.

ഈച്ചകളെ തുരത്താന്‍ തികച്ചും നാച്വറലായ വഴികള്‍ ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിനുള്ള വഴികളെക്കുറിച്ചറിയൂ.

ശര്‍ക്കര

ശര്‍ക്കര

ശര്‍ക്കരയും ഒരു പ്ലാസ്റ്റിക് കുപ്പിയുമുണ്ടെങ്കില്‍ ഒരു പരിധി വരെ ഈച്ചകളുടെ ശല്യം കുറയ്ക്കാം. അല്‍പം ശര്‍ക്കരയെടുത്ത് ഇതില്‍ വെള്ളമൊഴിച്ച് ശര്‍ക്കര നീരാക്കുക. ശര്‍ക്കര വെള്ളത്തില്‍ കലക്കിയതു തന്നെ.

പ്ലാസ്റ്റിക് കുപ്പി

പ്ലാസ്റ്റിക് കുപ്പി

പ്ലാസ്റ്റിക് കുപ്പി പെപ്‌സിയുടേയോ കോളയുടേയോ ഇങ്ങനത്തെ ഏതെങ്കിലും വേണം. ഇതിന്റെ പകുതിയില്‍ നാണയ വലിപ്പത്തില്‍ റൗണ്ടായി ഒരേ നിരയില്‍ രണ്ടു മൂന്നു ഹോളുകള്‍, അതായത് ദ്വാരമിടുക. തയ്യാറാക്കി വച്ചിരിയ്ക്കുന്ന ശര്‍ക്കര നീര് ഈ ഹോളിന് താഴെ നില്‍ക്കുന്ന രീതിയില്‍ നിറയ്ക്കുക. ശര്‍ക്കര നീര് ഒരു ദിവസം വച്ചു പുളിപ്പിച്ച ശേഷം ഉപയോഗിയ്ക്കുന്നതു നല്ലതാണ്. ഇതിന്റെ പുളിച്ച മണം ഈച്ചകളെ ആകര്‍ഷിയ്ക്കും.

ഹോളിലൂടെ

ഹോളിലൂടെ

ഹോളിലൂടെ ഈച്ചകള്‍ ശര്‍ക്കര നീരിനായി എത്തുമ്പോള്‍ ഇവ ചത്തു വീഴും. ഇവയ്ക്കു പുറത്തേയ്ക്കു കടക്കാന്‍ സാധിയ്ക്കാത്ത വിധത്തില്‍ വെള്ളവും ഹോളുമായി അകലവും വേണം. ഇത് ഈച്ച ശല്യമുള്ളിടത്തെല്ലാം വച്ചാല്‍ ഗുണമുണ്ടാകും.

പൈനാപ്പിളിട്ട്

പൈനാപ്പിളിട്ട്

കുപ്പിയില്‍ ശര്‍ക്കരയ്ക്കു പകരം പഞ്ചസാര ലായനിയോ പഴം നല്ലപോല ഉടച്ചിളക്കി കുപ്പിയിലിട്ടു വെള്ളമൊഴിച്ചതോ പൈനാപ്പിളിട്ട് വെള്ളമൊഴിച്ചതോ ഉപയോഗിയ്ക്കാം. ഇതെല്ലാം തന്നെ ഈച്ചകളെ ആകര്‍ഷിയ്ക്കുന്നവയാണ്. ഇതു വഴി ഈച്ചക്കെണിയായി ഉപയോഗിയ്ക്കാവൂന്നവയുമാണ്. ഇതില്‍ തന്നെ പൈനാപ്പിള്‍ ഈച്ചകളെ ആകര്‍ഷിയ്ക്കാന്‍ ഏറെ നല്ലതുമാണ്.

ഓറഞ്ച്

ഓറഞ്ച്

വീട് വൃത്തിയായി സൂക്ഷിയ്ക്കുകയെന്നതും ഭക്ഷണ സാധനങ്ങള്‍ അടച്ചു സൂക്ഷിയ്ക്കുന്നതുമെല്ലാം ഈച്ച ശല്യം ഒരു പരിധി വരെ കുറയ്ക്കും. ഇതുപോലെ ഓറഞ്ച് തൊലിയ്ക്കു മുകളില്‍ ഗ്രാമ്പൂ കുത്തി വച്ച് അടുക്കളയില്‍ പല സ്ഥലത്തു വച്ചാല്‍ ഈച്ച ശല്യം ഒരു പരിധി വരെ നിയന്ത്രിയ്ക്കാം. ഇതുപോലെ കറുവാപ്പട്ടയില മുറിച്ച് വയ്ക്കാം. തുളസിയുടെ ഇല നല്ലപോലെ കശക്കി പലയിടത്തു വയ്ക്കുന്നതും ഈച്ചയെ തുരത്താന്‍ നല്ലതാണ്.

English summary

Home Remedy Using Jaggery To Eliminate House Flies

Home Remedy Using Jaggery To Eliminate House Flies, Read more to know about,
X
Desktop Bottom Promotion