For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മണ്‍ചട്ടിയിലുണ്ട് ആരോഗ്യം, പക്ഷേ സൂക്ഷിക്കണം

|

മണ്‍ചട്ടിയില്‍ പാകം ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് പലപ്പോഴും മണ്‍ചട്ടി കണികാണാന്‍ പോലും ഇല്ല എന്നതാണ് സത്യം. മണ്‍ചട്ടിയില്‍ പാകം ചെയ്ത് കഴിക്കുന്നത് എന്തായാലും അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. കാരണം അത്രക്ക് സ്വാദും ആരോഗ്യവും തന്നെയാണ് ഇതിന് പിന്നില്‍ എന്ന കാര്യം മറക്കേണ്ടതില്ല. പല ആരോഗ്യ പ്രതിസന്ധികളേയും മറി കടക്കുന്നതിന് മണ്‍ചട്ടിയിലെ പാചകം സഹായിക്കുന്നുണ്ട്. ഇന്ന് പക്ഷേ പലരും മണ്‍ചട്ടി ഉപയോഗിക്കുന്നതിനും പെരുമാറുന്നതിനും ഉള്ള മടി കാരണം ഇത് ഉപയോഗിക്കുന്നതിന് പലരും മടിക്കുന്നു.

<strong>Most read: പുളി കൂടിയ തൈരോ, ഒരു കഷ്ണം തേങ്ങാപ്പൂള്‍ മതി</strong>Most read: പുളി കൂടിയ തൈരോ, ഒരു കഷ്ണം തേങ്ങാപ്പൂള്‍ മതി

എന്നാല്‍ ഇന്ന് പലരും മണ്‍ചട്ടി ഉപയോഗിക്കുന്നതിലേക്ക് തിരിച്ച് വന്നു കൊണ്ടിരിക്കുകയാണ്. പക്ഷേ നല്ല രീതിയിലുള്ള മണ്‍ചട്ടി എങ്ങനെ തിരിച്ചറിയാം എന്നും എങ്ങനെ തിരഞ്ഞെടുക്കാം എന്നുള്ളതും വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. പക്ഷേ പലപ്പോഴും പലരും ഇത് ഉപയോഗിക്കുന്നില്ല എന്നതിലുപരി നല്ല ചട്ടി നോക്കി വാങ്ങിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ മണ്‍ചട്ടി വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

വലിപ്പം കുറഞ്ഞ ചട്ടികള്‍

വലിപ്പം കുറഞ്ഞ ചട്ടികള്‍

വലിപ്പം കുറഞ്ഞ ചട്ടികള്‍ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. കാരണം ചട്ടി ചൂടാവുന്നതിന് മറ്റ് പാത്രങ്ങളേക്കാള്‍ അല്‍പം സമയം കൂടുതല്‍ എടുക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് വേണം മണ്‍ ചട്ടി വാങ്ങിക്കുന്നതിന്. അല്ലെങ്കില്‍ അത് കൂടുതല്‍ ഇന്ധനനഷ്ടം നിങ്ങള്‍ക്കുണ്ടാക്കുന്നു.

ചട്ടിയുടെ ഓട്ട നോക്കണം

ചട്ടിയുടെ ഓട്ട നോക്കണം

ചട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള പൊട്ടലുകളോ ഓട്ടകളോ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരിച്ചറിയാന്‍ അല്‍പം പ്രയാസമാണ്. എന്നാല്‍ ചട്ടി വാങ്ങി അത് സൂര്യപ്രകാശത്തില്‍ പിടിച്ച് നോക്കിയാല്‍ ചട്ടിക്കകത്തേക്ക് വെളിച്ചം വരുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ചട്ടിക്ക് വിള്ളലോ ഓട്ടയോ ഉണ്ട് എന്നതാണ്. അതുകൊണ്ട് ഇക്കാര്യം മനസ്സില്‍ സൂക്ഷിക്കണം.

മിനുസമുള്ള ചട്ടികള്‍

മിനുസമുള്ള ചട്ടികള്‍

മിനുസമുള്ള ചട്ടികള്‍ വാങ്ങുന്നതിന് ശ്രദ്ധിക്കണം. കാരണം ചട്ടിയുടെ ഉള്‍ഭാഗവും പുറംഭാഗവും മിനുസമുള്ളതാണ് കറി വെക്കുന്നതിന് ഏറ്റവും നല്ലത്. കാരണം ഇത് കൂടുതല്‍ കാലം ചട്ടി നില്‍ക്കുന്നതിനും പൊട്ടാതെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചട്ടി വെന്തതാണോ

ചട്ടി വെന്തതാണോ

നല്ലതു പോലെ വെന്ത ചട്ടിയാണ് കൂടുതല്‍ കാലം നിലനില്‍ക്കുന്നതും പെരുമാറുന്നതിന് മികച്ചതും. അതുകൊണ്ട് തന്നെ ഇത്തരം കാര്യം തിരിച്ചറിയാന്‍ വേണ്ടി ശ്രദ്ധിക്കേണ്ടത് ഇതാണ്. അതിനായി ചട്ടിയുടെ പുറംഭാഗം തട്ടി നോക്കണം. ചട്ടിയുടെ പുറംഭാഗം തട്ടി നോക്കുമ്പോള്‍ മുഴക്കമുള്ള ശബ്ദമാണ് കേള്‍ക്കുന്നതെങ്കില്‍ ചട്ടി നല്ലതു പോലെ വെന്തതാണ് എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്.

ചട്ടിയുടെ കനം

ചട്ടിയുടെ കനം

ചട്ടിയുടെ കനം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചട്ടികളുടെ വശങ്ങളിലും മറ്റ് ഭാഗങ്ങളിലും കനം കൂടുതലെങ്കിലും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് ചട്ടി പെട്ടെന്ന് പൊട്ടിപ്പോവുന്നതിന് കാരണമാകുന്നുണ്ട്. പക്ഷേ നല്ല ചട്ടിയാണെങ്കില്‍ പോലും അത് പാചകത്തിന് ഉപയോഗിക്കും മുന്‍പ് ഒന്ന് മയക്കിയെടുക്കേണ്ടതാണ്. എങ്ങനെയെന്ന് നോക്കാം.

ചട്ടിയില്‍ വെള്ളം നിറക്കുക

ചട്ടിയില്‍ വെള്ളം നിറക്കുക

ചട്ടിയില്‍ വെള്ളം നിറച്ച് വെക്കുന്നത് നല്ലതാണ്. ഇത് രണ്ട് ദിവസം വെക്കണം. ഇത് ചട്ടി മയം വരുന്നതിന് സഹായിക്കുന്നു. രണ്ട് ദിവസത്തിന് ശേഷം ഇതില്‍ അല്‍പം കഞ്ഞിവെള്ളം ഒഴിച്ച് വെക്കേണ്ടതാണ്. പന്ത്രണ്ട് മണിക്കൂറിന് ശേഷം ഈ വെള്ളം കളയാവുന്നതാണ്. അത് ചട്ടിയിലെ മണ്ണിന്റെ ചുവ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചട്ടി നല്ലതു പോലെ മയപ്പെടുത്തി കിട്ടുകയും ചെയ്യുന്നുണ്ട്.

വെളിച്ചെണ്ണ പുരട്ടിയും

വെളിച്ചെണ്ണ പുരട്ടിയും

വെളിച്ചെണ്ണ പുരട്ടിയും നമുക്ക് ചട്ടി മയപ്പെടുത്തി വെക്കാവുന്നതാണ്. ഇങ്ങനെ അരമണിക്കൂര്‍ വച്ച ശേഷം ചകിരി ഉപയോഗിച്ച് കഴുകിയെടുക്കാവുന്നതാണ്. അതിനു ശേഷം അല്‍പം വെളിച്ചെണ്ണ കൂടി തേച്ച് പിടിപ്പിച്ച് നാല് അഞ്ച് മണിക്കൂര്‍ വെയിലത്ത് വെക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ ചട്ടി മയപ്പെടുത്തികിട്ടുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Tips to select right utensil for clay utensil cooking

Keep these tips in mind when choosing the right mud pot for clay pot cooking. Take a look.
X
Desktop Bottom Promotion