For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മീന്‍ കറിയ്ക്കു കിടിലന്‍ നാടന്‍ രുചിയ്ക്ക്‌

വീട്, പൊടിക്കൈ, പാചകം

|

മീന്‍ പലരുടേയും വീക്ക്‌നെസാണ്. പ്രത്യേകിച്ചും മലയാളികളുടെ. നല്ല ചൂടു ചോറിനൊപ്പമോ കപ്പയ്‌ക്കൊപ്പമോ എരിവും പുളിയുമെല്ലാമുള്ള നല്ലൊന്നാന്തരം നാടന്‍ പാചകത്തില്‍ തയ്യാറാക്കില മീന്‍കറി ഇഷ്ടപ്പെടാത്ത മലയാളി നോണ്‍ വെജന്മാര്‍ കുറയും എന്നു വേണം, പറയുവാന്‍. ഇതുപോലെ തന്നെയാണ് മീന്‍ വറുത്തതും. നല്ല കുരുമുളുകും ചെറിയുളളിയുമെല്ലാം അരച്ചു ചേര്‍ത്ത് പൊരിച്ചെടുക്കുന്ന മീന്‍ മിക്കവാറും പേരുടെ ഇഷ്ട വിഭവം തന്നെയാണ്.

ശരീരപുഷ്ടിയ്ക്കും രക്തപ്രസാദത്തിനും ഈന്തപ്പഴം ലേഹംശരീരപുഷ്ടിയ്ക്കും രക്തപ്രസാദത്തിനും ഈന്തപ്പഴം ലേഹം

പലരുടേയും പ്രധാന പരാതി വിചാരിച്ച രീതിയില്‍ മീന്‍ കറിയ്ക്കു രുചി കിട്ടുന്നില്ലെന്നതാണ്, മീന്‍ വറുക്കുന്നത് മൊരിയുന്നില്ലെന്നതാണ്.

നല്ല നാടന്‍ രുചി മീന്‍ കറിയ്ക്കു ലഭിയ്ക്കുവാന്‍ ഉപയോഗിയ്ക്കാവുന്ന പല വഴികളുമുണ്ട്.അതും യാതൊരു കൃത്രിമ ചേരുകളും ചേര്‍ക്കാതെ, തികച്ചും ആരോഗ്യകരമായ പ്രകൃതിദത്ത വസ്തുക്കള്‍ ചേര്‍ത്ത്. ഇതുപോലെ മീന്‍ വറുവലു കിടിലനാക്കാനും . ഇതെക്കുറിച്ചറിയൂ .നമ്മുടെ പഴയ അടുക്കളയിലെ അമ്മമാര്‍ ഉപയോഗിച്ചിരുന്ന രുചിക്കൂട്ടുകളാണ് ഇവ.

മീന്‍

മീന്‍

മീന്‍ ഇഷ്ടമാണെങ്കിലും മീനിന്റെ ഉളുമ്പു നാറ്റം പലപ്പോഴും പലര്‍ക്കു പിടിക്കില്ല. ഇതിന് നല്ലൊരു വഴിയാണ് അല്‍പം ഉപ്പും നാരങ്ങാനീരും കലര്‍ത്തിയ വെള്ളത്തില്‍ മീന്‍ കഴുകിയെടുക്കുക എന്നത്. മീന്‍ കഷ്ണങ്ങളാക്കിയ ശേഷം ഇതില്‍ ഇട്ടു വച്ച് വെള്ളം കളഞ്ഞെടുക്കാം. മീന്‍ നല്ല രീതിയില്‍ വൃത്തിയാകാനും ഈ വഴി നല്ലതാണ്.

മീന്‍ കറി

മീന്‍ കറി

മീന്‍ കറി തലേന്നു രാത്രി ഉണ്ടാക്കി വച്ചാല്‍ രുചിയേറും. അതായത് അല്‍പം പഴകിയാല്‍ എന്നു വേണം, പറയുവാന്‍. ഇതു പോലെ മണ്‍ചട്ടിയില്‍ ഉണ്ടാക്കുന്ന മീന്‍ കറിയാകും, രുചിയില്‍ മികച്ചത്. വലിയ തരം മീനുകളും മത്തി, അയില പോലുള്ളവയുമെല്ലാം കുടംപുളി ചേര്‍ത്തു തയ്യാറാക്കിയാല്‍ കൂടുതല്‍ നല്ലതാണ്. നത്തോലി പോലുള്ളവയ്ക്ക് നാടന്‍ പുളിയാകും, നല്ലത്. വ്യത്യസ്ത പുളി രുചി വേണമെങ്കില്‍ ഇലുമ്പന്‍ പുളി, തക്കാളി എന്നിവ പരീക്ഷിയ്ക്കാം.

മീന്‍ കറിയില്‍

മീന്‍ കറിയില്‍

ഇതുപോലെ മീന്‍ കറിയില്‍ അത്യാവശ്യം ചേര്‍ക്കേണ്ടവയാണ് വെളിച്ചെണ്ണയും കറിവേപ്പിലയും. മീന്‍ കറിയ്ക്കു നാടന്‍ രുചി നല്‍കാന്‍ ഇവ രണ്ടും ഏറെ അത്യാവശ്യമാണ്. കറി തയ്യാറാക്കിയ ശേഷം മുകളില്‍ കറിവേപ്പിലയിട്ടു ലേശം വെളിച്ചെണ്ണ തൂകുന്നത് നാടന്‍ രുചി നല്‍കും. ഇതു പോലെ ഉലുവ പൊടിച്ചത് മീന്‍ കറിയില്‍ ചേര്‍ക്കുന്നതും സ്വാദിന് മികച്ചതാണ്. സവാളയ്ക്കു പകരം ചെറിയ ഉള്ളി അരിഞ്ഞു ചേര്‍ക്കാം. വലിയ തരം മീനുകളില്‍ ചെറിയുളളി വറുത്തു ചേര്‍ക്കുന്നതും നല്ലതാണ്.

മസാല

മസാല

മസാല മീനില്‍ നേരത്തെ പുരട്ടി വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് വറുക്കുന്നതായാലും വയ്ക്കുന്നതിനായാലും. ഇതു പോലെ മീന്‍ ചട്ടിയില്‍ മസാലകള്‍ ഉള്ള വെള്ളം ഒഴിച്ച് അല്‍പം തിളച്ച ശേഷം മീന്‍ കഷ്ണങ്ങള്‍ ഇട്ടാല്‍ മതിയാകും. ഇതു മീന്‍ കഷ്ണം പൊടിഞ്ഞു പോകാതിരിയ്ക്കാന്‍ സഹായിക്കും. മീനില്‍ മസാല പുരട്ടി ഫ്രിഡ്ജില്‍ വയ്ക്കാവുന്നതേയുള്ളൂ.

ഉണക്ക മീന്‍

ഉണക്ക മീന്‍

പലര്‍ക്കും ഏറെ ഇഷ്ടമാണ് ഉണക്ക മീന്‍. ഇത് ഉണക്കാന്‍ ഉപയോഗിയ്ക്കുന്ന അമിത ഉപ്പാണ് പലപ്പോഴും പ്രശ്‌നമാകുക. ഇത് അല്‍പനേരം കഞ്ഞി വെള്ളത്തില്‍ മുക്കി വച്ചാല്‍ ഉപ്പു പോയിക്കിട്ടും. ഇതു പോലെ ഇത് അല്‍പനേരം വെള്ളത്തില്‍ ഇട്ട് കടലാസ് ഒപ്പം ഇടുന്നതും നല്ലതാണ്. ഉണക്ക മീന്‍ വറുക്കുമ്പോള്‍ കൂടെ ചെറിയ ഉള്ളി ചേര്‍ത്തു വറുക്കുന്നത് രുചികരമാണ്. മീനിനും ഉള്ളിയ്ക്കും സ്വാദേറും. മീന്‍ ചെറുതായി വറുവലായ ശേഷം മാത്രം ഉള്ളി ഇട്ടു കൊടുക്കുക.

വറുക്കുന്ന മീന്‍

വറുക്കുന്ന മീന്‍

വറുക്കുന്ന മീന്‍ പൊടിഞ്ഞു പോകുന്നതാണ് പലരേയും അലട്ടുന്ന പ്രശ്‌നം. ഇതിനുള്ള പരിഹാരം ഇതിനു മേല്‍ റവ വിതറുക എന്നതാണ്. മീന്‍ മൊരിഞ്ഞു കിട്ടാനും ഇത് ന്ല്ലതാണ്. ഇതു പോലെ വറുക്കുന്ന മീനിനു മേല്‍ പുരട്ടുന്ന മസാലയില്‍ അല്‍പം കടലമാവു ചേര്‍ത്താലും വേഗം മൊരിഞ്ഞു കിട്ടും. വറുത്തെടുക്കുന്ന മീനിനു മുകളില്‍ അല്‍പം നാരങ്ങാനീര് ഒഴിയ്ക്കുന്നത് രുചി വര്‍ദ്ധിപ്പിയ്ക്കും. കുരുമുളക് അരച്ചു ചേര്‍ത്ത് മീന്‍ വറുക്കുമ്പോള്‍ പച്ചക്കുരുമുളക് ഉപയോഗിച്ചാല്‍ കൂടുതല്‍ രുചി ലഭിയ്ക്കും. വ്യത്യസ്തമായ രുചിയുമാകും. ഇതു പോലെ മസാല പുരട്ടിയ മീന്‍ വാഴയിലയില്‍ പൊതിഞ്ഞു വറുത്തെടുക്കുന്നതും നല്ലതാണ്. ഇതും രുചി വര്‍ദ്ധിപ്പിയ്ക്കും.

തേങ്ങയും ചെറിയ ഉള്ളിയും

തേങ്ങയും ചെറിയ ഉള്ളിയും

തേങ്ങയും ചെറിയ ഉള്ളിയും ചേര്‍ക്കാതെ മീന്‍ കറി മീന്‍ പുളിയായി ഉണ്ടാക്കിയാല്‍ ഫ്രിഡ്ജില്‍ വച്ചില്ലെങ്കിലും കൂടുതല്‍ ദിവസം കേടു കൂടാതെയിരിയ്ക്കും. മീന്‍ കറി തിളയ്ക്കുമ്പോല്‍ കയിലിട്ട് ഇളക്കാതെ ചട്ടി വട്ടം ചുറ്റിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. കയില്‍ ഇട്ടാല്‍ മീന്‍ കഷ്ണങ്ങള്‍ ഉടഞ്ഞു പോകാന്‍ സാധ്യതയേറെയാണ്. പെട്ടെന്ന് ഉടഞ്ഞു പോകുന്ന തരം മീനാണെങ്കില്‍ മസാലയും പുളിയുമെല്ലാം അല്‍പ നേരം തിളച്ചു കഴിഞ്ഞു മാത്രം മീന്‍ കഷ്ണങ്ങള്‍ ഇട്ടു കൊടുക്കുക. തേങ്ങായ്ക്കു പകരം തേങ്ങാപ്പാലും മീന്‍ കറിയില്‍ ഉപയോഗിയ്ക്കാം.

ചെമ്മീന്‍, കൊഞ്ച്

ചെമ്മീന്‍, കൊഞ്ച്

ചെമ്മീന്‍, കൊഞ്ച് പോലുള്ളവ വറുക്കുമ്പോള്‍ വെന്തു കിട്ടാന്‍ സമയം പിടിയ്ക്കും. ഇതിനുള്ള പരിഹാരം ഇവയാദ്യം അല്‍പം വെള്ളമൊഴിച്ചു വേവിയ്ക്കുകയാണ്. ഇത് പിന്നീട് സാധാരണ മസാലകളെല്ലാം ചേര്‍ത്ത് വറുത്തെടുക്കാം. ചെമ്മീന്‍ വറുക്കുമ്പോള്‍ മൃദുവായിരിയ്ക്കാനും ഇതു നല്ലൊരു വഴിയാണ്. ഇതുപോലെ വെളിച്ചെണ്ണ നല്ല പോലെ ചൂടായ ശേഷം മാത്രം മീന്‍ ഇടുക. ഇല്ലെങ്കില്‍ അടിയില്‍ പിടിയ്ക്കാന്‍ സാധ്യതയേറെയാണ്.

English summary

How To Make Fish Curry Super Tasty With These Desi Tips

How To Make Fish Curry Super Tasty With These Desi Tips, Read more to know about,
X
Desktop Bottom Promotion