For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂര്‍ക്ക കഴിക്കണോ, വൃത്തിയാക്കാന്‍ ചില പൊടിക്കൈ

|

പാചകം എളുപ്പമാക്കുന്നതിന് എപ്പോളും എന്തെങ്കിലും കുറുക്ക് വഴികള്‍ തേടുന്നവരാണ് നമ്മുടെ വീട്ടമ്മമാര്‍. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ എപ്പോഴും ഫലപ്രദം ആകണം എന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. നമുക്കെല്ലാം വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് പലപ്പോഴും കൂര്‍ക്ക. എന്നാല്‍ പലപ്പോഴും ഇത് പലപ്പോഴും വൃത്തിയാക്കി എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് പല വിധത്തിലാണ് നിങ്ങളെ പ്രശ്‌നത്തിലാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് ഇനി പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്.

<strong>Most read: ബാക്കി വന്ന പുട്ട് ഇനി കളയേണ്ട, സ്വാദോടെ കഴിക്കാം</strong>Most read: ബാക്കി വന്ന പുട്ട് ഇനി കളയേണ്ട, സ്വാദോടെ കഴിക്കാം

മീന്‍ വൃത്തിയാക്കുക, കൂര്‍ക്ക വൃത്തിയാക്കുക എന്നത് വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് ഇനി പെട്ടെന്ന് പരിഹാരം കാണാം. അതിനായി ചില എളുപ്പമുള്ള പൊടിക്കൈകള്‍ ഉണ്ട്. കൂര്‍ക്ക വൃത്തിയാക്കി അതിലെ മണ്ണെല്ലാം കളഞ്ഞ് നല്ല സ്വാദിഷ്ഠമായി തയ്യാറാക്കുന്നതിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ നോക്കാവുന്നതാണ്. എന്തൊക്കെയെന്ന് നോക്കാം.

കൂര്‍ക്ക വൃത്തിയാക്കാന്‍

കൂര്‍ക്ക വൃത്തിയാക്കാന്‍

ആദ്യം തന്നെ കൂര്‍ക്ക എടുത്ത് ഒരു ചാക്കിലിട്ട് ആ ചാക്ക് നിലത്ത് അടിക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് കൂര്‍ക്കയുടെ തൊലി പൂര്‍ണമായും പോവുന്നതിന് സഹായിക്കുന്നു. എങ്കിലും അല്‍പം തൊലി ഇതില്‍ ബാക്കിയുണ്ടാവുന്നു. ഇത് എന്തുകൊണ്ടും കത്തി കൊണ്ട് വളരെ എളുപ്പത്തില്‍ വൃത്തിയാക്കാവുന്നതാണ്.

image courtesy

മറ്റൊരു വഴി

മറ്റൊരു വഴി

എന്നാല്‍ ഇതൊന്നും കൂടാതെ കൂര്‍ക്ക എടുത്ത് അത് കല്ലിലിട്ട് ഉരച്ചും ഇതിന്റ െതൊലി മുഴുവന്‍ കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് കൂര്‍ക്കയിലെ തൊലി മുഴുവന്‍ പോവുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പൊടിക്കൈകളിലൂടെ നമുക്ക് കൂര്‍ക്കയുടെ തൊലി മുഴുവന്‍ കളയാന്‍ സാധിക്കുന്നു.

വെള്ളത്തിലിട്ട് വെക്കാം

വെള്ളത്തിലിട്ട് വെക്കാം

കൂര്‍ക്ക വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് ഒരു പതിനഞ്ച് മിനിട്ട് വെള്ളത്തില്‍ ഇട്ട് വെക്കാവുന്നതാണ്. ഇത്തരത്തില്‍ വെള്ളത്തിലിട്ട് വെച്ച് തൊലി കളയാന്‍ ശ്രമിച്ചാല്‍ ഇത് പൂര്‍ണമായും തൊലി പൂര്‍ണമായും ഇളകി പോവുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ചെയ്യുന്നതും എന്തുകൊണ്ടും നല്ലതാണ്.

<strong>Most read: മീനും ഇറച്ചിയും കേടാകാതിരിക്കാന്‍ വിനാഗിരി സൂത്രം</strong>Most read: മീനും ഇറച്ചിയും കേടാകാതിരിക്കാന്‍ വിനാഗിരി സൂത്രം

 മണ്ണ് കളയാന്‍

മണ്ണ് കളയാന്‍

മാത്രമല്ല കൂര്‍ക്കയില്‍ മണ്ണ് കടിച്ചാല്‍ അത് എപ്പോഴും പാചകത്തിന്റെ രസം കളയുന്നതാണ്. അതുകൊണ്ട് തന്നെ കൂര്‍ക്കയിലെ മണ്ണ് മുഴുവന്‍ കളഞ്ഞ് വേണം ഇത് കറി വെക്കുന്നതിന്. അതിനായി ഒരു നാല് അഞ്ച് പ്രാവശ്യമെങ്കിലും കഴുകേണ്ടതായി ഉണ്ട്. അല്ലെങ്കില്‍ മണ്ണ് മുഴുവനായി പോവുകയില്ല.

 പാചകം ചെയ്യുമ്പോള്‍

പാചകം ചെയ്യുമ്പോള്‍

പാചകം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഇതിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കാവുന്നതാണ്. കാരണം മുളക് പൊട്ടിക്കുമ്പോള്‍ അല്‍പം കൊണ്ടാട്ടം മുളക് വറുത്തിടുന്നത് പലപ്പോഴും മെഴുക്ക് പുരട്ടിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇനി ഇത്തരം മാര്‍ഗ്ഗം ഒന്ന് പരീക്ഷിക്കാവുന്നതാണ്.

വേവിക്കുമ്പോള്‍

വേവിക്കുമ്പോള്‍

വേവിക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ചാല്‍ നല്ലതു പോലെ വെന്ത് കിട്ടും. അതിനായി കൂര്‍ക്ക കുക്കറില്‍ വേവിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് ഇന്ധന ലാഭവും കൂര്‍ക്ക നല്ലതു പോലെ വെന്ത് കിട്ടുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ കൂര്‍ക്ക നല്ലതു പോലെ സ്വാദിഷ്ഠമായി കഴിക്കാവുന്നതാണ്.

English summary

How to clean Chinese potato or Koorka easily

Learn how to clean Chinese potato or Koorka easily. Read on.
Story first published: Wednesday, April 24, 2019, 16:48 [IST]
X
Desktop Bottom Promotion