For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടിന്റെ താക്കോൽ നഷ്ടപ്പെട്ടാൽ

|

നിങ്ങളുടെ വീട്ടുവാതിലുകളുടെ സ്പെയർ താക്കോലുകൾ ഏതെങ്കിലും അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാനായി നിങ്ങളുടെ വിശ്വസ്തരായ കൂട്ടുകാർക്കും അയൽവാസികൾക്കുമൊക്കെ കൈവശം വയ്ക്കാൻ കൊടുക്കാറുണ്ടോ..?

g

അങ്ങനെ ചെയ്തു തുടങ്ങിയിട്ടില്ലെങ്കിൽ അതിനുള്ള സമയമായി...!

സഹായം ആവശ്യപ്പെടാം

സഹായം ആവശ്യപ്പെടാം

നിങ്ങളൊരു റൂംമേറ്റിനോടൊപ്പമാണ് താമസിക്കുന്നതെങ്കിൽ നിങ്ങൾ ഇരുവരുടെയും കൈയിൽ ഓരോ താക്കോലുകൾ വീതം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അതല്ലെങ്കിൽ ഏതെങ്കിലും ഒരു അത്യാവശ്യഘട്ടത്തിൽ ഒരാൾക്ക് അകത്ത് കയറണമെങ്കിൽ മറ്റൊരാളുടെ സഹായം ആവശ്യമായി വന്നേക്കാം. സാധാരണഗതിയിൽ നിങ്ങളുടെ വീടുകൾ വാടകയ്ക്ക് കൊടുക്കുകയാണെങ്കിൽ വീട്ടുടമ തങ്ങളുടെ കൈയ്യിൽ ഒരു സ്പെയർ താക്കോൽ സൂക്ഷിച്ചിരിക്കും. അങ്ങനെയെങ്കിൽ ഏതെങ്കിലുമൊരു അവസരത്തിൽ വാടകക്കാരന് തന്റെ താക്കോൽ നഷ്ടപ്പെടുകയാണെങ്കിൽ അദ്ദേഹത്തിനവരെ സഹായിക്കാനാവും. ഇങ്ങനെയൊക്കെയുള്ള മുൻകരുതലുകൾ എടുക്കുന്നതു വഴി പല പ്രത്യേക സാഹചര്യങ്ങളിലും അവസരോചിതമായി പെരുമാറാൻ നിങ്ങളെ സഹായിക്കുന്നു.

താക്കോൽ ഇല്ലാതെ അകത്തുകയറാൻ ആഗ്രഹിക്കുന്നവർക്കായി കീ - ലസ് ലോക്ക് സിസ്റ്റവും ഇലക്ട്രോണിക് ഓട്ടോ ലോക്കുമൊക്കെ ഇപ്പോൾ നിലവിലുണ്ട്. വേണമെങ്കിൽ അവയൊക്കെ പ്രയോജനപ്പെടുത്താവുന്നതാണ് .

ജനാലകളെ പൂട്ടി വയ്ക്കാതെ തുറന്നിടാം

ജനാലകളെ പൂട്ടി വയ്ക്കാതെ തുറന്നിടാം

നിങ്ങൾ പുറത്ത് പോകുമ്പോൾ നിങ്ങളുടെ വീടിൻറെ ജനാലകൾ ഒരിക്കലും തുറന്നിടാറില്ല. എന്നാൽ ഇതിനു പകരമായി ഇനി വേണമെങ്കിൽ നിങ്ങൾക്ക് പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ചുകൊണ്ട് അവർ മറച്ചു കളയാവുന്നതാണ്.

അതുകൊണ്ടുതന്നെ അത്യാവശ്യ വേളകളിൽ എളുപ്പത്തിൽ ഇത് മാറ്റിക്കൊണ്ട് നിങ്ങൾക്ക് അകത്തുകയറാവുന്നതുമാണ്. എന്നാൽ ജനലഴി പിടിച്ചു കയറുമ്പോൾ തീർച്ചയായും വളരെയധികം ശ്രദ്ധ ആവശ്യമുണ്ട്.. അകത്തുള്ള സാധനസാമഗ്രികളും ഗൃഹോപകരണങ്ങളുമൊക്കെ ജനലരികിൽ ഇല്ലെന്ന് തീർച്ചപ്പെടുത്തി ഇരിക്കണം

വാതിലിന്റെ കൈപ്പടികൾ എടുത്തുമാറ്റാം.

വാതിലിന്റെ കൈപ്പടികൾ എടുത്തുമാറ്റാം.

വാതിലിന്റെ കൈപ്പടികൾ രണ്ടും അടർത്തിയെടുത്ത് കഴിഞ്ഞാൽ ഓരോ വശവും എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയുന്നതാണ്.

വാതിലിന്റെ പൂട്ടിന് കേടുപാടുകൾ സംഭവിച്ചിരിക്കുന്നുവെന്ന് മനസ്സിലായാൽ ആദ്യം ചെയ്യേണ്ട കാര്യം നിങ്ങളുടെ വാതിലിന്റെ കൈപ്പടികൾ അഴിച്ചു മാറ്റുക എന്നതാണ്. മിക്ക വാതിലുകളുടേയും താഴിന്റെ കണക്ഷനുകൾ കൂടിച്ചേർന്നുകിടക്കുന്നത് കൈപ്പടികളുടെ ഭാഗത്തായിരിക്കും. ഇതഴിക്കാനായി കൈപ്പിടിയുടെ മുകൾഭാഗത്തോ മധ്യഭാഗത്തോ ശ്രദ്ധാപൂർവ്വം നോക്കുക. ഈ രണ്ടു ഭാഗങ്ങളിൽ എവിടെയെങ്കിലും നിങ്ങൾക്ക് ചെറിയ ഓട്ടകൾ കാണാൻ കഴിയും.

ഇവിടെ പിന്നുകളോ പേപ്പർ ക്ലിപ്പോ പോലെയുള്ള ചെറിയ ഏതെങ്കിലും മെറ്റലുകൾ ഉപയോഗിച്ചുകൊണ്ട് ശക്തിയായി അമർത്തുക. ഈ അവസരത്തിൽ തന്നെ വാതിലിന്റെ കൈപ്പിടികൾ മറ്റൊരു കൈകൊണ്ട് തിരിക്കുക. ഒന്ന് രണ്ടുവട്ടം ഇങ്ങനെ ചെയ്യുമ്പോൾ കൈപ്പിടി എളുപ്പത്തിൽ തന്നെ അഴിഞ്ഞുപോരും. അതിനുശേഷം ആകെ നിങ്ങൾ ചെയ്യേണ്ടത് അവിടുത്തെ ഡെക്കറേറ്റീവ് പ്ലേറ്റ് അഴിച്ചു മാറ്റുക എന്നതാണ്. അപ്പോൾ നിങ്ങൾക്ക് ലോക്കിന്റെ സ്ക്രൂകളെ കാണാനാവും.. ഒരു സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കൊണ്ട് അവ അഴിച്ചു മാറ്റുകയാണെങ്കിൽ ബലം പ്രയോഗിക്കാതെ എളുപ്പത്തിൽ തന്നെ വാതിൽ തുറക്കുകയും അതുവഴി അകത്ത് പ്രവേശിക്കാൻ കഴിയുകയും ചെയ്യും

ഒരു താഴ് വിദഗ്ധനെ വിളിക്കാം

ഒരു താഴ് വിദഗ്ധനെ വിളിക്കാം

എല്ലാ വഴികളും അടഞ്ഞെത്ത് ബോധ്യപ്പെടുകയാണെങ്കിൽ അവസാന വഴിയായി ഒരു കൊല്ലനെയോ താഴ് വിദഗ്ധനെയോ സഹായത്തിനായി വിളിക്കാവുന്നതാണ്. അടഞ്ഞുപോയ ഒരു താഴ് തുറക്കുന്നതിനായി അധികമായ ചിലവൊന്നും നേരിടേണ്ടതായി വരില്ല. മിക്ക കടകളും ഉപഭോക്താവിന് മികച്ച സേവനങ്ങൾ നൽകുന്നതിൻറെ ഫലമായി കുറഞ്ഞ നിരക്ക് ചാർജ് ചെയ്തുകൊണ്ട് പ്രശ്നങ്ങൾ പരിഹരിച്ച് തരുന്നു.

അടുത്ത തവണ ഇങ്ങനെ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാം

അടുത്ത തവണ ഇങ്ങനെ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാം

ഒരുതവണ ഇത്തരത്തിൽ ഒരു പ്രശ്നം നേരിടുകയാണെങ്കിൽ വീട്ടിലേക്ക് പ്രവേശിച്ച ഉടൻ തന്നെ അടുത്ത തവണ ഇങ്ങനെ സംഭവിക്കാതിരിക്കാനുളള നടപടിക്രമങ്ങൾ കൈക്കൊള്ളുക. അങ്ങനെയെങ്കിൽ അടുത്ത തവണ ഇതേ പ്രശ്നം ഉണ്ടാകുമ്പോൾ നിങ്ങൾക്ക് പേടിക്കേണ്ടതായി വരില്ല

• അതുകൂടാതെ നിങ്ങളുടെ അടുത്ത സുഹൃത്തിൻറെ കയ്യിലോ അല്ലെങ്കിൽ വീടിനടുത്തുള്ള വിശ്വസ്തരായ അയൽവാസികൾകളുടെ കയ്യിലോ ഓരോ താക്കോലുകൾ വീതം ഏൽപ്പിക്കാവുന്നതാണ്.

• അയൽക്കാരുമായി അധികം അടുപ്പം നിങ്ങൾക്കില്ലെങ്കിൽ താക്കോൽ നിങ്ങൾക്ക് വീടിൻറെ പരിസരങ്ങളിൽ തന്നെ ഒളിപ്പിച്ചുവയ്ക്കാവുന്നതാണ്. പ്രകൃതി ചുറ്റുപാടുകളുമായി ഇണങ്ങിചേർന്നു നിൽക്കുന്നതും യാഥാർഥ്യപൂർണ്ണമെന്ന് തോന്നിപ്പിക്കുന്നതുമായ എവിടെയെങ്കിലും താക്കോൽ ഒളിപ്പിച്ചു വയ്ക്കുകയാണെങ്കിൽ നിങ്ങൾ തിരിച്ചു വരുന്നതുവരെ ആർക്കുമത് കണ്ടെത്താനാവില്ല. ഈ വിദ്യ പ്രയോഗിക്കുമ്പോൾ കള്ളന്മാരെ പ്രത്യേകമായും സൂക്ഷിക്കേണ്ടതുണ്ട്. കൂർമ്മ ബുദ്ധിയുള്ളവർക്ക് ഇത്തരം സ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയും. അതുകൊണ്ട് പെട്ടെന്ന് ശ്രദ്ധ കടന്നുചെല്ലാത്ത എവിടെയെങ്കിലും താക്കോൽ ഒളിപ്പിച്ചു വയ്ക്കാം

 താക്കോൽ ഇല്ലാതെ വീട്ടിലേക്ക് പ്രവേശിക്കാനായി

താക്കോൽ ഇല്ലാതെ വീട്ടിലേക്ക് പ്രവേശിക്കാനായി

കയ്യിൽ കൊണ്ടുനടക്കുന്ന താക്കോലുളുടെ ആവശ്യം ഇല്ലയെങ്കിൽ എളുപ്പത്തിനായി ഒരു കീലെസ്സ് ലോക്ക് ഇൻസ്റ്റാൾ ചെയ്യാം. നിങ്ങൾക്ക് പരിശോധിക്കാനായി മികച്ച ചില ഇലക്ട്രോണിക് വാതിൽ ലോക്കുകളുടെ പട്ടിക ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

സ്മാർട്ട്ഫോണിലെ ആപ്ലിക്കേഷനുകളെ ഉപയോഗിച്ചുകൊണ്ട് അൺലോക്ക് ചെയ്യാൻ കഴിയുന്ന ഓട്ടോമാറ്റിക് ലോക്കുകൾ പല ഹോം സെക്യൂരിറ്റി പ്രൊവൈഡർമാരും വാഗ്ദാനം ചെയ്യുന്നുണ്ട്.

English summary

so-you-ve-locked-yourself-out-of-your-house-now-what

Once the door is gripped, both sides can easily be removed
X
Desktop Bottom Promotion