For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുണി അലക്കൽ എളുപ്പമാക്കാൻ ചില പൊടി കൈകൾ

|

തുണികൾ അലക്കാൻ എല്ലാവർക്കും അറിയാം. ചില ചില്ലറ തന്ത്രങ്ങളും പൊടിക്കൈകളും പ്രയോഗിച്ചാൽ ഈ ജോലി വളരെ എളുപ്പമായി തീരും. ഇവിടെ ഉപയോഗപ്രദമായ കുറെ നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നു.

D

1. മൃദുവായ പതുപതുപ്പുള്ള ടവലിന്റെ രഹസ്യം വിനാഗിരിയും ബേക്കിങ് സോഡയുമാണ്. ഡിറ്റർജന്റ് പൗഡർ ചേർക്കാൻ ആവശ്യപ്പെട്ടതിന്റെ പകുതി മാത്രം ചേർക്കുക.

2. ഷർട്ട് തേക്കാൻ സമയമില്ലേ. കുളിമുറിയിൽ തൂക്കിയിടുക. ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ ആവിയടിച്ച് ചുളിവ് മാറും.

3. സ്വറ്റർ ചുരുങ്ങിപ്പോയോ വിഷമിക്കേണ്ട. ചൂടുവെള്ളത്തിൽ ഹെയർ കണ്ടീഷനർ ഒഴിച്ച് സ്വറ്റർ മുക്കി വെക്കുക. അത് താമസിയാതെ പൂർവ രൂപം പ്രാപിക്കും.

4. റോക്ക് സാൾട്ട് കറ കളയാൻ അതിൽ മൃദുവായ ഒരു ഹെയർ ബ്രഷ് കൊണ്ടു ഉരസുക. റോക്ക് സാൾട്ട് മുഴുവൻ നീക്കം ചെയ്തതിനു ശേഷം ഒരു ടീസ്പൂൺ വെളുത്ത വിനാഗിരിയും ഒരു ലിറ്റർ വെള്ളവും ചേർന്ന മിശ്രിതത്തിൽ സ്പോഞ്ച് മുക്കി വൃത്തിയായി തുടക്കുക. നനവ് ഉണക്കിയതിനു ശേഷം അലക്കിയെടുക്കാം.

5. ഷൂസിലെ റോഡ് സാൾട്ട് എങ്ങനെ കളയാമെന്നു നോക്കാം. വെള്ളവും വിനാഗിരിയും സമം ചേർത്തുണ്ടാക്കിയ മിശ്രിതത്തിൽ സ്പോഞ്ച് മുക്കി ഷൂസ് തുടക്കുക. പലപ്രാവശ്യം ആവർത്തിക്കേണ്ടി വരും.

6. ടവലുകൾ കഴുകുമ്പോൾ ഡ്രയർ ഷീറ്റ്സും ഫ്രാബ്രിക്ക് സോഫ്റ്റനറും ഉപയോഗിക്കുന്നത് ഒഴിവാക്കുക. ടവലുകളുടെ ആയുസ്സ് കൂടും. അവ പെട്ടെന്നു വെള്ളം വലിച്ചെടുക്കും.

vy

7. പഴയ ടവലുകൾ വിനാഗിരിയും ബേക്കിങ് സോഡയും ഉപയോഗിച്ച് വൃത്തിയാക്കുക. അവ പുതിയത് പോലെയാകും.

8. ഡ്രയറിൽ രണ്ടോ മൂന്നോ ടെന്നീസ് ബാളിട്ട് പ്രവർത്തിപ്പിക്കുക. കിടക്കവിരികൾ ചുളിവില്ലാതെ കിട്ടും.

9. വാഷിങ് സോഡ ചേർത്ത് തുണി അലക്കുക. തുണികൾ ബ്ലീച്ച് ചെയ്തപോലെയാകും.

10. തുണികൾ നിറം മങ്ങാതെയിരിക്കാൻ ഉപ്പ് ചേർത്ത് കഴുകുക.

11. തുണികൾ മറിച്ചിട്ട് അലക്കുന്നത് നിറം മങ്ങാതെയിരിക്കാൻ സഹായിക്കും.

12. സ്വറ്റർ കഴുകിയതിനു ശേഷം തൂക്കിയിട്ടു ഉണക്കാതെ താഴെ വിരിച്ചുണക്കുക. സ്വറ്റർ വലിഞ്ഞ് ആകൃതി നഷ്ടപ്പെടില്ല.

13. തുണികൾ ഡ്രയറിൽ നിന്നും പെട്ടെന്നു ഉണങ്ങി കിട്ടാൻ ഒരു ഉണങ്ങിയ ടവൽ ഇട്ടു ഡ്രയർ പ്രവർത്തിപ്പിക്കുക.

14. ജീൻസ് മാസത്തിലൊരിക്കൽ ഫ്രീസറിൽ വെച്ചാൽ ദുർഗന്ധം ഇല്ലാതെയിരിക്കും.

bui

15. തുണി തേക്കാനുപയോഗിക്കുന്ന ബോർഡിനു താഴെ അലൂമിനിയം ഫോയിൽ വെക്കുക. തുണികൾ എളുപ്പത്തിൽ തേക്കാൻ കഴിയും.

16. വ്യായാമം ചെയ്യുമ്പോൾ ഉപയോഗിച്ചിരുന്ന വസ്ത്രം അലക്കുമ്പോൾ ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുക. അവ പുതിയത് പോലെയാകും.

17. തണുപ്പ് കാലത്ത് ലെതർ ഷൂസ് പെട്ടെന്നു കേടാകാനിടയുണ്ട്.

18. ഫ്രാബ്രിക്ക് സോഫ്റ്റനറിനു പകരം വെളുത്ത വിനാഗിരി ചേർക്കുക. തുണികൾ തികച്ചും മൃദുവാകും.

19. വാഷിങ് മെഷീനിൽ ദുർഗന്ധം അനുഭവപ്പെട്ടാൽ ചൂടുവെള്ളം നിറച്ച് വിനാഗിരിയും ബേക്കിങ് സോഡയുമിട്ട് പ്രവർത്തിപ്പിക്കുക. മെഷീൻ വൃത്തിയാകും.

20. അലക്ക് മെഷീന്റെ അടുത്ത് ഒരു കുടുക്ക വെക്കുക. തുണികളിൽ നിന്നും കിട്ടുന്ന നാണയങ്ങളും രൂപയും ഇട്ടുവെക്കാം.

21. തുണി തേക്കാൻ സമയമില്ലെങ്കിൽ കുളിമുറിയിൽ തൂക്കിയിടുക. ചൂടുവെള്ളത്തിന്റെ നീരാവിയടിച്ച് ചുളിവ് മാറും.

bo

22. സ്വിമ്മിങ് ഡ്രസ്സ് ഉണക്കാൻ ടവലിനു ഇടയിൽ വെച്ച് ചേർത്ത് മടക്കുക. വെള്ളം മുഴുവൻ പോകും. സ്വിമ്മിങ് ഡ്രസ്സ് ഒരിക്കലും പിഴിഞ്ഞുണക്കരുത്.

23. കോളറിലെ അഴുക്ക് കളയാൻ ടൂത്ത് ബ്രഷിൽ സോപ്പ് പുരട്ടി ഉരക്കുക. പെട്ടെന്നു വൃത്തിയാകും.

24. സ്വറ്റർ ചുരുങ്ങിപ്പോയോ വിഷമിക്കേണ്ട. ഇളം ചൂടുവെള്ളത്തിൽ ബേബിഷാംപൂ ചേർത്ത് മുക്കിവെക്കുക. സാവധാനം വലിച്ചാൽ സ്വറ്റർ പൂർവസ്ഥിതിയിലാവും.

25. രക്തക്കറ മാറ്റാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാം.

26. തുണികൾ പെട്ടെന്നു ഉണക്കാൻ സലാഡ് സ്പിന്നറിലിട്ട് വെള്ളം കളഞ്ഞ് വെയിലത്തിട്ടുണക്കാം.

27. അലൂമിനിയം ഫോയിൽ കൊണ്ടുള്ള ചെറിയ ബോളുകൾ ഡ്രയറിലിട്ടാൽ തുണികൾ പെട്ടെന്നു ഉണങ്ങും.

28. കടുത്ത നിറമുള്ള തുണികളും ജീൻസും മറിച്ചിട്ട് അലക്കുക. നിറം മങ്ങാതെയിരിക്കും.

29. മാസത്തിലൊരിക്കൽ അലക്കുെമഷീൻ വൃത്തിയാക്കുക

30. തുണികൾ അലമാരയിൽ റോൾ ചെയ്തു വെച്ചാൽ സ്ഥലം ലാഭിക്കാം.

bo

31. കക്ഷത്തിലെ കറ കളയാൻ നാരങ്ങനീരും ബേക്കിങ് സോഡയും ഉപയോഗിക്കുക.

32. വെളുത്ത തുണി കഴുകാൻ ചൂടുവെള്ളം ഉപയോഗിക്കുക. നിറമുള്ള തുണികൾക്ക് തണുത്ത വെള്ളമാണ് നല്ലത്.

33. ജീൻസ് മൂന്നു നാല് പ്രാവശ്യം ധരിച്ചതിനു ശേഷം മാത്രം കഴുകുക.

34. ടവലുകൾ പതുപതുത്തതായിരിക്കാൻ ഡിറ്റർജന്റ്ിന്റെ അളവ് കുറക്കുക.

35. സോക്സ് ലിങ്ഗറി ബാഗിലിട്ട് കഴുകുക. കണ്ടുപിടിക്കാൻ എളുപ്പമാകും.

36. എണ്ണക്കറയിൽ ചോക്ക് തേച്ചാൽ പെട്ടെന്നു വൃത്തിയുകും.

37. ബോറാക്സ് ഉപയോഗിച്ചാൽ വെളുത്ത വസ്ത്രങ്ങൾ തൂവെള്ളയായും നിറമുള്ളവ തെളിച്ചമുള്ളതാവുകയും ചെയ്യും.

38. നിറമുള്ള തുണികൾ കഴുകാൻ തണുത്ത വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഡിറ്റർജന്റ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

39. തുണികൾ അണുവിമുക്തമാക്കാൻ ചൂടുവെള്ളവും ബ്ലീച്ചും ഉപയോഗിച്ച് കഴുകുക.

njo

40. തുണികൾ ഏറെ നേരം ഡ്രയറിൽ ഇടരുത്. കൃത്യ സമയം മാത്രം ഇടുക.

41. ഡ്രയർ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം.

42. ബ്ലീച്ചിനു പകരം നാരങ്ങാനീരും, വെളുത്ത വിനാഗിരിയും ഒാക്സിജൻ ബൂസ്റ്ററും ഉപയോഗിക്കുക. തുണികൾ വെയിലത്തിട്ടുണക്കുക. നല്ല നിറം ലഭിക്കും.

43. ഡ്രയറിന്റെ ലിന്റ് ഫിൽറ്റർ ഒാരോ തവണയും വൃത്തിയാക്കണം.

44. ഡ്രയറിൽ തുണികൾ കുത്തി നിറക്കരുത്. ചുളിവ് വീഴും.

nbi

45. തുണികൾ ഏറെ നേരം ഡ്രയറിൽ ഇടരുത്. ഒാഫ് ആയി കഴിഞ്ഞാൽ പെട്ടെന്നു എടുത്തു മാറ്റുക.

46. തുണികൾ കഴുകുമ്പോൾ ഒരു പോലെയുള്ളവ ഒന്നിച്ചിടുക. സമയം ലാഭിക്കാം.

47. ഡ്രൈ വാഷിനുള്ള തുണികൾ ഡ്രൈവാഷ് മാത്രം ചെയ്യുക

48. ക്ലോറിൻ അടങ്ങിയ ബ്ലീച്ച് പലപ്പോഴും തുണിയുടെ ആരോഗ്യത്തിനു നല്ലതല്ല. തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തിൽ മാത്രം ഇതുപയോഗിക്കുക.

jio

49. പാന്റ് അയയിൽ മടക്കി ഉണക്കാൻ ഇടാതെ അറ്റത്തു ക്ലിപ്പു കുത്തി തൂക്കി ഇടുക. ചുളിവ് വീഴാതെയിരിക്കും.

50. അലമാര ഇടക്കിടെ തുണികൾ മുഴുവൻ പുറത്തെടുത്ത് വൃത്തിയാക്കണം. ഫാനിന്റെ കാറ്റ് ഉള്ളിലേക്ക് അടിപ്പിക്കുന്നത് നല്ലതാണ്.

51. പുതിയ വസ്ത്രങ്ങൾ അലക്കി ധരിക്കുന്നതാണ് നല്ലത്. നിർമ്മാണ സമയത്ത് ഉപയോഗിച്ച രാസപദാർത്ഥങ്ങൾ തുണിയിൽ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്.

52. തണുത്ത വെള്ളവും സോപ്പും ഉപയോഗിച്ചാൽ രക്തക്കറ മാറും.

53. ആൽക്കഹോൾ തേച്ചാൽ പെയിന്റ് കറ മാറും.

54. കുരുമുളക് പൊടി ഉപയോഗിച്ചാൽ തുണികൾക്ക് നല്ല നിറം കിട്ടും.

English summary

laundry-tips-tricks-and-hacks

Everyone know how to wash clothes. Using some simple tips and tricks will make this work very easily.
Story first published: Thursday, June 28, 2018, 16:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more