For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാചകത്തിന് മുൻപ് മത്സ്യത്തിന്റെ രൂക്ഷഗന്ധം അകറ്റാം

|
പാചകത്തിന് മുമ്പ് മത്സ്യത്തിന്റെ രൂക്ഷ ഗന്ധം അകറ്റാന്‍ ചില കുറുക്കു വഴികള്‍ | Boldsky Malayalam

കടൽ മത്സ്യങ്ങൾ, ചെമ്മീൻ, കക്ക ഇറച്ചി, കല്ലുമ്മക്കായ എന്നിങ്ങനെയുള്ള കടൽ വിഭവങ്ങൾ പ്രോട്ടീനുകളാൽ സമ്പന്നമാണെന്ന കാര്യം അറിയാമോ?. സത്യത്തിൽ, ഇവയെല്ലാം നമുക്ക് അങ്ങേയറ്റം പോഷകങ്ങളും സ്വാദും സമ്മാനിക്കുന്ന ആവശ്യഭക്ഷ്യ വിഭവങ്ങളാണ്.പാചകത്തിന് മുൻപ് മത്സ്യത്തിന്റെ രൂക്ഷഗന്ധം എങ്ങിനെ അകറ്റാം എന്നുള്ളതിന്റെ 14 കുറുക്കുവഴികൾ :

g

മത്സ്യത്തിന്റെ ഗന്ധം അതിന്റെ സ്വാദിനെ ഒരു പരിധിവരെ മോശമായി ബാധിക്കുന്നു. അതിനാൽ, നിങ്ങൾക്ക് കടൽമത്സ്യ വിഭാവങ്ങളോ ശുദ്ധജല മത്സ്യവിഭവങ്ങളോ പാചകം ചെയ്ത് കഴിക്കണമെങ്കിൽ, ആദ്യം അതിന്റെ രൂക്ഷഗന്ധം എങ്ങിനെ അകറ്റാം എന്നത് അറിയണം. അതിനുള്ള ഏറ്റവും നല്ല പൊടിക്കൈകളെ കുറിച്ച് നമുക്ക് വായിക്കാം.

ചോളപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവയുടെ മിശൃതം : പാചകത്തിന് മുൻപ് മത്സ്യത്തിന്റെ രൂക്ഷഗന്ധം

ചോളപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവയുടെ മിശൃതം : പാചകത്തിന് മുൻപ് മത്സ്യത്തിന്റെ രൂക്ഷഗന്ധം

അകറ്റുവാനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പൊടിക്കൈകളിലൊന്നാണിത്. ഇത് എങ്ങിനെയെന്ന് നിങ്ങൾക്ക് ഞാൻ വിശദമായി പറഞ്ഞുതരാം.

ഏറ്റവും പ്രകൃതിദത്തമായ രീതിയിൽ തന്നെ കടൽ-ശുദ്ധജല മത്സ്യങ്ങളുടെ രൂക്ഷഗന്ധം അകറ്റുവാനായി പണ്ടുമുതൽക്കെ ഉപയോഗിക്കുന്ന പൊടിക്കൈയാണിത്. ഇതിനായി, ഉപ്പ്, മഞ്ഞൾ, ചോളപ്പൊടി എന്നിവ യോജിപ്പിച്ച്, ഈ മിശൃതം മത്സ്യത്തിൽ പുരട്ടിവയ്ക്കുക. അരമണിക്കൂറിൽക്കൂടുതൽ വച്ചതിനു ശേഷം മത്സ്യം പാചകത്തിന് മുൻപ് വേണമെങ്കിൽ ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കാവുന്നതാണ്. മഞ്ഞളിന്റെ സാന്നിദ്ധ്യം മത്സ്യത്തിന്റെ രൂക്ഷഗന്ധം അകറ്റുവാൻ സഹായിക്കുന്നതിനാൽ, മത്സ്യം പാകം ചെയ്യുമ്പോൾ അതിന്റെ സ്വാദ് കുറഞ്ഞുപോകുമോ എന്ന് ശങ്കിക്കേണ്ടതെയില്ല.

 പാൽ

പാൽ

പാചകത്തിന് മുൻപ് മത്സ്യത്തിന്റെ രൂക്ഷഗന്ധം അകറ്റുന്നതിനായി ചെയ്യേണ്ടത് മറ്റൊരു പ്രധാന പൊടിക്കൈയാണ് പാൽ ഉപയോഗിച്ചുള്ളത്. ഇത് വളരെ എളുപ്പത്തിൽ ചെയ്യാവുന്നതുമാണ്. നിങ്ങൾ ആകെ ചെയ്യേണ്ടത്, മത്സ്യം പാലിൽ ഇട്ടുവച്ചതിനുശേഷം വൃത്തിയായി കഴുകുക എന്നുള്ളതാണ്.

ഒരു പഠനം വ്യക്തമാക്കുന്നത് എന്തെന്നാൽ, പാൽ മത്സ്യത്തിന്റെ ഗന്ധം വലിച്ചെടുക്കുകയും അത് മൃദുലമാക്കുകയും ചെയ്യുന്നു എന്നാണ്. അതിനാൽ, ഞങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ അത് പാകം ചെയ്യുകയുമാവാം. പാൽ ഉപയോഗിച്ച് മത്സ്യം വൃത്തിയാക്കുമ്പോൾ, മത്സ്യത്തിന്റെ രൂക്ഷഗന്ധത്തിന് കാരണമാകുന്ന ട്രൈമീഥയിലാമിൻ ഓക്സൈഡ് പാലിൽ അടങ്ങിയിരിക്കുന്ന കസീനുമായി ചേർന്ന് രാസപ്രവർത്തനം ഉണ്ടാകുകയും, ഇത് മത്സ്യഗന്ധം നീക്കം ചെയ്യുകയും ചെയ്യുന്നു.

വിനാഗിരി

വിനാഗിരി

അടുത്തതായി മത്സ്യഗന്ധം അകറ്റുവാനുള്ള മാർഗ്ഗമാണ് വിനാഗിരി. ഒരു ഗവേഷണം വ്യക്തമാക്കുന്നത്, വെള്ള വിനാഗിരിയാണ് മത്സ്യം വൃത്തിയാകുവാനും അതിന്റെ രൂക്ഷഗന്ധം അകറ്റുവാനും ഏറ്റവും നല്ലത് എന്നാണ്. ഇത് ഉപയോഗിച്ച് കടൽ-ശുദ്ധജല മത്സ്യങ്ങളുടെ രൂക്ഷഗന്ധം 50% വരെ എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതാണ്. ഇത് വീട്ടിൽ എളുപ്പത്തിൽ ചെയ്യാവുന്ന മാർഗ്ഗമാണ്.

നിങ്ങൾ ആകെ ചെയ്യേണ്ടത്, കുറച്ചു വിനാഗിരി വെള്ളത്തിൽ കലക്കിയതിനുശേഷം 5 മിനിറ്റു നേരം മത്സ്യം അതിൽ ഇട്ടുവയ്ക്കുക. അതിനുശേഷം മീൻ കഴുകി പേപ്പർ ടവൽ ഉപയോഗിച്ച് ഉണക്കി വൃത്തിയാക്കി, പാചകം ചെയ്യാവുന്നതാണ്.

വൈറ്റ് വൈൻ

വൈറ്റ് വൈൻ

വൈറ്റ് വൈൻ ഉപയോഗിച്ചും ഫലപ്രദമായി മത്സ്യത്തിന്റെ രൂക്ഷഗന്ധം അകറ്റാവുന്നതാണ്. വെള്ളം ചേർത്ത വൈറ്റ് വൈനിൽ മത്സ്യം 2 മിനിറ്റു നേരം വയ്ക്കുക. അതിനുശേഷം പുറത്തെടുത്ത് ഉണങ്ങാൻ അനുവദിക്കുക. ഇത് രൂക്ഷഗന്ധം കുറയ്ക്കുവാൻ സഹായിക്കുന്നു. അതുപോലെ, വൈറ്റ് വൈനും മസാലകളും മത്സ്യത്തിൽ പുരട്ടിയാൽ, മത്സ്യത്തിന്റെ രൂക്ഷഗന്ധം അകറ്റുന്നതോടൊപ്പം മത്സ്യം മൃദുലവും സ്വാദിഷ്ടവുമാകുന്നു.

നാരങ്ങ :

നാരങ്ങ :

വിനാഗിരി പോലെ തന്നെ നാരങ്ങാനീരും മത്സ്യഗന്ധം അകറ്റുന്നതിൽ ഏറ്റവും ഫലവത്തായ മാർഗ്ഗമാണ്. വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കുന്ന അതേ രീതി തന്നെയാണ് നാരങ്ങ ഉപയോഗിച്ചും ചെയ്യുന്നത്. എന്നാൽ, നാരങ്ങ നേരിട്ട് തന്നെ മത്സ്യത്തിൽ പുരട്ടേണ്ടതാണ്.

ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്, നാരങ്ങയിൽ അടങ്ങിയ സിട്രിക്ക് ആസിഡ് മത്സ്യത്തിന്റെ രൂക്ഷഗന്ധം കുറച്ച്, നല്ല ഗന്ധം ഏകുന്നു. ഇതിനായി ഞങ്ങൾ ചെയ്യേണ്ടത്, വൃത്തിയാക്കി വച്ചിരിക്കുന്ന മത്സ്യത്തിൽ നാരങ്ങ ഉപയോഗിച്ച് ഉരയ്ക്കുക. കുറച്ച് മിനിട്ടുകൾക്ക് ശേഷം ഒരു തുണി കൊണ്ട് തുടയ്ക്കുക.

English summary

how-to-get-rid-of-fishy-smell-in-fish-before-cooking

short cuts of how to get rid of the fish's eczema before
X
Desktop Bottom Promotion