For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗങ്ങളെ പ്രതിരോധിക്കാൻ വീടിനകം വൃത്തിയാക്കാം

|

ഭക്ഷ്യവിഷബാധ എന്നത് പ്രായഭേദമന്യേ ആരെയും പിടികൂടുന്ന ഒന്നാണ് , എല്ലായ്പ്പോഴും ഇത് ബാധിക്കാൻ പുറത്ത് നിന്ന് ഭക്ഷണം കഴിക്കണം എന്നില്ല പകരം, പലപ്പോഴും ഇത് പകരാൻ കാരണം വീടിനകം തന്നെയുമാകാം എന്ന വസ്തുത നാം മറന്ന് പോകരുത് .

ആരോ​ഗ്യകരമായ ജീവിതത്തിന് ഏറ്റവും ആവശ്യം വൃത്തിയുള്ള അന്തരീക്ഷമാണ്, അടുക്കളയും വീടിനകവു വൃത്തിയായാൽ തന്നെ ഒരുമാതിരിപ്പെട്ട രോ​ഗങ്ങളിൽ നിന്ന് മുക്തി നേടാനാകും എന്നതാണ് യാഥാർഥ്യം. ഒരു വ്യക്തി താമസിക്കുന്ന ഇടം അത്രമേൽ പ്രധാനപ്പെട്ടതാണ് . ദൈനംദിന ജീവിതത്തെയും ജോലിയെയും വരെ ബാധിക്കാൻ ചുറ്റുപാടുകൾക്ക് കഴിയുന്നു.

ഭക്ഷ്യവിഷബാധ

ഭക്ഷ്യവിഷബാധ

ഭക്ഷ്യവിഷബാധ കാരണം ബുദ്ധിമുട്ട് അനുഭവിക്കാത്തവർ വളരെ വിരളമായിരിക്കും. നമ്മുടെ ഒക്കെ ജീവിതത്തിൽ ​എന്നെങ്കിലും ഒരിക്കൽ ഇത്തരത്തിൽ രോ​ഗബാധ വരുകയും ആശുപത്രിയിൽ പോയി വേണ്ട ചികിത്സ നടത്തി മടങ്ങാറുമാണ് പതിവ് , എന്നാൽ എന്തുകൊണ്ട് ഇത്രത്തിൽ രോ​ഗം നമ്മെ ബാധിക്കുന്നു എന്ന് തിരിച്ചറിയാൻ പലപ്പോഴും എല്ലാവരും മറന്ന് പോകുന്നു. സ്വന്തം വീട്ടിൽ നിന്നു തന്നെ പലപ്പോഴും ഇത്തരത്തിൽ ഒരു രോ​ഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞിട്ടും മറന്നു പോകുന്നവർ ജാ​ഗ്രതൈ.സ്വന്തം വീടും പരിസരവും നന്നാക്കിയെടുത്താൽ ആശുപത്രിയിൽ കൊടുക്കുന്ന കാശ് ലാഭം.

വൃത്തിഹീനമായ വെള്ളത്തി്ല‍ നി്നനോ, ആഹാരത്തിലൂടെയോ ഒക്കെ ബാക്ടീരിയകൾ നമ്മുടെ ശരീരത്തിൽ കടന്നു കൂടുകയും പിന്നീടവ വയറിനുള്ളിൽ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യും . ഇത്തരത്തിൽ ആമാശയത്തിലും വൻ കുടലിലും എത്തുന്ന പലതരത്തിലുള്ള ബാക്ടീരിയകൾ ഛർദ്ദിക്കും , വയറിളക്കത്തിനുമൊക്കെ വഴി വെക്കുന്നു.ഇ കോളിയും സാൽമോണെല്ലയുാമണ് പ്രധാനമായും ഇത്തരത്തിൽ കണ്ടു വരുന്ന ബാക്ടീരിയകൾ .

 ഇ കോളി എന്നാലെന്ത്?

ഇ കോളി എന്നാലെന്ത്?

അന്തരീക്ഷത്തിൽ സാധാരണമായി കാണപ്പെടുന്ന രു ബാക്ടീരിയയാണിത് . വിറ്റാമിന് കെ പോലുള്ളവ മനുഷ്യ ശരീരത്തിൽ എത്തിക്കുന്നതിന് ഇ കോളി ആവശ്യമുള്ള ഒന്നു തന്നെയാണ് ന്നിരിക്കിലും ഉയർന്ന അളവിലുള്ള ഇ കോളിയുടെ സാന്നിദ്ധ്യം ശരീരത്തിന് ദോഷകരമായി ഭവിക്കുന്നു.

മനുഷ്യരുടെയും മൃ​ഗങ്ങളുടെയും ആമാശയ്തിലാണ് ഇ കോളി ഉണ്ടാകുക . മലത്തിലാണ് ഇവ പ്രധാനമായും കണ്ടു വരുന്നത്. ഡയേറിയ പോലുള്ള മാരകമായേക്കാവുന്ന പല രോ​ഗങ്ങളും പടർത്താൻ ഇ കോളിക്കാകുന്നു. നന്നായി ചികിത്സിച്ചില്ലെങ്കിൽ മാരകമായി മരണ കാരണമായേക്കാവുന്നതാണ് ഇവയിൽ പല രോ​ഗങ്ങളും എന്നതിനാൽ മുൻ കരുതൽ എപ്പോഴും നല്ലതാണ്.

സീഫുഡ്. നന്നായി വേവിക്കാത്ത മത്സ്യ മാംസങ്ങൾ, വേകാത്ത മുട്ട, പാൽ തുടങ്ങിയവ ഭക്ഷ്യ വിഷബാധ വരുത്തുവാൻ ഇടയാക്കുന്നവയിൽ പ്രധാനമാണ്. വൃത്തി ഹീനമായ സാഹചര്യങ്ങളിൽ പാകം ചെയ്യുന്ന ഏത് ഭക്ഷണങ്ങളും ഭക്ഷ്യ വിഷബാധക്ക് കാരണമായി തീരാവുന്നതാണ്. രോ​ഗ പ്രതിരോധ സേഷി കുറഞ്ഞ കുട്ടികളെയും പ്രായമായവരേയും എളുപ്പത്തിൽ പിടി കൂടാവുന്ന ഒന്നാണിത്. ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവയൊക്കെ ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങളാണ്. അപൂർവ്വമായല്ലെങ്കിൽ കൂടി പനിയോടു കൂടി ഇത്തരം ലക്ഷണങ്ങൾ കാണാറുണ്ട്. എല്ലാവരിലും ഇത്തരം ലക്ഷണങ്ങൾ ഒന്നുപോലെ കാണപ്പെടണമെന്നില്ല . പ്രായമനുസരിച്ച് ഇവ വ്യത്യസപ്പെടാം.

നിർജലീകരണം ഉണ്ടാകുമെന്നതാണ് ഭക്ഷ്യ വിഷബാധയുടെ ഏറ്റവും പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തുടർച്ചയായ ഛർദ്ദിയും വയറിളക്കവും മൂലം കുഞ്ഞുങ്ങൾക്ക് ശരീരത്തിൽ നിന്ന് ജലാശം കുറയാൻ ഇത് ഇടയാക്കുന്നു. ബാക്‌ടീരിയയുണ്ടായി 3 മുതൽ 8 ദിവസത്തിനുള്ളിലാണ് ഇത് പ്രകടമാകുക. നിരുപദ്രവകാരികളും, ഉപദ്രവ കാരികളുമായ ഇ കോളി ഇക്കൂട്ടത്തിലുണ്ട് . സാധാരണയായി ചികിത്സ ലഭ്യമായില്ലെങ്കിൽ കൂടി 10 ദിവസത്തിനുള്ളിൽ ഭക്ഷ്യ വിഷബാധ പൂർണ്ണമായും മാറാറുണ്ട്. എന്നാൽ ഇത് കഴിഞ്ഞും നീണ്ചു നിൽക്കുന്ന ഭക്ഷ്യ വിഷബാധയെ കൃത്യമായി ചികിത്സിക്കേണ്ടതുണ്ട്.

അടുക്കളയിൽപ്പോലും ഭക്ഷണം പാകം ചെയ്യുമ്പോൾ വൃത്തിയും വെടിപ്പും ഉറപ്പു വരുത്തേണ്ടത് അത്യവശ്യമാണ്. അടുക്കള നന്നായി കാത്ത് സൂക്ഷിച്ചാൽ പല രോ​ഗങ്ങലെയും പടിക്ക് പുറത്താക്കാമെന്ന് പറയുന്നത് ഇതിനാലൊക്കെയാണ്.

സാൽമോണെല്ല ബാക്ടീരിയ എന്നാലെന്ത്?

സാൽമോണെല്ല ബാക്ടീരിയ എന്നാലെന്ത്?

ഇതും ഇ കോളി പോലെ തന്നെയുള്ള ഒന്നാണ്, ഇറച്ചിയിൽ നിന്നും പാലുത്പന്നങ്ങലിൽ നിന്നും വേ​ഗം പകരുന്നു. ഇ കോളി ബാധിച്ചാൽ വരുന്ന എല്ലാ ലക്ഷണങ്ങളും സാൽമോണെല്ലക്കും കണ്ടു വരുന്നു.

അറവു ശാലകളിലും, ഫാമുകളിലുമെല്ലാം കൃത്യമായ ആരോ​ഗ്യ സംവിധാനങ്ങൾ നിർബന്ധമാക്കണം എന്ന് പറയുന്നത് അതിനാലാണ്. മുട്ട , മാംസം, പാലുത്പന്നങ്ങൾ എന്നിവയൊക്കെ ഉപയോ​ഗിക്കുമ്പോൾ ശരിയായി കഴുകി, വൃത്തിയായി ഉപയോ​ഗിക്കുക , പാതി വെന്ത മാംസാഹാരം ഇത്തരം ഭക്ഷ്യ വിഷബാധ വളരെ വേ​ഗം വിളിച്ച് വരുത്തും, അതിനാൽ കഴിവതും നന്നായി വെന് ആഹാരം ഭക്ഷ്യ വിഷബാധ വരുവാനുള്ള സാധ്യത നന്നായി കുറയ്ക്കും. ‌‌‌

ഇതെല്ലാം കൂടാതെ മാലിന്യ ടാങ്കും, കുടിവെള്ള ടാങ്കും തമ്മിലുള്ള അകലം കൂട്ടുക എന്നതൊക്കെ ചെയ്യാവുന്ന കാര്യങ്ങളാണ്. ത്തിയില്ലാത്ത ഏത് സാഹചര്യത്തിലായാലും ഭക്ഷണ പദാർഥങ്ങൾ നിർമ്മിക്കുന്നത് ദോഷമായി ഭവിക്കും . ഇത്തരം സാഹചര്യങ്ങളിൽ കൊകാര്യം ചെയ്യുന്ന ഭക്ഷ്യ സ്തുക്കളിൽ ഉപദ്രവകാരികളായ ബാക്ടീരിയകൾ എത്തുകയും ഇത് കഴിക്കുന്നത് വഴി അത് ശരീരത്തിലെത്തുകയും ചെയ്യുന്നു.

 വീട്ടിൽ പാകം ചെയ്ത് കഴിക്കുക,

വീട്ടിൽ പാകം ചെയ്ത് കഴിക്കുക,

പാൽ , ഇറച്ചി എന്നിവയൊക്കെ അന്തരീക്ഷ ഈഷ്മാവിൽ അൽപ്പനേരം മാത്രം വയ്ക്കുക, കഴിവതും ചൂടോടെ കഴിക്കുക എന്നിവയൊക്കെ ഇതിനെ പ്രതിരോധിക്കാനായി ചെയ്യാവുന്ന കാര്യഹങ്ങളാണ്.

പച്ചക്റികളും, പഴങ്ങളും എല്ലാം നന്നായി കഴുകി ഉപയോ​ഗിക്കുക, കഴിവതും ഭക്ഷ്യ വസ്തുക്കൾ വീട്ടിൽ പാകം ചെയ്ത് കഴിക്കുക, ടോയലറ്റിൽ സോപ്പ് ഉപയോ​ഗിക്കുക തുടങ്ങിയവയ്കെ ഇതിന് പ്രതിവിധിയായി ചെയ്യാം. .

കൈകഴുകാൻ ശീലിപ്പിക്കുക

കൈകഴുകാൻ ശീലിപ്പിക്കുക

കുട്ടികളെ ഭക്ഷണത്തിന് മുൻപ് നന്നായി കൈകഴുകാൻ ശീലിപ്പിക്കുക . തിളപ്പിച്ചാറിയ വെള്ളം ഉപയോ​ഗിക്കുക, വൃത്തിയായി അടുക്കള സൂക്ഷിക്കുകയും,നന്നായി പാകം ചെയ്ത ഭക്ഷണങ്ങൾ നൽകുകയും ചെയ്യണം .

ഒരു പരിധി വരെ ഇത്തരം രോ​ഗങ്ങൾ വരാതെ സൂക്ഷിക്കാൻ നമുക്കാകും. അതിനായുള്ള മാറ്റങ്ങൾ എല്ലായ്പ്പോഴും സ്വന്തം വീട്ടിൽ നിന്ന് തന്നെ തുടങ്ങേണ്ടിയിരിക്കുന്നു .

English summary

how-does-home-cleaning-help-the-prevention-of-food-poison

The reality is that the most necessity in life is a clean environment to live , we are the ones who are for any disease effecting us of lack of cleanliness.
Story first published: Tuesday, July 31, 2018, 15:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more