For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിരിയാണി സൂപ്പറാകാന്‍ ഈ ടിപ്‌സ്‌

ബിരിയാണി സൂപ്പറാകാന്‍ ഈ ടിപ്‌സ്‌

|

ഭക്ഷണം ഇഷ്ടമില്ലാത്തവര്‍ ചുരുങ്ങും. ഭക്ഷണ പ്രിയരാണ് മിക്കവാറും പേര്‍ എന്നു പറഞ്ഞാലും തെറ്റില്ല. പാചക പ്രിയരും ഭക്ഷണ പ്രിയരും എന്നിങ്ങനെ രണ്ടു ഗണത്തില്‍ അടുക്കളക്കൂട്ടുകാരെ പെടുക്കാം. ആദ്യത്തെ ഗണത്തേക്കാള്‍ രണ്ടാമത്തെ ഗണത്തിനാകും, സ്വാഭാവികമായും കൂടുതല്‍ പേര്‍.

ഭക്ഷണങ്ങളോടുള്ള പലരുടേയും താല്‍പര്യം പലതായിരിയ്ക്കും. ചില പ്രത്യേക വിഭവങ്ങള്‍ പൊതുവെ നമ്മുടെ മെനുവില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ഇത്തരം വിഭവങ്ങളില്‍ ഒന്നാണ് ബിരിയാണി.പല വിശേഷാവസരങ്ങള്‍ക്കും പ്രധാന വിഭവങ്ങളിലൊന്നായി ഇതു സ്ഥാനം പിടിച്ചു കഴിഞ്ഞു.

പൊതുവേ ഇന്ത്യക്കാര്‍, പ്രത്യേകിച്ചും മലയാളികള്‍ ബിരിയാണി പ്രിയരാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ഇതു തന്നെ പല തരത്തിലുമുണ്ട്. വെജിറ്റബിള്‍ ബിരിയാണി, മുട്ട ബിരിയാണി, മീന്‍ ബിരിയാണി, ചിക്കന്‍, മട്ടന്‍, ബീഫ് ബിരിയാണികള്‍ എന്നിങ്ങനെ പല ഗണത്തില്‍ പെടുന്നു, ഇത്.

ബിരിയാണി വീട്ടില്‍ തന്നെ തയ്യാറാക്കുന്നവരുണ്ട്. എന്നാല്‍ പലപ്പോഴും ഹോട്ടലിലെ രുചി കിട്ടുന്നില്ലെന്നും ചോറിന്റെ വേവു കൂടിയെന്നും മസാല കുറഞ്ഞെന്നുമുള്ള പരാതികളുണ്ടാകും.ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നമുക്കു തന്നെ പരിഹാരം കണ്ടെത്താവുന്നതേയുളളൂ.

നല്ല ബിരിയാണി ഉണ്ടാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. അരി വേവിയ്ക്കുന്നതു മുതല്‍ ഇതില്‍ ചേര്‍ക്കുന്ന രുചിക്കൂട്ടുകളില്‍ വരെ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,നല്ല രുചികരമായ ബിരിയാണി യാതൊരു പ്രശ്‌നങ്ങളും കൂടാതെ നമുക്കു തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും.നല്ല രുചികരമായ ബിരിയാണിയുണ്ടാക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട പാചക വിദ്യകളെക്കുറിച്ച് അറിയൂ,

ബസ്മതി അരി

ബസ്മതി അരി

ബിരിയാണിയിക്കു ബസ്മതി അരിയാണ് നല്ലത്. ഇതല്ലെങ്കില്‍ ബിരിയാണി അരി എന്ന പേരിലും അരി ലഭിയ്ക്കും. നല്ല നീളം കൂടിയ ചോറാണ് തനതു ബിരിയാണിയ്ക്കു വേണ്ടത്. ഈ അരി അര മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തു വേണം, വേവിയ്ക്കാന്‍. അരിയുടെ ഇരട്ടി വെളളം ഒഴിക്കണം. അതായത് 1 കപ്പ് അരിയാണെങ്കില്‍ 2 കപ്പു വെള്ളം വേണം. അരി വാര്‍ക്കുന്നതിനു പകരം വറ്റിച്ചെടുക്കുന്നതാണ് നല്ലത്. ബിരിയാണിയ്ക്കുള്ള അരി പൂര്‍ണമായും വേവാനും പാടില്ല. 100 ശതമാനം വേവു വേണ്ടെന്നര്‍ത്ഥം.

കൈമാ അരി, ജീരകശാല അരി

കൈമാ അരി, ജീരകശാല അരി

കൈമാ അരി, ജീരകശാല അരി എന്നിവ ഉപയോഗിച്ചാണ് ബിരിയാണിയെങ്കില്‍ ഇത് വെള്ളത്തില്‍ കുതിര്‍ക്കേണ്ട ആവശ്യമില്ല. ഇതു നേരിട്ടു രണ്ടു മൂന്നു വട്ടം കഴുകി തിളയ്ക്കുന്ന വെള്ളത്തില്‍ ഇടാം.

വെള്ളം

വെള്ളം

വെള്ളം നല്ലപോലെ തിളച്ചാല്‍ ഇതില്‍ അല്‍പം ഉപ്പും എണ്ണയും ചേര്‍ത്ത ശേഷം മാത്രം അരിയിടുക. അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കാം. ഇങ്ങനെ ചെയ്താല്‍ നല്ല വെളുത്ത നിറമുള്ള ചോറു ലഭിയ്ക്കും. ചോറ് കട്ടി പിടിയ്ക്കുകയുമില്ല. ചോറിന് ആവശ്യമായ തോതില്‍ ആദ്യമേ തന്നെ വെള്ളത്തില്‍ ഉപ്പിടുന്നത് ഏറെ നല്ലതാണ്.

നെയ്യില്‍

നെയ്യില്‍

ബിരിയാണിയ്ക്കു രുചി ലഭിയ്ക്കാന്‍ ഏറ്റവും നല്ലത് നെയ്യില്‍ ഉണ്ടാക്കുന്നതാണ്. ഇതിനായുള്ള ചേരുവകള്‍, അതായത് കശുവണ്ടിപ്പരിപ്പു വറുക്കുന്നതും മുന്തിരി വറുക്കുന്നതുമെല്ലാം നെയ്യില്‍ ചെയ്യുക.

ചുവടു കട്ടിയുള്ള പാത്രത്തില്‍

ചുവടു കട്ടിയുള്ള പാത്രത്തില്‍

ചുവടു കട്ടിയുള്ള പാത്രത്തില്‍ വേണം, ബിരിയാണിയുണ്ടാക്കാന്‍. പ്രഷര്‍ കുക്കര്‍ ഇതിനായി ഉപയോഗിയ്ക്കുമ്പോള്‍ നല്ല കട്ടിയുള്ള ചുവടുള്ളതു തെരഞ്ഞെടുക്കുക. ആദ്യം ഈ പാത്രത്തില്‍ നെയ്യോ എണ്ണയോ പുരട്ടി വേണം, അരി വേവിയ്ക്കാന്‍. പ്രത്യേകിച്ചും അരി വറ്റിച്ചെടുക്കുകയാണെങ്കില്‍ ഇത് അടിയില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ ഇതു നല്ലതാണ്.

അരി വേവിയ്ക്കുമ്പോള്‍

അരി വേവിയ്ക്കുമ്പോള്‍

അരി വേവിയ്ക്കുമ്പോള്‍ ഇതില്‍ ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട, വയനയില തുടങ്ങിയവ ഇട്ടു വേവിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ബിരിയാണിയ്ക്കു കൂടുതല്‍ സ്വാദും മണവും നല്‍കും. ഇതിനുളള അരി ആദ്യം ലേശം നെയ്യു ചേര്‍ത്തു വറുത്ത് ഇതില്‍ മസാലകള്‍ ചേര്‍ത്ത ശേഷം വെള്ളത്തിലിട്ടു വേവിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ചോറിന് നെയ്യിന്റേയും മസാലുകളുടേയും ഗുണം ലഭിയ്ക്കും.

ബിരിയാണിയ്ക്കായി

ബിരിയാണിയ്ക്കായി

ബിരിയാണിയ്ക്കായി മാംസം ഉപയോഗിയ്ക്കുന്നുവെങ്കില്‍ ഇത് രണ്ടു മൂന്നു മണിക്കൂര്‍ മുന്‍പെങ്കിലും മസാലകളും ഒപ്പം നാരങ്ങാനീരും തൈരുമെല്ലാം പുരട്ടി മാരിനേറ്റ് ചെയ്തു വയ്ക്കുക. ഇറച്ചിയും ചോറും വെവ്വേറെ വേവിച്ച ശേഷം കലര്‍ത്തി അല്‍പനേരം കൂടി വേവിയ്ക്കുന്നതാണ് കൂടുതല്‍ രുചികരം. കുഴഞ്ഞു പോകാതിരിയ്ക്കാനും ഇതാണ് നല്ലത്.

മട്ടന്‍

മട്ടന്‍

മട്ടന്‍ ബിരിയാണിയുണ്ടാക്കുന്നുവെങ്കില്‍ മട്ടനു പകരം ലാമ്പ് ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഈ ബിരിയാണിയാണ് വേവാന്‍ ഏറെ സമയമെടുക്കുന്ന ബിരിയാണി. മറ്റു ബിരിയാണികള്‍, ഇത് ചിക്കനായാലും മുട്ടയായാലുമെല്ലാം വേഗത്തില്‍ വേവും.

ബിരിയാണിയില്‍

ബിരിയാണിയില്‍

ബിരിയാണിയില്‍ ലേശം പാലില്‍ കുങ്കുമപ്പൂ കലര്‍ത്തി ചേര്‍ത്തിളക്കാം. ഇത് ബിരിയാണിയ്ക്കു നല്ല നിറം നല്‍കും. ഇതുപോലെ സവാള കനം കുറച്ച് നീളത്തില്‍ അരിഞ്ഞ് നെയ്യില്‍ ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്ത് അലങ്കരിയ്ക്കുന്നതും സ്വാദും ഭംഗിയും കൂട്ടും. സവാള പെട്ടെന്നു നിറം മാറിക്കിട്ടാന്‍ ഒരു നുളള് ഉപ്പോ പഞ്ചസാരയോ ചേര്‍ത്താല്‍ മതിയാകും. ബിരിയാണി പാകം ചെയ്ത ശേഷം മല്ലിയിലും നാരങ്ങാനീരും ചേര്‍ത്തിളക്കുന്നതും ഏറെ നല്ലതാണ്. ഇവ ഗുണവും മണവും വര്‍ദ്ധിപ്പിയ്ക്കും.

മാംസവും അരിയും

മാംസവും അരിയും

മാംസവും അരിയും ഒരുമിച്ചു വേവിച്ച് ബിരിയാണിയുണ്ടാക്കരുത്. ഇവ രണ്ടും വെവ്വേറെ വേവിച്ച ശേഷം മാത്രം രണ്ടും ചേര്‍ത്തിളക്കി ദം ആക്കാം. രണ്ടും ചേര്‍ത്തിളക്കിയ ശേഷം അല്‍പനേരം ഒരുമിച്ചു കുറഞ്ഞ തീയില്‍ വേവിയ്ക്കാം. എല്ലാം ചേര്‍ത്ത് ഒരുമിച്ചുണ്ടാക്കിയാല്‍ വേവു പാകമാകില്ല. ചിലപ്പോള്‍ അരി കൂടുതല്‍ വെന്ത് ബിരിയാണി കുഴഞ്ഞു പോകും. വെള്ളത്തിന്റെ കണക്കും ശരിയാകില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അരിയും ഇറച്ചിയും വെവ്വേറെ വേവിയ്ക്കുക.

English summary

Cooking Tips To Make Tasty Biriyani

Cooking Tips To Make Tasty Biriyani, Read more to know about,
X
Desktop Bottom Promotion