For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിലന്തിയെ തുരത്താൻ എളുപ്പവഴികൾ

കറുത്ത കുരുമുളക് പൗഡർ സ്പ്രേ ചെയ്യുന്നത് ചിലന്തി ,പല്ലി തുടങ്ങിയവയെ വീട്ടിൽ നിന്നും തുരത്തും.

|

വീട്ടിൽ വലകെട്ടി ഇഴഞ്ഞു നടക്കുന്ന ചിലന്തിയെ പലർക്കും ഇഷ്ടമല്ല.വീട്ടിലെ ഈച്ചകളെയും ഷട്പദങ്ങളെയും ചിലന്തികൾ തുരത്താൻ സഹായിക്കുമെങ്കിലും വിഷമുള്ള ചിലന്തി കടിച്ചാൽ ചികിത്സ തേടേണ്ടി വരും.കുഞ്ഞുങ്ങളും കുട്ടികളും പ്രായമായവരും ഉണ്ടെങ്കിൽ ഇത്തരം ചിലന്തികളെ വീട്ടിൽ നിന്നും തുരത്തുന്നതാണ് നല്ലത്.ആഹാരത്തിനും താമസത്തിനുമായി ചിലന്തികൾ പൂന്തോട്ടത്തിലും വീട്ടിലും വലകൾ കെട്ടി താമസിക്കാറുണ്ട്.മഴക്കാലത്ത് ചൂടുള്ള സ്ഥലം നോക്കി അവർ വീടിനകത്തു വരാറുണ്ട്.അപ്പോൾ ഈ ചിലന്തികളെ എങ്ങനെ തുരത്തും.അതിനായുള്ള ചില പ്രകൃതി ദത്ത പ്രതിവിധികൾ ചുവടെ കൊടുക്കുന്ന

s

ചിലന്തികളെ തുരത്താനുള്ള വീട്ടുപാധികൾ

വളരെ ലളിതമായ വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് വീട്ടിൽ നിന്നും ചിലന്തികളെ തുരത്താനാകും.വൃത്തിയും വെടിപ്പും ചിലന്തികളെ തുരത്താൻ അത്യാവശ്യമാണ്.വൃത്തിയായി സൂക്ഷിച്ചിട്ടും ചിലന്തികൾ വീട്ടിനുള്ളിൽ നടക്കുന്നുവെങ്കിൽ ഇതാ അതിനുള്ള പരിഹാരങ്ങൾ

1 വിനെഗർ സ്പ്രേ

ഒരു കപ്പ് വെള്ള വിനാഗിരി രണ്ടു കപ്പ് വെള്ളവുമായി യോജിപ്പിച്ചു സ്പ്രേ ബോട്ടിലിൽ അടയ്ക്കുക. ഈ മിശ്രിതം വീടിനു ചുറ്റും ,ഓരോ മൂലയിലും വാതിലിലും ജനാലയിലും എല്ലാം സ്പ്രേ ചെയ്യുക.

2 ദ്രാവക ഡിഷ് സോപ്പ്

ദ്രാവക ഡിഷ് സോപ്പ് വെള്ളവുമായി യോജിപ്പിച്ചു സ്പ്രേ ചെയ്യുന്നത് ചിലന്തികൾ തുരത്താൻ മികച്ചതാണ്.നാരങ്ങയുടെ ഗന്ധമുള്ള സോപ്പ് എങ്കിൽ വളരെ ഉത്തമം.അടുക്കള റാക്കുകൾ ,ഭക്ഷണം വയ്ക്കുന്ന ജാറുകൾ എന്നിവയുടെ പരിസരത്തു ഇത് സ്പ്രേ ചെയ്യുന്നത് നല്ലതാണ്

ഏതാനും തുള്ളി ഡിഷ് വാഷിംഗ് ദ്രാവകം വെള്ളത്തിൽ കലക്കി ചെടികളിൽ സ്പ്രേ ചെയ്യുന്നത് ചിലന്തി മുട്ടകൾ നശിക്കാൻ സഹായിക്കും

3 ടീ ട്രീ ഓയിൽ

ടീ ട്രീ ഓയിലും വെള്ള വിനാഗിരിയുമായി യോജിപ്പിച്ചു അലമാരയിലും ചിലന്തി ഉള്ളയിടങ്ങളിലും സ്പ്രേ ചെയ്യുന്നത് ചിലന്തിയെ അകറ്റാൻ മികച്ചതാണ്ടീ ട്രീ ഓയിലിന്റെ ഗന്ധം ചിലന്തികളെ അകറ്റും

gggggggg

4 ലാവെണ്ടർ ഓയിൽ

ടീ ട്രീ ഓയിൽ പോലെ ചിലന്തിയെ നശിപ്പിക്കാൻ ഇതിനും കഴിയും.ചിലന്തികൾ കൂടുതൽ ഉള്ള സ്ഥലത്തു ലാവെണ്ടർ ഓയിൽ സ്പ്രേ ചെയ്യുക കൂടാതെ ചിലന്തി വീട്ടിൽ കടക്കാതിരിക്കാൻ ശ്രദ്ധിക്കുക.നിങ്ങളുടെ പൂ പാത്രങ്ങളിൽ കുറച്ചു വെള്ളത്തോടൊപ്പം ഏതാനും തുള്ളി ലാവെണ്ടർ ഓയിൽ കൂടി ചേർക്കുക.എന്നിട്ട് പൂക്കൾ വയ്ക്കുക. ലാവെണ്ടർ ഓയിലിന്റെ മണം ചിലന്തികളെ തുരത്തും

5 പെപ്പർ മിന്റ് ഓയിൽ

പ്രകൃതി ദത്തമായ ഓയിൽ ആയ പെപ്പർ മിന്റ് ഓയിലിന്റെ ഗന്ധം വിഷമുള്ളതും അല്ലാത്തതുമായ ചിലന്തികളെ തുരത്താൻ മികച്ചതാണ്

6 വെളുത്തുള്ളി സ്പ്രേ

വെളുത്തുള്ളി ജ്യൂസ് വെള്ളവുമായി ചേർത്ത് സ്പ്രേ ബോട്ടിലിൽ ആക്കി സ്പ്രേ ചെയ്യുക.10 വെളുത്തുള്ളി ഉണ്ടെങ്കിൽ നിങ്ങൾക്ക് ജ്യൂസ് ഉണ്ടാക്കാവുന്നതാണ്ഇത് വീടിന്റെ അറ്റങ്ങളിലും മുലകളിലും സ്പ്രേ ചെയ്യുക

7 കറുത്ത കുരുമുളക്

കറുത്ത കുരുമുളക് പൗഡർ സ്പ്രേ ചെയ്യുന്നത് ചിലന്തി ,പല്ലി തുടങ്ങിയവയെ വീട്ടിൽ നിന്നും തുരത്തും.

ശ്രദ്ധിക്കുക - കറുത്ത കുരുമുളക് സ്പ്രേ എരിവുള്ളതിനാൽ കുട്ടികളുടെ സമീപത്തിൽ നിന്നും മാറ്റി വയ്ക്കുക.ഇത് ചർമ്മത്തെയും കണ്ണിനെയും അസ്വസ്ഥമാക്കാൻ ഇടയുള്ളതിനാൽ വായ് മൂടിയശേഷം കണ്ണടയും വച്ചതിനു ശേഷം മാത്രം സ്പ്രേ ചെയ്യുക

h8o

8 മണമുള്ള മെഴുകുതിരികൾ

മണമുള്ള തിരികൾ ചെറു ജീവികളെ തുരത്താൻ നല്ലതാണ്.

ലാവണ്ടർ,നാരങ്ങാ തുടങ്ങിയ ഗന്ധം ചിലന്തി പോലുള്ള ജീവികൾക്ക് അസ്വസ്ഥത ഉണ്ടാക്കും

9 നാരങ്ങ

ചിലന്തികൾ സിട്രസ് മണം വെറുക്കുന്നു.നാരങ്ങാ വെള്ളവുമായി യോജിപ്പിച്ചു സ്പ്രേ ചെയ്യുന്നത് ചിലന്തികളെ തുരത്തും.നാരങ്ങയുടെ ഗന്ധമുള്ള ഹാൻഡ് വാഷ്,സോപ്പ്,തറ തുടയ്ക്കുന്ന ലായനി എന്നിവ ചിലന്തിയെ അകറ്റാൻ നല്ലതാണ്.നാരങ്ങയുടെ തൊലി വെയിലത്ത് ഉണക്കി പൊടിച്ചു സ്പ്രേ ചെയ്യുന്നത് ചിലന്തിയെ തുരത്താൻ ഉത്തമമാണ്

10 ഓറഞ്ചു

നാരങ്ങയെ പോലെ ഓറഞ്ച് തൊലി പൊടിച്ചതും ചിലന്തിയെ വീട്ടിൽ നിന്നും പൂന്തോട്ടത്തിൽ നിന്നും അകറ്റാൻ നല്ലതാണ്

സിട്രസ് പഴങ്ങൾക്ക് ചെറു ജീവികളെ തുരത്താൻ കഴിയും

x

11 മഞ്ഞൾ

ചെറു ജീവികളെ നശിപ്പിക്കാൻ കഴിവുള്ള പ്രകൃതി ദത്തമായ ഒരു വസ്തുവാണ് മഞ്ഞൾ. മഞ്ഞൾപ്പൊടി പൂന്തോട്ടത്തിലും അടുക്കളയിലും വിതറുന്നത് ചിലന്തിയെ അകറ്റും

12 ബേക്കിങ് സോഡ

ബയോപ്‌റ്റിസൈഡ് ആയ ബേക്കിങ് സോഡാ അടുക്കളയിലെ മുലകളിലും റാക്കിളും വിതറുന്നത് ചിലന്തിയെ തുരത്തും

13 ഉപ്പ്

ഉപ്പ് ചിലന്തികൾക്ക് വിഷമാണ്.അതിനാൽ ഉപ്പ് വിതറുന്നതും സ്പ്രേ ചെയ്യുന്നതും ചിലന്തികളെ ഓടിക്കും

h

14 ഗ്രാമ്പു

ഗ്രാമ്പു ഇട്ട വെള്ളം സ്പ്രേ ചെയ്യുകയോ ചിലന്തി വലയ്ക്ക് സമീപം ഗ്രാമ്പു ഇടുകയോ ചെയ്താൽ ചിലന്തികൾ ഓടിപ്പോകും. ഗ്രാമ്പുവിലെ ഇഗ്നോൽ ചിലന്തി,ഈച്ച,തുടങ്ങിയവയെ തുരത്താൻ മികച്ചതാണ്

15 ചെസ്റ്റനട്ട്

ഹോഴ്സ് ചെസ്റ്റ് നട്ട് ചിലന്തികളെ തുരത്താൻ നല്ലതാണ്. ജനാലയ്ക്ക് അരികിലും ബെയിസ് ബോഡുകളിലും ഇത് ഇടുന്നത് ചിലന്തികളെ അകറ്റും

16 വാക്വമിങ്

വാക്വ൦ പ്രെഷർ ചിലന്തികളുടെ മൃദുല ശരീരത്തിന് പ്രതിരോധിക്കാൻ കഴിയില്ല.ഔഷധങ്ങൾ ഉപയോഗിച്ച് ചിലന്തിയെ തുരത്താം

17 മിന്റ് ടീ

പെപ്പർ മിന്റ് ടീയുടെ ഗന്ധം ചിലന്തികളെ തുരത്താൻ നല്ലതാണ്.ഈ ടീ ബാഗുകൾ ഉപയോഗിച്ചാൽ മതിയാകും. മിന്റ് ടീ ബാഗുകൾ തുറന്ന് ചിലന്തികൾ ഉള്ള ഭാഗത്തു വിതറിയാൽ മതി.

y

18 ഇന്ത്യൻ ലൈലാക് ഓയിൽ

വേപ്പെണ്ണ ചെറു ജീവികളെ തുരത്താൻ നല്ലതാണ് കോട്ടൺ ബാൾ എണ്ണയിൽ മുക്കി ജനാലയിലും വെന്റിലേഷൻ ഭാഗത്തും പുരട്ടുക.അടുക്കളത്തോട്ടത്തിൽ ഈ എണ്ണ തളിക്കുന്നതും ചിലന്തിയെ അകറ്റാൻ നല്ലതാണ്

19 ഇന്ത്യൻ ലൈലാക് പൗഡർ

വേപ്പെണ്ണ ലഭ്യമല്ലെങ്കിൽ ലൈലാക് പൊടി വീട്ടിൽ വിതറിയാലും മതിയാകുംഇത് കുട്ടികൾ തോറ്റാലും പ്രശ്നമില്ല.അതിനാൽ പൂന്തോട്ടത്തിലും അടുക്കളയിലും വിതറുന്നത് സുരക്ഷിതമാണ്.

20 ഇഞ്ചിപ്പുല്ല് / സിട്രോനെല്ല

പ്രകൃതിദത്തമായതും ഗന്ധമുള്ളതും ചിലന്തിയെ തുരത്താൻ സഹായിക്കുന്ന പ്രകൃതിദത്തമായ വസ്തുവാണിത് .തറയിൽ സ്പ്രേ ചെയ്തു ചിലന്തിയെ തുരത്താവുന്നതാണ്

h

21 ടൊബാക്കോ

ടൊബാക്കോയുടെ മണം ചിലന്തിക്ക് സഹിക്കാനാകില്ല.ടൊബാക്കോ വെള്ളവുമായോ വിനാഗിരിയുമായോ യോജിപ്പിക്കുകയോ ചെറിയ ടുബാക്കോ ബാൾ ആക്കി തറയിൽ ഇടുകയോ ചെയ്യാവുന്നതാണ്ചിലന്തിയെ തുരത്താൻ 23 എളുപ്പവഴികൾ ഇവ ചിലന്തിയെ കൊല്ലാനും നശിപ്പിക്കാനും കഴിവുള്ളതാണ്ടൊ ബാക്കോയിലെ ലെക്റ്റിൻ ആണ് ഇത് ചെയ്യുന്നത്

22 തക്കാളി ഇലകൾ

നിങ്ങളുടെ തോട്ടത്തിൽ തക്കാളി ചെടി ഉണ്ടെങ്കിൽ അതിന്റെ കുറച്ചു ഇലകൾ എടുത്തു അരച്ച് വെള്ളവുമായി യോജിപ്പിച്ചു സ്പ്രേ ചെയ്താൽ മതിയാകും.ഇത് ഫ്രിഡ്ജിൽ ആഴ്ചകളോളം കേടാകാതെ സൂക്ഷിക്കാനും ആകും

23 ദേവതാരു/ സീഡർ

അലമാരകളും,ഡ്രൊകളിലും ഇത് ഇടുന്നത് ചിലന്തികളെ അകറ്റാൻ ഉത്തമമാണ്

സെഡർ എണ്ണയും ചിലന്തിയെ തുരത്താൻ മികച്ചതാണ്

Read more about: home tips വീട്
English summary

23-easy-remedies-to-get-rid-of-spiders

You can use simple products available at your home to make useful spider repellent sprays. Cleanliness and tidiness are just enough to get rid of spiders in house,
X
Desktop Bottom Promotion