വേനൽക്കാലത്ത് പ്രാണികളെ തുരത്തുവാനുള്ള പൊടികൈകൾ

Posted By: Lekhaka
Subscribe to Boldsky

കാല്‍നടയാത്ര, പിക്നിക്,അല്ലെങ്കില്‍ പൂന്തോട്ടത്തില്‍ ഇരുന്നുള്ള പുസ്തകവായന, എന്നിങ്ങനെ പ്രകൃതിയോട് സംവദിച്ചുള്ള കാര്യങ്ങളില്‍ സമയം ചിലവഴിക്കുവാന്‍ ഇഷ്ടമുള്ള ആളാണോ നിങ്ങള്‍? നമുക്കെല്ലാം തന്നെ അതിഷ്ടമാണ്. എന്നാല്‍, ഇത് മൂലം ശരീരത്തിൽ ചെളളുകൾ പോലെയുള്ള പ്രണികളുടെ ശല്യം നേരിടേണ്ടി വന്നാലോ? അത് അത്ര രസമുള്ള കാര്യവുമല്ല!

പുറത്ത് ഒരുപാട് നേരം സമയം ചിലവഴിക്കുന്നവര്‍ ശരീരത്തില്‍ ഇത്തരം ഇത്തരം ജീവികളുടെ ശല്യം ഉണ്ടാകാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. കാരണം, ഇവ മാരകവും മരണകാരണം ആയേക്കാവുന്ന രോഗങ്ങള്‍ വരുന്നതിനും ഭീഷണി ഉയര്‍ത്തുന്നു. താഴെപ്പറയുന്ന പൊടിക്കൈകള്‍ നിങ്ങളെ സഹായിക്കും.

സുഗന്ധതൈലം പഞ്ഞിയില്‍ മുക്കി

സുഗന്ധതൈലം പഞ്ഞിയില്‍ മുക്കി

നിങ്ങളുടെ പ്രിയപ്പെട്ട സുഗന്ധതൈലം പഞ്ഞിയില്‍ മുക്കി എടുത്ത് വയ്ക്കുക. ഈ പഞ്ഞി കഷ്ണങ്ങള്‍ നിങ്ങള്‍ പുറത്തായിരിക്കുമ്പോള്‍ ഇടയ്ക്കിടെ നിങ്ങളുടെ തുണിയില്‍ ഒപ്പുക. കുറച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും.

ചെള്ളുകൾ വരാനുള്ള സാധ്യത

ചെള്ളുകൾ വരാനുള്ള സാധ്യത

ഈ സുഗന്ധതൈലം നിങ്ങള്‍ പുറത്തായിരിക്കുമ്പോള്‍ ചെള്ളുകൾ വരാനുള്ള അപകടസാധ്യത വളരെ കുറയ്ക്കുകയും, അവയെ മാത്രമല്ല, ഈച്ചകളെയും കൊതുകുകളെയും പോലെയുള്ള പ്രാണികളെയും നിങ്ങളില്‍ നിന്ന് അകറ്റുകയും ചെയ്യുന്നു. മായമില്ലാത്ത ഇത്തരം സുഗന്ധതൈലങ്ങള്‍ കെമിക്കലുകള്‍ ഉപയോഗിച്ചുള്ള മാര്‍ഗ്ഗങ്ങളെക്കാള്‍ ആരോഗ്യപ്രദവും സുരക്ഷിതവുമാണ്.

 സുഗന്ധതൈലങ്ങള്‍

സുഗന്ധതൈലങ്ങള്‍

നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല 5 തരത്തിലുള്ള സുഗന്ധതൈലങ്ങള്‍ ഇവയാണ്

യൂകാലിപ്റ്റസ്

യൂകാലിപ്റ്റസ്

ഇത് ഒറ്റയ്ക്കോ അല്ലെങ്കില്‍ സിട്രോനെല്ലാ എണ്ണയുടെയോ കൂട്ടിച്ചേര്‍ത്തോ ഉപയോഗിക്കാവുന്നതാണ്. ഇത് ക്ഷുദ്രജീവികളെ അകറ്റുവാന്‍ സഹായിക്കുന്നു. ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ എന്‍റെമോളോജി പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്ന പ്രകാരം,യൂകാലിപ്റ്റസില്‍ നിന്ന് വേര്‍പ്പെടുത്തി എടുക്കുന്ന തൈലങ്ങള്‍ ശരീരത്തിലെ ചെള്ളുകളുടെ കടിയേറ്റ പാടുകള്‍ മാറ്റുവാനും പഴുപ്പോ മറ്റോ ഉണ്ടെങ്കില്‍ അത് ഭേദമാക്കുവാനും സഹായിക്കുന്നു.

നാരങ്ങ

നാരങ്ങ

നാരങ്ങയുടെ സത്ത് ചേര്‍ന്ന സുഗന്ധയെണ്ണയില്‍ ക്ഷുദ്രജീവികളെയും പ്രാണികളെയുമെല്ലാം അകറ്റി നിര്‍ത്തുന്ന ലിമോനെന്‍ എന്ന മിശ്രിതം അടങ്ങിയിരിക്കുന്നു. അതിനാല്‍, ഇതില്‍ വെള്ളം ചേര്‍ത്ത് ദേഹത്തും തുണിയിലും പൂശുക.

 ലാവേണ്ടര്‍

ലാവേണ്ടര്‍

പ്രാണികള്‍ ലാവെണ്ടറിന്‍റെ നല്ല ഗന്ധം വെറുക്കുന്നതിനാല്‍ കൊതുകുകളും മറ്റ് ശല്യക്കാരായ പ്രാണികളെയും അകറ്റിനിര്‍ത്തുവാന്‍ ഇത് നമ്മെ സഹായിക്കുന്നു.

പുല്‍ത്തൈലം

പുല്‍ത്തൈലം

ഉഷ്ണമേഖല പ്രദേശത്ത് വളരുന്ന സിംബോപോഗൊൺ സിട്രേസ് എന്ന ചെടിയിൽ നിന്നുണ്ടാക്കുന്ന ഒന്നാണ് പുൽത്തെലം. അതിന്റെ സിട്രസ് കലർന്ന ഗന്ധം ചെള്ളുകളെയും വണ്ടുകളെയുമെല്ലാം അകറ്റുന്നു. പുൽത്തൈലം നിങ്ങൾക്ക് ദേഹത്ത് പുരട്ടാവുന്നതാണ്.

പെന്നി റോയൽ

പെന്നി റോയൽ

പുതിനയിലച്ചെടിയുടെ വർഗ്ഗത്തിൽപ്പെട്ടതാണ് ഈ ചെടി. ഇത് പ്രണികൾക്ക് വിഷത്തിന്റെ ഫലം ചെയ്യുകയും, അതിനാൽ അവയെ നശിപ്പിക്കുവാനുള്ള ഫലപ്രദമായ പ്രകൃതിദത്ത മാർഗ്ഗവുമാകുന്നു.

English summary

Use This Simple Trick To Keep Ticks Off All Summer Long

People who spend a lot of time outdoors should know how to keep ticks away, as they are pesky and harmful, and might even carry deadly diseases. The following trick is a real treasure.
Please Wait while comments are loading...
Subscribe Newsletter