For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോണ്‍സ്റ്റിക്കില്‍ ഭക്ഷണം പറ്റിപ്പിടിയ്ക്കുന്നുവോ

നോണ്‍സ്റ്റിക് പാത്രത്തില്‍ പാചകം ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

|

നോണ്‍സ്റ്റിക് ഇന്നത്തെ കാലത്ത് ഉപയോഗിക്കുന്നവരുടെ എണ്ണം ഒട്ടും കുറവല്ല. എന്നാല്‍ ഉപയോഗം കൃത്യമല്ലെങ്കില്‍ പിന്നീട് കൂടുതല് കാലം ഉപയോഗിക്കാന്‍ കഴിയില്ലെന്നതാണ് സത്യം. നോണ്‍സ്റ്റിക് പാത്രങ്ങള്‍ ദീര്‍ഘകാലം കേടു കൂടാതെ ഉപയോഗിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നോണ്‍ സ്റ്റിക് പാത്രങ്ങള്‍ എത്ര കാലം വേണമെങ്കിലും കേടു കൂടാതെ ഉപയോഗിക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.

എണ്ണ പുരട്ടുക

എണ്ണ പുരട്ടുക

നോണ്‍സ്റ്റിക് ആണെങ്കിലും ഉപയോഗിക്കുന്നതിനു മുന്‍പായി എണ്ണ പുരട്ടാന്‍ ശ്രദ്ധിക്കുക. എന്നാല്‍ എണ്ണ പുരട്ടുന്നത് കൂടുതലാവരുത്. അധികം എണ്ണ പുരട്ടി ഉപയോഗിച്ചാല്‍ നോണ്‍സ്റ്റിക് വേഗം ചീത്തയാവും.

 കുക്കിംഗ് സ്‌പ്രേ

കുക്കിംഗ് സ്‌പ്രേ

പാചകം വളരെ എളുപ്പത്തിലാക്കാനാണ് കുക്കിംഗ് സ്‌പ്രേ ഉപയോഗിക്കുന്നത്. ഇത് നോണ്‍സ്റ്റിക് പാനില്‍ ഉപയോഗിക്കരുത്. ഇത് ചട്ടിയെ പെട്ടെന്ന് ചീത്തയാക്കും.

ലോഹം കൊണ്ടുള്ള തവി

ലോഹം കൊണ്ടുള്ള തവി

ലോഹം കൊണ്ടുള്ള തവിയും സ്പൂണും ഒഴിവാക്കുക. ഇത് നോണ്‍സ്റ്റിക് ചട്ടി ഉപയോഗിക്കുമ്പോള്‍ പാടു വീഴാന്‍ കാരണമാകും.

 ചട്ടി വൃത്തിയാക്കുമ്പോള്‍

ചട്ടി വൃത്തിയാക്കുമ്പോള്‍

ചട്ടി വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കാവുന്നതാണ്. കാരണം പാത്രം തേയ്ക്കുന്ന അതേ ലാഘവത്തോട് കൂടി ചട്ടി ഉപയോഗിക്കരുത്. അതുകൊണ്ട് തന്നെ സ്‌പോഞ്ച് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് മാത്രം ചട്ടി കഴുകുക.

തീ കുറച്ച്

തീ കുറച്ച്

നോണ്‍ സ്റ്റിക് പാനിലെ കുക്കിംഗില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് ഇത്. തീ കുറച്ച് വെച്ചാണ് പാകം ചെയ്യേണ്ടത്. അല്ലെങ്കില്‍ ചട്ടിയിലെ കോട്ടിംഗിന് കേട് സഭവിയ്ക്കും.

പാകം ചെയ്ത ഉടന്‍ മാറ്റുക

പാകം ചെയ്ത ഉടന്‍ മാറ്റുക

ഒരിക്കലും നോണ്‍സ്റ്റിക് ചട്ടിയില്‍ പാകം ചെയ്ത ഭക്ഷണം അതില്‍ തന്നെ വെയ്ക്കരുത്. ഇത് ഭക്ഷണം വേഗത്തില്‍ ചീത്തയാവാന്‍ കാരണമാകും.

ക്ഷാരസ്വഭാവമുള്ള ഭക്ഷണങ്ങള്‍

ക്ഷാരസ്വഭാവമുള്ള ഭക്ഷണങ്ങള്‍

തക്കാളി, നാരങ്ങ തുടങ്ങിയ അസിഡിക് ആയിട്ടുള്ള ഭക്ഷണങ്ങള്‍ ഒരു കാരണവശാലും നോണ്‍സ്റ്റിക് ചട്ടിയില്‍ വെയ്ക്കരുത്. ഇത് നോണ്‍സ്റ്റിക് പാത്രം

കേടുവരാന്‍ കാരണമാകും.

English summary

Tips for Taking Better Care of Your Nonstick Cookware

Did you know you need to season it once in a while? Or that cooking spray is a bad idea?
Story first published: Saturday, April 15, 2017, 11:42 [IST]
X
Desktop Bottom Promotion