കറിയില്‍ ഉപ്പും മുളകും പുളിയും കൂടിയാല്‍ പൊടിക്കൈ

Posted By:
Subscribe to Boldsky

കറി ഉണ്ടാക്കുമ്പോള്‍ അല്‍പം എരിവോ പുളിയോ കൂടിയാല്‍ അതിനെക്കുറിച്ച് വിഷമിച്ചിരിക്കുന്ന വീട്ടമ്മമാര്‍ ചില്ലറയല്ല. എന്നാല്‍ കറി വെച്ച് കഴിഞ്ഞ് അതിലെ എരിവും പുളിയും കുറക്കാന്‍ നിരവധി പൊടിക്കൈകള്‍ നമുക്ക് ചുറ്റും ഉണ്ട്. അടുക്കള ജോലി എന്നത് ഒരിക്കലും ഒരു തലവേദന ഉണ്ടാക്കുന്ന ഒന്നല്ല. വളരെ ആസ്വദിച്ച് ചെയ്യേണ്ട ഒന്നാണ് അടുക്കള ജോലി.

ഇറച്ചി ചൂടുവെള്ളത്തിലിട്ട് വെക്കണം, കാരണം

അടുക്കള ജോലിയില്‍ എപ്പോവും അബദ്ധം പറ്റുന്ന ഒന്നാണ് കറിയില്‍ ഉപ്പ് കൂടുന്നതും മുളക് അധികമാവുന്നതും എല്ലാം. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ ചില്ലറ പൊടിക്കൈകള്‍ കൊണ്ട് നിങ്ങള്‍ക്ക് നിലക്ക് നിര്‍ത്താം. അതിന് നിങ്ങളെ സഹായിക്കും പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം.

പഞ്ചസാര

പഞ്ചസാര

കറിയില്‍ പതിവിലും വിപരീതമായി അല്‍പം ഉപ്പും എരിവും പുളിയും കൂടിയോ? എന്നാല്‍ വിഷമിക്കേണ്ട. കാരണം ഇതിന് പരിഹാരം കാണാന്‍ ഒരു നുള്ള് പഞ്ചസാര കറിയില്‍ ഇട്ടാല്‍ മതി. ഇത് അധികമുള്ള എരിവും പുളിയും എല്ലാം കുറക്കാന്‍ സഹായിക്കും.

ജീരകപ്പൊടി

ജീരകപ്പൊടി

ഇനിയും നിരവധി മാര്‍ഗ്ഗങ്ങള്‍ ഇതിന് പരിഹാരമായിട്ടുണ്ട്. കറിയില്‍ ഇട്ട ഉപ്പ് അല്‍പം അധികമായിപ്പോയാല്‍ അല്‍പം ജീരകം വറുത്ത് പൊടിച്ച് കറിയില്‍ ഇട്ടാല്‍ മതി. ഇത് കറിക്ക് സ്വാദും വര്‍ദ്ധിപ്പിക്കും.

 തേങ്ങ അരച്ചത്

തേങ്ങ അരച്ചത്

ജീരകത്തിന്റെ രുചി നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അല്‍പം തേങ്ങ അരച്ചത് കറിയില്‍ ചേര്‍ക്കാം. ഇത് അധികമുള്ള എരിവും ഉപ്പും എല്ലാം വലിച്ചെടുക്കും. തേങ്ങാപ്പാല്‍ ഒഴിക്കുന്നതും നല്ലതാണ്.

ചോറുരുള

ചോറുരുള

ഉപ്പിനെ വലിച്ചെടുക്കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് ചോറുരുള. നല്ലതു പോലെ ഒരുരുള ചോറ് ഉരുട്ടി അത് ഉടയാതെ കറിയില്‍ ഇട്ട് വെക്കുക. 15 മിനിട്ടിനു ശേഷം ആ ഉരുള അത് പോലെ തന്നെ എടുക്കാം. ഇത് കറിയിലെ അധികമുള്ള ഉപ്പിനേയും മുളകിനേയും വലിച്ചെടുക്കും.

 മീനിന്റെ പച്ചമണം മാറാന്‍

മീനിന്റെ പച്ചമണം മാറാന്‍

പലര്‍ക്കും മീന്‍കറിയിലെ പച്ചമണം ഇഷ്ടമാവില്ല. അതിനെ ഇല്ലാതാക്കാന്‍ തക്കാളി മീനില്‍ ചേര്‍ക്കുകയാണെങ്കില്‍ അല്‍പം കൂടുതല്‍ ചേര്‍ക്കാം. ഇത് മീനിന്റെ പച്ചമണം മാറാന്‍ സഹായിക്കും.

അച്ചാറില്‍ ഉപ്പ് കൂടിയാല്‍

അച്ചാറില്‍ ഉപ്പ് കൂടിയാല്‍

അച്ചാറില്‍ ഉപ്പ് കൂടിയാല്‍ അതില്‍ അല്‍പം തേങ്ങാവെള്ളം ഒഴിച്ച് വെക്കാം. ഇത് അധികമുള്ള ഉപ്പ് വലിച്ചെടുക്കുന്നു.

 ചെറുനാരങ്ങ നീര്

ചെറുനാരങ്ങ നീര്

മത്സ്യ-മാംസ വിഭവങ്ങളില്‍ ഉപ്പ് വര്‍ദ്ധിച്ചാല്‍ അത് കുറക്കാന്‍ അല്‍പം ചെറുനാരങ്ങ നീര് ചേര്‍ക്കാം. ഇത് രുചി വര്‍ദ്ധിപ്പിക്കാനും കാരണമാകുന്നു.

ചോറ് കിഴികെട്ടി

ചോറ് കിഴികെട്ടി

കറിയില്‍ മഞ്ഞള്‍ കൂടിപ്പോയാലും ഈ വിദ്യ നിങ്ങള്‍ക്ക് പ്രയോഗിക്കാം. ഒരു വെള്ളത്തുണിയില്‍ ചോറ് കിഴികെട്ടി അത് കറിയില്‍ ഇടുക. ഇത് അധികമുള്ള മഞ്ഞളിനെ വലിച്ചെടുക്കുന്നു.

English summary

Tips and tricks to be used in the kitchen

Learn the tips and tricks of kitchen and food making read on...
Story first published: Wednesday, August 16, 2017, 12:30 [IST]
Subscribe Newsletter