വൃത്തിയാക്കാന്‍ ആസിഡ് ഉപയോഗിക്കും മുന്‍പ്

Posted By: Sajith K S
Subscribe to Boldsky

പല വീട്ടിലും വീട്ടമ്മമാര്‍ വീട് ക്ലീന്‍ ചെയ്യുന്നതിനായി ഹൈഡ്രോക്ലോറിക് ആസിഡ് ഉപയോഗിക്കാറുണ്ട്. മാത്രമല്ല ഫിനോയിലിലും പലരും ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ക്കാറുണ്ട്. തറ വൃത്തിയാക്കാനും മറ്റും ഇത്തരത്തില്‍ ഫിനോയിലും ഹൈഡ്രോക്ലോറിക് ആസിഡും ഉപയോഗിക്കുന്നവര്‍ ചില്ലറയല്ല. തറ വൃത്തിയാക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആസിഡ്. ആസിഡ് തറ വളരെയധികം വൃത്തിയാക്കുന്നു. ഇത് തറകളിലെ എല്ലാ തരത്തിലുള്ള കറയേയും ഇല്ലാതാക്കുന്നു.

എന്നാല്‍ ആസിഡ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ശരീരത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഇത് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെ കാര്യങ്ങളാണ് ആസിഡ് ഉപയോഗിച്ച് തറ തുടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. മ്യൂറിയാറ്റിക് ആസിഡ് എന്നാണ് ഹൈഡ്രോക്ലോറിക് ആസിഡ് അറിയപ്പെടുന്നത്. ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍ നോക്കാം.

Precautions To Take While Using Acid For Cleaning

ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍

തറയിലോ ടൈല്‍സിലോ ഏതെങ്കിലും തരത്തിലുള്ള കറകളോ മറ്റോ ഉണ്ടെങ്കില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉപയോഗിച്ച് ഇതിനെ ഇല്ലാതാക്കാം. എന്നാല്‍ ഉപയോഗിക്കുന്നതിനു മുന്‍പ് ആസിഡില്‍ ആറ് ഭാഗം വെള്ളം ഒഴിച്ച് വേണം ഉപയോഗിക്കാം.

ആസിഡ് വളരെയധികം നേര്‍പ്പിച്ച് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. തുറന്ന സ്ഥലത്ത് വെച്ച് മാത്രമേ ആസിഡ് മിക്‌സ് ചെയ്യാന്‍ പാടുകയുള്ളൂ. ബോട്ടിലിന്റെ മുകളില്‍ ഉള്ള എല്ലാ നിര്‍ദ്ദേശങ്ങളും വായിച്ച് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

ഗ്ലൗവ്സ് ധരിക്കുന്ന കാര്യത്തിലും ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. നല്ലൊരു നൈലോണ്‍ പാഡ് ഉപയോഗിച്ച് വേണം ആസിഡ് മിക്‌സ് ചെയ്യാന്‍ ശ്രദ്ധിക്കേണ്ടത്. ചില കാര്യങ്ങള്‍ മനസ്സില്‍ ആലോചിക്കേണ്ടത് അത്യാവശ്യമാണ്.

വെന്റിലേഷന്‍ ശ്രദ്ധിക്കണം

Precautions To Take While Using Acid For Cleaning

ഒരിക്കലും അടച്ച് പൂട്ടിയ സ്ഥലത്ത് വെച്ച് ആസിഡ് മിക്‌സ് ചെയ്യാന്‍ പാടില്ല. വായുവും വെളിച്ചവും ധാരാളം ലഭിക്കുന്ന സ്ഥലത്ത് വേണം ആസിഡ് നേര്‍പ്പിക്കാന്‍. കൃത്യമായ വെന്റിലേഷന്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

മുന്‍കരുതല്‍

ആസിഡ് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. കണ്ണിലും ചര്‍മ്മത്തിലും ആവാതെ ഇരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ മാസ്‌ക്, ഗ്ലൗവ്‌സ് തുടങ്ങിയവയെല്ലാം ധരിക്കേണ്ടത് അത്യാവശ്യമാണ്.

ബേക്കിംഗ് സോഡ

Precautions To Take While Using Acid For Cleaning

ക്ലീന്‍ ചെയ്യുമ്പോള്‍ ശരീരത്തില്‍ എവിടെയെങ്കിലും ആസിഡ് ആയാല്‍ അല്‍പം ബേക്കിംഗ് സോഡ എടുത്ത് തേച്ചാല്‍ മതി. ദേഹത്ത് എവിടെയെങ്കിലും തെറിച്ചാല്‍ അത് പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു.

വെള്ളം ചേര്‍ക്കേണ്ടത് അത്യാവശ്യം

കൃത്യമായ അളവില്‍ ആസിഡില്‍ വെള്ളം ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. അതും കൃത്യമായ നിര്‍ദ്ദേശം അനുസരിച്ച് വേണം വെള്ളം ചേര്‍ക്കാന്‍. അത്രക്കധികം നേര്‍പ്പിച്ച് വേണം ആസിഡ് ഉപയോഗിക്കാന്‍. എല്ലാ ആസിഡിന്റേയും മുപ്പത്തിയൊന്നു ശതമാനം വെള്ളമായിരിക്കും. എന്നാല്‍ ഇതത്രക്ക് കാര്യമല്ല. നല്ലതു പോലെ ശ്രദ്ധിച്ച് മാത്രമേ ആസിഡ് മിക്‌സ് ചെയ്യാന്‍ പാടുകയുള്ളൂ.

ക്ലീന്‍ ചെയ്യുന്ന വഴികള്‍

Precautions To Take While Using Acid For Cleaning

ആദ്യം തന്നെ വളരെ വലിയ ഏരിയ വേണം ക്ലീന്‍ ചെയ്യാനായി തിരഞ്ഞെടുക്കേണ്ടത്. അതുകൊണ്ട് തന്നെ ഈ ഭാഗം വളരെ നല്ല രീതിയില്‍ ക്ലീന്‍ ചെയ്യാന്‍ സാധിക്കുന്നു. ശരീരത്തിലോ വസ്ത്രത്തിലോ ഒരിക്കലും ആസിഡ് ആവാന്‍ സാഹചര്യം ഒരുക്കരുത്. മാത്രമല്ല ഒരിക്കലും തറയില്‍ കുറേ സമയത്തേക്ക് ആസിഡ് ഒഴിച്ച് വെക്കാന്‍ പാടില്ല.

English summary

Precautions To Take While Using Acid For Cleaning

While you use acid for cleaning, there are certain precautions that need to be taken care of. Read to know more.
Story first published: Tuesday, November 21, 2017, 12:15 [IST]