മീന്‍കറിക്ക് കൊഴുപ്പ് നല്‍കും പൊടിക്കൈ

Posted By:
Subscribe to Boldsky

ചിലപ്പോള്‍ കറി ഉണ്ടാക്കിയാല്‍ അതിന് നിറമില്ല, കൊഴുപ്പില്ല, മണമില്ല, രുചിയില്ല എന്ന് പരാതി കേള്‍ക്കാത്ത വീട്ടമ്മമാര്‍ ഉണ്ടാവില്ല. എന്ത് കറിയാണെങ്കിലും അതിനെല്ലാം സ്വതസിദ്ധമായ മണവും രുചിയും ഇല്ലെങ്കില്‍ പിന്നെ പച്ചവെള്ളം കഴിക്കുന്നതിനു തുല്യമായിരിക്കും ഭക്ഷണവും.

മോരിന് പുളികൂടി, ഉപ്പുമാവ് കട്ടകെട്ടി;പൊടിക്കൈകള്‍

എന്നാല്‍ ഇനി കറിയുടെ നിറവും രുചിയും വര്‍ദ്ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്. കറിക്ക് കൊഴുപ്പ് നല്‍കാന്‍ അടുക്കളയില്‍ വീട്ടമ്മമാര്‍ക്ക് ചില പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം.

 നോണ്‍ വെജ് കറിക്ക് കൊഴുപ്പ് നല്‍കാന്‍

നോണ്‍ വെജ് കറിക്ക് കൊഴുപ്പ് നല്‍കാന്‍

നോണ്‍ വെജ് കറികള്‍ക്ക് കൊഴുപ്പ് നല്‍കാന്‍ തേങ്ങ ഉപയോഗിക്കാം. ഏത് കറിയിലും തേങ്ങ ഉപയോഗിക്കാവുന്നതാണ്. തേങ്ങാപ്പാലും, തേങ്ങ അരച്ചതും, തേങ്ങ വറുത്തരച്ചതും എല്ലാം കറിക്ക് കൊഴുപ്പ് നല്‍കാന്‍ ഉപയോഗിക്കാം.

 കോണ്‍ഫഌര്‍

കോണ്‍ഫഌര്‍

ചിക്കന്‍ ചില്ലിക്ക് നിറവും സ്വാദും കൊഴുപ്പും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് കോണ്‍ഫഌര്‍. ചോളത്തിന്റെ കൊഴുപ്പാണ് കോണ്‍ഫഌര്‍. കറി ഉണ്ടാക്കുമ്പോള്‍ കൊഴുപ്പ് കിട്ടാന്‍ കോണ്‍ഫഌവറില്‍ വെള്ളം കലക്കി കറിയില്‍ ഒഴിച്ചാല്‍ മതി.

തൈര്

തൈര്

പുളി അധികമില്ലാത്ത തൈര് കറിക്ക് കൊഴുപ്പ് നല്‍കാനും കുറുകാനും സഹായിക്കും. കറി അടുപ്പില്‍ നിന്ന് വാങ്ങുന്നതിന് അല്‍പസമയം മുന്‍പ് തൈര് ചേര്‍ക്കണം.

മൈദ

മൈദ

മൈദ ആരോഗ്യത്തിന് അത്ര നല്ലതല്ലെങ്കിലും കറിക്ക് കുറുക്ക് ലഭിക്കാന്‍ അല്‍പം മൈദ വെള്ളത്തില്‍ കലക്കി അതൊരു പാനില്‍ വെച്ച് ചെറുതായി ചൂടാക്കി അത് ബ്രൗണ്‍ നിറമായാല്‍ കറിയില്‍ ഒഴിക്കാം. ഇത് കറിക്ക് നല്ല കൊഴുപ്പ് ലഭിക്കാന്‍ സഹായിക്കും.

തക്കാളി പേസ്റ്റ്

തക്കാളി പേസ്റ്റ്

തക്കാളി വെള്ളത്തിലിട്ട് പുഴുങ്ങി തണുപ്പിച്ച് ചൊലി കളഞ്ഞ് അത് മിക്‌സിയില്‍ നല്ലതു പോലെ അരച്ചെടുക്കാം. ഇത് കറിയില്‍ ചേര്‍ത്താല്‍ നല്ല നിറവും കൊഴുപ്പും കിട്ടും.

 ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ച് കറിയില്‍ ചേര്‍ക്കുന്നത് കറിക്ക് കൊഴുപ്പ് കൂടാന്‍ സഹായിക്കും. മാത്രമല്ല ഉരുളക്കിഴങ്ങ് അരച്ച് കറിയില്‍ ചേര്‍ക്കുന്നത് കറിക്ക് കൊഴുപ്പ് നല്‍കാന്‍ സഹായിക്കും.

ചെറുപയര്‍ പരിപ്പ്

ചെറുപയര്‍ പരിപ്പ്

ചെറുപയര്‍ പരിപ്പ് നന്നായി വേവിച്ച് കറിയില്‍ ചേര്‍ക്കുക. പ്രത്യേകിച്ചും വെജിറ്റേറിയന്‍ കറിയില്‍ ചേര്‍ക്കാം. ഇത് കറിക്ക് നിറവും മണവും രുചിയും നല്‍കുന്നു.

 സവാള

സവാള

സവാള നല്ലതു പോലെ വഴറ്റി മിക്‌സിയില്‍ അരച്ചെടുത്ത് ചേര്‍ക്കാം. ഇത് കറിയില്‍ ചേര്‍ത്താല്‍ കറിക്ക് നല്ല കൊഴുപ്പും രുചിയും ലഭിക്കും.

English summary

kitchen secret to making great curry

Here is a list of Top 8 cooking tips and kitchen tricks for Indian food
Story first published: Saturday, June 17, 2017, 13:23 [IST]