Just In
Don't Miss
- Movies
എനിക്കെന്തെങ്കിലും സംഭവിച്ചാല് പിണറായി വിജയനെതിരെ കേസെടുക്കണം: അലി അക്ബര്
- News
എസ്ഡിപിഐയ്ക്ക് തുല്ല്യമായ വർഗീയ പാർട്ടിയായി സിപിഎം മാറി; പിണറായി വിജയൻ കൊലക്കേസ് പ്രതിയെന്നും കെ.സുരേന്ദ്രൻ
- Automobiles
മഹീന്ദ്ര പുതുതലമുറ XUV500-യില് ഡീസല് ഓട്ടോമാറ്റിക് ഓപ്ഷനും; പുതിയ വിവരങ്ങള് ഇങ്ങനെ
- Sports
IND vs ENG: പന്തിന്റെ വരവ്, രാഹുല് പുറത്തേക്ക്? സൂര്യകുമാറിനും ഇടമില്ല! സെലക്ഷന് കടുപ്പം
- Finance
സ്വര്ണവില താഴോട്ട്; പവന് 280 രൂപ ഇടിഞ്ഞു, അറിയാം ഇന്നത്തെ സ്വര്ണം, വെള്ളി നിരക്കുകള്
- Travel
ശിവരാത്രി 2021; അമര്നാഥ് മുതല് വടക്കുംനാഥന് വരെ! ഭാരതത്തിലെ ശിവക്ഷേത്രങ്ങളിലൂടെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുറിച്ച തേങ്ങ ഇനി ചീത്തയാവില്ല, പൊടിക്കൈകള്
എല്ലാ വീട്ടമ്മമാരുടേയും പരാതിയാണ് ഇത്. തേങ്ങ മുറിച്ച് ഉപയോഗിച്ച ശേഷം ബാക്കിയുള്ള തേങ്ങ വേഗം ചീത്തയാവുന്നു എന്ന്. മുറിച്ച തേങ്ങ ഇനി കേടുകൂടാതെ സൂക്ഷിക്കാന് വീട്ടമ്മമാര്ക്കായി ഇതാ വീണ്ടും ചില നുറുങ്ങ് വിദ്യകള്. ഇത് പ്രയോഗിച്ച് കഴിഞ്ഞാല് ഇനി തേങ്ങ പെട്ടെന്ന് ചീത്തയാവില്ല എന്ന് നിങ്ങള്ക്ക് തന്നെ മനസ്സിലാവും.
ചോറിന് വേവ് കൂടിയോ, മീന്കറിയില് ഉപ്പോ, പൊടിക്കൈ
നമ്മള് എന്നും ചെയ്യുന്ന ചില കാര്യങ്ങള് തന്നെയാണ്. എന്നാല് ഇനി മുതല് ചെയ്യുമ്പോള് അല്പം ശ്രദ്ധയും സമയവും കൂടുതല് നല്കാം. ഇനി മുതല് തേങ്ങ ചീത്തയാവാതിരിയ്ക്കാന് സഹായിക്കുന്ന ചില പൊടിക്കൈകള് നോക്കാം. ദോശ മൊരിഞ്ഞിരിയ്ക്കണോ, ഇതാ ചില സൂപ്പര്ടിപ്സ്

വിനാഗിരിയോ ഉപ്പോ
മുറിച്ച തേങ്ങ പെട്ടെന്ന് ചീത്തയാവാതിരിയ്ക്കാന് തേങ്ങാ മുറിയില് അല്പം വിനാഗിരിയോ ഉപ്പോ പുരട്ടി വെയ്ക്കാം.

തണുത്ത വെള്ളത്തില്
ഉപയോഗിച്ച് കഴിഞ്ഞ ശേഷം ബാക്കിയുള്ള തേങ്ങ നല്ലതു പോലെ തണുത്ത വെള്ളത്തില് ഇട്ട് വെയ്ക്കാം. ഇങ്ങനെ ചെയ്താല് തേങ്ങ പെട്ടെന്ന് ചീത്തയാവുകയില്ല.

ചിരട്ടയില് നിന്ന് അടര്ന്നു പോവാതിരിയ്ക്കാന്
തേങ്ങ പൊട്ടിയ്ക്കുമ്പോള് അതിനു മുന്പ് തന്നെ ചിരട്ടയില് നിന്നും അടര്ന്നു പോവാതിരിയ്ക്കാന് പൊട്ടിയ്ക്കുന്നതിന് അല്പം മുന്പ് വെള്ളത്തില് ഇട്ട് വെയ്ക്കാം.

കൃത്യമായി പൊട്ടാന്
കൃത്യമായി നെടുകേ പൊട്ടി വരാന് തേങ്ങ പൊട്ടിയ്ക്കുന്നതിനു രണ്ട് മണിക്കൂര് മുന്പ് തണുത്ത വെള്ളത്തില് ഇട്ട് വെയ്ക്കാം. ഇത് തേങ്ങ നടുവേ പൊട്ടാന് സഹായിക്കുന്നു.

തേങ്ങ ചീത്തയായതോ?
തേങ്ങ ചീത്തയായതാണോ എന്ന് പൊട്ടിയ്ക്കുന്നതിനു മുന്പ് തന്നെ മനസ്സിലാക്കാം. കണ്ണിന്റെ മുകളില് നനവുള്ള തേങ്ങ കേടുവന്നതായിരിക്കും. തേങ്ങ മൂപ്പ് കുറഞ്ഞതാണെങ്കില് കുലുങ്ങാത്തതും കനം കൂടുതലുമുള്ളതായിരിക്കും.

തേങ്ങാപ്പാല് കൂടുതല് കിട്ടാന്
തേങ്ങാപ്പാല് പിഴിയുമ്പോള് കൂടുതല് കിട്ടാന് അതില് അല്പം ഉപ്പ് കൂടി ചേര്ത്ത് പിഴിയാം.

കേടാകാതിരിയ്ക്കാന്
തേങ്ങ പെട്ടെന്ന് കേട് വരാതിയിരിയ്ക്കാനുള്ള മറ്റൊരു മാര്ഗ്ഗമാണ് തേങ്ങ ചിരട്ടയോടെ ഉപ്പു വെള്ളത്തില് കമിഴ്ത്തി വെയ്ക്കുന്നത്.

ആദ്യം ഉപയോഗിക്കേണ്ടത്
തേങ്ങ പൊട്ടിച്ച് കഴിഞ്ഞാല് ആദ്യം ഉപയോഗിക്കേണ്ടത് കണ്ണുള്ള ഭാഗമാണ്. ഈ ഭാഗമാണ് പെട്ടെന്ന് ചീത്തയാവുന്നത്.

ചകിരി നിര്ത്തി
തേങ്ങ ചീത്തയാവാതിരിയ്ക്കാനുള്ള മറ്റൊരു മാര്ഗ്ഗമാണ് ഇത്. തേങ്ങയുടെ കണ്ണിന്റെ ഭാഗത്ത് ചകിരി നിര്ത്തിയിട്ട് ബാക്കി ഭാഗത്തെ ചകിരി കളയാം.