For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടികരിഞ്ഞ അയേണ്‍ ബോക്‌സ്, പരിഹാരം 2മിനിട്ടില്‍

ഇനി അടി കരിഞ്ഞ അയേണ്‍ ബോക്‌സ് വെറും മിനിട്ടുകള്‍ കൊണ്ട് വൃത്തിയാക്കാം

|

വസ്ത്രങ്ങള്‍ ഇസ്തിരിയിടാന്‍ എടുക്കുമ്പോഴായിരിക്കും പലപ്പോഴും ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞിരിയ്ക്കുന്നത് കാണുന്നത്. നമ്മള്‍ വരുത്തുന്ന ചെറിയ അശ്രദ്ധ മതി ഇസ്തിരിപ്പെട്ടി കരിയാനും അടിയില്‍ പറ്റിപ്പിടിയ്ക്കാനും.

എന്നാല്‍ പിന്നെ ഇതങ്ങ് വൃത്തിയാക്കിയേക്കാം എന്ന് വിചാരിയ്ക്കുമ്പോള്‍ ചിലപ്പോള്‍ അതോട് കൂടി ഇസ്തിരിപ്പെട്ടി വേറെ വാങ്ങിക്കേണ്ട അവസ്ഥ വരും.

മുറിച്ച തേങ്ങ ഇനി ചീത്തയാവില്ല, പൊടിക്കൈകള്‍മുറിച്ച തേങ്ങ ഇനി ചീത്തയാവില്ല, പൊടിക്കൈകള്‍

എന്നാല്‍ വെറും രണ്ട് മിനിട്ടില്‍ ഇസ്തിരിപ്പെട്ടിയില്‍ കരിഞ്ഞൊട്ടിപ്പിടിച്ചിരിക്കുന്ന ഏത് കറയേയും ഇല്ലാതാക്കാം. അതിനായി ചില പൊടിക്കൈകള്‍ ഉണ്ട്. ഇത് ഇസ്തിരിപ്പെട്ടിയെ പുതിയതു പോലെ തന്നെ തിളക്കമുള്ളതാക്കി മാറ്റും.

ഉപ്പ്

ഉപ്പ്

വെറും ഉപ്പ് ഉപയോഗിച്ച് ഇസ്‌സിരിപ്പെട്ടി കരിഞ്ഞതുണ്ടെങ്കില്‍ അതിനെ മാറ്റാം. ഒരു തുമി വിരിച്ച് അതില്‍ അല്‍പം ഉപ്പ് വിതറി ഇസ്തിരിപ്പെട്ടി അതിനു മുകളില്‍ തേയ്ക്കുക. ഇനിയൊന്ന് നോക്കി നോക്കൂ ഇസ്തിരിപ്പെട്ടിയില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറയെ ഇല്ലാതാക്കാം.

 ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റാണ് മറ്റൊന്ന്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ഇസ്തിരിപ്പെട്ടിയില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറയെ ഇല്ലാതാക്കാം. ഇസ്തിരിപ്പെട്ടി നല്ലതു പോലെ ചൂടാക്കിയ ശേഷം ഒരു പഞ്ഞിയില്‍ അല്‍പം ടൂത്ത് പേസ്റ്റ് എടുത്ത് അതിനു മുകളില്‍ ഉരയ്ക്കാം. നിമിഷ നേരം കൊണ്ട് തന്നെ കറ ഇളകിപ്പോകുന്നത് കാണാം.

 ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

അല്‍പ ഹൈഡ്രജന്‍ പെറോക്‌സൈഡ് പഞ്ഞിയില്‍ ആക്കി അത് കൊണ്ട് ഇസ്തിരിപ്പെട്ടിയ്ക്കു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് ഏത് ഇളകാത്ത കറയേയും ഇളക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മെഴുക്

മെഴുക്

അടുത്ത ശ്രമമാണ് മെഴുക്. മെഴുക് ഉപയോഗിച്ചും ഇത്തരത്തില്‍ ഇസ്തിരിപ്പെട്ടിയിലെ കറയെ കളയാവുന്നതാണ്. മെഴുകിന്റെ ഒരു കഷ്ണം ഒരു തുണിയില്‍ പൊതിഞ്ഞ് അത് ചൂടായ ഇസ്തിരിപ്പെട്ടിയ്ക്കു മുകളില്‍ തേച്ചാല്‍ മതി. ഇത് ഇസ്തിരിപ്പെട്ടിയില്‍ പറ്റിപ്പിടിച്ചിട്ടുള്ള കറയെ ഇല്ലാതാക്കുന്നു.

വിനാഗിരി

വിനാഗിരി

അല്‍പം വിനാഗിരി തുണിയില്‍ ഒഴിച്ച് അതുകൊണ്ട് ഇസ്തിരിപ്പെട്ടിയുടെ പുറംഭാഗം തുടയ്ക്കാം. ഇത് ഇസ്തിരിപ്പെട്ടിയില്‍ ഒട്ടിപ്പിടിച്ചിട്ടുള്ള കറയേയും കരിഞ്ഞ ഭാഗത്തേയും നീക്കി ഇസ്തിരിപ്പെട്ടി വൃത്തിയാക്കുന്നു.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ടും ഇത് ക്ലീന്‍ ചെയ്യാവുന്നതാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് ഇസ്തിരിപ്പെട്ടിയുടെ താഴ്ഭാഗത്ത് ഉരസിയാല്‍ മതി. ഇത് ഇസ്തിരിപ്പെട്ടിയിലെ കറ മാറ്റാന്‍ സഹായിക്കുന്നു.

ഡിഷ് വാഷ് ബാര്‍

ഡിഷ് വാഷ് ബാര്‍

ഡിഷ് വാഷ് ബാര്‍ ഉപയോഗിച്ചും ഇസ്തിരിപ്പെട്ടിയിലെ കറ മാറ്റാം. അതിനായി ആദ്യം ചെയ്യേണ്ടത് സോപ്പ് വെള്ളത്തില്‍ കലക്കുകയാണ്. ശേഷം അത് ഒരു പഞ്ഞിയില്‍ മുക്കി ഇസ്തിരിപ്പെട്ടിയ്ക്ക് മുകളില്‍ തേയ്ക്കാം. ഇത് വെറും മിനിട്ടുകള്‍ കൊണ്ട് തന്നെ കറ ഇല്ലാതാവാന്‍ സഹായിക്കും.

English summary

how to clean iron box that has burnt fabric

How to clean your iron box that has burnt fabric, read on....
Story first published: Wednesday, May 3, 2017, 12:28 [IST]
X
Desktop Bottom Promotion