അടി കരിഞ്ഞ പാത്രം ഇനി 15 മിനിട്ട് കൊണ്ട് ക്ലീന്‍

Posted By:
Subscribe to Boldsky

പല വീട്ടമ്മമാരും അനുഭവിയ്ക്കുന്ന പ്രശ്‌നമാണ് പാത്രം കരിഞ്ഞ് അടിയില്‍ പിടിയ്ക്കുന്നത്. പലപ്പോഴും അടി കരിഞ്ഞ പാത്രം കളയുകയല്ലാതെ വേറെ നിവൃത്തിയില്ല എന്നതാണ് പലരുടേയും ആവലാതി. എന്നാല്‍ ഇനി പാത്രം കരിഞ്ഞെങ്കില്‍ ആ കറയെ നിഷ്പ്രയാസം ഇല്ലാതാക്കാം. കറിവേപ്പ് മുരടിയ്ക്കുന്നുവോ, വേരില്‍ ഈ വളം

പല വീട്ടമ്മമാര്‍ക്കും അറിയില്ല എങ്ങനെ ഇത്തരം പ്രശ്‌നങ്ങളെ നേരിടണം എന്ന്. എന്നാല്‍ ഇനി ഈ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വിനീഗര്‍

വിനീഗര്‍

വിനീഗര്‍ ഉപയോഗിച്ച് പാത്രത്തിന്റെ അടിഭാഗത്തെ കരിഞ്ഞു പിടിച്ച ഭാഗം ഇളക്കി മാറ്റാം. എങ്ങനെയെന്ന് നോക്കാം.

 സ്‌റ്റെപ് 1

സ്‌റ്റെപ് 1

ആദ്യമായി കരിഞ്ഞ പാത്രം എടുക്കാം. അല്‍പം വിനീഗറും എടുത്ത് വെയ്ക്കാം. പാത്രത്തില് മുക്കാല്‍ ഭാഗത്തോളം വെള്ളം എടുക്കാം.

സ്‌റ്റെപ് 2

സ്‌റ്റെപ് 2

പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് ഒരു കപ്പ് വിനാഗിരി ചേര്‍ത്ത് അടുപ്പില്‍ വെച്ച് തഇളപ്പിക്കാവുന്നതാണ്.

 സ്റ്റെപ് 3

സ്റ്റെപ് 3

കുറഞ്ഞ് തീയ്യില്‍ വേണം വെള്ളം ചൂടാക്കാന്‍. വിനാഗിരിയും വെള്ളവും തിളച്ച് തുടങ്ങുമ്പോള്‍ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറ ഇളകിമാറുന്നതായി കാണാം.

സ്റ്റെപ് 4

സ്റ്റെപ് 4

വെള്ളം നന്നായി തിളച്ച് കഴിയുമ്പോള്‍ തീ ഓഫാക്കി ഇത് വാങ്ങി വെയ്ക്കാം. ശേഷം അതിലെ വെള്ളം കളഞ്ഞ് പാത്രം ഡിഷ് വാഷ് ബാര്‍ ഉപയോഗിച്ച് കഴുകിയെടുക്കാം. പാത്രത്തിലെ കറ പൂര്‍ണമായും മാറുന്നു.

 വാഷിംഗ് പൗഡര്‍

വാഷിംഗ് പൗഡര്‍

വാഷിംഗ് പൗഡര്‍ ആണ് മറ്റൊന്ന്. ഇത് ഏത് കറയേയും നിഷ്പ്രയാസം കീഴ്‌പ്പെടുത്തും. എങ്ങനെയെന്ന് നോക്കാം.

സ്‌റ്റെപ് 1

സ്‌റ്റെപ് 1

കരിഞ്ഞ പാത്രത്തില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളമെടുക്കുക. ഇതിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ വാഷിംഗ് പൗഡര്‍ ചേര്‍ക്കാം.

സ്റ്റെപ് 2

സ്റ്റെപ് 2

പൗഡര്‍ ചേര്‍ത്ത ശേഷം ഈ പാത്രവും വെള്ളവും അടുപ്പില്‍ വെച്ച് ചൂടാക്കാവുന്നതാണ്. ഇത് തിളച്ച് തുടങ്ങിയാല്‍ തീ അല്‍പം കുറയ്ക്കാം.

 സ്റ്റെപ് 3

സ്റ്റെപ് 3

പതിനഞ്ച് മിനിട്ടോളം ഇത്തരത്തില്‍ ചെറു തീയില്‍ ഇത് തിളയ്ക്കണം. ശേഷം വാങ്ങി വെച്ച് അല്‍പം പൗഡര്‍ ഇട്ട് കഴുകിയെടുക്കാം. വെറും 15 മിനിട്ടിനുള്ളില്‍ പുതിയ പാത്രം പോലെ വെട്ടിത്തിളങ്ങും.

English summary

How to Clean Burnt Pan Easily

DIY How to Clean Burnt Pan Easily-Useful Kitchen Tip-Easiest Way to Clean a Burnt Pan.
Story first published: Monday, March 20, 2017, 15:09 [IST]
Please Wait while comments are loading...
Subscribe Newsletter