ബാത്റൂം എപ്പോഴും വൃത്തിയായി സൂക്ഷിക്കാം

Posted By: Jibi Deen
Subscribe to Boldsky

നാം എപ്പോഴും വീട്ടിൽ വൃത്തിയുള്ള ശുചിമുറിയിൽ കയറാനാണ് ആഗ്രഹിക്കുന്നത് അല്ലേ?എന്നാൽ ഈ വൃത്തി മാജിക്‌ അല്ല. എല്ലാദിവസവും ശുചിമുറി വൃത്തിയാക്കുന്ന ശീലം നാം പാലിക്കണം.

സമയമില്ല തുടങ്ങി എന്തുതന്നെ ഒഴിവുകഴിവുകൾ ഉണ്ടെങ്കിലും ബാത്റൂം വൃത്തിയായി തന്നെ സൂക്ഷിക്കണം. അതിനായി ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക. വൃത്തിയുള്ളിടത്തെ ആരോഗ്യമുള്ളൂ. അത് തുടങ്ങുന്നത് ബാത്‌റൂമിൽ നിന്നാണ്. നിങ്ങളുടെ ബാത്റൂം തിളങ്ങി നിൽക്കാൻ ദിവസവും പാലിക്കേണ്ട ചില ശീലങ്ങൾ ചുവടെ കൊടുക്കുന്നു.

ട്രാഷ് ക്യാൻ എപ്പോഴും ശൂന്യമാക്കി സൂക്ഷിക്കുക

ട്രാഷ് ക്യാൻ എപ്പോഴും ശൂന്യമാക്കി സൂക്ഷിക്കുക

എല്ലാ ദിവസവും ട്രാഷ് കാനിൽ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തുക. ഇത് നിറഞതിരുന്നാൽ ബാത്‌റൂമിൽ ദുർഗന്ധം ഉണ്ടാക്കും. അതിനാൽ ദിവസവും ട്രാഷ് ക്യാൻ ശൂന്യമാണെന്ന് ഉറപ്പ് വരുത്തുക.

എക്സ്ഹോസ്റ് ഫാൻ പ്രവർത്തിപ്പിക്കുക

എക്സ്ഹോസ്റ് ഫാൻ പ്രവർത്തിപ്പിക്കുക

ബാത്റൂമിലെ വായു ശുദ്ധമാക്കാനായി എപ്പോഴും നിങ്ങൾ കയറുമ്പോൾ എക്സ്ഹോസ്റ്റ് ഫാൻ ഓൺ ചെയ്യുകയും ബാത്‌റൂമിൽ നിന്നും ഇറങ്ങിയ ശേഷം ഓഫ് ചെയ്യുകയും ചെയ്യുക.

 പല കാര്യങ്ങൾ /മൾട്ടി ടാസ്ക് ചെയ്യാൻ ശ്രമിക്കുക

പല കാര്യങ്ങൾ /മൾട്ടി ടാസ്ക് ചെയ്യാൻ ശ്രമിക്കുക

ഒരുപാട് സമയം കണ്ണാടിയുടെ മുന്നിൽ ചെലവഴിക്കാതെ പല്ലുതേയ്ക്കുമ്പോൾ തന്നെ മുഖവും നോക്കുക. വായ കഴുകുമ്പോൾ തന്നെ സിങ്കും വെള്ളമൊഴിച്ചു കഴുകുക. അപ്പോൾ പല്ലുതേയ്ക്കുമ്പോഴുള്ള ടൂത്ത്പേസ്റ്റിന്റെ പാടുകളും മാറും. അങ്ങനെ രാവിലെ തന്നെ സിങ്കും വൃത്തിയായിരിക്കും.

കുളിച്ചതിനു ശേഷം കുറച്ചു വെള്ളംഒഴിച്ച് ചുമരു കഴുകുക

കുളിച്ചതിനു ശേഷം കുറച്ചു വെള്ളംഒഴിച്ച് ചുമരു കഴുകുക

കുളിച്ചു വൃത്തിയായ ശേഷം ഏതാനും മിനിറ്റുകൾ ചുറ്റുമുള്ള ചുമരു വൃത്തിയാക്കാനായി ഉപയോഗിച്ചുകൂടെ?വെള്ളവും വിനാഗിരിയും ചേർന്ന മിശ്രിതം ഷവർ വാൾ കഴുകാൻ മികച്ചതാണ്. എല്ലാ ദിവസവും കുളിച്ചശേഷം അധിക നനവ് ചെറുതായി ബ്രെഷ് ചെയ്യുകയാണെങ്കിൽ പിന്നീട് ബാത്റൂം കഴുകുന്ന ബുദ്ധിമുട്ട് കുറഞ്ഞിരിക്കും.

 ഷവറിന്റെ തലഭാഗം അവഗണിക്കരുത്

ഷവറിന്റെ തലഭാഗം അവഗണിക്കരുത്

ഓരോ ദിവസവും കിടക്കാൻ പോകുന്നതിനു മുൻപ് ഷവറിന്റെ തലഭാഗത്തു അല്പം വിനാഗിരി പുരട്ടുക.രാവിലെ തിളങ്ങുന്ന ഷവറിനെ നിങ്ങൾക്ക് കാണാം.

 ടോയിലറ്റിലെ കറകൾ അകറ്റാൻ ബോറോക്‌സും വിനാഗിരിയും

ടോയിലറ്റിലെ കറകൾ അകറ്റാൻ ബോറോക്‌സും വിനാഗിരിയും

നിങ്ങളുടെ ടോയിലറ്റിൽ കറകൾ ഉണ്ടോ?എങ്കിൽ വിഷമിക്കണ്ട നിങ്ങൾക്കിതാ ഒരു പ്രതിവിധി.3കപ്പ് വിനാഗിരി ടോയിലറ്റിൽ ഒഴിച്ച് കുറച്ചു മിനിറ്റിന് ശേഷം ടോയിലറ്റ് ബ്രെഷ് ഉപയോഗിച്ച് ഉരയ്ക്കുക.തിളങ്ങുന്ന ടോയിലറ്റ് നിങ്ങൾക്ക് സ്വന്തമാക്കാം. കറയുള്ള ഭാഗത്ത്‌ ബിറോക്സ് പൗഡർ ഇട്ട് 30 മിനിറ്റിന് ശേഷം കഴുകിയാലും ഇതേ തിളക്കം ലഭിക്കും.

 തുണിയിടാനായി ബാത്‌റൂമിൽ ഒരു ഹാംപേർ സ്ഥാപിക്കുക

തുണിയിടാനായി ബാത്‌റൂമിൽ ഒരു ഹാംപേർ സ്ഥാപിക്കുക

ചില ആൾക്കാർ ബാത്റൂമിലെ തറയിൽ തന്നെ തുണികൾ വലിച്ചിടും. ഇത് ബാത്റൂമിനെ അലങ്കോലമാക്കും.എല്ലാവരും നിർബന്ധമായും ഹാംപേരിൽ തന്നെ വസ്ത്രം ഇടണമെന്ന് പറയുക.

അങ്ങനെ അഴുക്കുപുരണ്ട തുണികളാൽ നിങ്ങളുടെ ബാത്റൂം ചീത്തയാകാതെ ഇരിക്കും.

ടബ്ബ് വൃത്തിയാക്കാനായി സ്ക്യുഗീ ഉപയോഗിക്കുക

ടബ്ബ് വൃത്തിയാക്കാനായി സ്ക്യുഗീ ഉപയോഗിക്കുക

ദിവസവും കുളിച്ചശേഷം സ്ക്യുഗീ ഉപയോഗിച്ച് ടബ്ബ് വൃത്തിയാക്കുക. ഇത് ദിവസവും ചെയ്താൽ ടബ്ബിൽ ബാക്ടീരിയയും അഴുക്കും ഉണ്ടാകുന്നത് തടയും. ഷവർ ഗ്ലാസ്‌ ചുമരിലും വാതിലിലും ഇത് ചെയ്യാവുന്നതാണ്. കൂടാതെ കാൽസ്യം അടിയുന്നതും വെള്ളത്തിന്റെ പാടുകളും ഇത് മാറ്റും.

Read more about: improvement home
English summary

How To Keep Bathroom Clean All The Time

How To Keep Bathroom Clean All The Time, read more to know about
Story first published: Friday, December 8, 2017, 17:05 [IST]